For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാന്‍ ഇതാ വഴി

പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ ഉപ്പു കുറയ്ക്കുക

|

അമ്മ അല്ലെങ്കില്‍ അച്ഛനാകുക മിക്കവാറും ദമ്പതിമാരുടെ സ്വപ്‌നമാണ്. ഇതില്‍ തന്നെ ആണ്‍കുഞ്ഞു വേണം, അല്ലെങ്കില്‍ പെണ്‍കുഞ്ഞു വേണമെന്നും ആഗ്രഹിയ്ക്കുന്ന ഇഷ്ടംപോലെ ദമ്പതിമാര്‍ കാണും. ഏതു കുഞ്ഞാണെങ്കിലും പൊന്‍കുഞ്ഞാണെന്നാണ് പ്രമാണമെങ്കിലും.

ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞു സാധ്യതകള്‍ തീരുമാനിയ്ക്കുന്നതില്‍ ഒരു പിടി ഘടകങ്ങള്‍ക്കു പങ്കുണ്ട്. കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ മുതല്‍ ബന്ധപ്പെടുന്ന രീതി വരെ ഇതില്‍ പെടുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്.

രണ്ടു ക്രോമസോമുകളാണ് ഭ്രൂണമായി രൂപാന്തരപ്പെടുന്നത്. ഈ രണ്ടു ക്രോമസോമുകളുടെ തരമനുസരിച്ചാണ് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തിരിയുന്നതും.

എക്‌സ്, എക്‌സ് ക്രോമസോമാണ് പെണ്‍കുഞ്ഞിന്റേത്, എക്‌സ്, വൈ ആണ്‍കുഞ്ഞിനും. എക്‌സ് ക്രോമസോം മാത്രമേ സ്ത്രീയ്ക്കു നല്‍കാന്‍ സാധിയ്ക്കൂ. എന്നാല്‍ പുരുഷനില്‍ എക്‌സ്, വൈ എന്നിങ്ങനെ രണ്ടു ക്രോമസോമുണ്ട്. ഇതില്‍ ഏതു ക്രോമസോമാണ് സ്ത്രീയിലെ ക്രോമസോമുമായി ചേരുന്നത് എന്നത് അനുസരിച്ചാണ് ആണ്‍കുഞ്ഞോ അതോ പെണ്‍കുഞ്ഞോ എന്നു തീരുമാനിയ്ക്കുന്നത്. അതായത് ആണ്‍കുഞ്ഞു പെണ്‍കുഞ്ഞു നിര്‍ണയത്തില്‍ പങ്കു മുഴുവന്‍ പുരുഷന്റേതാണെന്നതാണ്

പുരുഷനില്‍ നിന്നും എക്‌സ് വന്നാല്‍ പെണ്‍കുഞ്ഞും വൈ വന്നാല്‍ ആണ്‍കുഞ്ഞും എന്നതാണ് സാധ്യത.

ഇതെല്ലാം സയന്‍സ് അടിസ്ഥാനപ്പെടുത്തിരിയിക്കുന്നു എങ്കിലും ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞു സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. ഇതിനുള്ള ചില വഴികള്‍, ശാസ്ത്രീയ അടിസ്ഥാനമുള്ള വഴികള്‍ സയന്‍സ് തന്നെ വിശദീകരിയ്ക്കുന്നുണ്ട്.

ഓവുലേഷന്

ഓവുലേഷന്

ഓവുലേഷന് രണ്ടുമൂന്നു ദിവസം മുന്‍പു ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ബീജത്തിലെ പുരുഷക്രോമസോമുകള്‍ ഇത്രയും ദിവസം ജീവനോടെയിരിയ്ക്കില്ല. അതായത് വൈ ക്രോമസോം. അതേ സമയം എക്‌സ് കൂടുതലായി ജീവനോടെയിരിയ്ക്കും.ഇതു കൊണ്ടു തന്നെ സ്ത്രീയിലുള്ള എക്‌സും പുരുഷനിലെ എക്‌സും കൂടിച്ചേര്‍ന്ന് പെണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നു പറയാം. എക്‌സ് ക്രോമസോമുകളാണ് പെണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്. അതേ സമയം ഓവുലേഷന്‍ നടക്കുന്ന ദിവസം സെക്‌സ് ഒഴിവാക്കുക. അപ്പോള്‍ ജീവനോടെയുളള എക്‌സ് സ്ത്രീയിലെ അണ്ഡത്തിലെ എക്‌സുമായി ചേരും.

