For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്‌ളത്തില്‍ ബീജമില്ലാതെ പുരുഷ വന്ധ്യത

ശുക്‌ളത്തില്‍ ബീജമില്ലാതെ പുരുഷ വന്ധ്യത

|

പുരുഷനെ സംബന്ധിച്ചിടത്തോളം പുരുഷന്റെ പ്രത്യുല്‍പാദന ശേഷിയെന്നത് ബീജത്തെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. ബീജ ഗുണവും ബീജ സംഖ്യയും ഇതിന് ഏറെ പ്രധാനമാണ്.

പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട്. ഇതില്‍ ഒരു അവസ്ഥയാണ് ആസോസ്‌പേര്‍മിയ. അതായത് ശുക്‌ളത്തില്‍ ബീജമില്ലാത്ത അവസ്ഥയാണിത്. ഇതു വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.

ആസോസ്‌പേര്‍മിയ എന്ന ഈ അവസ്ഥ 100ല്‍ 1 ശതമാനം പുരുഷന്മാരില്‍ മാത്രം വരുന്നതാണ്. ഇതുപോലെ വന്ധ്യതാ പ്രശ്‌നങ്ങളില്‍ 15 ശതമാനം പുരുഷന്മാരില്‍ വരുന്നതും. ഗര്‍ഭധാരണം നടക്കാത്തതിന് കാരണമാകുന്ന പ്രത്യേക അവസ്ഥ.

ആസോസ്‌പേര്‍മിയ എന്ന ഈ അവസ്ഥയെക്കുറിച്ചറിയൂ, ഇതിന് കാരണമെന്തെന്നും അറിയൂ,

ബീജം

ബീജം

പുരുഷ ശുക്ലത്തില്‍ ബീജം ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച് ഗര്‍ഭധാരണം നടക്കൂ. ശുക്‌ളം പുറപ്പെടുവിയ്ക്കുമെങ്കിലും ഇതില്‍ ബീജമില്ലാതെ വരുന്ന അവസ്ഥയാണിത്. വൃഷണങ്ങള്‍ ബീജം ഉല്‍പാദിപ്പിയ്ക്കാത്തതോ അല്ലെങ്കില്‍ ഇത് ഉല്‍പാദിപ്പിച്ചാല്‍ തന്നെ പുറത്തു വരാത്തതോ ആയ അവസ്ഥയാണിത്.

പ്രീ ടെസ്റ്റികുലാര്‍ ആസോസ്‌പേര്‍മിയ

പ്രീ ടെസ്റ്റികുലാര്‍ ആസോസ്‌പേര്‍മിയ

ഇതില്‍ തന്നെ പ്രീ ടെസ്റ്റികുലാര്‍ ആസോസ്‌പേര്‍മിയ എന്നൊരു അവസ്ഥയുണ്ട്. ഇതിവെട വൃഷണങ്ങള്‍ നോര്‍മലായിരിയ്ക്കും. അതായത് വൃഷണങ്ങള്‍ക്ക് പ്രത്യേക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ല. എന്നാല്‍ ശരീരം ബീജോല്‍പാദനം നടത്തുന്നതില്‍ പരാജയപ്പെടുന്നു. ഇതിന് കാരണം ഹോര്‍മോണ്‍, അതായത് പുരുഷ ഹോര്‍മോണ്‍ കുറവോ അല്ലെങ്കില്‍ ക്യാന്‍സറിനുള്ള കീമോതെറാപ്പി ചികിത്സയോ കാരണമാകും.

ടെസ്റ്റിക്കുലാര്‍ ആസോസ്‌പേര്‍മിയ

ടെസ്റ്റിക്കുലാര്‍ ആസോസ്‌പേര്‍മിയ

ടെസ്റ്റിക്കുലാര്‍ ആസോസ്‌പേര്‍മിയ എന്നൊരു അവസ്ഥയുണ്ട്. അതായത് വൃഷണങ്ങള്‍ക്ക് ബീജം ഉല്‍പാദിപ്പിയ്ക്കാന്‍ സാധിയ്ക്കാത്ത അവസ്ഥ. ഇതിനു കാരണങ്ങള്‍ പലതാണ്. റിപ്രൊഡക്ടീവ് ട്രാക്റ്റിലുണ്ടാകുന്ന ഇന്‍ഫെക്ഷന്‍, അതായത് എപിഡിഡൈമെറ്റിസ്, യൂറീത്രൈറ്റിസ് തുടങ്ങിയ അവസ്ഥകള്‍.

