For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭാശയവും കുഞ്ഞിന്റെ വളർച്ചയും

|

ഗർഭകാലം അമ്മയുടെയും കുഞ്ഞിന്റെയും ജീവിതത്തിലെ പ്രധാന കാലഘട്ടമാണ്. ഗർഭാശയം കുഞ്ഞിനെ പരിപോഷിപ്പിച്ചു വളർത്തുന്നു. ഒൻപതു മാസം കുഞ്ഞിനു വേണ്ടതെല്ലാം നൽകി അതിനെ വളർത്തിയെടുക്കുന്നത് ഗർഭാശയമാണ്.
എന്നാൽ കുഞ്ഞിന്റെ വളർച്ച മാത്രമല്ല ഗർഭാശയത്തിന്റെ ഉത്തരവാദിത്വം.

77

കുഞ്ഞിനെ ഒരപകടവും പറ്റാതെ പരിരക്ഷിക്കുന്നതും ഗർഭാശയമാണ്. അതിലടങ്ങിയിരിക്കുന്ന അംനിയോട്ടിക്ക് ദ്രവത്തിന്റെ സഹായത്തോടെയാണ് ഇതെല്ലാം സാധ്യമാവുന്നത്. കുഞ്ഞിന് പുറത്ത് നിന്നുള്ള ആഘാതങ്ങളൊന്നുമേൽക്കാതെ കാത്ത് രക്ഷിക്കുന്നത് അംനിയോട്ടിക്ക് ദ്രവമാണ്.

 അംനിയോട്ടിക്ക് ദ്രവം

അംനിയോട്ടിക്ക് ദ്രവം

വേണ്ടത്ര അളവിൽ ഗർഭാശയത്തിൽ ഇല്ലാതെയിരിക്കുന്ന അവസ്ഥയാണ് ഒലിഗോഹൈഡ്രാമിനിയോസ്. ഗർഭകാലത്ത് നടത്തുന്ന സ്കാനിങിലൂടെയാണ് ഇതു വെളിപ്പെടുക. അല്ലാതെ ഇതു മനസ്സിലാക്കാൻ കഴിയില്ല.

സ്കാനിങിനു ശേഷം അൾട്രാസൗണ്ട് ഉപയോഗിച്ച് അംനിയോട്ടിക്ക് ദ്രവത്തിന്റെ അളവ് കണ്ടുപിടിക്കുന്നു. വളരെ സാധാരണയായി ഉപയോഗിക്കുന്ന രണ്ടു മാർഗ്ഗങ്ങളാണ് അംനിയോട്ടിക്ക് ഫ്ളൂയിഡ് ഇൻഡക്സും ഡീപ് പോക്കറ്റ് മെഷർമെന്റും.

ഗർഭാശയത്തെ നാലു ഭാഗങ്ങളായി തിരിച്ച് ഒാരോ ഭാഗത്തെയും ദ്രവത്തിന്റെ അളവ് കണക്കാക്കുന്നു. പിന്നീട് ഇതെല്ലാം ഒരുമിച്ച് കൂട്ടുന്നു. ഈ അളവ് സെന്റിമീറ്ററിലാണ്. അംനിയോട്ടിക്ക് ഫ്ളൂയിഡ് ഇൻഡക്സ് കണക്ക് പ്രകാരം 5 സെന്റിമീറ്റർ തീരെ കുറവും 25 സെന്റിമീറ്റർ അമിതവുമാണ്.

അംനിയോട്ടിക്ക് ദ്രവത്തിന്റെ അളവ് 5 സെന്റിമീറ്ററും, ദ്രവം ശരീരത്തിൽ നിന്നും ഒഴുകിപോകുന്ന അവസ്ഥയുണ്ടാവുകയും, ഭ്രൂണത്തിനു അനക്കമില്ലാതെയാവുകയും , 36ാമത്തെ ആഴ്ചയിൽ ദ്രവത്തിന്റെ അളവ് 500 മില്ലിലിറ്ററിൽ കുറവായാലും ദ്രവത്തിന്റെ ആഴം 3 സെന്റിമീറ്ററിൽ കുറവായാലും ഒലിഗോഹൈഡ്രാമിനിയോസ് ആണെന്നുറപ്പിക്കാം.