ചില പൊസിഷനുകള്‍

ചില പൊസിഷനുകള്‍

ചില പൊസിഷനുകള്‍ ആണ്‍കുഞ്ഞു പെണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. സെക്‌സിലെ മെഷിനറി പൊസിഷന്‍ പെണ്‍കുഞ്ഞിനുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ പെണ്‍കുഞ്ഞിനെങ്കില്‍ അധികം ഡീപ് പൊസിഷനുകള്‍ ഗുണം ചെയ്യില്ല. ഡീപ് പൊസിഷനില്‍ വൈ ക്രോമസോമുകള്‍ പെട്ടെന്നു തന്നെ യൂട്രസിലെത്തി അണ്ഡവുമായി ചേരും. ഇത് എക്‌സ്, വൈ എന്ന രീതിയിലേയ്ക്ക്, അതായത് ആണ്‍ഭ്രൂണത്തിന് വഴിയൊരുക്കും.

ഓവുലേഷന് മുന്‍പായുള്ള ദിവസങ്ങളില്‍

ഓവുലേഷന് മുന്‍പായുള്ള ദിവസങ്ങളില്‍

ഓവുലേഷന് മുന്‍പായുള്ള ദിവസങ്ങളില്‍ കോണ്ടംസ് ഉപയോഗിച്ചു അടുപ്പിച്ചു സെക്‌സെങ്കില്‍ പെണ്‍കുഞ്ഞിനുള്ള സാധ്യതയേറെയാണ്. ഓവുലേഷന്‍ സമയത്ത് കോണ്ടംസ് ഉപയോഗിയ്ക്കുകയുമരുത്.പെണ്‍ക്രോമസോമുകളെ വഹിയ്ക്കുന്ന ബീജങ്ങള്‍ കൂടുതല്‍ കാലം ജീവിയ്ക്കുന്നതു തന്നെ കാരണം.

സ്ത്രീ ശരീരം

സ്ത്രീ ശരീരം

സ്ത്രീ ശരീരം കൂടുതല്‍ അസിഡിക്കാകുന്നത് പെണ്‍കുഞ്ഞിനുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പൈനാപ്പിള്‍ പോലെ ശരീരത്തിന്റെ പിഎച്ച് അസിഡിക്കാക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക. സെക്‌സിനു മുന്‍പായി ഡൗച്ചിംഗ് ചെയ്യുന്നതും സ്ത്രീ ശരീരം കൂടുതല്‍ അസിഡിക്കാക്കാന്‍ കാരണമാകും. ഇവയെല്ലാം തന്നെ പെണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

കുറവു ഭക്ഷണം, കുറവു പോഷണം, കുറവ് കലോറി

കുറവു ഭക്ഷണം, കുറവു പോഷണം, കുറവ് കലോറി

കുറവു ഭക്ഷണം, കുറവു പോഷണം, കുറവ് കലോറി എന്നിവ കഴിയ്ക്കുന്നത് പെണ്‍കുട്ടികളുണ്ടാകാനുള്ള സാധ്യതയേറ്റും. 2008ല്‍ ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഇതു തെളിഞ്ഞത്. വെജിറ്റേറിയന്‍ ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നത് പെണ്‍കുഞ്ഞിനെ ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. പ്രത്യേകിച്ചു നടസ്, ചീര തുടങ്ങിയവ കഴിയ്ക്കുന്നത്. ഇതുപോലെ ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ കുറയ്ക്കുകയും വേണം.

ശരീരത്തിലെ ചൂടുള്ള അവസ്ഥ

ശരീരത്തിലെ ചൂടുള്ള അവസ്ഥ

ശരീരത്തിലെ ചൂടുള്ള അവസ്ഥ അതായത് ചൂടുവെള്ളത്തിലെ കുളി, ശരീരം ചൂടാക്കുന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവ പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇരുപങ്കാളികള്‍ക്കും. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാവുന്നതാണ്.

