ഗര്‍ഭനിരോധനഗുളികക്ക് ചില രഹസ്യങ്ങളുണ്ട്‌

Posted By: Archana V
Subscribe to Boldsky

അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ സ്‌ത്രീകള്‍ കഴിക്കുന്ന മരുന്നാണ്‌ ഗര്‍ഭനിരോധക ഗുളിക. ഇവ ഈസ്‌ട്രോജന്‍ അല്ലെങ്കില്‍ പ്രൊജെസ്റ്റിന്‍ ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസം വരുത്തി ശരീരത്തിലെ അണ്ഡോത്‌പാദന പ്രക്രിയ അമര്‍ത്തി വച്ച്‌ ഗര്‍ഭധാരണം നടന്നു കഴിഞ്ഞതായി ശരീരത്തെ തെറ്റിദ്ധരിപ്പിക്കും.

അങ്ങനെ അണ്ഡാശയത്തില്‍ നിന്നുള്ള അണ്ഡത്തിന്റെ വരവ്‌ തടസ്സപ്പെടുകയും അങ്ങനെ ബീജസങ്കലന പ്രക്രിയ നടക്കാതെ വരികയും ചെയ്യും. ശരീരത്തിലെ ഹോര്‍മോണുകളുമായാണ്‌ ഈ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നതിനാല്‍ സ്വയം ചികിത്സ അപകടകരമാണ്‌. തെറ്റായ കാര്യങ്ങള്‍ സംഭവിക്കാന്‍ ഇത്‌ കാരണമായേക്കാം.

ഗര്‍ഭനിരോധക ഗുളികകള്‍ വ്യാപകമായി ലഭ്യമാകും എന്നതും ദുരുപയോഗത്തിനുള്ള സാധ്യത ഉയര്‍ത്തന്നുണ്ട്‌. ഉപയോഗിക്കാന്‍ എളുപ്പമുള്ളതിനാല്‍ കൂടുതല്‍ പേര്‍ സ്വീകരിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗവും ഇതാണ്‌.

ഗര്‍ഭനിരോധക ഗുളിക കഴിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വിവിധ തരം ഗര്‍ഭ നിരോധക ഗുളികകള്‍ നിലവിലുണ്ട്‌

വിവിധ തരം ഗര്‍ഭ നിരോധക ഗുളികകള്‍ നിലവിലുണ്ട്‌

സുഹൃത്തുക്കള്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും പ്രത്യേക തരം ഗര്‍ഭനിരോധക ഗുളിക നിങ്ങള്‍ക്ക്‌ ഇണങ്ങുന്നത്‌ ആകണം എന്നില്ല . മാത്രമല്ല ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക്‌ കാരണവും ആയേക്കാം. നിങ്ങളുടെ ശരീരം അവരുടേതില്‍ നിന്നും വ്യത്യസ്‌തമാണ്‌ എന്നതാണ്‌ കാരണം. അവര്‍ക്ക്‌ ഇണങ്ങുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ നല്ലതാവണം എന്നില്ല. മിക്ക ഗര്‍ഭനിരോധക ഗുളികയിലും ഈസ്‌ട്രോജന്‍ അടങ്ങിയിരിക്കും . പല സ്‌ത്രീകളുടെയും ഇതിനോടുള്ള പ്രതികരണം വിപരീതമായാണ്‌. അതിനാല്‍ നിങ്ങള്‍ക്കിണങ്ങിയ ഗുളിക ഏതെന്നറിയാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

നിര്‍ദ്ദേശ പ്രകാരം കഴിച്ചാല്‍ 99% ഫലപ്രദം

നിര്‍ദ്ദേശ പ്രകാരം കഴിച്ചാല്‍ 99% ഫലപ്രദം

വളരെ ഫലപ്രദമാണ്‌ എന്നതിനാലാണ്‌ ഗര്‍ഭനിരോധക ഗുളികകളുടെ പ്രചാരം ഉയര്‍ന്നത്‌. എന്നാലിത്‌ ഫലപ്രദമാകുന്നതിന്‌ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണം . എല്ലാ ദിവസവും കൃത്യസമയത്ത്‌ വേണം ഈ ഗുളിക കഴിക്കുന്നത്‌. ഇതിന്‌ കഴിയും എന്നുണ്ടൈങ്കില്‍ മാത്രമെ ഗുളിക കഴിച്ചു തുടങ്ങാവു.

എസ്‌ടിഡികളില്‍ നിന്നും സുരക്ഷ നല്‍കില്ല

എസ്‌ടിഡികളില്‍ നിന്നും സുരക്ഷ നല്‍കില്ല

ഗര്‍ഭധാരണത്തിനുള്ള സാധ്യത ഇല്ലാതാക്കുമെങ്കിലും ഈ ഗുളിക ഒരിക്കലും എയ്‌ഡ്‌സ്‌ പോലുള്ള എസ്‌ടിഡികളില്‍ നിന്നും സുരക്ഷ നല്‍കില്ല. അതിനാല്‍ വിശ്വസിക്കാവുന്ന പങ്കാളിയുമായല്ല ലൈംഗബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ സ്വന്തം സുരക്ഷ ഉറപ്പു വരുത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

ആര്‍ത്തവ ചക്രം ക്രമീകരിക്കും

ആര്‍ത്തവ ചക്രം ക്രമീകരിക്കും

ക്രമരഹിതമായ ആര്‍ത്തവചക്രമുള്ള സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭനിരോധക ഗുളികകള്‍ അനുഗ്രഹമാണ്‌, ഇവ മാസം തോറുമുള്ള ആര്‍ത്തവ ചക്രം ക്രമീകരിക്കാന്‍ സഹായിക്കും. ഏതെങ്കിലും ചടങ്ങിലോ മറ്റോ പങ്കെടുക്കുന്നതിനായി ആര്‍ത്തവചക്രത്തില്‍ മാറ്റം വരുത്താം. ഇതിനായി സാധാരണ 21 ദിവസം കഴിഞ്ഞ്‌ കുറച്ച്‌ ദിവസം കൂടി ഗുളിക കഴിക്കുന്നത്‌ തുടരുക.

