For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയുടെ വയറിൽ കുഞ്ഞുങ്ങൾ വെറുക്കുന്നതെന്ത്

|

അമ്മയുടെ വയറിനുള്ളിൽ കഴിയുന്ന ക‍ുഞ്ഞിനു വ്യക്തമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്. സംഗീതം ഇഷ്ടപ്പെടുകയും കനത്ത ഉറക്കെയുള്ള ശബ്ദത്തെ വെറുക്കുന്നതു മുതൽ പലതും കുഞ്ഞുങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

g

കു‍ഞ്ഞിന്റെ ഒാരോ ചലനവും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന ഒരമ്മക്ക് ഇതൊക്കെ പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. കുഞ്ഞ് എപ്പോളാണ് ശാന്തനാകുന്നത് എപ്പോൾ അസ്വസ്ഥനാകുന്നു എപ്പോഴാണ് സന്തോഷത്തോടെയിരിക്കുന്നത് എന്ന കാര്യങ്ങൾ അല്പം ശ്രദ്ധിച്ചാൽ അമ്മക്ക് മനസ്സിലാക്കാൻ കഴിയും.

വെളിച്ചം തിരിച്ചറിയാൻ കഴിയും

വെളിച്ചം തിരിച്ചറിയാൻ കഴിയും

കുഞ്ഞുങ്ങൾ അമ്മയുടെ വയറിനകത്ത് ജീവിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ ഒരു കോശം വളർന്നു വലുതായി ഒരു മനുഷ്യജീവിയായി മാറുന്ന ജീവശാസ്ത്രപരമായ ഒരു കർമ്മം മാത്രമല്ല അത്. അവർക്ക് ഭക്ഷണത്തിന്റെ രുചിയറിയാൻ കഴിയും. വെളിച്ചം തിരിച്ചറിയാൻ കഴിയും.

അവർ സംഗീതം ആസ്വദിക്കും. ഉയർന്ന ശബ്ദങ്ങളെ വെറുക്കും. അമ്മ ചെയ്യുന്ന ചില പ്രവർത്തികൾ അവർ ഇഷ്ടപ്പെടുന്നത് പോലെ ചില പ്രവർത്തികൾ അവരെ രോഷം കൊളളിക്കുകയും ചെയ്യുന്നു.

ഈ ലേഖനത്തിൽ ഗർഭസ്ഥശിശുവിനു എന്തൊക്കെ മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയുമെന്നു വിശദീകരിക്കുന്നു.

കുഞ്ഞിനെ സ്ഥിരമായി ശല്യപ്പെടുത്തുന്നത് ശരിയല്ല

കുഞ്ഞിനെ സ്ഥിരമായി ശല്യപ്പെടുത്തുന്നത് ശരിയല്ല

അമ്മയുടെ വികാരങ്ങൾ കുഞ്ഞിനെ സ്വാധീനിക്കുമെന്നത് തർക്കമറ്റ സംഗതിയാണ്. അമ്മ സന്തോഷിക്കുമ്പോൾ കുഞ്ഞ് സന്തോഷിക്കുന്നു. അമ്മ ദുഖിക്കുമ്പോൾ കുഞ്ഞും കൂടെ ദുഖിക്കുന്നു. അതുകൊണ്ടാണ് ഗർഭിണികൾ എപ്പോഴും സന്തോഷവതികളായിരിക്കണമെന്നു പറയുന്നത്. സന്തോഷവതിയായ അമ്മക്ക് പ്രസന്നനായ കുഞ്ഞു ജനിക്കുന്നു. പക്ഷെ നിറഞ്ഞ വയറുമായി അമ്മ ചിരിക്കുന്നത് കുഞ്ഞിനു ബുദ്ധിമുട്ടുണ്ടാക്കും. ദ്രാവകം നിറഞ്ഞ ഒരു സഞ്ചിക്കകത്ത് ഒഴുകി നടക്കുമ്പോൾ സ‍ഞ്ചി അങ്ങോട്ടുമിങ്ങോട്ടും വലിച്ചെറിയുന്ന പോലെയുള്ള ഒരു അനുഭവമാണ് കുഞ്ഞിനു ഉണ്ടാവുക.. അതുകൊണ്ട് പൊട്ടിച്ചിരിക്കുമ്പോൾ വയറിനു ഇളക്കം തട്ടാതെ വയറ് താങ്ങിപ്പിടിക്കാൻ ഗർഭിണി ശ്രദ്ധിക്കണം.

