For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്ലവര്‍ദ്ധനയ്ക്ക് ഉറപ്പായ ആയുര്‍വേദ വഴി

ശുക്ലവര്‍ദ്ധനയ്ക്ക് ഉറപ്പായ ആയുര്‍വേദ വഴി

|

ഗര്‍ഭധാരണം നടക്കുന്നതില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണുള്ളത്. സ്ത്രീയിലെ തകരാറെങ്കിലും പുരുഷന്റെ പ്രശ്‌നമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിയ്ക്കാം. പുരുഷ വന്ധ്യത അല്ലെങ്കില്‍ സ്ത്രീ വന്ധ്യത ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന ഒന്നുമാണ്.

പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് ബീജ പ്രശ്‌നം. മിക്കവാറും പുരുഷ വന്ധ്യതയ്ക്കുള്ള കാരണം ഇതു തന്നെയാണെന്നു പറയാം. ബീജങ്ങളുടെ എണ്ണക്കുറവും ചലനക്കുറവുമെല്ലാം കാരണങ്ങളായി പറയാറുമുണ്ട്.

സ്വിമ്മിംഗ് പൂള് ഗര്‍ഭിണിയാക്കിയ 16പെണ്‍കുട്ടികള്‍സ്വിമ്മിംഗ് പൂള് ഗര്‍ഭിണിയാക്കിയ 16പെണ്‍കുട്ടികള്‍

ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ ചില വീട്ടുവൈദ്യങ്ങളുണ്ട്. പ്രത്യേകിച്ചും ആയുര്‍വേദം. യാതൊരു ദോഷവും വരുത്താത്ത ഇത്തരം ചില ആയുര്‍ വേദ വഴികളെക്കുറിച്ചറിയൂ.

നായ്ക്കുരണപ്പരിപ്പ്

നായ്ക്കുരണപ്പരിപ്പ്

ശുക്ല വര്‍ദ്ധനവിന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒന്നാണ് നായ്ക്കുരണപ്പരിപ്പ്. ഇത് പാലില്‍ ചേര്‍ത്താണു കഴിയ്‌ക്കേണ്ടതും. ഒരു ഗ്ലാസ് പാലില്‍ നാലിരട്ടി വെള്ളം ചേര്‍ക്കുക. ഇതില്‍ അര ചെറിയ ടീസ്പൂണ്‍ എള്ളും ഇത്ര തന്നെ നായ്ക്കുരണപ്പരിപ്പു പൊടിച്ചതും ചേര്‍ത്തിളക്കി തിളപ്പിയ്ക്കുക. ഇതു തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ചു രാത്രി കിടക്കും മുന്‍പു കുടിയ്ക്കാം.

ഉഴുന്നും

ഉഴുന്നും

ഉഴുന്നും ശുക്ല വര്‍ദ്ധനയ്ക്കു പറ്റിയ നല്ലൊരു മരുന്നാണ്. ആയുര്‍വേദത്തില്‍ പറയുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണിത്. മൂന്നോ നാലോ സ്പൂണ്‍ ഉഴുന്നു വേവിച്ച് ഇത് ആറിയ ശേഷം അര ടീസ്പൂണ്‍ വീതം നെയ്യും തേനും ചേര്‍ത്തു രാത്രി കിടക്കുന്നതിനു മുന്‍പു കഴിയ്ക്കുക. ഗുണമുണ്ടാകും. ഇതിനു മീതം പാലും കുടിയ്ക്കാന്‍ മറക്കരുത്.

അമുക്കുരം അഥവാ അശ്വഗന്ധ

അമുക്കുരം അഥവാ അശ്വഗന്ധ

ഒരു ചെറിയ സ്പൂണ്‍ അമുക്കുരം അഥവാ അശ്വഗന്ധ

പൊടിച്ചത് ഒരു ഗ്ലാസ് പാലില്‍ നാലു ഗ്ലാസ് വെള്ളവുമൊഴിച്ച് തിളപ്പിച്ച് ഒരു ഗ്ലാസാക്കുക. ഇതില്‍ പഞ്ചസാരയും ചേര്‍ത്തു രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇതും ബീജം വര്‍ദ്ധിപ്പിയ്ക്കാനും ബീജരോഗ്യത്തിനുമെല്ലാം ഏറെ ആരോഗ്യകരമാണ്.

പാല്‍മുതുക്ക്

പാല്‍മുതുക്ക്

ആയുര്‍വേദ മരുന്നായ പാല്‍മുതുക്ക് ഇതിനു ചേര്‍ന്ന നല്ലൊരു മരുന്നാണ്. പാല്‍മുതുക്കു കിഴങ്ങിനെ ഒരു ടീസ്പൂണ്‍ പൊടി അര ചെറിയ ടീസ്പൂണ്‍ വീതം നെയ്യ്, തേന്‍ എന്നിവ ചേര്‍ത്തിളക്കി രാത്രി കിടക്കും മുന്‍പു കഴിയ്ക്കാം. ഗുണമുണ്ടാകും.

ഇരട്ടി മധുരം

ഇരട്ടി മധുരം

ബീജ ഗുണത്തിനും എണ്ണത്തിനും ആയുര്‍വേദം പറയുന്ന മറ്റൊരു മരുന്നാണ് ഇരട്ടി മധുരം. ഇത് ഒരു ചെറിയ ടീസ്പൂണ്‍ പൊടിച്ചത് അര ചെറിയ ടീസ്പൂണ്‍ വീതം നെയ്യും തേനും ചേര്‍ത്ത് രാത്രി കിടക്കും മുന്‍പു കഴിയ്ക്കാം.

