പ്രെഗ്നന്‍സി കിറ്റ് ഉപയോഗിക്കാന്‍ അനുയോജ്യമായ സമയം എപ്പോള്‍?

Posted By: Lekshmi S
Subscribe to Boldsky

അമ്മയാകുന്നതിന്റെ സന്തോഷം ഒരു പെണ്ണിനും പറഞ്ഞറിയിക്കാനാവില്ല. അതുകൊണ്ട് തന്നെ ജീവിത്തില്‍ ഒരുതവണയെങ്കിലും ഈ അനുഭവത്തിലൂടെ കടന്നുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍.

ഗര്‍ഭകാലയളവില്‍ പരമാവധി ശ്രദ്ധിച്ച് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാനായിരിക്കും എല്ലാ അമ്മമാരും ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലെ മാനസിക സമ്മര്‍ദ്ദം, അത് വളരെ കഠിനമാണ്. ശരിയായ സമയത്ത് പ്രെഗ്നന്‍സി കിറ്റ് ഉപയോഗിച്ച് ഈ ടെന്‍ഷനില്‍ നിന്ന് മോചനം നേടാം.

രക്ത-മൂത്ര പരിശോധന

രക്ത-മൂത്ര പരിശോധന

വീട്ടില്‍ പ്രെഗ്നന്‍സി കിറ്റ് കൊണ്ട് നടത്തുന്ന പരിശോധനയില്‍ മൂത്രമാണ് ഉപയേഗിക്കുന്നത്. ഇത് താരതമ്യേന എളുപ്പമാണ്. ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം. ടെസ്റ്റിനെ കുറിച്ച് പറയുന്നതിന് മുമ്പ് ഇതേപ്പറ്റി ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതായിരിക്കും. അണ്ഡോല്‍പ്പാദനം എന്താണെന്ന് നോക്കാം. അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവരുന്നതിനെയാണ് അണ്ഡോല്‍പ്പാദനം എന്നുപറയുന്നത്.

അടുത്ത ആര്‍ത്തവ ദിവസത്തിന് മുമ്പ് 12-16 ദിവസങ്ങള്‍ക്കിടയില്‍ ഇത് സംഭവിക്കാം. മാസമുറ തെറ്റാതെ നടക്കുന്നവര്‍ക്ക് ഇത് ഏറെക്കുറെ കൃത്യമായി അറിയാന്‍ കഴിയും. അണ്ഡത്തിലേക്ക് ബീജം പ്രവേശിച്ച് ഭ്രൂണമായി മാറുന്നതിനെ ഗര്‍ഭധാരണം എന്നുപറയുന്നു. ഈ ഭ്രൂണം ഗര്‍ഭാശയത്തിലേക്ക് സഞ്ചരിച്ച് അതിന്റെ ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരും. അണ്ഡോല്‍പ്പാദനം കഴിഞ്ഞ് 6-12 ദിവസത്തിനിടയിലാണ് സാധാരണയായി ഇത് സംഭവിക്കുന്നത്.

 പ്രെഗ്നന്‍സി കിറ്റ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

പ്രെഗ്നന്‍സി കിറ്റ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

മൂത്രം പരിശോധിച്ചാണ് പ്രെഗ്നന്‍സി കിറ്റുകള്‍ ഗര്‍ഭനിര്‍ണ്ണയും നടത്തുന്നത്. ഈ സമയത്ത് മൂത്രത്തില്‍ ഹ്യൂമണ്‍ കൊറിയോണിക് ഗൊണാഡോട്രോപ്പിന്‍ എന്ന (hCG) ഒരു ഫെറമോണിന്റെ സാന്നിധ്യം ഉണ്ടാകും. പ്രെഗ്നന്‍സി കിറ്റുകള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയും. സാധാരണ സ്ത്രീകളുടെ മൂത്രത്തില്‍ ഈ ഫെറമോണിന്റെ അളവ് 5mlU/ml ആയിരിക്കും. എന്നാല്‍ ഗര്‍ഭധാരണം നടന്ന് 48-72 മണിക്കൂറിനുള്ളില്‍ ഇത് കൂടിക്കൊണ്ടിരിക്കും. രണ്ടുതരം കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ആര്‍ത്തവം ഉണ്ടാതാകുന്നതിന് മുമ്പ് പരിശോധിക്കാന്‍ കഴിയുന്നവ. ആര്‍ത്തവം ഉണ്ടാകാതായതിന് ശേഷം പരിശോധന നടത്താന്‍ ഉപയോഗിക്കുന്നവയാണ് രണ്ടാമത്തെ വിഭാഗത്തില്‍ വരുന്നത്.