കുഞ്ഞിനെ ഇടക്കിടക്ക് വയറിനു മീതെ കൂടി തൊടാൻ ശ്രമിക്കുന്നത് അമ്മക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്. അത്ഭുതവും സന്തോഷവും ഒക്കെ കൂടി കലർന്ന ഒരു വികാരമായിരിക്കും അമ്മക്ക്. കുഞ്ഞ് പ്രതികരിക്കുന്നുവെന്നു കണ്ടാൽ അത് വീണ്ടും വീണ്ടും ചെയ്യാനുള്ള ഒരു പ്രവണതയുണ്ടാകും. സ്നേഹം കൊണ്ടും കുഞ്ഞിനെ കൂടുതൽ അറിയാനുള്ള ആകാംക്ഷ കൊണ്ടുമാണ് ഇത്തരത്തിലൊക്കെ സംഭവിക്കുന്നത്. പക്ഷെ അത്തരം ആഗ്രഹങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. കുഞ്ഞിനെ സ്ഥിരമായി ശല്യപ്പെടുത്തുന്നത് ശരിയല്ല. വല്ലപ്പോഴുമൊക്കെ ആകാം. അധികമായാൽ കുഞ്ഞു ചിലപ്പോൾ പ്രതികരിച്ചില്ലെന്നു വരും. കുഞ്ഞിനെ മറ്റൊരു വ്യക്തിയായി അംഗീകരിക്കുക.

സംഗീതം ഇഷ്ടപ്പെടുന്നു

സംഗീതം ഇഷ്ടപ്പെടുന്നു

മുതിർന്നവരെ പോലെ ഗർഭസ്ഥശിശുക്കളും സംഗീതം ഇഷ്ടപ്പെടുന്നു എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ കുഞ്ഞുങ്ങൾ പെട്ടെന്നുള്ള ഉയർന്നതും കനത്തതുമായ ശബ്ദം വെറുക്കുന്നുവെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് ഗർഭപാത്രത്തിനകത്ത് ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയില്ല. എങ്കിലും വീട്ടിൽ മിക്സി പ്രവർത്തിക്കുമ്പോൾ അതിനടുത്തു നിന്നു മാറി നിൽക്കുക, പ്രത്യേകിച്ചും ഗർഭത്തിന്റെ അവസാന നാളുകളിൽ. അതുപോലെ ട്രാഫിക് ബഹളങ്ങളും കുഞ്ഞിനു നല്ലതല്ല.

അമ്മ അനുഭവിക്കുന്ന എല്ലാ വികാര വിചാരങ്ങളും കുഞ്ഞും അറിയും. അതുകൊണ്ടു അമ്മ വല്ലാതെ മാനസിക സമ്മർദ്ദം ഏൽക്കാതെ ശ്രദ്ധിക്കണം. അതു ഹോർമോൺ ലെവൽ വല്ലാതെ ഉയർത്തുന്നു. അങ്ങനെ അത് കുഞ്ഞിനെയും ബാധിക്കും. അതുകൊണ്ടു മാനസിക സമ്മർദ്ദത്തിനു ഇട കൊടുക്കാതെ യോഗ കൂടാതെ മറ്റു റിലാക്സേഷൻ ടെക്നിക്ക് എന്നിവ അമ്മ ശീലിക്കുന്നത് നല്ലതാണ്.

ഗർഭപാത്രത്തിനകത്ത് കുഞ്ഞിനു വെളിച്ചം തിരിച്ചറിയാൻ കഴിയും. ഫ്ളാഷ് ലൈറ്റ് പ്രകാശിപ്പിച്ചാൽ ഗർഭസ്ഥശിശു അതിനോട് പ്രതികരിക്കും. പക്ഷെ കുഞ്ഞിന്റെ പ്രതികരണത്തിനു വേണ്ടി സ്ഥിരമായി അതു ചെയ്യരുത്. കുഞ്ഞ് ചിലപ്പോൾ തീരെ പ്രതികരിക്കാൻ തയ്യാറായില്ലെന്നു വരും. അതുകൊണ്ട് കുഞ്ഞിന്റെ പ്രതികരണം എത്ര ആഗ്രഹിച്ചാലും ഫ്ളാഷ് ലൈറ്റ് വെറുതെ മിന്നിക്കരുത്. കുഞ്ഞിന്റെ വ്യക്തിത്വത്തെ മാനിക്കുക.

തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കുഞ്ഞിന് നല്ലതല്ല

തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കുഞ്ഞിന് നല്ലതല്ല

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കുഞ്ഞിന് നല്ലതല്ല. കുഞ്ഞ് ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ പെട്ടെന്നുണ്ടാകുന്ന ഈ ചലനങ്ങൾ കുഞ്ഞിനെ വല്ലാതെ അസ്വസ്ഥനാക്കും. അതുകൊണ്ട് ഗർഭിണിയായ സ്ത്രീ തിരിയുകയോ മറിയുകയോ ചെയ്യുകയാണെങ്കിൽ വളരെ മൃദുവായ രീതിയിൽ ചെയ്യണം.

അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി അമ്നിയോട്ടിക്ക് ഫ്ളൂയിഡിലൂടെ കുഞ്ഞിനു അറിയാൻ കഴിയും. അമ്മ കഴിക്കുന്ന എരുവും പുളിയും കലർന്ന ഭക്ഷണം കുഞ്ഞിനു അസ്വസ്ഥതയുണ്ടാക്കും. ഒാരോ തവണയും ഇങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിച്ചാൽ അമ്മക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ഭക്ഷണം വല്ലാതെ തീക്ഷ്ണമാകാതെ ശ്രദ്ധിക്കുക.

അമ്മയുടെ വികാരങ്ങൾ എല്ലാം കുഞ്ഞിനു തിരിച്ചറിയാൻ പറ്റും. അമ്മക്ക് ദുഖിതയായാൽ കുഞ്ഞും ദുഖിക്കും. കുഞ്ഞ് ഗർഭപാത്രത്തിൽ കരയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് അമ്മ സന്തോഷവതിയാകാൻ ശ്രദ്ധിക്കണം.

 ഇഷ്ടാനിഷ്ടങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചു മനസ്സിലാക്കുക

ഇഷ്ടാനിഷ്ടങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചു മനസ്സിലാക്കുക

ഗർഭം പുരോഗമിക്കുന്നതോടെ കുഞ്ഞിനു വയറിൽ സ്ഥലമില്ലാതാകുന്നു. അമ്മക്ക് അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. ശ്രദ്ധിക്കേണ്ട കാര്യം അമ്മ ചുരുണ്ടു കൂടി ഇരിക്കരുത്. എപ്പോഴും നിവർന്ന് ഇരിക്കാനും നടക്കാനും ശ്രമിക്കുക. ഇത് കുഞ്ഞിന്റെ അസ്വസ്ഥത ഒരു പരിധി വരെ ഇല്ലാതെയാക്കും.

അമ്മയുടെ മറ്റ് അസ്വസ്ഥതകൾ കുഞ്ഞിനെ ബാധിക്കുന്നതു പോലെ അമ്മയുടെ വിശപ്പും കുഞ്ഞിനെ നല്ല രീതിയിൽ അസ്വസ്ഥനാക്കും. കുഞ്ഞ് വിശന്നിരിക്കാൻ ഇഷ്ടപ്പെടുന്നില്ല. വിശന്നു തുടങ്ങുമ്പോൾ കുഞ്ഞ് വയറിൽ തൊഴിച്ചും തല കുത്തി മറിഞ്ഞും അസ്വസ്ഥത പ്രകടിപ്പിക്കും. അതുകൊണ്ട് അമ്മ ഒരിക്കലും വിശന്നിരിക്കരുത്. വിശപ്പ് മാറുമ്പോൾ കുഞ്ഞ് ആഹ്ളാദവാനാകുന്നത് അമ്മക്ക് തിരിച്ചറിയാൻ കഴിയും.

ഈ ലേഖനത്തിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ പലർക്കും അറിവുള്ളതായിരിക്കും. പക്ഷെ ആരും തന്നെ അതിനു വേണ്ടത്ര ഗൌരവം കൊടുത്തിട്ടുണ്ടാവില്ല. ഗർഭസ്ഥനാണെങ്കിലും കുഞ്ഞിനെ മറ്റൊരു വ്യക്തിയായി കരുതുക. അതിന്റെ ഇഷ്ടാനിഷ്ടങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചു മനസ്സിലാക്കുക. ചിലപ്പോൾ കുഞ്ഞുങ്ങൾ ഗർഭകാലത്ത് കാണിക്കുന്ന സ്വഭാവസവിശേഷതകൾ ജീവിതത്തിലും പിൻതുടർന്നേക്കാം. അപ്പോൾ അവരെ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ അമ്മക്ക് കഴിയും.

English summary

unborn babies hate in mom s stomach

This article explains what the fetus can understand and recognize.
X
Desktop Bottom Promotion