For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തെക്കുറിച്ച് ഒരു പെണ്ണും അറിയാത്ത രഹസ്യം

|

പ്രസവം, ഗര്‍ഭധാരണം എന്നൊക്കെ പറയുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ അനിവാര്യമായ കാര്യങ്ങളാണ്. പ്രസവം എന്ന് പറയുമ്പോള്‍ ആദ്യം തന്നെ എല്ലാവരുടേയും ഓര്‍മ്മ പോവുന്നത് പ്രസവ വേദനയിലേക്ക് തന്നെയാണ്. എന്നാല്‍ ഗര്‍ഭിണിയാവുന്നതോടെ തന്നെ അമ്മയും അമ്മൂമ്മയും ബന്ധുക്കളും എന്ന് വേണ്ട പലരും തരുന്ന ഉപദേശങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ ആരും പറയാത്ത അല്ലെങ്കില്‍ഡോക്ടര്‍ പോലും പറയാത്ത ചില കാര്യങ്ങളുണ്ട്.

പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടി പ്രസവിക്കാന്‍ പോവുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമുള്ള ഒന്നാണ്. കാരണം നമുക്ക് പരിമിതമായി ലഭിക്കുന്ന അറിവുകള്‍ വെച്ച് പ്രസവവേദനയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് ഏതൊരു സ്ത്രീയിലും ടെന്‍ഷന്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരുപാട് നാളത്തെ പ്രതിസന്ധികള്‍ക്കും വേദനകള്‍ക്കും ശേഷമാണ് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുന്നത്. പലപ്പോഴും അമ്മയായ ശേഷമായിരിക്കും പലര്‍ക്കും പല കാര്യങ്ങളെക്കുറിച്ചും ഓര്‍മ്മ വരുന്നതും ചിന്തിക്കുന്നതും എല്ലാം. പ്രസവശേഷവും പ്രസവത്തിന് മുന്‍പും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയെല്ലാം ശ്രദ്ധിച്ചാല്‍ അത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതായിരിക്കും.

ഗര്‍ഭധാരണവും പ്രസവവും അറിയേണ്ടതെല്ലാംഗര്‍ഭധാരണവും പ്രസവവും അറിയേണ്ടതെല്ലാം

പ്രസവത്തോടെ മാത്രം സ്ത്രീ മനസ്സിലാക്കുന്ന അല്ലെങ്കില്‍ അനുഭവിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഗര്‍ഭകാലത്തു കൂടി ആരും പറഞ്ഞ് തരില്ല എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുകയുള്ളൂ. ഗര്‍ഭകാലത്ത് അല്ലെങ്കില്‍ പ്രസവ സമയത്ത് അതുമല്ലെങ്കില്‍ പ്രസവിച്ച് കഴിഞ്ഞ ശേഷം സ്ത്രീകള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

ടോയ്‌ലറ്റില്‍ പോവുന്നത്

ടോയ്‌ലറ്റില്‍ പോവുന്നത്

പലപ്പോഴും പ്രസവ സമയത്ത് പല സ്ത്രീകളിലും ഉണ്ടാവുന്ന പ്രശ്‌നമാണിത്. പ്രസവം നടക്കുന്ന സമയത്ത് ഡോക്ടര്‍മാര്‍ പുഷ് ചെയ്യുന്നതിന് വേണ്ടി പറയുന്നു. ഈ സമയത്ത് പലരും അറിയാതെ മലമൂത്ര വിസര്‍ജ്ജം നടത്തുന്നു. അത്രക്കധികം സമ്മര്‍ദ്ദത്തിലാണ് കുഞ്ഞിനെ പുറത്തേക്ക് തള്ളുന്നത്. ഈ സമയത്ത് പല സ്ത്രീകള്‍ക്കും ടോയ്‌ലറ്റില്‍ പോവണമെന്ന് തോന്നുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം ഇത് സാധാരണ സംഭവിക്കുന്ന ഒരു കാര്യമാണ് എന്നതു തന്നെ കാരണം.