 പ്രധാന കാരണങ്ങൾ

പ്രധാന കാരണങ്ങൾ

ഗർഭാശയത്തിലെ പാളികളിൽ വിള്ളലുണ്ടാവുക. ഇത് ഗർഭകാലത്ത് എപ്പോൾ വേണമെങ്കിലും സംഭവിക്കാമെങ്കിലും ഗർഭത്തിന്റെ അവസാനനാളുകളിലാണ് ഇത് സാധാരണയായി ഉണ്ടാവുന്നത്. വിള്ളലിലൂടെ ദ്രവം നഷ്ടപ്പെടാൻ തുടങ്ങുകയും അമ്മക്കും കുഞ്ഞിനും അണുബാധയുണ്ടാവുകയും ചെയ്യുന്നു. വളരെ അപൂർവ്വമായി മാത്രമെ ഈയവസ്ഥ സ്വയം സുഖപ്പെടാറുള്ളൂ.

പ്ലാസന്റക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒലിഗോഹൈഡ്രാമിനിയോസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുഞ്ഞിന് വളർച്ചക്ക് വേണ്ട പോഷകങ്ങൾ എത്തിച്ചു കൊടുക്കുകയും അതിന്റെ വിസർജ്ജ്യങ്ങൾ ഗർഭപാത്രത്തിനു വെളിയിൽ കൊണ്ടു പോവുകയും ചെയ്യുന്നത് പ്ലാസന്റയാണ്. പ്ലാസന്റക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇതെല്ലാം തടസ്സപ്പെടുന്നു. സ്ഥിരമായ സ്കാനിങ് ഈയവസ്ഥയിൽ ആവശ്യമാണ്.

അമ്മയുടെ ചില രോഗാവസ്ഥകൾ അംനിയോട്ടിക് ദ്രവനിലയെ ബാധിക്കും. ഡീഹൈഡ്രേഷൻ, പ്രീഇക്ലാപ്സിയ, ഡയബറ്റീസ്, ലൂപ്പസ് , ക്രോണിക് ഹൈപ്പോക്സിയ എന്നിവയാണവ. രണ്ടോ അതിൽ കൂടുതലോ ഭ്രൂണങ്ങൾ ഉണ്ടെങ്കിൽ ഈയവസ്ഥയുണ്ടാകാം.

 സാധ്യത

സാധ്യത

ഭ്രൂണത്തിന് എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ഒലിഗോഹൈഡ്രാമിനിയോസ് വരാനുള്ള സാധ്യതയുണ്ട്. ഭ്രൂണത്തിന്റെ കിഡ്നി അല്ലെങ്കിൽ മൂത്രാശയവ്യവസ്ഥ കൃത്യമായി വികസിച്ചിട്ടില്ലെങ്കിൽ കുഞ്ഞിന് വേണ്ടത്ര അളവിൽ മൂത്രം ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരും. ഇത് അംനിയോട്ടിക്ക് ദ്രവനിലയെ ബാധിക്കും.

ചില പ്രത്യേക മരുന്നുകൾ ഉദാഹരണത്തിനു ഇബുപ്രൂഫിൻ, രക്തസമ്മർദ്ദത്തിനു കഴിക്കുന്ന മരുന്നുകൾ എന്നിവ ഈയവസ്ഥയുണ്ടാക്കും. ഡോക്ടറുടെ അനുവാദമില്ലാതെ ഒരു മരുന്നും കഴിക്കരുത്.

280 ദിവസത്തിൽ കൂടുതൽ ഗർഭകാലം നീണ്ടുനിന്നാൽ ഈയവസ്ഥയുണ്ടാകാം.

അംനിയോട്ടിക്ക് ദ്രവത്തിന്റെ അളവ് അൾട്രാസൗണ്ട് സ്കാനിങിലൂടെ മാത്രമെ കണ്ടെത്താൻ കഴിയൂ. കൃത്യമായ പരിശോധന ആവശ്യമാണ്. അംനിയോട്ടിക്ക് ദ്രവത്തിന്റെ കുറവ് വളരെ അപകടകരമായ ഒരു സ്ഥിതിയാണ്. അപകടത്തിന്റെ തോത് കുറവ് ഏത് കാരണം കൊണ്ടുണ്ടാവുന്നു, ഗർഭകാലം എത്രയായി, ദ്രവം എത്രത്തോളം കുറവാണ് എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു

 ദ്രവനിലയുടെ കുറവ്

ദ്രവനിലയുടെ കുറവ്

ഗർഭത്തിന്റെ ആദ്യപകുതിയിൽ ദ്രവനിലയുടെ കുറവ് മൂലം കുഞ്ഞിന്റെ ശരീരത്തിന് ന്യൂനതകൾ ഉണ്ടാകാം. ഗർഭച്ഛിദ്രം സംഭവിക്കാം. ചാപിള്ളയെ പ്രസവിക്കാം. 37 ആഴ്ചകൾക്ക് മുൻപേ പ്രസവിക്കാം എന്നിങ്ങനെയുള്ള അവസ്ഥകൾ സംജാതമാകാം.ഗർഭത്തിന്റെ രണ്ടാം പകുതിയിൽ ഇത് വളർച്ചകുറവ്, കാലമെത്തുന്നതിനു മുൻപുള്ള പ്രസവം, ഇൻട്രായൂട്ടറിൻ ഗ്രോത്ത് റസ്ട്രിക്ഷൻ എന്നിവയുണ്ടാക്കാം.

പ്രസവസമയത്ത് ഒലിഗോഹൈഡ്രാമിനിയോസ് ഏറെ സങ്കീർണ്ണതകൾ ഉണ്ടാക്കും. ബ്രീച്ച് പ്രസവം ആകാനുള്ള സാധ്യതയുണ്ട്. കുഞ്ഞിന് ഗർഭപാത്രത്തിൽ ഇഷ്ടാനുസരണം തിരിയാൻ കഴിയാതെ വരുന്നു. കുഞ്ഞിന് ശ്വാസതടസ്സമുണ്ടാകാം. പൊക്കിൾകൊടിയുടെ സമ്മർദ്ദം മൂലം ഹൃദയമിടിപ്പ് കുറയും. രക്തത്തിൽ കാർബൺഡൈഒാക്സൈഡ് നിറയും. അതിനെ തുടർന്ന് തലച്ചോറിന് കേടുപാടു സംഭവിക്കും. അൾട്രാസൗണ്ടിലൂടെയാണ് ഒലിഗോഹൈഡ്രാമിനിയോസ് കണ്ടുപിടിക്കാൻ സാധിക്കുന്നത്. കുഞ്ഞിന്റെ മൂത്രാശയവ്യവസ്ഥകൾ വികസിച്ചിട്ടില്ലെ എന്നു ഡോക്ടർ ഉറപ്പ് വരുത്തും. ഡോപ്ളർ അൾട്രാസൗണ്ട് പ്ലാസന്റയുടെ കുഴപ്പം കണ്ടുപിടിക്കാൻ സഹായിക്കും.

 പരിശോധന

പരിശോധന

അംനിയോട്ടിക്ക് ഫ്ളൂയിഡ് ഇൻഡക്സ് ഏറ്റവും സാധാരണയായി ഉപയോഗിച്ചു പോരുന്ന ഒരു മാർഗ്ഗമാണ്. ദ്രവത്തിന്റെ വ്യാപ്തി കണ്ടുപിടിക്കാൻ ഇത് ഏറെ സഹായകമാണ്. പരിചയസമ്പന്നനായ ഒരു ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. അല്ലെങ്കിൽ പരിശോധനാഫലങ്ങളിൽ വ്യത്യാസം വരികയും അപകടം തിരിച്ചറിയാതെ പോകയും ചെയ്യും.സ്റ്റെറൈൽ സ്പെകുലം എക്സാമിനേഷൻ മറ്റൊരു മാർഗ്ഗമാണ്.മാക്സിമം വെർട്ടിക്കൽ പോക്കറ്റ് മറ്റൊരു മാർഗ്ഗമാണ്. ഇതിലൂടെ ഗർഭപാത്രത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് പരിശോധന നടത്താൻ ഡോക്ടർക്ക് കഴിയും

രക്തപരിശോധനയിലൂടെയും ഒലിഗോഹൈഡ്രാമിനിയോസ് കണ്ടുപിടിക്കാൻ കഴിയും. മറ്റേണൽ സീറം സ്ക്രീനിങ്ങിലൂടെ കുഞ്ഞിന് ജന്മനാലുള്ള അസുഖങ്ങൾ വല്ലതുമുണ്ടോ എന്ന് കണ്ടുപിടിക്കാൻ കഴിയും. ഡൗൺസ് സിൻഡ്രോം അവയിലൊന്നാണ്.

English summary

low-amniotic-fluid-symptoms-causes

According to medical experts, premature babies can be at a high risk of having health problems. In the past, pre-term labour was considered to be very risky and there were no medicines to prevent it,
Story first published: Saturday, June 9, 2018, 15:12 [IST]
X
Desktop Bottom Promotion