For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷന്‍ സമയത്തെ വേദന ഗര്‍ഭധാരണത്തിലെ വില്ലന്‍

|

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനത്തെക്കുറിച്ച് പല സ്ത്രീകള്‍ക്കും കൃത്യമായ അറിവില്ല. ഗര്‍ഭധാരണവും ഓവുലേഷന്‍ പിരിയഡും പലപ്പോഴും സ്ത്രീകളില്‍ ആശങ്ക ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചില സ്ത്രീകള്‍ക്ക് അണ്ഡ വിസര്‍ജന സമയത്ത് അടിവയറ്റില്‍ വേദനയും കൈകാല്‍ തരിപ്പും മറ്റും അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത് ഇരുപത്തെട്ട് ദിവസം ആര്‍ത്തവ ദിവസം കൃത്യമായുള്ള സ്ത്രീകളിലാണ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആര്‍ത്തവ ദിവസം 28 ദിവസമായ സ്ത്രീകളില്‍ പതിനാലാമത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വേദന പല സ്ത്രീകളിലും ദീര്‍ഘനേരം നിലനില്‍ക്കുന്നു.

<strong>കൂടുതല്‍ വായനക്ക്‌: ഗര്‍ഭധാരണവും പ്രസവവും അറിയേണ്ടതെല്ലാം</strong>കൂടുതല്‍ വായനക്ക്‌: ഗര്‍ഭധാരണവും പ്രസവവും അറിയേണ്ടതെല്ലാം

ഓരോ ആര്‍ത്തവ ചക്രത്തിലും അണ്ഡകോശങ്ങള്‍ വളരുന്നു. ഇവയില്‍ തന്നെ ആരോഗ്യമുള്ള ഒന്ന് മാത്രം മുന്നേറുന്നു. മറ്റുള്ള അണ്ഡങ്ങളെ പിന്‍തള്ളി ഇവ മുന്നോട്ട് പോവുന്നു. ഈ അണ്ഡം മാത്രം പൂര്‍ണ വളര്‍ച്ചയെത്തി ഓവുലേഷന്‍ സംഭവിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കുന്ന അവസ്ഥയിലും പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പലതും സംഭവിക്കുന്നു. ഇതില്‍ ഒന്നാണ് അണ്ഡവിസര്‍ജന സമയത്തുള്ള വേദന.

അണ്ഡവിസര്‍ജന സമയത്താണ് സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിക്കുന്നത്. ഈ സമയത്ത് ഏറ്റവും എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കുന്നു. എന്നാല്‍ ക്രമം തെറ്റിയ ആര്‍ത്തവം ഉള്ളവരില്‍ ഓവുലേഷന്‍ കൃത്യമായി നടക്കുകയില്ല. എന്നാല്‍ അണ്ഡ വിസര്‍ജനം നടക്കുന്നവരില്‍ വേദന വര്‍ദ്ധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അണ്ഡവിസര്‍ജനവുമായി ബന്ധപ്പെട്ട് വേദന അനുഭവപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് നോക്കാം.

വേദന ഉണ്ടാവുന്നത്

വേദന ഉണ്ടാവുന്നത്

അണ്ഡവിസര്‍ജനവുമായി ബന്ധപ്പെട്ട് അടിവയറ്റില്‍ വേദന അനുഭവപ്പെടുന്നതിന് പലപ്പോഴും യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിയില്ല. അണ്ഡാശയ ഭിത്തിയിലൂടെ അണ്ഡം വിക്ഷേപിക്കപ്പെടുമ്പോള്‍ ഇത് പലപ്പോഴും സമീപത്തുള്ള നാഡികളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതായിരിക്കും ചിലപ്പോള്‍ ഓവുലേഷന്‍ സമയത്ത് വേദന അനുഭവപ്പെടുന്നതിന് കാരണമാകുന്നത്.

ലക്ഷണങ്ങള്‍ ഇവയാണ്

ലക്ഷണങ്ങള്‍ ഇവയാണ്

അണ്ഡവിസര്‍ജനത്തിന്റെ കാര്യത്തില്‍ വേദന അനുഭവപ്പെടുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അണ്ഡവിസര്‍ജനം ശരീരത്തില്‍ നടക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ചിലപ്പോള്‍ കൈകാലുകളില്‍ അതിഭയങ്കരമായ കോച്ചില്‍ ഉണ്ടാവുന്നു. അതിലുപരി അടിവയറ്റില്‍ വേദനയും ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത് ചിലപ്പോള്‍ രണ്ട് ദിവസത്തിന് ശേഷം തനിയേ ഇല്ലാതാവുന്നു.

