For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം 30നു ശേഷമോ, അറിയണം ഈ കാര്യങ്ങള്‍

|

ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും എല്ലാം സ്ത്രീയുടെ മാത്രം പ്രത്യേകതയാണ്. എന്നാല്‍ ഗര്‍ഭം ധരിക്കുന്ന പ്രായം വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭധാരണത്തിന് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് സ്ത്രീകളുടെ പ്രായം. സ്ത്രീകളുടെ പ്രായത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുകയുള്ളൂ. പ്രായമാകും തോറും ഉള്ള ഗര്‍ഭധാരണം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. മുപ്പതിനു ശേഷമാണ് ഗര്‍ഭമെങ്കില്‍ ശ്രദ്ധിക്കേണ്ടത് ഇവയാണ്.

ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എത്രയൊക്കെ ഉണ്ടെങ്കിലും ഒരിക്കലും ഇതിന്റെ റിസ്‌ക് കുറവല്ല. സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ കാലത്താകട്ടെ വിവാഹം ചെയ്യുന്നതും പ്രസവിക്കുന്നതും എല്ലാം വളരെ വൈകിയാണ്. അതുകൊണ്ട് തന്നെ രോഗത്തിന്റെ എണ്ണം കുഞ്ഞുങ്ങളില്‍ വര്‍ദ്ധിക്കുന്നതും. ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളിലൂടേയും ആയിരിക്കും പലപ്പോഴും അമ്മമാരും കുഞ്ഞുങ്ങളും കടന്നു പോവുന്നത്.

<strong>most read : അമ്മക്ക് ക്ഷീണക്കൂടുതലോ, ഗര്‍ഭത്തില്‍ പെണ്ണ് തന്നെ</strong>most read : അമ്മക്ക് ക്ഷീണക്കൂടുതലോ, ഗര്‍ഭത്തില്‍ പെണ്ണ് തന്നെ

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. അച്ഛനും ഇതില്‍ തുല്യപങ്കാളിത്തമാണ് ഉള്ളത്. കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കണം പ്രസവം സുഗമമാക്കണം എന്ന ലക്ഷ്യം ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. അതുകൊണ്ട് ഒരു കാരണവശാലും പ്രസവിക്കുന്ന പ്രായം മുപ്പതിനു മുകളിലേക്ക് പോവരുത്. ആരോഗ്യം അമ്മക്കും കുഞ്ഞിനും വളരെയധികം പ്രധാനപ്പെട്ടതാണ്. മുപ്പതിനു ശേഷമുള്ള ഗര്‍ഭധാരണം വളരെയധികം പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്തൊക്ക റിസ്‌ക് ഉണ്ടാവുന്നു എന്ന് നോക്കാം.

ഗര്‍ഭം ധരിക്കുന്നതിനുള്ള ശേഷി

ഗര്‍ഭം ധരിക്കുന്നതിനുള്ള ശേഷി

മുപ്പത് വയസ്സിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറയും. ഇത് സ്ത്രീകളില്‍ പലപ്പോഴും മാനസിക പ്രശ്‌നങ്ങള്‍ വരെ സൃഷ്ടിക്കും. പ്രായമേറിയവര്‍ക്ക് ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുകയോ, പ്രയാസങ്ങള്‍ നേരിടുകയോ ചെയ്യും. പ്രത്യേകിച്ച് 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഇന്നത്തെ വിവാഹ പ്രായം

ഇന്നത്തെ വിവാഹ പ്രായം

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും പ്രായം ഏറെ കൂടിപ്പോയിട്ടുണ്ടാകും. പക്ഷേ സ്വന്തമായി അധ്വാനിച്ച് ജീവിതം തുടങ്ങുമ്പോഴേക്കും അത് ജീവിതത്തില്‍ വളരെയധികം കാലം കഴിഞ്ഞിട്ടുണ്ടാവും. എന്നാല്‍ അവര്‍ക്ക് ഗര്‍ഭം ധരിക്കാനാവില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. പക്ഷേ പല വിധത്തിലുള്ള പ്രതിസന്ധികളും ഇതിന് വേണ്ടി ഇവര്‍ സഹിക്കേണ്ടതായി വരും. ആരോഗ്യത്തിനും മാനസികമായുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് പലപ്പോഴും കാരണമാകുന്നു. ഇനി മുപ്പതിനു ശേഷമാണ് വിവാഹമെങ്കില്‍ ഗര്‍ഭധാരണം വളരെയധികം നേരത്തെ തന്നെയാക്കാന്‍ ശ്രദ്ധിക്കുക.

