For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്ണി ലിയോണിന് ഇരട്ടക്കുട്ടികള്‍;ഗര്‍ഭധാരണം ഇങ്ങനെ

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് ഉള്ള ഒരു ഓപ്ഷന്‍ ആണ് വാടകക്ക്

|

ബോളിവുഡ് താരം സണ്ണിലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇരട്ടക്കുട്ടികള്‍ ഉണ്ടായ കാര്യം സണ്ണി ലിയോണ്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് സണ്ണി ഇരട്ടക്കുട്ടികളുടെ അമ്മയായത്.ഇതിനു മുന്‍പും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് സണ്ണിലിയോണും ഭര്‍ത്താവും മാധ്യ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും ആഴ്ചകള്‍ക്ക് മുന്‍പ് ജനിച്ച കുട്ടികളാണ് ഇവര്‍.

ഗര്‍ഭപാത്രം വാടകക്ക് കൊടുക്കുന്നതിനെക്കുറിച്ച് നിരവധി സിനിമകളിലും വാര്‍ത്തകളിലും നാം കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെ സാധ്യതകളെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ പലര്‍ക്കും അറിയില്ല. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളില്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ ഒരു നിയമസഹായത്തിന് അര്‍ഹതയുള്ളത്.

ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിശക്തിക്ക് അവസാനമാസംഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിശക്തിക്ക് അവസാനമാസം

ബോളിവുഡ് താരം സണ്ണിലിയോണ്‍ ഇത്തരത്തില്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് അമ്മയായത്. എന്നാല്‍ ഗര്‍ഭപാത്രം വാടകക്ക് എടുക്കുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എങ്ങനെ സംഭവിക്കുന്നു

എങ്ങനെ സംഭവിക്കുന്നു

ഗര്‍ഭപാത്രം വാടകക്കെടുക്കുക എന്നാല്‍ നിരവധി കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലാതിരിക്കുക, ഗര്‍ഭധാരണം ഒരു സാഹചര്യത്തിലും നടക്കാത്ത അവസ്ഥ, ശാരീരികപരമായി രണ്ട് പേരും ഫിറ്റ് അല്ലാത്ത അവസ്ഥ എന്നീ അവസ്ഥകളിലെല്ലാമാണ് ഗര്‍ഭപാത്രം വാടകക്കെടുക്കന്നതിന് നിയമം അനുവദിക്കുന്നത്.

 രണ്ട് തരത്തില്‍ ഗര്‍ഭധാരണം

രണ്ട് തരത്തില്‍ ഗര്‍ഭധാരണം

രണ്ട് തരത്തില്‍ ഗര്‍ഭധാരണത്തിന് ഇത് വഴി സാധ്യതയുണ്ട്. പിതാവാകാന്‍ ആഗ്രഹിക്കുന്ന ആളുടെ ബീജം വാടകക്ക് എടുക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക വഴി ഗര്‍ഭധാരണം സംഭവിക്കാം. ഇതാണ് ഒരു വഴി. സാധാരണ പ്രസവം പോലെ തന്നെ ഇതില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു.

രണ്ടാമത്തെ വഴി

രണ്ടാമത്തെ വഴി

രണ്ടാമത്തെ വഴിയില്‍ അമ്മയാവാന്‍ ആഗ്രഹിക്കുന്ന ഇരു പങ്കാളികളില്‍ നിന്ന് അണ്ഡവും ബീജവും എടുത്ത് ഇത് വാടകക്കെടുത്ത അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ ഈ അവസ്ഥയില്‍ അമ്മക്ക് ലഭിക്കുന്നത് സ്വന്തം കുഞ്ഞിനെത്തന്നെയാണ്. കാരണം ഇവിടെ ഉപയോഗിക്കപ്പെടുന്നത് സ്ത്രീയുടെ അണ്ഡം തന്നെയാണ് എന്നുള്ളത് കൊണ്ട്.

