For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീപുരുഷ വന്ധ്യതാ മരുന്നാണ് വിനാഗിരി

സ്ത്രീപുരുഷ വന്ധ്യതാ മരുന്നാണ് വിനാഗിരി

|

വന്ധ്യത സ്ത്രീയേയും പുരുഷനേയും ഒരു പോലെ ബാധിയ്ക്കാന്‍ സാധ്യതയുള്ള ഒന്നാണ്. കാരണങ്ങള്‍ പലതാകാം. എങ്കിലും ദമ്പതിമാരില്‍ ഒരാള്‍ക്കുണ്ടാകുന്ന വന്ധ്യതാ പ്രശ്‌നങ്ങള്‍ മതി, സന്താനത്തിനു തടസം നില്‍ക്കാന്‍.

സ്ത്രീകളിലെ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് മാസമുറ, ഓവുലേഷന്‍, യൂട്രസ്, ഓവറി സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല കാരണങ്ങളുമുണ്ടാകാം. പുരുഷന്മാരില്‍ ഇത് ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാകാം.

ചപ്പാത്തി നെയ്യു പുരട്ടിയേ കഴിയ്ക്കാവൂചപ്പാത്തി നെയ്യു പുരട്ടിയേ കഴിയ്ക്കാവൂ

സ്ത്രീ പുരുഷ വന്ധ്യതയ്ക്ക് പൊതുവേ വ്യത്യസ്തമായ വഴികളാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ ചില പൊതുവായ വീട്ടു വൈദ്യങ്ങളും ചിലപ്പോഴെങ്കിലും ഇതിനു പരിഹാരമായി വരാറുണ്ട്.

സ്ത്രീ പുരുഷ വന്ധ്യതയ്ക്കു പൊതുവായി ഉപയോഗിയ്ക്കാന്‍ കഴിയുന്ന ഒരു പ്രത്യേക മരുന്നാണ് വിനാഗിരി, സാധാരണ വിനഗെറല്ല, ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഇത് വന്ധ്യതയ്ക്കു പരിഹാരമായി പല തരത്തിലും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

എതെല്ലാം വിധത്തിലാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സ്ത്രീ പുരുഷ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു മരുന്നാകുന്നത് എന്നറിയൂ

ബീജങ്ങളുടെ ആരോഗ്യം

ബീജങ്ങളുടെ ആരോഗ്യം

ബീജങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിയ്ക്കാനും ചലന ശേഷിയ്ക്കും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഏറെ നല്ലതാണ്. ഇതിലെ മാലിക് ആസിഡ് ആണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. പുരുഷ വന്ധ്യത ഒഴിവാക്കാന്‍ ബീജാരോഗ്യം ഏറെ പ്രധാനമാണ്.

സ്ത്രീയുടെ വജൈനയിലെ പിഎച്ച് തോത്

സ്ത്രീയുടെ വജൈനയിലെ പിഎച്ച് തോത്

സ്ത്രീയുടെ വജൈനയിലെ പിഎച്ച് തോത് ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഏറെ നല്ലതാണ്. ആരോഗ്യകരമായ വജൈനല്‍ പിഎച്ച് 4-5 വരെയാണ്. ഇത് വ്യത്യാസപ്പെടുന്നത് പ്രത്യുല്‍പാദന ശേഷിയെ ബാധിയ്ക്കും. കൂടുതല്‍ അസിഡിക്കായാല്‍ ബീജങ്ങള്‍ നശിയ്ക്കും. ആന്റി ബയോട്ടിക്കും ഓര്‍ഗാനിക്കുമായ വിനെഗര്‍ ഈ പ്രത്യേക ഗുണത്തിന് സഹായിക്കും.

