ഗര്‍ഭകാലത്തെ രക്തസ്രാവം നിസ്സാരമാക്കരുത്

By: Jibi Deen
Subscribe to Boldsky

ഗർഭധാരണം മിക്ക സ്ത്രീകളും അവരുടെ ജീവിതത്തിൽ മുന്നോട്ട് നോക്കുന്ന ഒന്നാണ്. തീർച്ചയായും പ്രശ്നങ്ങളുണ്ടാകില്ല എന്നവർ കരുതുന്നു. മിക്ക സ്ത്രീകളുടേയും ഗർഭധാരണം സംബന്ധിച്ച ഏറ്റവും നല്ല വസ്തുത 9 മാസക്കാലയളവുകളിൽ അവർക്ക് മാസമുറയിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നാണ് . മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, അക്കാലത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടന്നും,അവർ നമ്മൾ സാധാരണ അവഗണിക്കുന്ന എല്ലാ കാര്യങ്ങളും തികച്ചും ഗൗരവപൂർവ്വം നിറവേറ്റുന്നു.

സിസേറിയന് ശേഷം ഇത് വേണ്ട

ഗർഭകാലത്തെ രക്തസ്രാവം സാധാരണയാണോ? ഈ ഘട്ടം ആദ്യമായി ഗര്ഭധാരണം ചെയ്യുന്നവർക്ക് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നു. നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത ധാരാളം മാറ്റങ്ങളിലൂടെയാണ് നമ്മുടെ ശരീരം കടന്നുപോകുന്നത്. ഇത് ചിലപ്പോൾ ലക്ഷണങ്ങൾ വച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും.ചിലപ്പോൾ വിശപ്പ്,അല്ലെങ്കിൽ ഇപ്പോഴും ക്ഷീണം,ഉറക്കക്കൂടുതൽ,ഉറക്കത്തിൽ ബുദ്ധിമുട്ട്,ഇടുപ്പിൽ വേദന എന്നിവ സാധാരണയായി പ്രശ്‌നമല്ല. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട്.ഈ ലക്ഷണങ്ങൾ പരിധി വിടുമ്പോൾ ഗൈനക്കോളജിസ്റ്റിനെ സമീപിക്കാറായി എന്ന് മനസിലാക്കുക.

എന്താണ് സ്‌പോട്ടിങ് ?

എന്താണ് സ്‌പോട്ടിങ് ?

ഗർഭാവസ്ഥയിൽ യോനിയിൽ നിന്ന് രക്തസ്രവം ഉണ്ടാക്കുന്നതാണിത്. ഗർഭാവസ്ഥയിൽ സ്ത്രീകൾ രക്തസ്രാവം അനുഭവിക്കാത്ത സ്ത്രീകൾക്ക് ഇത് ആകുലതയുണ്ടാക്കുന്നു.

ഗർഭകാലത്തു സ്‌പോട്ടിങ് സാധാരണയാണോ?

ഗർഭകാലത്തു സ്‌പോട്ടിങ് സാധാരണയാണോ?

20% ശതമാനം സ്ത്രീകളിലും ഗർഭാവസ്ഥയിൽ ഒരു തവണയെങ്കിലും ഇത് കണ്ടെത്താനാകുന്നുമെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. വളരെ കുറച്ച് ഡിസ്ചാർജ് ഉണ്ടെങ്കിൽ, അത് വെറും ഒരു തുള്ളി ആണെങ്കിൽ, ഇത് പൂർണമായും സാധാരണമാണെന്ന് പറയപ്പെടുന്നു.

രക്തം ഡിസ്ചാർജ്

രക്തം ഡിസ്ചാർജ്

സാധാരണയായി ഇത് കണ്ടെത്തുന്ന സമയത്ത് രക്തം പിങ്ക് അല്ലെങ്കിൽ ബ്രൌൺ നിറത്തിലായിരിക്കും. മറ്റ് സന്ദർഭങ്ങളിൽ, രക്തം ഡിസ്ചാർജ് കൂടുതൽ ആകുമ്പോൾ ,അല്ലെങ്കിൽ നിങ്ങൾക്ക് രക്തസ്രാവം അനുഭവപ്പെടുന്നുവെങ്കിൽ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ ഉടൻ കാണിക്കുക.

