കുട്ടികള്‍ കാപ്പി കുടിക്കുമ്പോള്‍ അപകടം

Subscribe to Boldsky

കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനാവുന്നത് അമ്മമാര്‍ തന്നെയാണ്. പലപ്പോഴും ചെറിയ കാര്യങ്ങള്‍ പോലും കുട്ടികളുടെ ആരോഗ്യത്തെ വളരെ വലിയതായാണ് ബാധിക്കുന്നത്. കാപ്പിയും ചായയും എല്ലാം കുട്ടികളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ ദൂഷ്യ വശങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാതെ കുട്ടികള്‍ക്ക് കാപ്പി കൊടുക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാത്തവരാണ് പലരും.

കാപ്പിയും ചായയും കുടിയ്ക്കാത്തവരുണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവരെ പോലെ തന്നെ കാപ്പിയും ചായയും കൊടുത്തുള്ള ശീലം വളര്‍ത്തിയെടുക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഇത് കുട്ടികളില്‍ ചെയ്യുന്ന ദ്രോഹം വളരെ വലുതാണ്.

പലപ്പോഴും കുട്ടികള്‍ക്ക് കാപ്പി കൊടുക്കുമ്പോള്‍ അതവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്ന് നോക്കാം. കഫീന്‍ കൂടുതല്‍ കുടിയ്ക്കുന്നതും ശീലമാക്കുന്നതും നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ കുഞ്ഞിന് കാപ്പി കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും കുഞ്ഞിന് ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ഗുരുതരമാവുന്ന ശീലങ്ങളാണ് എല്ലാം.

അമിതവണ്ണത്തിനുള്ള കാരണം

അമിതവണ്ണത്തിനുള്ള കാരണം

അമിതവണ്ണത്തിനുള്ള കാരണമാണ് പലപ്പോഴും കാപ്പി. ഇത് കുട്ടികളില്‍ 60%ത്തിലധികം അമിതവണ്ണത്തിന് വഴിവെയ്ക്കുന്നു. പഞ്ചസാര തന്നെയാണ് ഇതിന്റെ കാരണം. അതുകൊണ്ട് തന്നെ കുഞ്ഞിന് ഒരു കാരണവശാലും കാപ്പി കൊടുക്കരുത്. ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമായാണ് ബാധിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പ്രധാനമായും കാപ്പിയും ചായയും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍

ഹൃദയാരോഗ്യം നശിപ്പിക്കുന്നതിനും കാപ്പിക്ക് കഴിയും. കുട്ടികളുടെ ഹൃദയം പല വിധത്തില്‍ ലോലമായിരിക്കും. അതുകൊണ്ട് തന്നെ പല വിധത്തില്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് കോട്ടം തട്ടിക്കുന്ന ഒന്നാണ് കാപ്പി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും കാപ്പി കുടിയ്ക്കുന്നത് കാരണമാകും. മാത്രമല്ല പല കുട്ടികളും കാപ്പിയ്ക്ക് അടിമയാവുകയും ചെയ്യും. ഇത് ഹൃദയസംബന്ധമായ പ്രശ്‌നത്തിന് പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജസ്വലത നഷ്ടപ്പെടുന്നു

ഊര്‍ജ്ജസ്വലത നഷ്ടപ്പെടുന്നു

പലപ്പോഴും കുട്ടികളുടെ ഊര്‍ജ്ജസ്വലത നഷ്ടപ്പെടുന്നു. തണുപ്പന്‍ മട്ടിലുള്ള പ്രതികരണമായിരിക്കും പല മേഖലകളിലും കുട്ടികള്‍ക്ക് ഉണ്ടാവുക. കുട്ടികള്‍ വളരെ ഊര്‍ജ്ജസ്വലതയോടെ ഇരിക്കണ്ട സമയമാണ് ഇത്. എന്നാല്‍ കാപ്പി കുടിക്കുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ സ്മാര്‍ട്‌നെസ്സ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇത് കുഞ്ഞിന് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