സ്‌ത്രീകളുടെ ചില ആരോഗ്യപ്രശ്‌നത്തിന്‌ പരിഹാരം നല്‍കും

സ്‌ത്രീകളുടെ ചില ആരോഗ്യപ്രശ്‌നത്തിന്‌ പരിഹാരം നല്‍കും

പോളിസിസ്‌റ്റിക്‌ ഓവറീസ്‌, എന്‍ഡോമെട്രിയോസിസ്‌ , മുഖക്കുരു പോലെ സ്‌ത്രീകളെ വിഷമിപ്പിക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഗര്‍ഭനിരോധക ഗുളികകള്‍ ഉപയോഗിക്കാറുണ്ട്‌. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത്‌ ഉപയോഗിക്കാറുണ്ട്‌.

പാര്‍ശ്വഫലങ്ങള്‍ ഉണ്ട്‌

പാര്‍ശ്വഫലങ്ങള്‍ ഉണ്ട്‌

ഗര്‍ഭനിരോധക ഗുളികകള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന എല്ലാ സ്‌ത്രീകളും ഇത്‌ അറിഞ്ഞിരിക്കേണ്ടതാണ്‌. ഈ പാര്‍ശഫലങ്ങള്‍ ചിലപ്പോള്‍ ഇതിന്റെ നല്ല വശങ്ങളെ മറച്ചേക്കും.

സ്‌പോട്ടിങ്‌, തലകറക്കം, ഛര്‍ദ്ദി, സ്‌തനങ്ങളില്‍ വേദന , തലവേദന എന്നിവയാണ്‌ സാധാരണയായി ഇതുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന സാധാരണ പാര്‍ശ്വഫലങ്ങള്‍. ശരിയായ ഗുളികകള്‍ അല്ല തിരഞ്ഞെടുക്കുന്നത്‌ എങ്കില്‍ ശരീര ഭാരം പെട്ടെന്ന്‌ കൂടുന്നതിനും കുറയുന്നതിനും ഇത്‌ കാരണമായേക്കാം.

ഗുളിക നിര്‍ത്തി ഉടന്‍ ഗര്‍ഭധാരണം സംഭവിക്കില്ല

ഗുളിക നിര്‍ത്തി ഉടന്‍ ഗര്‍ഭധാരണം സംഭവിക്കില്ല

ഗുളിക കഴിക്കുന്നത്‌ അവസാനിപ്പിച്ചെന്നു കരുതി ഉടന്‍ ഗര്‍ഭധാരണം നടക്കണം എന്നില്ല. ശരീരം സാധാരണ രീതിയിലേക്ക്‌ എത്താന്‍ കുറച്ച്‌ സമയം എടുക്കും. നിങ്ങളുടെ ശരീര പ്രകൃതമനുസരിച്ച്‌ ഏതാനം ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെയാകാം ഇത്‌.

ചില മരുന്നുകള്‍ ഈ ഗുളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

ചില മരുന്നുകള്‍ ഈ ഗുളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

നിങ്ങള്‍ കഴിക്കുന്ന മറ്റ്‌ ചില മരുന്നുകളും സപ്ലിമെന്റുകളും ഈ ഗുളികകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത ഉണ്ട്‌ . അതിനാല്‍ കഴിക്കുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

എമര്‍ജന്‍സി ഗര്‍ഭനിരോധക ഗുളികകള്‍ ഏപ്പോഴും ഫലപ്രദമാകില്ല

എമര്‍ജന്‍സി ഗര്‍ഭനിരോധക ഗുളികകള്‍ ഏപ്പോഴും ഫലപ്രദമാകില്ല

പതിവായി ഗുളികകള്‍ കഴിക്കുന്നില്ല എങ്കില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‌ തൊട്ടു പുറകെ എമര്‍ജന്‍സി ഗര്‍ഭനിരോധക ഗുളിക കഴിക്കാം. എന്നാല്‍ ഇത്‌ എപ്പോഴും ഫലപ്രദമായിരിക്കില്ല .മാത്രമല്ല പതിവായി ഇതിനെ ആശ്രയിക്കാനും കഴിയില്ല.

സ്‌താനാര്‍ബുദത്തിന്‌ കാരണമാകില്ല

സ്‌താനാര്‍ബുദത്തിന്‌ കാരണമാകില്ല

ഗര്‍ഭനിരോധക ഗുളികകള്‍ സ്‌തനാര്‍ബുദത്തിന്‌ കാരണമാകും എന്ന അഭ്യൂഹങ്ങള്‍ തികച്ചും വാസ്‌തവ വിരുദ്ധമാണ്‌. ഇത്‌ തെളിയിക്കുന്ന നിരവധി തെളിവുകള്‍ ഓരോ ദിവസവും എത്തുന്നുണ്ട്‌. ഗര്‍ഭനിരോധക ഗുളികകള്‍ സ്‌ത്രീകള്‍ക്ക്‌ അത്ര ഹാനികരമാകില്ല .മാത്രമല്ല നിര്‍ദ്ദേശത്തിന്‌ അനുസരിച്ച്‌ കഴിക്കുകയാണെങ്കില്‍ പൂര്‍ണമായും ഫലപ്രദവും ആയിരിക്കും.

Read more about: contraceptive pregnancy
English summary

What You Should Know About Contraceptive Pills

What You Should Know About Contraceptive Pills, read more to know about,