അടുപ്പിച്ചുള്ള സെക്‌സ്

അടുപ്പിച്ചുള്ള സെക്‌സ്

അടുപ്പിച്ചുള്ള സെക്‌സ്,കൂടുതല്‍ സെക്‌സിലേര്‍പ്പടുന്നത് പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ബീജഗുണം കുറയും. ഇത് ആണ്‍ബീജത്തിന് പെട്ടെന്ന് സഞ്ചരിച്ചെത്താനുളള സാധ്യത കുറയ്ക്കും.പ്രത്യേകിച്ച് ഓവുലേഷനടുത്ത ദിവസങ്ങളില്‍ പെണ്‍കുഞ്ഞിനുള്ള സാധ്യതയേറ്റുന്ന ഒന്നാണ്. പെണ്‍ക്രോമസോമുകളെ വഹിയ്ക്കുന്ന ബീജങ്ങള്‍ കൂടുതല്‍ കാലം ജീവിയ്ക്കുന്നതു തന്നെ കാരണം.

സ്ത്രീകള്‍ക്ക് ഓര്‍ഗാസം

സ്ത്രീകള്‍ക്ക് ഓര്‍ഗാസം

സ്ത്രീകള്‍ക്ക് ഓര്‍ഗാസം ഒഴിവാക്കുന്നതും പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഓര്‍ഗാസത്തിലൂടെ ആണ്‍ബീജത്തിനു സഹായകമായ ഒരു ആല്‍ക്കലൈന്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. അതായത് ഓര്‍ഗാസം പെണ്‍കുഞ്ഞിനുള്ള സാധ്യത കുറയ്ക്കുന്നു. ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ഉപ്പും

ഉപ്പും

ഉപ്പും പെണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നു വേണം, പറയാന്‍. ഉപ്പു കുറവു കഴിയ്ക്കുന്നത് പെണ്‍കുഞ്ഞുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.ഇതും സയന്‍സ് വിവരിയ്ക്കുന്ന ഒന്നു തന്നെയാണ്. പെണ്‍കുഞ്ഞിനെ വേണമെന്നുള്ളവര്‍ ആഹാരത്തിലെ ഉപ്പു കുറയ്ക്കുക.

സെനസ്, കോള്‍ഡ് മരുന്നുകള്‍

സെനസ്, കോള്‍ഡ് മരുന്നുകള്‍

സെനസ്, കോള്‍ഡ് മരുന്നുകള്‍ കഴിയ്ക്കാതിരിയ്ക്കുന്നത് പെണ്‍കുഞ്ഞിനുളള സാധ്യതയേറ്റും. സ്ത്രീ ശരീരത്തില്‍ ബീജങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന സെര്‍വിക്കല്‍ മ്യൂകസ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ആണ്‍കുഞ്ഞുങ്ങള്‍ക്കു കാരണമാകുന്ന ബീജങ്ങള്‍ക്ക് ഈ കട്ടിയുള്ള സ്രവം തുളച്ച് ഉള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ പെണ്‍കുഞ്ഞുള്ള ബീജങ്ങള്‍ക്ക് ഇത് എളുപ്പവും. കോള്‍ഡ് മരുന്നുകള്‍ സെര്‍വിക്കല്‍ മ്യൂകസ് കട്ടി കുറയ്ക്കും. ഇത് പെണ്‍കുഞ്ഞിനുള്ള സാധ്യതയും കുറയ്ക്കും.

ശാസ്ത്രീയമായ വിശദീകരണങ്ങള്‍

ശാസ്ത്രീയമായ വിശദീകരണങ്ങള്‍

ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കാനാകില്ലെങ്കിലും റൊമാന്റിക് ബന്ധത്തിലൂടെയുളള കുഞ്ഞ് പെണ്‍കുഞ്ഞാകാനും ആവേശത്തിലൂടെയുള്ളസെക്‌സിലൂടെയുണ്ടാകുന്ന ആണ്‍കുഞ്ഞാകാനും സാധ്യത കൂടുതലെന്നു പറയപ്പെടുന്നു.ഇവ പൊതുവെ വിശ്വസിപ്പിയ്ക്കപ്പെടുന്നതാണെങ്കിലും ചിലതിനെങ്കിലും ശാസ്ത്രീയ വശങ്ങളുണ്ടെങ്കിലും ഇത്തരം വഴികള്‍ 100 ശതമാനം വിജയമാകുമെന്നും പറയാനാകില്ല.

Read more about: pregnancy pregnant
English summary

Scientific Tips To Increase Pregnancy Chance With Baby Girl

Scientific Tips To Increase Pregnancy Chance With Baby Girl, Read more to know about,
Story first published: Tuesday, January 8, 2019, 16:11 [IST]
X
Desktop Bottom Promotion