 ആരോഗ്യ പ്രതിസന്ധികളെങ്കില്‍

ആരോഗ്യ പ്രതിസന്ധികളെങ്കില്‍

നിങ്ങളുടെ ഗര്‍ഭകാലത്ത് അല്ലെങ്കില്‍ പ്രസവ സമയത്ത് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെ ഡോക്ടര്‍ വളരെയധികം ഗൗരവത്തോടെ കാണുന്നു. ഈ സമയത്ത് നിങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടി കുഞ്ഞിനെ പുറത്തെടുക്കുന്നതിന് ഉപകരണങ്ങളുടെ സഹായം ആവശ്യമായി വരും. എന്നാല്‍ അതൊരിക്കലും നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ വാക്വം ക്ലീനര്‍ അല്ല. വാക്വം ഡെലിവറി എന്നാണ് അതിനെ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി ഒരു ചെറിയ ധാരണയെങ്കിലും വേണം.

മാക്‌സി പാഡ്

മാക്‌സി പാഡ്

മാക്‌സി പാഡ് ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയും പ്രസവസമയത്ത് ഉണ്ടാവുന്നു. പ്രസവം കഴിഞ്ഞ ഉടനേ തന്നെ രക്തസ്രാവം വളരെയധികമായിരിക്കും. ഇതിന്റെ ഫലമായി ധാരാളം രക്തം പോവുന്നു. ഇതിന് തടയിടുന്നതിനായി വലിയ പാഡുകള്‍ ഉപയോഗിക്കേണ്ടതായി വരും. ഇതാണ് മാക്‌സി പാഡ്. ഗര്‍ഭധാരണം സംഭവിച്ചാല്‍ പിന്നീട് ആര്‍ത്തവം സംഭവിക്കുകയില്ല. അതുകൊണ്ട് തന്നെ പ്രസവശേഷം ഇത്തരത്തിലഉള്ള ധാരാളം രക്തം ഉണ്ടാവുന്നു. ഇതെല്ലാം പരിഹരിക്കുന്നതിന് മാക്‌സി പാഡ് ഉപയോഗിക്കാവുന്നതാണ്.

 വേദന

വേദന

പ്രസവസമയത്ത് വേദന ഉണ്ടാവും എന്ന് എല്ലാവര്‍ക്കും അറിയാം. ചിലര്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പലപ്പോഴും സിസേറിയനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇതിന് ശേഷമായിരിക്കും പലപ്പോഴും ശരിക്കുള്ള വേദന ഉണ്ടാവുന്നത്. എന്നാല്‍ സാധാരണ പ്രസവമാണെങ്കിലും ആര്‍ത്തവ വേദനയോട് സമാനമയ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വേദന അനുഭവിക്കേണ്ടതായി വരുന്നു. അടിവയറ്റിലാണ് ഇത്തരം വേദനകളുടെ ആരംഭം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

വാട്ടര്‍ ബ്രേക്കിംഗ്

വാട്ടര്‍ ബ്രേക്കിംഗ്

വാട്ടര്‍ ബ്രേക്കിംഗ് ആണ് മറ്റൊന്ന്. പ്രസവം അടുക്കാറായി എന്നതിന്റെ സൂചനയാണ് ഇത്. എന്നാല്‍ സിനിമയിലും മറ്റും കാണുന്നത് പോലെ ഭീകരാവസ്ഥയില്‍ ആയിരിക്കുകയില്ല എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. കുഞ്ഞിനെ പൊതിഞ്ഞ് സംരക്ഷിച്ചിരിക്കുന്ന അംമ്‌നിയോട്ടിക് ദ്രവമാണ് പുറത്തേക്ക് പോവുന്നത്. ഇവിടെ നിന്ന് മുതല്‍ തന്നെ നിങ്ങള്‍ക്ക് മാക്‌സി പാഡിന്റെ ഉപയോഗം തിരിച്ചറിഞ്ഞ് തുടങ്ങാവുന്നതാണ്.

