For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം ഈ രോഗത്തെ കരുതിയിരിക്കൂ

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്

|

ഗര്‍ഭകാലം എന്ന് പറയുന്നത് ഒരിക്കലും ഒരു രോഗാവസ്ഥയല്ല. ഇത് പല വിധത്തിലാണ് സ്ത്രീകളുടെ മാനസികവും ആരോഗ്യപരവുമായ കാര്യങ്ങളെ തീരുമാനിക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ നടത്തുന്ന ശ്രദ്ധയാണ് കുഞ്ഞിന്റെ ആരോഗ്യത്തേയും നിശ്ചയിക്കുന്നത്. ഗര്‍ഭകാലത്ത് ആദ്യം മനസ്സിലാക്കേണ്ടത് ഇതൊരു രോഗമല്ല എന്നതാണ്. സ്വാഭാവികമായും നടക്കുന്ന ഒരു കാര്യമാണ് ഇതെന്നതാണ് സത്യം. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന ചില അസാധാരണ മാറ്റങ്ങള്‍ ശാരീരികമാണെങ്കിലും മാനസികമാണെങ്കിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പ്രത്യേകിച്ച് പ്രായത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയുള്ളവര്‍. അതായത് 35 വയസ്സിനു ശേഷം ഗര്‍ഭിണിയാവുന്നവര്‍ക്കാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കൃത്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗര്‍ഭാവസ്ഥയില്‍ പല കാരണങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ നമുക്ക് ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യാവസ്ഥ എന്ന് നോക്കാം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ഇത് ഗര്‍ഭാവസ്ഥയില്‍ ആണെങ്കില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനും അമ്മക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യാവസ്ഥകള്‍ എന്ന് നോക്കാം. അവ എന്തൊക്കെയെന്ന് നോക്കാം. ഇനി പറയുന്ന അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അബോര്‍ഷന്‍ തന്നെ പ്രധാനം

അബോര്‍ഷന്‍ തന്നെ പ്രധാനം

ഇത് ഒരു രോഗമോ രോഗലലക്ഷണമോ ഒന്നും തന്നെയല്ല. ഗര്‍ഭിണികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അബോര്‍ഷനെ തന്നെയാണ്. എന്നാല്‍ ഗര്‍ഭത്തിന്റെ രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം അബോര്‍ഷന്‍ നിരക്ക് വളരെ കുറവായിരിക്കും. എങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ചെറിയ അശ്രദ്ധ പോലും പലപ്പോഴും അബോര്‍ഷന്‍ എന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടതും അബോര്‍ഷന്‍ എന്ന വില്ലനെ തന്നെയാണ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് ഗര്‍ഭകാലത്ത് സാധ്യതകള്‍ വളരെ കൂടുതലാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ഗര്‍ഭിണിയുടെ ആരോഗ്യത്തേയും കുഞ്ഞിന്റെ വളര്‍ച്ചയേയും പ്രശ്‌നത്തില്‍ ആക്കുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭിണികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒന്നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍. ഗര്‍ഭകാലത്തെ ഉത്കണ്ഠയാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഇത് പലപ്പോഴും പലവിധത്തിലുള്ള ഉത്കണ്ഠയും ടെന്‍ഷനും മൂലമാണ് ഉണ്ടാവുന്നത് എന്നതാണ് സത്യം. അമിത ഉത്കണ്ഠ ഇല്ലാതിരിയ്ക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദമാണ് മറ്റൊന്ന്. പ്രസവസമയത്തുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. രക്തസമ്മര്‍ദ്ദത്തെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. അതിന് പരിഹാരം കാണുന്നതിന് ഒരിക്കലും മടി കാണിക്കേണ്ട ആവശ്യം ഇല്ല. ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദമെന്ന വില്ലന്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സയും അത്യാവശ്യമാണ്. ഒരു ഡോക്ടറെ കണ്ട് കൃത്യമായ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്.

