For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം : ചൂടുവെള്ളത്തിലെ കുളിക്ക് ആശങ്കകൾ വേണ്ട

|

അഭിനന്ദനങ്ങള്‍, നിങ്ങളൊരമ്മയായിരിക്കുന്നു! ഇത്തരം ആശംസകളും നിര്‍ദ്ദേശങ്ങളും ഒരുപക്ഷേ നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം. എന്നാല്‍ ഗര്‍ഭധാരണമെന്നത് സ്വാഭാവിക പ്രവര്‍ത്തി മാത്രമാണെന്നും ഒരു സ്തീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണെന്നും തിരിച്ചറിഞ്ഞ് ഈ കാലയളവിനെ ആശങ്കകളേതും കൂടാതെ ആസ്വദിക്കുകയാണ് ചെയ്യേണ്ടത്.

ഗര്‍ഭകാലത്ത് എല്ലാ അമ്മമാരേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു സംശയം 'ചൂടുവെള്ളത്തിലെ കുളി 'യെക്കുറിച്ചാണ്. സാധാരണ ഇത്തരമൊരു കുളി ശരീരത്തിന് കുളിര്‍മയും ഉന്മേഷവും നല്‍കുമെന്നതില്‍ സംശയമേതുമില്ലെങ്കിലും ഇത് അമ്മയ്ക്കും കുഞ്ഞിനെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചാണ് ആശങ്കയുണ്ടാവാനിടയുള്ളത്. എന്നാല്‍ ഇതിനെ പ്രതികൂലിക്കാന്‍ പോന്ന വാദങ്ങളൊട്ടില്ല താനും.

അനുവദനീയമായ താപനിലയിലുള്ളതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

അനുവദനീയമായ താപനിലയിലുള്ളതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആദ്യ മൂന്നുമാസ കാലയളവിലുള്ള അധികം ചൂടുള്ള വെള്ളത്തിലെ കുളി കുട്ടിയുടെ തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന സ്‌പൈന ബിഫിഡ പോലുള്ള ജനനവൈകല്യങ്ങള്‍ക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ കുളിക്കു മുന്‍പ് അത് അനുവദനീയമായ താപനിലയിലുള്ളതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സാധാരണ വെള്ളത്തിന്റെ ചൂടളക്കാനുപയോഗിക്കുന്ന തെര്‍മോമീറ്ററിലൂടെയോ അല്ലാത്തപക്ഷം കൈത്തണ്ടയോ കൈമുട്ടോ ഉപയോഗിച്ചോ വെള്ളത്തിന്റെ ചൂട് അനുവദനീയമായ നിലയിലാണോയെന്ന് കണ്ടെത്താം. ഇത്തരത്തില്‍ വെള്ളത്തിന് ചൂട് കൂടുതലാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ഒരല്പം തണുത്തിട്ടാകാം കുളി.

 അധികം വൈകാനും പാടില്ല:

അധികം വൈകാനും പാടില്ല:

ഗര്‍ഭകാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ചെലവഴിക്കുന്ന സമയത്തിനും വേണം കണക്ക്. 10-15 മിനിറ്റിലേറെ നീണ്ടു നില്‍ക്കുന്ന കുളി ശരീരതാപനില വര്‍ധിപ്പിക്കാനിടയായേക്കാം.

ചൂട് കുളിത്തൊട്ടിയിലെയും നീരാവിയിലെയും കുളി വേണ്ടേ വേണ്ട:

ചൂടുവെള്ളത്തിലെ കുളി അനുവദനീയമായിരിക്കെ തന്നെ ചൂട് കുളിത്തൊട്ടിയിലെയും നീരാവിയിലെയും സ്‌നാനം ഒഴിവാക്കുക. കാരണം അവ ആശ്വാസത്തിനെക്കാളേറെ ആരോഗ്യപ്രശ്‌നങ്ങളാകും ഉണ്ടാക്കുക.

ശരീരത്തിലെ ജലത്തിന്റെ അളവ് നിലനിര്‍ത്തുക:

ഗര്‍ഭകാലത്ത് കുളിക്കാനുപയോഗിക്കുന്ന വെള്ളത്തിന് ചൂട് കൂടുതലാകുന്നത് തളര്‍ച്ചയ്‌ക്കോ ക്ഷീണത്തിനോ കാരണമായേക്കാം. ശരീരത്തിലെ ജലത്തിന്റെ അളവ് നിലനിര്‍ത്തുക വഴി ഇതിനൊരു പരിഹാരം കാണാം. കഴിയുമെങ്കില്‍ കുളിക്കുമ്പോഴും കുടിവെള്ളം കുടെ കരുതുക.

 ചൂടുവെള്ളത്തിലെ കുളിയുടെ നേട്ടങ്ങള്‍:

ചൂടുവെള്ളത്തിലെ കുളിയുടെ നേട്ടങ്ങള്‍:

മനസ്സിന്റെയും ശരീരത്തിന്റെയും പിരിമുറുക്കം കുറയ്ക്കുന്നുവെന്നതിലുപരി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില നേട്ടങ്ങള്‍ കൂടിയുണ്ട് ചൂടുവെള്ളത്തിലെ കുളിക്ക്.