ആര്‍ത്തവത്തിന് മുടക്കം

ആര്‍ത്തവത്തിന് മുടക്കം

ആര്‍ത്തവം ഉണ്ടാവായതിന് ശേഷമേ ഫെറമോണിന്റെ സാന്നിധ്യം പ്രെഗ്നന്‍സി കിറ്റിലൂടെ കണ്ടെത്താന്‍ കഴിയൂ. ആര്‍ത്തവത്തിന് മുടക്കം വന്നതിന് ശേഷം പരിശോധിക്കുന്നതാണ് നല്ലത്. ഇതിന്റെ ഫലം കൂടുതല്‍ വിശ്വാസയോഗ്യമായിരിക്കും. പ്രെഗ്നന്‍സി കിറ്റ് ഉപയോഗിക്കാന്‍ അനുയോജ്യമായ സമയം എപ്പോഴാണ്? ആര്‍ത്തവക്രം തെറ്റിയതിന്റെ തൊട്ടടുത്ത ദിവസം പരിശോധിക്കാം. പക്ഷെ ഫലം കൃത്യമാകണമെന്നില്ല.

ഈ പരിശോധനയില്‍ തന്നെ സ്ഥിരീകരണം ലഭിച്ചാല്‍ രണ്ടാഴ്ച മുമ്പ് ഗര്‍ഭധാരണം നടന്നുവെന്ന് മനസ്സിലാക്കാം. ആര്‍ത്തവം മുടങ്ങി 7-10 ദിവസത്തിന് ശേഷം പരിശോധിക്കുന്നതാണ് അഭികാമ്യം. അതില്‍ കൃത്യമായ ഫലം ലഭിക്കുന്നില്ലെങ്കില്‍ ഒന്നുരണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുക.ഗർഭധാരണത്തിന്റെ ആസൂത്രണത്തിൽ താപനില അളക്കലുകൾ നടക്കുന്നത് അത്യന്താപേക്ഷിതമാണ്. കാരണം, സങ്കൽപ്പത്തിന് ഏറ്റവും അനുയോജ്യമായ ദിവസം നിർണ്ണയിക്കാൻ കഴിയുന്നത് സാധ്യമാണ്. ആർത്തവചക്രം ആരംഭിക്കുന്നതിൽ നിന്ന് സാധാരണയായുള്ള ആർത്തവചക്രം കണക്കാക്കുന്നത് 28-30 ദിവസം വരെ നീളുന്നു, അത്തരം "താപനില ഘട്ടം" സ്ഥാപിക്കാൻ കഴിയും.

ഇപ്രകാരം, ആർത്തവത്തെ താഴ്ന്ന താപനിലയിൽ തുടങ്ങുന്നു, അത് ക്രമേണ ഉയരുകയോ അണ്ഡോത്പാദനത്തിന് മുമ്പ് കുറച്ചു കുറയുന്നു, തുടർന്ന് മൂർച്ചയേറിയ ഉയർച്ച അനുഭവപ്പെടുന്നു. ഈ സമയം ഗർഭധാരണത്തിനുള്ള ഏറ്റവും അനുകൂലമായതാണ്. ഒരു ഗർഭം സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ഗ്രാഫ് പറയും:

 ഗർഭത്തിൻറെ സാധ്യത

ഗർഭത്തിൻറെ സാധ്യത

മിക്ക സ്ത്രീകളിലും, മഞ്ഞ ശരീരത്തിന്റെ ഘട്ടം 12-13 ദിവസം നീണ്ടുനിൽക്കുന്നു. ഉയർന്ന താപനില 3 ദിവസം കൂടുതലാണെങ്കിൽ സാധാരണ ഗർഭധാരണം 70 ശതമാനത്തിൽ കൂടുതലാണ്.

സൈക്കിൾ രണ്ടാം പകുതിയിൽ മറ്റൊരു താപനില ജമ്പ് (0.5 ° സി) ഒരു പകർച്ചവ്യാധിക്ക് കാരണമില്ലാതെ സംഭവിച്ചാൽ, ഗർഭത്തിൻറെ സാധ്യത 80 ശതമാനത്തിനു മുകളിലാണെങ്കിൽ. എന്നിരുന്നാലും ഈ ലക്ഷണം ഗർഭിണികളുടെ 30% മാത്രമേ കാണപ്പെടുകയുള്ളൂ.