വൈറല്‍ ഓര്‍കിറ്റൈറ്റിസ്

വൈറല്‍ ഓര്‍കിറ്റൈറ്റിസ്

വൈറല്‍ ഓര്‍കിറ്റൈറ്റിസ് എന്നൊരു അവസ്ഥയുണ്ട്. ഇത് വൃഷണങ്ങളിലുണ്ടാകുന്ന വീക്കമാണ് സൂചിപ്പിയ്ക്കുന്നത്. ഇതും ബീജോല്‍പാദനത്തിനു തടസം നില്‍ക്കുന്ന അവസ്ഥയാണ്. ഇതുപോലെ വൃഷണങ്ങള്‍ക്കുണ്ടാകുന്ന മുറിവ്, ക്യാന്‍സറോ അതിനുള്ള ചികിത്സാ വഴികളില്‍ പെടുന്ന റേഡിയേഷനോ, ജെനെറ്റിക് അവസ്ഥകളോ ടെസ്റ്റിക്കുലാര്‍ ആസോസ്‌പേര്‍മിയയ്ക്കു വഴിയൊരുക്കും.

പോസ്റ്റ് ടെസ്റ്റിക്യുലാര്‍ ആസോസ്‌പേര്‍മിയ

പോസ്റ്റ് ടെസ്റ്റിക്യുലാര്‍ ആസോസ്‌പേര്‍മിയ

ഇതുപോലെ പോസ്റ്റ് ടെസ്റ്റിക്യുലാര്‍ ആസോസ്‌പേര്‍മിയ എന്ന അവസ്ഥയുണ്ട്. ഇത് ബീജോല്‍പാദനം നടന്നാലും ബീജം പുറത്തേയ്ക്കു വരാത്ത അവസ്ഥയാണ്. ഇതും പുരുഷ വന്ധ്യതയ്ക്കു തടസം നില്‍ക്കും. വൃഷണങ്ങളില്‍ നിന്നും ലിംഗത്തിലേയ്ക്കു ബീജമെത്തിയ്ക്കുന്ന കുഴലുകളിലുണ്ടാകുന്ന ബ്ലോക്ക്, വാസക്ടമി തുടങ്ങിയവ ഈ അവസ്ഥയ്ക്കു കാരണമാകുന്നു.

റിട്രോഗ്രേഡ് ഇജാകുലേഷന്‍

റിട്രോഗ്രേഡ് ഇജാകുലേഷന്‍

റിട്രോഗ്രേഡ് ഇജാകുലേഷന്‍ എന്ന അവസ്ഥയുണ്ട്. സ്ഖലന സമയത്തു ബീജം ലിംഗത്തില്‍ നിന്നും പുറത്തേയ്ക്കു പോകാതെ ബ്ലാഡറിലേയ്ക്കു പോകുന്ന അവസ്ഥയാണിത്. ഇതും പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്നു.

പുരുഷന്റെ പ്രശ്‌നം കൊണ്ടാണ്

പുരുഷന്റെ പ്രശ്‌നം കൊണ്ടാണ്

പുരുഷന്റെ പ്രശ്‌നം കൊണ്ടാണ് ഗര്‍ഭധാരണം നടക്കാതെ വരുന്നതെങ്കില്‍ ഇതില്‍ ഏതെങ്കിലും അവസ്ഥയും കാരണമാകാം. മെഡിക്കല്‍ പരിശോധനകളിലൂടെ കണ്ടു പിടിയ്ക്കാവുന്ന ഈ അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സാരീതികളുമുണ്ട്.

English summary

A Man Have No Sperms In His Semen Which Causes Male Infertility

A Man Have No Sperms In His Semen Which Causes Male Infertility, Read more to know about,
Story first published: Tuesday, February 5, 2019, 17:28 [IST]
X
Desktop Bottom Promotion