പിന്‍ഭാഗത്തെയും കാലുകളിലെയും പേശികള്‍ക്ക് വിശ്രമം നല്‍കുക വഴി ആയാസരഹിതമായ മയക്കത്തിനും വിശ്രമത്തിനും നല്ലൊരു ഉപായമായി ചൂടുവെള്ളത്തിലെ കുളിയെ കണക്കാക്കാം.

ചൂടുവെള്ളത്തിലെ കുളി ഗര്‍ഭകാലത്ത് അമ്മമാരുടെ കണങ്കാലിലും പാദങ്ങളിലും കണ്ടു വരാറുള്ള നീര്‍വീക്കത്തിനെ പ്രതിരോധിക്കുന്നു.

ചൂടുവെള്ളത്തിലെ കുളി പ്രാരംഭ ഗര്‍ഭകാലത്തുണ്ടാകാറുള്ള വേദനകള്‍ക്ക് ഒരാശ്വാസമാണ്. കൂടാതെ ശരീരത്തിലെ അംനിയോട്ടിക് ദ്രവത്തിന്റെ അളവ് നിലനിര്‍ത്താനും ഇത് സഹായകമാണ്.

ചൂട് കുളിത്തൊട്ടി ഗര്‍ഭകാലത്ത് ഉപയോഗിക്കാമോ!

ഗര്‍ഭകാലത്തും ചൂട് കുളിത്തൊട്ടിയിലെ കുളി ഒഴിവാക്കാന്‍ കഴിയാത്തവര്‍ തിരിച്ചറിയേണ്ട വസ്തുത എന്തെന്നാല്‍ നിങ്ങളുടെ വേദനകള്‍ക്ക് ആശ്വാസം നല്‍കുന്നതിലുപരി അത് അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്.

ഇതിനു പിന്നിലെ ശാസ്ത്രീയ വശമെന്തെന്നാല്‍ ശരീരതാപനിലയിലുണ്ടാകുന്ന വ്യതിയാനം അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ദോഷകരമാണ്.

 ഗര്‍ഭകാലത്ത് നീരാവി സ്‌നാനം ഒഴിവാക്കേണ്ടതിന്റെ 6 കാരണങ്ങള്‍:

ഗര്‍ഭകാലത്ത് നീരാവി സ്‌നാനം ഒഴിവാക്കേണ്ടതിന്റെ 6 കാരണങ്ങള്‍:

ഗര്‍ഭകാലത്ത് അമ്മമാര്‍ ചൂട് കുളിത്തൊട്ടിയിലെയും നീരാവിയിലെയും സ്‌നാനം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്ന ചില ഗവേഷണ ഭാഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

അമേരിക്കന്‍ കോളേജ് ഓഫ് ആബ്സ്റ്റട്രീഷ്യന്‍സ് ആന്റ് ഗൈനക്കോജിസ്റ്റ്‌സിന്റെ നിര്‍ദ്ദേശപ്രകാരം ഗര്‍ഭിണികളായ സ്ത്രീകള്‍ ആദ്യത്തെ മൂന്നു മാസക്കാലത്ത് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്.

ഗര്‍ഭകാലം സാധാരണ സ്ത്രീകളില്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കാറുണ്ട്. ഇതു കൂടാതെ അധികസമയത്തെ ജോലിഭാരവും ഉയര്‍ന്ന താപനിലയും ഗര്‍ഭാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ചൂട് കുളിത്തൊട്ടിയിലെ കുളി ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനും നട്ടെല്ലിനും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. ഗര്‍ഭകാലത്ത് ചൂട് കൂടുതല്‍ ഏല്‍ക്കുന്നതു പോലും കുട്ടികളില്‍ സ്‌പൈന ബിഫിഡ പോലുള്ള ജനന വൈകല്യങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ചില വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

1992 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്‍ പ്രകാരം ഗര്‍ഭകാലത്ത് നീരാവിയിലെ കുളി പോലുള്ള കൂടുതല്‍ ചൂടേല്‍ക്കുന്ന സാഹചര്യങ്ങള്‍ കുട്ടികളില്‍ മജ്ജാ ധമനികളിലെ വൈകല്യത്തിനു കാരണമാകാം.

ചുടു കുളിത്തൊട്ടിയിലെ കുളി ഗര്‍ഭമലസലിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നീരാവി സ്‌നാനം സാധാരണയായി ശരീരത്തിലെ വിഷാംശങ്ങളെ വിയര്‍പ്പിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗര്‍ഭിണികളില്‍ ഇതിലൂടെ നിര്‍ജ്ജലീകരണം നടക്കുകയും അതു വഴി തളര്‍ച്ചയ്ക്കും ഗര്‍ഭസ്ഥ ശിശുവിലേക്കുള്ള രക്തയോട്ടത്തിനെ സാരമായി ബാധിക്കുകയും ചെയ്യുകയാണുണ്ടാകുക.

 നീരാവിസ്‌നാനം ഒഴിവാക്കാനാകില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍:

നീരാവിസ്‌നാനം ഒഴിവാക്കാനാകില്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍:

താപനില ക്രമീകരിച്ച് കൊണ്ടുള്ള നീരാവിസ്‌നാനം അനുവദനീയമാണെങ്കിലും, പരമാവധി ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കുകയാണ് നല്ലത്.

English summary

is-it-safe-to-take-a-hot-water-bath-during-pregnancy

A doubt that confuses every mother during pregnancy is about the 'hot water'bath,
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more