രണ്ടാമത്തെ പ്രസവം

രണ്ടാമത്തെ പ്രസവം

ചില സ്ത്രീകള്‍ രണ്ടാമത്തെ പ്രസവം മുപ്പത്തഞ്ചിനു ശേഷമാക്കാറുണ്ട്. എന്നാല്‍ ഇതത്ര വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കില്ല. കാരണം, രണ്ടാമത്തെ പ്രസവമാണ് എന്നുള്ളത് കൊണ്ട് തന്നെ. ആദ്യത്തെ പ്രസവത്തിനു ശേഷം ശേഷം നിങ്ങളുടെ പ്രായം കൂടിയിട്ടില്ലെങ്കില്‍ ഗര്‍ഭധാരണം കുഴപ്പമില്ല. മാത്രമല്ല തൈറോയ്ഡ്, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതാണ്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം ഓര്‍മ്മയില്‍ വെക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 രോഗങ്ങളെ ശ്രദ്ധിക്കാം

രോഗങ്ങളെ ശ്രദ്ധിക്കാം

പ്രായം കൂടുന്തോറും രോഗങ്ങളും നിങ്ങളെ പിടികൂടുന്നു. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ ഉള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പോളിസിസ്റ്റിക് ഓവേറിയന്‍ രോഗങ്ങളുള്ളവര്‍ക്ക് ഭക്ഷണക്രമത്തിലെ മാറ്റം ഏറെ ഗുണം ചെയ്യും. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അത് ആരോഗ്യത്തിനും പ്രസവം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ സാധാരണ കഴിക്കുന്നവര്‍ അത് ഒഴിവാക്കിയാല്‍ ഗര്‍ഭധാരണം സംഭവിക്കും. ചിലപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന ഗര്‍ഭം ധരിക്കാത്ത സ്ത്രീക്ക് അത് നിര്‍ത്തി മരുന്നുകള്‍ വഴി അണ്ഡവിസര്‍ജ്ജനത്തിന് പ്രേരിപ്പിച്ചാല്‍ ആ ആര്‍ത്തവചക്രത്തില്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇതെല്ലാം നോക്കി മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. ഇത്തരം കാര്യങ്ങളില്‍ ആദ്യം വ്യക്തമായ തീരുമാനം എടുക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഗര്‍ഭധാരണത്തിന് ശ്രമിക്കാതെ മുപ്പതിനു ശേഷം ഗര്‍ഭം ധരിക്കുന്ന അവസ്ഥയാണെങ്കില്‍ അതിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

പ്രസവം ബുദ്ധിമുട്ടിലാവുന്നു

പ്രസവം ബുദ്ധിമുട്ടിലാവുന്നു

പ്രായം കൂടുന്തോറും സ്വാഭാവിക പ്രസവം നടക്കാനുള്ള സാധ്യതയും കുറയുന്നു. ഇത് പല തരത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്നു.

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം പലപ്പോഴും വൈകിയുള്ള ഗര്‍ഭധാരണത്തില്‍ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യവും കൂടി കണക്കിലെടുത്താല്‍ വൈകിയുള്ള ഗര്‍ഭധാരണം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

 കുഞ്ഞിലെ വൈകല്യങ്ങള്‍

കുഞ്ഞിലെ വൈകല്യങ്ങള്‍

ഗര്‍ഭധാരണത്തിന് സമയം വൈകിയാല്‍ അത് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങളും കുഞ്ഞിന് ഭാവിയില്‍ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു.

പ്രസവിക്കാന്‍ ബുദ്ധിമുട്ട്

പ്രസവിക്കാന്‍ ബുദ്ധിമുട്ട്

ചിലരില്‍ സ്വാഭാവിക പ്രസവത്തിന് ബുദ്ധിമുട്ട് നേരിടുന്നു. അതുകൊണ്ട് തന്നെ വൈകിയുള്ള ഗര്‍ഭധാരണത്തിന് പലപ്പോഴും ഉണ്ടാവുന്ന പ്രശ്നമാണ് സിസേറിയന്‍. സിസേറിയന്‍ ഇവരില്‍ വളരെ കൂടുതലായിരിക്കും.

Read more about: pregnancy delivery
English summary

risk factors of pregnancy after 30

Here in this article we explained some risk factors after 30s.
X
Desktop Bottom Promotion