കറുവപ്പട്ടവെള്ളം ഒരുമാസം;വന്ധ്യതക്ക് പരിഹാരംഉറപ്പ്

Posted By:
Subscribe to Boldsky

വന്ധ്യത പല ദമ്പതികളേയും വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. സ്ത്രീയേയും പുരുഷനേയും ഒരു പോലെ വന്ധ്യത ബാധിക്കാം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും വന്ധ്യതയെന്ന പ്രശ്‌നത്തിന് ആക്കം കൂട്ടുന്നു. ഇന്നത്തെ കാലത്ത് വന്ധ്യതക്ക് ചികിത്സക്കെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പലരും പല വിധത്തിലുള്ള ചികിത്സകള്‍ക്കാണ് വിധേയമാകുന്നത്. എന്തൊക്കെ പറഞ്ഞാലും ഒരു കുഞ്ഞെന്ന സ്വപ്‌നത്തിന് പലപ്പോഴും കരിനിഴല്‍ വീഴ്ത്തുന്നത് വന്ധ്യത തന്നെയാണ്.

ഇത് പലപ്പോഴും വിവാഹമോചനം എന്ന അവസ്ഥയിലേക്ക് വരെ എത്താറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുടുംബ ജീവിതത്തിന്റെ താളെ തെറ്റിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൃത്യമായ ചികിത്സയും ഭക്ഷണ രീതിയും നല്ല ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം. ആയുര്‍വ്വേദ വിധി പ്രകാരം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പെട്ടെന്ന് തന്നെ ഫലപ്രദമായ പരിഹാരം കാണാവുന്നതാണ്.

ഗര്‍ഭധാരണത്തിനു ശേഷം ഗര്‍ഭനിരോധന ഗുളികയോ?

അതിനായി ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ അവലംബിക്കണം. ആരോഗ്യത്തിനും സൗഖ്യത്തിനും പ്രാധാന്യം കൊടുത്തു കൊണ്ടായിരിക്കണം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം നാം പരിഹാരം കാണേണ്ടത്. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തില്‍ ചില ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അശ്വഗന്ധ

അശ്വഗന്ധ

സ്ത്രീക്കും പുരുഷനും ഒരുപോലെ ആരോഗ്യവും വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരവും കാണാന്‍ സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. ഇത് ഹോര്‍മോണല്‍ ബാലന്‍സ് കൃത്യമാക്കുന്നു. മാത്രമല്ല അവയവങ്ങളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനും മാനസിക സമ്മര്‍ദ്ദത്തിന്റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ അശ്വഗന്ധ ചേര്‍ക്ക് ദിവസവും രണ്ട് നേരം കുടിക്കാം. ഇത് വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഉടനെ തന്നെ ഗര്‍ഭധാരണത്തിനും സഹായിക്കുന്നു.

മാതള നാരങ്ങ

മാതള നാരങ്ങ

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങയുടെ തോട് ആയുര്‍വ്വേദ മരുന്നുകളില്‍ വളരെയധികം ചേര്‍ക്കുന്ന ഒന്നാണ്. ഇത് സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ കഴിക്കുന്നത് നല്ലതാണ്. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭപാത്രത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരമാണ് മാതള നാരങ്ങ.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ടക്ക് വന്ധ്യതയെ ചെറുക്കാനുള്ള കഴിവുണ്ട്. ഇത് ഗര്‍ഭപാത്രത്തില്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. മാത്രമല്ല ഗര്‍ഭപാത്രത്തിലെ മുഴ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്ക് പരിഹാരം കാണാന്‍ കറുവപ്പട്ട സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ കറുവപ്പട്ട ഒരു കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഒരു മാസം ഒരു നേരം വെച്ച് കുടിക്കുക. മാത്രമല്ല ഭക്ഷണത്തില്‍ ധാരാളം കറുവപ്പട്ട് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. എന്നാല്‍ ദിവസവും രണ്ട് ടീസ്പൂണില്‍ കൂടുതല്‍ കറുവപ്പട്ട കഴിക്കാന്‍ പാടില്ല എന്ന കാര്യം ശ്രദ്ധിക്കണം.

ഈന്തപ്പഴം

ഈന്തപ്പഴം

വന്ധ്യതക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നത് വന്ധ്യത അകറ്റി ആര്‍ത്തവം കൃത്യമാക്കി നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല പുരുഷന്‍മാര്‍ എന്നും രാത്രി കിടക്കാന്‍ നേരം അല്‍പം ഈന്തപ്പഴം പാലിലിട്ട് കഴിക്കുന്നത് എന്തുകൊണ്ടും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വന്ധ്യതയെന്ന പ്രശ്‌നത്തെ ദൂരെക്കളയുന്നതിനും സഹായിക്കുന്നു.

ആലിന്റെ വേര്

ആലിന്റെ വേര്

പല ആയുര്‍വ്വേദ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്ന ഒന്നാണ് ആലിന്റെ വേര്. ആലിന്റ േെവര് ഉണക്കി പൊടിത്ത് പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല പുരുഷന്റെ സ്വകാര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ആലിന്റെ വേര്. ഇത് പെട്ടെന്ന് തന്നെ വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ശതാവരി

ശതാവരി

ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള ഒന്നാണ്. ആയുര്‍വ്വേദത്തില്‍ സ്ത്രീകളുടെ വന്ധ്യത, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ശതാവരി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശതാവരിക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ആയുര്‍വ്വേദ വിധിപ്രകാരം ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക.

കൃത്യമായ ഭക്ഷണ ശീലം

കൃത്യമായ ഭക്ഷണ ശീലം

ഒരു കൃത്യമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുക. ഇത് വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. അമിതമായ ഉപ്പ്, എരിവ് എന്നിവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ബദാം, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമാണ്. സ്ത്രീ ആയാലും പുരുഷനായാലും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നതിന് മുകളില്‍ പറഞ്ഞ രീതികള്‍ ശീലമാക്കണം.

യോഗ

യോഗ

കൃത്യമായി യോഗ പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. കാരണം യോഗ മാനസികമായും ശാരീരികമായും നിങ്ങളില്‍ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കുന്നു. മാത്രമല്ല ശരീരത്തിന് ആരോഗ്യകരമായ ഭാരം ഉണ്ടാക്കിയെടുക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറച്ച് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതെല്ലാം വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.

 ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം

എപ്പോഴും ആരോഗ്യകരമായ തൂക്കം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. വയസ്സിനനുസരിച്ചുള്ള തൂക്കമില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ശരീരത്തിന് തൂക്കമില്ലായ്മ. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും തൂക്കമില്ലായ്മയില്‍ പിടിച്ച് നില്‍ക്കരുത്.

ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക

ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക

ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുകയാണ് മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ആയുര്‍വ്വേദ പ്രകാരം അല്ലെങ്കിലും ആണെങ്കിലും വന്ധ്യതയെ ഒഴിവാക്കുന്നതിന് മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് വന്ധ്യതക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ഗര്‍ഭധാരണത്തിനും സഹായിക്കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി പിന്തുടര്‍ന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാവുന്നതാണ്.

English summary

Ayurvedic Treatment For Infertility

There are some natural and Ayurvedic treatments for infertility which are popular as well as very effective read on to know more
Story first published: Tuesday, March 27, 2018, 11:13 [IST]