ഓവുലേഷന്‍ സമയത്ത് അവള്‍ സുന്ദരി, കാരണം

Posted By:
Subscribe to Boldsky

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജന സമയത്തു സ്ത്രീകള്‍ പൊതുവെ കൂടുതല്‍ സുന്ദരികാളാകുമെന്നു പറയാം. മാസമുറയ്ക്കു ശേഷം ബീജവുമായി ചേര്‍ന്ന് ഭ്രൂണരൂപീകരണത്തിനുവേണ്ടി ശരീരം അണ്ഡോല്‍പാദനം നടത്തുന്ന വേളയാണിത്.

ആര്‍ത്തവചക്രത്തിന്റെ നീളമനുസരിച്ചാണ് ഓവുലേഷന്‍ തീരുമാനിയ്ക്കപ്പെടുന്നത്. 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 14-ാമത്തെ ദിവസമാണ് അണ്ഡവിസര്‍ജനം നടക്കുക. അതായത് ആര്‍ത്തവചക്രത്തിന്റെ ഏതാണ്ടു പകുതിയോടെയെന്നു വേണമെങ്കില്‍ പറയാം.

സ്ത്രീ ശരീരത്തിനും ഈ സമയത്ത് വളരേയേറെ മാറ്റങ്ങള്‍ അനുഭവപ്പെടുന്നു. ഉള്ളിലും പുറമേയ്ക്കും. ഈ സമയത്ത് സ്ത്രീകള്‍ക്കു സൗന്ദര്യം കൂടുന്നതായി മറ്റുള്ളവര്‍ക്കും തോന്നാം. ഇതിന്റെ പുറകിലെ ചില കാര്യങ്ങളെക്കുറിച്ചറിയൂ,

അണ്ഡവിസര്‍ജ്ജന സമയത്ത്

അണ്ഡവിസര്‍ജ്ജന സമയത്ത്

അണ്ഡവിസര്‍ജ്ജന സമയത്ത് ഈസ്ട്രജന്‍ വര്‍ദ്ധിക്കുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് വഴി കവിളുകളും ചുണ്ടും തുടുക്കുകയും ചെയ്യും. ഈ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകാനുള്ള ഒരു കാരണമാണിത്.

ശാരീരികമായ മാറ്റങ്ങള്‍

ശാരീരികമായ മാറ്റങ്ങള്‍

ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ സൗന്ദര്യം ഉണ്ടാകാനുള്ള ഒരു കാരണം. നിതംബം ഒരിഞ്ചോളം ചുരുങ്ങുകയും ശരീരത്തിന് കൂടുതല്‍ ആകാരംഭംഗി തോന്നുകയും ചെയ്യും. കൃഷ്ണമണി അല്പം വലുതാവുകയും, സ്തനങ്ങള്‍ കൂടുതല്‍ രൂപഭംഗിയോടെ കാണപ്പെടുകയും ചെയ്യും.

സ്ത്രൈണത

സ്ത്രൈണത

അണ്ഡവിസര്‍ജ്ജന സമയത്ത് കരുത്തും, ഏറ്റവും ഉത്പാദനശേഷിയുമുള്ള പുരുഷനെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി സ്ത്രീ ശരീരം ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ സാധ്യമായത്ര സ്ത്രൈണത ഉണ്ടാകും. ഈ സമയത്ത് സ്ത്രീ അബോധപൂര്‍വ്വം പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കും.

മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം

അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദ്ദം മറ്റ് സമയങ്ങളെ അപേക്ഷിച്ച് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലവേദന അനുഭവപ്പെടുന്നത് കുറയുകയും, സ്വയം ഒരു പോസിറ്റീവ് മൂഡ് അനുഭവപ്പെടുകയും ചെയ്യും.

ശാരീരികമായ കാരണങ്ങളാല്‍ മാത്രമല്ല

ശാരീരികമായ കാരണങ്ങളാല്‍ മാത്രമല്ല

ശാരീരികമായ കാരണങ്ങളാല്‍ മാത്രമല്ല സ്ത്രീകള്‍ അണ്ഡവിസര്‍ജ്ജന സമയത്ത് സുന്ദരികളായി കാണപ്പെടുന്നത്. ഈ സമയത്ത് ശരീരത്തിന് സുഗന്ധവും, കൂടുതല്‍ തീവ്രതയുള്ള സ്വരവും അനുഭവപ്പെടും. പുരുഷന്‍ ഇവയില്‍ വശീകരിക്കപ്പെടുകയും ചെയ്യും.

ലൈംഗിക താല്‍പര്യം

ലൈംഗിക താല്‍പര്യം

സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കൂടുതലുണ്ടാകുന്ന സമയമാണിത്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണമാണ്. ലൈംഗികതാല്‍പര്യം കൂടുന്നത് പുതിയ ഉല്‍പാദനത്തിനായുള്ള ഒരു സ്വഭാവമാണെന്നു തന്നെ പറയാം.

യോനീഭാഗത്തെ സ്രവങ്ങള്‍

യോനീഭാഗത്തെ സ്രവങ്ങള്‍

യോനീഭാഗത്തെ സ്രവങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതുകൊണ്ടേുതന്നെ ഈ സമയത്തെ സെക്‌സും ഏറെ സുഖകരവും ആസ്വാദ്യവുമാകും.

English summary

Reasons Why Women Are More Attractive During Ovulation

Reasons Why Women Are More Attractive During Ovulation, read more to know about,
Story first published: Sunday, March 4, 2018, 16:26 [IST]