അണ്ഡവിസര്‍ജനം മൂലമുള്ള വേദന

അണ്ഡവിസര്‍ജനം മൂലമുള്ള വേദന

അണ്ഡവിസര്‍ജനം മൂലമുള്ള വേദന തന്നെയാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വേദന സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

ആര്‍ത്തവ വേദനയും ഓവുലേഷന്‍ വേദനയും എല്ലാം സ്ത്രീകളില്‍ സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലുള്ള വേദന കൂടുതലായി അനുഭവപ്പെടുകയാണെങ്കില്‍ അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. എന്‍ഡോമെട്രിയോസിസ് ഉണ്ടെങ്കില്‍ അത് അണ്ഡവിസര്‍ജന സമയത്ത് വളരെയധികം വേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

<strong>കൂടുതല്‍ വായനക്ക്‌: വര്‍ഷങ്ങളായിട്ടും ഗര്‍ഭിണിയാവുന്നില്ലേ, കാരണമിതാണ്</strong>കൂടുതല്‍ വായനക്ക്‌: വര്‍ഷങ്ങളായിട്ടും ഗര്‍ഭിണിയാവുന്നില്ലേ, കാരണമിതാണ്

ലൈംഗിക ജന്യ രോഗങ്ങള്‍

ലൈംഗിക ജന്യ രോഗങ്ങള്‍

ലൈംഗിക ജന്യ രോഗങ്ങള്‍ ഉള്ളവരില്‍ അണ്ഡവിസര്‍ജന സമയത്ത് അതികഠിനമായ വേദന അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ അണ്ഡവിസര്‍ജന സമയത്ത് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടായിരിക്കും. അതികഠിനമായ വേദനയിലൂടെയാണ് ഓരോ മാസവും അണ്ഡവിസര്‍ജനം നടക്കുന്നത്.

അപ്പന്റിക്‌സ് പാടുകള്‍

അപ്പന്റിക്‌സ് പാടുകള്‍

അപ്പന്റിക്‌സ്, സിസേറിയന്‍ എന്നിവ മൂലമുള്ള മുറിവുകളും പാടുകളും എല്ലാം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അണ്ഡാശത്തേയും സമീപ പ്രദേശങ്ങളേയും ഇത്തരത്തില്‍ പ്രതിസന്ധിയില്‍ ആക്കുന്നതാണ് ഇത്തരത്തിലുള്ള വേദനക്ക് കാരണമാകുന്നത്. ഇതാണ് അണ്ഡവിസര്‍ജനം വേദനയോടെ കൂടി ഉണ്ടാവുന്നതിനുള്ള കാരണം.

 ഡോക്ടറെ കാണേണ്ടത്

ഡോക്ടറെ കാണേണ്ടത്

എന്നാല്‍ ഇത്തരത്തിലുള്ള വേദനകള്‍ കൂടുതലാവുമ്പോള്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിന് വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. വേദന ശക്തമാവുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍

അണ്ഡ വിസര്‍ജന സമയത്ത് ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. പനി, ഛര്‍ദ്ദി, മൂത്രമൊഴിക്കുമ്പോള്‍ വേദന, ആര്‍ത്തവ സമയത്ത് അതികഠിനമായ വേദന എന്നിവയെല്ലാം ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ അതി കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം.

 വേദന മാറുന്നു

വേദന മാറുന്നു

എന്നാല്‍ സാധാരണ രീതിയില്‍ ഇത്തരത്തിലുള്ള വേദന 24 മണിക്കൂറിനുള്ളില്‍ തന്നെ മാറുന്നു. സാധാരണ ഗതിയില്‍ അണ്ഡവിസര്‍ജനവുമായി ബന്ധപ്പെട്ട വേദനക്ക് പ്രത്യേക ചികിത്സയുടെ ആവശ്യം ഇല്ല. സാധാരണ അവസ്ഥയില്‍ ഇത് മാറുന്നതാണ്.

വേദന സംഹാരികള്‍ കഴിക്കരുത്

വേദന സംഹാരികള്‍ കഴിക്കരുത്

വേദന സംഹാരികള്‍ ഒരിക്കലും ഇത്തരം വേദനകള്‍ ഇല്ലാതാക്കാന്‍ ഉപയോഗിക്കരുത്. ഇത് പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. അതിലുപരി ഇത് ആര്‍ത്തവത്തിലും പ്രശ്‌നമുണ്ടാക്കുന്നു. ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഇത്തരത്തിലുള്ള വേദന കുറക്കാന്‍ സഹായിക്കുന്നു. കൂടാതെ അടിവയറ്റില്‍ ചൂടുവെക്കുന്നതും ഇത്തരം വേദനകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഡോക്ടറെ സമീപിക്കുക

ഡോക്ടറെ സമീപിക്കുക

ഒരിക്കലും സ്വയം ചികിത്സ ഉണ്ടാവരുത്. ഇത് അണ്ഡവിസര്‍ജനത്തിനും ഗര്‍ഭധാരണത്തിനും വില്ലനായി മാറുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കാന്‍ ഡോക്ടറെ സമീപിക്കുകയാണ് ചെയ്യേണ്ടത്. കഠിനമായ വേദന അനുഭവപ്പെടുന്നവര്‍ക്ക് അല്‍പം കൂടുതല്‍ ശ്രദ്ധയും ചികിത്സയും അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു.

English summary

Reasons not to ignore ovulation pain

Here are some reasons not to ignore ovulation pain, read on to know more about it.
X
Desktop Bottom Promotion