പ്രോസ്‌റ്റേറ്റ്

പ്രോസ്‌റ്റേറ്റ്

പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. പ്രോസ്‌റ്റേറ്റ് ഗ്ലാന്റ് പുറപ്പെടുവിയ്ക്കുന്ന ശുക്‌ളമാണ് ബീജത്തിനു സംരക്ഷണം നല്‍കുന്നത്. 40 കഴിഞ്ഞ പുരുഷന്മാരില്‍ പലപ്പോഴും പ്രോസ്‌റ്റേറ്റ് ഗ്ലാന്റ് അഥവാ വൃഷണ ഗ്രന്ഥികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കില്ല. ഇതിനുളള നല്ലൊരു മരുന്നാണ് വിനെഗര്‍.

 വജൈനല്‍ കാന്‍ഡിഡിയാസിസ്

വജൈനല്‍ കാന്‍ഡിഡിയാസിസ്

സ്ത്രീകളിലെ വജൈനല്‍ സ്രവത്തെ ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് വജൈനല്‍ കാന്‍ഡിഡിയാസിസ്. ഇത് ഒരു യീസ്റ്റ് അണുബാധയാണ്.

ഇത് ഫെല്ലോപിയന്‍ ട്യൂബുകളെ ബ്ലോക്കു ചെയ്യുവാനും എന്‍ഡോമെട്രിയോസിസ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു വഴി വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കും. ഇതിനുള്ള പരിഹാരമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍.സ്ത്രീകളുടെ വജൈല്‍ ഭാഗത്തെ പല അണുബാധകളും ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. കാരണം വജൈനല്‍ പിഎച്ച് അസന്തുലിതമാകുമ്പോഴാണ്, ആ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകള്‍ക്കു പ്രശ്‌നമുണ്ടാകുമ്പോഴാണ് അണുബാധകളുണ്ടാകുന്നത്. വിനെഗര്‍ ഇതിനുള്ള പരിഹാരമാണ്.

ടെസ്റ്റോസ്റ്റിറോണ്‍

ടെസ്റ്റോസ്റ്റിറോണ്‍

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ പുരുഷ ഹോര്‍മോണാണെങ്കിലും സ്ത്രീയിലും കുറവു തോതില്‍ കണ്ടു വരുന്നുണ്ട്. എന്നാല്‍ സ്ത്രീ ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതലായാല്‍ രോമ വളര്‍ച്ചയും വന്ധ്യതാ പ്രശ്‌നങ്ങളും കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സ്ത്രീകളിലെ ടെസ്റ്റോസ്റ്റിറോണ്‍ തോതു കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

ബീജത്തിന്റെ ഗുണം

ബീജത്തിന്റെ ഗുണം

ബീജത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഇതിന്റെ അളവും എണ്ണവും ചലനവും ഇതിന്റെ ഘടനയുമെല്ലാം ഗര്‍ഭധാരണത്തിനു പ്രധാനമാണ്. ഇതിനെല്ലാം ഒരുപോലെ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍.

ആപ്പിള്‍ സിഡെര്‍

ആപ്പിള്‍ സിഡെര്‍

ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇത് തിളച്ചു വാങ്ങിയ ശേഷം ചറുചൂടാകുന്നതു വരെ കാക്കുക. ഇതിലേയ്ക്ക് രണ്ടു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒഴിയ്ക്കാം. ഇത് നല്ലപോലെ ഇളക്കി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. ഇത് സ്ത്രീ പുരുഷ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ഒരുപോലെ സഹായകമാണ്.

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. തടി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിനും ഇത് ഏറെ ആരോഗ്യകരമാണ്.

സൈനസൈറ്റിസ്, പനി, ഫ്ലൂ

സൈനസൈറ്റിസ്, പനി, ഫ്ലൂ

സൈനസൈറ്റിസ്, പനി, ഫ്ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനുള്ള ഇതിന്‍റെ കഴിവ് പ്രശസ്തമാണ്. എല്ലാ ദിവസവും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് വഴി ദഹനം മെച്ചപ്പെടുകയും, രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ ഭേദമാക്കാനും സാധിക്കും.

English summary

Apple Cider Vinegar To Boost Fertility In Male And Female

Apple Cider Vinegar To Boost Fertility In Male And Female, Read more to know about,
X
Desktop Bottom Promotion