കിഡ്നി പ്രശ്നങ്ങള്‍

കിഡ്നി പ്രശ്നങ്ങള്‍

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ട കാലഘട്ടമാണ് ഗര്‍ഭകാലഘട്ടം. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ പലപ്പോഴും ഗര്‍ഭകാലത്ത് നിങ്ങളുടെ ഉറക്കം കളയുന്നു. കിഡ്നി പ്രശ്നങ്ങള്‍ ബാധിയ്ക്കാനുള്ള സാധ്യതയും ഗര്‍ഭിണികള്‍ക്കുണ്ട്. കിഡ്നിസ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത. കാരണം മൂത്രവിസര്‍ജ്ജനം ശരിയായ രീതിയില്‍ നടക്കാത്തതും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് കിഡ്നിയെ മോശകരമായി ബാധിയ്ക്കുന്നത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഗര്‍ഭിണികളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവാണ് എന്നതില്‍ സംശയമേ വേണ്ട. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് രോഗപ്രതിരോധ ശേഷി കുറക്കാന്‍ അല്ല കൂട്ടാനുള്ള മാര്‍ഗ്ഗങ്ങളാണ് നോക്കേണ്ടത്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. രോഗപ്രതിരോധ ശേഷി കുറയുന്ന കാലമാണ് ഗര്‍ഭകാലം. ഏത് തരത്തിലുള്ള രോഗങ്ങളും വേഗം ബാധിയ്ക്കുന്ന അവസ്ഥയാണ് പലപ്പോഴും ഗര്‍ഭിണികളില്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും ഇത് രോഗത്തിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പ്രമേഹം

പ്രമേഹം

ഗര്‍ഭകാല പ്രമേഹം ഒരു തരത്തിലും ചികിത്സിക്കാതിരിക്കരുത്. ഇത് കുഞ്ഞിനും അമ്മക്കും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ചില അമ്മമാരില്‍ കാണപ്പെടുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സ അത്യാവശ്യമാണ്. ചിലരില്‍ പ്രമേഹവും കാണപ്പെടുന്നു. പ്രായം കൂടി ഗര്‍ഭം ധരിയ്ക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളില്‍ ഉണ്ടാവുന്നത്. പ്രായം ഗര്‍ഭത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 അണുബാധ

അണുബാധ

ഗര്‍ഭിണികളുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് അണുബാധയെന്ന പ്രശ്‌നത്തിന് അവര്‍ ഇരയാവുന്നത്. പല വിധത്തില്‍ ഗര്‍ഭിണികളില്‍ അണുബാധ പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നതിലൂടെ അണുബാധയെന്ന പ്രശ്‌നം ഇവരെ വളരെയധികം സാധിക്കുന്നു. അണുബാധ ഉണ്ടാവുന്നതും കുറവല്ല. അടിയ്ക്കടി മൂത്രമൊഴിക്കാന്‍ തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന ഉണ്ടാവുക എന്നതാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍.

വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യത

വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യത

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആദ്യത്തെ മൂന്ന് മാസം ഹിമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഉണ്ടാവുക. ഈ സമയത്താണ് അനീമിയക്ക് സാധ്യത കൂടുതലും. ഈ സമയത്ത് തന്നെയാണ് കുഞ്ഞിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടം. അതുകൊണ്ട് തന്നെ ആവശ്യത്തിന് പ്രോട്ടീന്‍, വിറ്റാമിന്‍ എല്ലാം ആവശ്യത്തിന് വേണം.

ഫോളിക് ആസിഡിന്റെ അഭാവം

ഫോളിക് ആസിഡിന്റെ അഭാവം

ഫോളിക് ആസിഡിന്റെ അഭാവം മൂലം ഉണ്ടാവുന്ന വിളര്‍ച്ചയാണ് ഇത്. ചുവന്ന രക്തകോശങ്ങളെ ഉത്പാദിപ്പിക്കാന്‍ ഫോളേറ്റ് ഗര്‍ഭാവസ്ഥയില്‍ അത്യാവശ്യമുള്ള ഒന്നാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കും സഹായിക്കുന്ന ഒന്നാണ്.

 വിറ്റാമിന്‍ ബി 12 കുറവ്

വിറ്റാമിന്‍ ബി 12 കുറവ്

വിറ്റാമിന്‍ ബി 12 കുറഞ്ഞാലും അനീമിയ ഉണ്ടാവുന്നു. ആരോഗ്യമുള്ള രക്തകോശങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ട ഒന്നാണ് വിറ്റാമിന്‍ ബി 12. കൂടുതല്‍ അളവില്‍ പാലും മാംസവും കഴിച്ചാല്‍ വിറ്റാമിന്‍ ബി 12 ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടാവുന്നു.

 ഗര്‍ഭകാലത്തു സ്പോട്ടിങ്

ഗര്‍ഭകാലത്തു സ്പോട്ടിങ്

20% ശതമാനം സ്ത്രീകളിലും ഗര്‍ഭാവസ്ഥയില്‍ ഒരു തവണയെങ്കിലും ഇത് കണ്ടെത്താനാകുന്നുമെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. വളരെ കുറച്ച് ഡിസ്ചാര്‍ജ് ഉണ്ടെങ്കില്‍, അത് വെറും ഒരു തുള്ളി ആണെങ്കില്‍, ഇത് പൂര്‍ണമായും സാധാരണമാണെന്ന് പറയപ്പെടുന്നു.

English summary

serious health issues during pregnancy

we have listed some serious health issues during pregnancy, read on
Story first published: Saturday, April 21, 2018, 10:44 [IST]
X
Desktop Bottom Promotion