തൈരിന്റെ പാട

തൈരിന്റെ പാട

തൈരിന്റെ പാട അരിച്ചെടുത്ത് നാലോ അഞ്ചോ സ്പൂണ്‍ നവരയരി വേവിച്ച് പഞ്ചസാരയും ഈ പാടയും ചേര്‍ത്തിളക്കി കുടിയ്ക്കുക. ഗുണമുണ്ടാകും.

അശ്വഗന്ധ, നായ്ക്കുരണ പരിപ്പ്, ഉഴുന്ന്, ഞെരിഞ്ഞില്‍

അശ്വഗന്ധ, നായ്ക്കുരണ പരിപ്പ്, ഉഴുന്ന്, ഞെരിഞ്ഞില്‍

അശ്വഗന്ധ, നായ്ക്കുരണ പരിപ്പ്, ഉഴുന്ന്, ഞെരിഞ്ഞില്‍ എന്നിവ അര ടീസ്പൂണ്‍ വീതം എടുത്ത് പാലില്‍ വേവിച്ച് രാത്രിയില്‍ കുടിയ്ക്കം. ഇതും ഗുണം ചെയ്യുന്ന ഒന്നാണ്.

ഞെരിഞ്ഞിലും

ഞെരിഞ്ഞിലും

ആയുര്‍വേദ സസ്യമായ ഞെരിഞ്ഞിലും ഇതിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ഇതില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്താണ് ഉപയോഗിയ്‌ക്കേണ്ടത്. കരിക്കിന്‍ വെള്ളം സ്ഖലന സമയത്തു പുറപ്പെടുവിയ്ക്കുന്ന ബീജത്തിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുകയും ഇതു വഴി വന്ധ്യതയ്ക്കു പരിഹാരമാകുകയും ചെയ്യുന്നു.

കരിക്കെടുത്ത്

കരിക്കെടുത്ത്

ഒരു കരിക്കെടുത്ത് മുകള്‍ ഭാഗം വെട്ടിക്കളയുക. ഈ വെള്ളം പുറത്തെടുക്കരുത്. ഇതിലേയ്ക്ക് അല്‍പം ഞെരിഞ്ഞില്‍ ഇട്ടു വയ്ക്കുക. ഇത് വീണ്ടും ചെത്തിക്കളഞ്ഞ മൂടി കൊണ്ട് അടച്ച് ഇത് രീതിയില്‍ വയ്ക്കുക. അഞ്ച്-ആറ് മണിക്കൂര്‍ നേരം കഴിഞ്ഞ് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. തലേന്നു രാത്രി ഞെരിഞ്ഞില്‍ ഇട്ടു വച്ച് പിറ്റേന്നു രാവിലെ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.ഇത് അടുപ്പിച്ച് 21 ദിവസം ഇതേ രീതിയില്‍ ചെയ്യുക. ബീജസംബന്ധമായ പ്രശ്‌നങ്ങള്‍ നീക്കാന്‍ സാധിയ്ക്കും.

ഞെരിഞ്ഞില്‍

ഞെരിഞ്ഞില്‍

ആയുര്‍വേദ ചികിത്സാരീതിയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞില്‍. പുരുഷ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ് ഇത്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

മക്ക

മക്ക

പരമ്പരാഗത ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ഒരു വേരാണ്‌ മക്ക. പുരുഷ ലൈംഗിക ഹോര്‍മോണ്‍ , പ്രത്യേകിച്ച്‌ ടെസ്‌റ്റോസ്‌റ്റിറോണ്‍ നിയന്ത്രിക്കാനുള്ള ശേഷി ഇതിനുണ്ടെന്ന്‌ അടുത്തിടെ കണ്ടെത്തിയിരുന്നു. പുരുഷന്‍മാരിലെ ലൈംഗിക ആസക്തിയും ബീജത്തിന്റെ അളവും മെച്ചപ്പെടുത്താന്‍ ഇത്‌ എല്ലാദിവസവും കഴിക്കുന്നത്‌ നല്ലതാണ്‌. മക്കയെ സംബന്ധിച്ചുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല എങ്കിലും ബീജത്തിന്റെ അളവ്‌ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇത്‌ പരീക്ഷിച്ച്‌ നോക്കാം.

ജിന്‍സെങ്

ജിന്‍സെങ്

ജിന്‍സെങ് എന്നൊരു സസ്യമുണ്ട്. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് ചായയിലിട്ടു കുടിയ്ക്കുന്നത് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്.

സിങ്ക്‌

സിങ്ക്‌

ബീജത്തിന്റെ അളവ്‌ കൂട്ടാന്‍ സാധാരണ ഉപയോഗിക്കുന്ന സപ്ലിമെന്റുകളില്‍ ഒന്നാണ്‌ സിങ്ക്‌. ബീജത്തിന്റെ അളവ്‌ 74 ശതമാനത്തോളം ഉയര്‍ത്താന്‍ സിങ്കിന്‌ കഴിഞ്ഞേക്കുമെന്ന്‌ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ബീജാരോഗ്യത്തിന് സഹായിക്കും. ബദാം, കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയും നല്ലതാണ്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.

English summary

Special Ayurvedic Remedy To Increase Sperm Count And Motility

Special Ayurvedic Remedy To Increase Sperm Count And Motility, Read more to know about,
X
Desktop Bottom Promotion