എന്തുകൊണ്ട് ഇത്തരത്തില്‍

എന്തുകൊണ്ട് ഇത്തരത്തില്‍

പല കാരണങ്ങള്‍ കൊണ്ടും ദമ്പതികള്‍ ഇത്തരത്തില്‍ ഒരു കാര്യത്തിന് മുതിരുന്നു. പ്രത്യേകിച്ച് സിനിമാ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഇത്തരത്തില്‍ ഒരു കാര്യത്തിന് മുതിരുന്നത്്. മാത്രമല്ല പല വിധത്തിലുള്ള കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാവുന്നു. എന്തൊക്കെയെന്ന് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

ഗര്‍ഭപാത്രത്തിലെ അണുബാധ, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, സ്ഥിരമായുള്ള അബോര്‍ഷന്‍, ഐവിഎഫ് പരാജയം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് വാടകക്ക് ഗര്‍ഭം ധരിക്കുന്നത്.

എങ്ങനെ കണ്ടെത്തും

എങ്ങനെ കണ്ടെത്തും

എങ്ങനെ ഒരു സ്ത്രീയെ ഗര്‍ഭപാത്രം വാടകക്ക് വേണ്ടി കണ്ടെത്തും എന്നത് ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. കുഞ്ഞും അമ്മയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഫിറ്റ് ആയിരിക്കണം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള അമ്മയെ കണ്ടെത്താവുന്നതാണ്.

 പ്രായം

പ്രായം

വാടകക്ക് ഗര്‍ഭപാത്രം എടുക്കുമ്പോള്‍ സ്ത്രീയുടെ പ്രായം വളരെ പ്രധാനപ്പെട്ടതാണ്. 21-40നും ഇടയില്‍ ഉള്ള സ്ത്രീകളെ വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍ മാത്രമേ ആ രോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കുകയുള്ളൂ.

മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍

മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍

ഒരിക്കലും ഒരു സ്ത്രീക്ക് മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ ഗര്‍ഭപാത്രം വാടക്ക് കൊടുക്കാന്‍ സാധിക്കില്ല. മൂന്ന് പ്രാവശ്യം മാത്രമാണ് നിയമപ്രകാരം ഉള്ള കണക്ക്.

ആരോഗ്യം

ആരോഗ്യം

ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഹൃദയത്തിന്റെ ആരോഗ്യം, രക്തസമ്മര്‍ദ്ദത്തിന്റെ അളവ്, പാരമ്പര്യമായുള്ള രോഗങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

മാനസികാരോഗ്യം

മാനസികാരോഗ്യം

ഗര്‍ഭിണിയുടെ മാനസികാരോഗ്യമാണ് മറ്റൊന്ന്. യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ കുഞ്ഞിന്റെ ആരോഗ്യവും പല വിധത്തില്‍ പ്രശ്‌നമാവുന്നത് കൊണ്ടാണ് മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ.

മുന്‍പൊരു പ്രസവം

മുന്‍പൊരു പ്രസവം

വാടക ഗര്‍ഭപാത്രത്തിനായി സമീപിക്കുന്ന സ്ത്രീ ഇതിനു മുന്‍പ് ഒരു പ്രസവം കഴിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കേണ്ടത് പരിഗണിക്കുന്ന ഒരു കാര്യമാണ്.

 നിയമപരമായ വശം

നിയമപരമായ വശം

2016-ലാണ് വാടകക്ക് ഗര്‍ഭപാത്രം എടുക്കാം എന്ന ബില്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നത്. എന്നാല്‍ വിദേശികള്‍, ഒറ്റക്ക് താമസിക്കുന്നവര്‍, സ്വവര്‍ഗാനുരാഗികള്‍, വിവാഹം കഴിക്കാത്ത ദമ്പതികള്‍ എന്നിവര്‍ക്കൊന്നും ഒരു കാരണവശാലും ഈ നിയമം വഴി വാടക ഗര്‍ഭപാത്രം എന്ന ആനുകൂല്യം ലഭിക്കുകയില്ല. എന്നാല്‍ നിയമപരമായി വിവാഹം കഴിഞ്ഞ് അഞ്ചോ അതിലധികമോ വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ നേടിയെടുക്കാവുന്നതാണ്.

English summary

Things To Know About Surrogacy

Sunny Leone just announced the birth of her twins through surrogacy expressing joy. Read on to know about the detailed aspects of surrogacy.
Story first published: Tuesday, March 6, 2018, 17:08 [IST]
X
Desktop Bottom Promotion