മുടി കൊഴിച്ചില്‍ നിസ്സാരമല്ല

മുടി കൊഴിച്ചില്‍ നിസ്സാരമല്ല

മുടി കൊഴിച്ചില്‍ എപ്പോഴായാലും സ്ത്രീകളിലുണ്ടാക്കുന്നത് വളരെ മോശമായ ഒരു മാനസികാവസ്ഥ തന്നെയാണ്. എന്നാല്‍ അത് പ്രസവത്തിന് ശേഷമാണെങ്കില്‍ പറയുകയേ വേണ്ട. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിങ്ങളുടെ മുടി വളരെയധികം ആരോഗ്യത്തോടെയായിരിക്കും. ആ സമയത്ത് നിങ്ങളിലെ ഈസ്ട്രജന്റെ അളവ് വളരെയധികം കൂടുതലായിരിക്കും. എന്നാല്‍ ഗര്‍ഭകാലം കഴിഞ്ഞ് പ്രസവം നടക്കുന്നതോടെ നിങ്ങളിലെ ഈസ്ട്രജന്റെ അളവ് വളരെയധികം കുറയുന്നു. ഇത് മുടി കൊഴിച്ചിലിലേക്കും നയിക്കുന്നു.

 കാലുകളില്‍ നീര്

കാലുകളില്‍ നീര്

പല വിധത്തിലാണ് ആരോഗ്യത്തിന് ഇത് വില്ലനാവുന്നത്. ഗര്‍ഭകാലങ്ങളില്‍ സാധാരണ ഉള്ള ഒന്നാണ് ഇത്. കാലുകളില്‍ നീര് കാണപ്പെടുന്നത്. എന്നാല്‍ ചിലരില്‍ ഗര്‍ഭകാലം കഴിഞ്ഞ് പ്രസത്തിനു ശേഷവും ഇതേ അവസ്ഥ തുടരുന്നു. ഇതെല്ലാം പലപ്പോഴും ഉണ്ടാക്കുന്ന അവസ്ഥകള്‍ വളരെയധികം സങ്കീര്‍ണമായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങളേയും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു പ്രസവശേഷം.

 അമിതമായി വിയര്‍ക്കുന്നത്

അമിതമായി വിയര്‍ക്കുന്നത്

അമിതമായി വിയര്‍ക്കുന്നതാണ് മറ്റൊരു കാര്യം. ഇതും പ്രസവത്തിന് ശേഷം ആദ്യത്തെ ചില ആഴ്ചകളില്‍ സാധാരണയായി ഉണ്ടാവുന്നതാണ്. പലപ്പോഴും പനിയുണ്ടെങ്കില്‍ പോലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇതെല്ലാം പ്രസവത്തിന് ശേഷം ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ തന്നെയാണ്. ഇത്തരം കാര്യങ്ങളെല്ലാം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ആര്‍ത്തവത്തിന്

ആര്‍ത്തവത്തിന്

പ്രസവം കഴിഞ്ഞ് ആദ്യമായുണ്ടാവുന്ന ആര്‍ത്തവത്തിന് നിങ്ങള്‍ ധരിക്കുന്ന ഡയപ്പര്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. മമ്മി ഡയപ്പര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അത്രയും നാളത്തെ നിങ്ങളുടെ ആര്‍ത്തവ രക്തം എല്ലാം ഇതിലൂടെ പുറത്തേക്ക് വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം പ്രസവത്തിനു മുന്‍പും പ്രസവത്തിന് ശേഷവും എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.

English summary

Things No One Ever Tells You About Pregnancy and delivery

In this article things no one ever tells you about pregnancy and delivery, read on.
Story first published: Friday, September 14, 2018, 16:59 [IST]
X
Desktop Bottom Promotion