 നിര്‍ജ്ജലീകരണത്തിന് സാധ്യത

നിര്‍ജ്ജലീകരണത്തിന് സാധ്യത

ഒരിക്കലും നിര്‍ജ്ജലീകരണം ശരീരത്തില്‍ നടത്തുന്നത് പലപ്പോഴും മരണത്തിലേക്ക് വരെ കാരണമാകുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് കാപ്പി കൊടുത്താല്‍ അത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് കുട്ടികളില്‍ ദാഹം വര്‍ദ്ധിപ്പിക്കും. നിര്‍ജ്ജലീകരണം കുഞ്ഞുങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

 പല്ലിനെ ചീത്തയാക്കും

പല്ലിനെ ചീത്തയാക്കും

പല്ലിന്റെ ആരോഗ്യം കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. എന്നാല്‍ പലരും ഇത്തരം പ്രശ്‌നങ്ങളെ വേണ്ടത്ര ഗൗരവത്തോടെ കണക്കാക്കുന്നില്ല. എന്നാല്‍ കാപ്പി കുടിക്കുന്നത് കുട്ടികളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് പല്ലിന്റെ കാര്യത്തില്‍ കുട്ടികളുടെ പല്ലിന്റെ ആരോഗ്യം ചെറുപ്പത്തിലേ ശ്രദ്ധിച്ചാല്‍ മാത്രമേ അത് കുഞ്ഞിന്റെ ആരോഗ്യത്തിനു കൂടി സഹായിക്കുകയുള്ളൂ. കുട്ടികളുടെ ദന്തസംരക്ഷണത്തില്‍ നമ്മള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കാപ്പി ശീലമാക്കുന്നത് കുട്ടികളുടെ പല്ലിനെ ചീത്തയാക്കും.

കലോറി കുറവ്

കലോറി കുറവ്

കാപ്പിയില്‍ കലോറി കുറവാണ്. ഇത് കുട്ടികളിലെ പോഷകക്കുറവിന് കാരണമാകും. ശരീരത്തിന് വേണ്ടത്ര കലോറി ഇല്ലാത്തത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എല്ലാവിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഉന്‍മേഷം കെടുത്തുന്നു

ഉന്‍മേഷം കെടുത്തുന്നു

കുട്ടികള്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് ഉന്‍മേഷം. എന്നാല്‍ കാപ്പി കുടിക്കുന്നതിലൂടെ ഇത് കുട്ടികളിലെ ഉന്‍മേഷം കെടുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഒന്നില്‍ കൂടുതല്‍ തവണ കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ഇത് കുട്ടികളുടെ ഉന്‍മേഷം കെടുത്തുന്നു.

കിഡ്‌നി പ്രശ്‌നത്തില്‍

കിഡ്‌നി പ്രശ്‌നത്തില്‍

കുട്ടികളില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നമുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം പലപ്പോഴും കാപ്പി കുടിയായിരിക്കും. ഇത് എല്ലാ വിധത്തിലും കിഡിനിയെ പ്രശ്‌നത്തിലാക്കുന്നു. പലപ്പോഴും കുഞ്ഞ് ദിവസവും ഒരു കാപ്പിയില്‍ കൂടുതല്‍ കുടിക്കുന്നത് കിഡ്‌നിയെ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മൂത്ര തടസ്സം

മൂത്ര തടസ്സം

മൂത്ര തടസ്സമാണ് മറ്റൊന്ന്. ഇത് കുട്ടികളില്‍ കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കാപ്പി കുടി ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. മൂത്ര തടസ്സത്തെ ഇല്ലാതാക്കുന്നതിന് കാപ്പി കുടി കുട്ടികള്‍ ഒഴിവാക്കുക.

മലബന്ധം

മലബന്ധം

മലബന്ധമാണ് മറ്റൊന്ന്. ഇത് കുട്ടികള്‍ കാപ്പി കുടിക്കുന്നതിലൂടെ ഉണ്ടാവുന്നു. വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് മലബന്ധം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനല്ല കാപ്പി കുടിക്കുന്നത് ഇത് പലപ്പോഴും പ്രശ്‌നം വഷളാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കാപ്പി കുടിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    side effects of coffee for kids

    Coffee is bad for kids. In fact, even adults may need to limit their caffeine intake. Here are some side effects of drinking coffee.
    Story first published: Tuesday, April 24, 2018, 21:07 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more