ഗർഭകാലത്തെ 37 ഡിഗ്രി സെൽഷ്യസ് താപനില വളരെക്കാലം നീണ്ടുനിൽക്കുന്നതാണ്, പ്രോജസ്റ്ററോണിൻറെ സജീവമായ വളർച്ചയും സമ്മർദത്തിന്റെ ഫലമായി ശരീരം ബലഹീനത മൂലം പ്രതിരോധശേഷി പ്രവർത്തനനിരതമാകുന്നതിനെ സൂചിപ്പിക്കുന്നു. ഹോർമോൺ പശ്ചാത്തലം പുനഃസംഘടിപ്പിക്കുക ഗർഭകാലത്ത് ശരീര താപനില പല സമയങ്ങളിൽ വ്യത്യാസപ്പെടാമെന്ന വസ്തുതയിലേക്ക് നയിക്കുന്നു.

ആരോഗ്യത്തെ കുറിച്ചുള്ള സംശയങ്ങളുടെ കാലമാണ് ഗര്‍ഭകാലം. പ്രത്യേകിച്ചും ആദ്യ ഗര്‍ഭം. ഒരു ഭ്രൂണം ഉദരത്തില്‍ ജന്മം കൊണ്ട് കഴിഞ്ഞാല്‍ പിന്നെ അതിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അമ്മയുടെ ശരീരത്തിനും വ്യത്യാസമുണ്ടാകും. എന്തെല്ലാം കാര്യത്തിലാണോ സംശയങ്ങള്‍ അതെല്ലാം തന്നെ ചുറ്റുമുള്ള അനുഭവ സമ്പന്നരുമായി പങ്കുവയ്ക്കാന്‍ മറക്കരുത്. അമ്മ, സുഹൃത്തുക്കള്‍, പ്രസവം കഴിഞ്ഞ സ്ത്രീകള്‍, നല്ല പുസ്തകങ്ങള്‍ ഇവരില്‍ നിന്നെല്ലാം സംശയങ്ങള്‍ തീര്‍ക്കാം

ശരിയായ സമയത്ത് പരിശോധിച്ചിട്ടും ഫലം നെഗറ്റീവ് ആയതിന് കാരണമെന്താണ്? ഓരോ ടെസ്റ്റ് കിറ്റുകള്‍ക്കും കണ്ടെത്തുന്നതിന് നിശ്ചിത അളവ് ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടായിരിക്കണം. കമ്പനികള്‍ മാറുന്നതിന് അനുസരിച്ച് ഇതില്‍ വ്യത്യാസം വരും. അതിനാല്‍ ഫെറമോണ്‍ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുന്നതിനായി കുറച്ച് ദിവസം കൂടി കാത്തിരുന്നതിന് ശേഷം പരിശോധന ആവര്‍ത്തിക്കുക.

 ഫലം തെറ്റാകുമോ?

ഫലം തെറ്റാകുമോ?

ശരിരായ രീതിയില്‍ ഉപയോഗിച്ചാല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ് ഫലം 95-99 ശതമാനം വരെ കൃത്യമായിരിക്കും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ തെറ്റായ ഫലം ലഭിക്കാം. hGC അടങ്ങിയ ചില മരുന്നുകള്‍, മോനോപോസ് പ്രോട്ടീനുകള്‍, മൂത്രത്തിലെ രക്തത്തിന്റെ സാന്നിധ്യം മുതലായവ പല കാരണങ്ങളാല്‍ ഇല്ലാത്ത ഗര്‍ഭം ഉണ്ടെന്ന് ടെസ്റ്റ് കിറ്റ് പറയാം. തെറ്റായ രീതിയില്‍ കിറ്റ് ഉപയോഗിക്കുകയോ കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കുകയോ ചെയ്താലും ഫലം വിപരീതമാകാം. വളരെ നേരത്തേ പരിശോധന നടത്തിയാലും ഈ പ്രശ്‌നം ഉണ്ടാകും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ആര്‍ത്തവം ഉണ്ടാകാതിരിക്കുകയോ ചെയ്താല്‍ മൂന്ന് ആ്ചയ്ക്ക് ശേഷം പ്രെഗ്നന്‍സി കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുക. ഗര്‍ഭനിര്‍ണ്ണയം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് ഡോക്ടര്‍മാര്‍ പോലും സമ്മതിക്കുന്നു. ഈ സമയത്ത് ഫലം തെറ്റാകാനുള്ള സാധ്യത തീരെ വിരളമാണ്.

English summary

Right Time To Detect Pregnancy

If you think you are pregnant, you may want to test yourself at home with a home pregnancy test. You can buy test kits at a drug store without a prescription. Home use kits measure a hormone called human chorionic gonadotropin (hCG) in your urine. However, these tests are qualitative, and the results are either positive or negative for pregnancy.