സ്പോട്ടിങ്ങിന്റെ പല കാരണങ്ങൾ

സ്പോട്ടിങ്ങിന്റെ പല കാരണങ്ങൾ

ഗർഭാവസ്ഥയിൽ അൽപം രക്തസ്രാവം തികച്ചും സ്വാഭാവികമാണെന്ന് നമുക്കെല്ലാവർക്കും അറിയാമെങ്കിലും അതിന്റെ കാരണം മനസിലാക്കാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടാകും.

 ഇംപ്ളാന്റേഷന്റെ സമയത്ത് സ്‌പോട്ടിങ് ഉണ്ടാകാം

ഇംപ്ളാന്റേഷന്റെ സമയത്ത് സ്‌പോട്ടിങ് ഉണ്ടാകാം

ചില സ്ത്രീകളിൽ ബീജസങ്കലന സമയത്തു ഗർഭാശയത്തിൽ ചെറിയ രക്തസ്രാവം ഉണ്ടാകുന്നു.അണ്ഡം സ്വയം ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിക്കാൻ ശ്രമിക്കുമ്പോഴാണ് രക്തസ്രാവം ഉണ്ടാകുന്നത്.

ഗര്‍ഭപാത്രത്തിന്‌ പുറത്തുള്ള ഗര്‍ഭധാരണം

ഗര്‍ഭപാത്രത്തിന്‌ പുറത്തുള്ള ഗര്‍ഭധാരണം

ചിലപ്പോള്‍ ബീജ സങ്കലനം നടന്ന അണ്ഡം ഗര്‍ഭപാത്രത്തിന്‌ പുറത്ത്‌ ഫാലോപിയന്‍ ട്യൂബിലും മറ്റും സ്ഥാപിക്കപ്പെടുന്ന അവസ്ഥയാണിത്‌. ഭ്രൂണം വളരുന്നതോടെ ഫാലോപ്പിയന്‍ ട്യൂബ്‌ പൊട്ടുകയും രക്തസ്രാവത്തിന്‌ കാരണമാവുകയും ചെയ്യും.

 ഗർഭാശയമുഖത്തെ ബുദ്ധിമുട്ടുകൾ

ഗർഭാശയമുഖത്തെ ബുദ്ധിമുട്ടുകൾ

ഗർഭം ശരീരത്തിനുള്ളിലും ധാരാളം മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്.ഗര്ഭകാലത്തെ ഹോർമോൺ വ്യതിയാനം ഗർഭാശയമുഖത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും അത് സ്പോട്ടിങ്ങിനു കാരണമാകുകയും ചെയ്യുന്നു.

അണുബാധ

അണുബാധ

യോനിയിലോ ഗര്‍ഭാശയമുഖത്തോ ഉണ്ടാകുന്ന അണുബാധയും രക്തസ്രാവത്തിന്‌ കാരണമാകും.ഇത് ചികിത്സിച്ചു ഭേതമാക്കാവുന്നതാണ്.

ലൈംഗികബന്ധത്തിലൂടെ സ്‌പോട്ടിങ് ഉണ്ടാകാം

ലൈംഗികബന്ധത്തിലൂടെ സ്‌പോട്ടിങ് ഉണ്ടാകാം

ഗർഭാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തികച്ചും സാധാരണമാണ്. എന്നിരുന്നാലും, നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും മാസങ്ങളിൽ പല കാരണങ്ങൾ കൊണ്ട് രക്തസ്രാവം ഉണ്ടാകാം.മറുപിള്ളയിലെ വ്യതിയാനം,നേരത്തെയുള്ള പ്രസവം തുടങ്ങിയ പല കാരണങ്ങളും ആകാം.അതിനാൽ ഭയപ്പെടാതെ എത്രയും പെട്ടെന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം.

English summary

Is It Normal To Bleed During Pregnancy

We are here to serve you as a guide in knowing the different facts about pregnancy.Check them out!
Story first published: Monday, February 5, 2018, 15:25 [IST]
Subscribe Newsletter