For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഗർഭധാരണത്തിനു സഹായിക്കുന്ന പച്ചമരുന്നുകൾ

  |

  കുട്ടികളില്ലാത്ത അവസ്ഥ ഒരു തീരാദുഖമാണ്. അത് കഠിനമായി വേദനിപ്പിക്കുകയും ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യും. പക്ഷെ വല്ലാതെ മനസ്സുരുക്കണ്ട. ജീവിതചര്യകളിലും ഭക്ഷണത്തിലുമുള്ള ചില്ലറ മാറ്റവും ചില പച്ചമരുന്നുകളുടെ മേമ്പൊടിയും ചേരുമ്പോൾ വന്ധ്യത മാറും. ഈ പച്ചമരുന്നുകൾ ശരീരത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നു.

  ഈ ലേഖനത്തിൽ ചില പ്രത്യേക പച്ചമരുന്നുകളെ പരിചയപ്പെടുത്തുന്നു. കൂട്ടത്തിൽ അവ കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നു. തികച്ചും ലളിതമാണ് അവയുടെ ഉപയോഗരീതികൾ. മറ്റ് പാർശ്വഫലങ്ങൾ ഇല്ലാത്ത ഈ മരുന്നുകൾ അനപത്യരായ ദമ്പതികൾക്ക് പരീക്ഷിക്കാം.

  റെഡ് റാസ്ബെറി

  റെഡ് റാസ്ബെറി

  ഇതിന്റെ ശാസ്ത്രനാമം റുബസ് ഇഡിയസ് (Rubus Idaeus) എന്നാണ്. ഇത് പോഷകസമൃദ്ധവും തീക്ഷ്ണവുമായ ഒരു പച്ചമരുന്നാണ്. ഗർഭാശയത്തിലെ പേശികളെ ദൃഢമാക്കി ആരോഗ്യകരമായ ഗർഭധാരണത്തിന് സഹായിക്കുന്നു. റെഡ് റാസ്ബെറി ഗർഭമലസൽ തടയുന്നു. ഗർഭധാരണത്തിലെ മറ്റു പ്രശ്നങ്ങൾക്ക് ഇത് ഒരു ഉത്തമപരിഹാരമാണ്. റെഡ് റാസ്ബെറിയിൽ സസ്യ പ്രോജെസ്റ്ററോൺ അടങ്ങിയിരിക്കുന്നു. അത് ശരീരത്തിലെ പ്രോജെസ്റ്ററോണിന്റെ അളവ് കൂട്ടും.

  റെഡ് റാസ്ബെറി ഗുളികരൂപത്തിലും ഉണങ്ങിയ ഇലയുടെ രൂപത്തിലും കിട്ടും. നല്ലവണ്ണം ഉണങ്ങിയ ഇലകൾ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ ഇതിൽ ജീവിക്കുന്ന സൈക്ലോസ്പോറ എന്ന ജീവി ഇലയിൽ ഉണ്ടാകാനിടയുണ്ട്‌. രണ്ട് ടീസ്പൂൺ ഉണങ്ങിയ ഇലകൾ ഒരു കപ്പ് തിളച്ച വെള്ളത്തിലിട്ട് പതിനഞ്ച് മിനിറ്റ് നേരം വെച്ചിട്ട് കുടിക്കുക. മൂന്നു മുതൽ ആറു കപ്പു വരെ ഒരു ദിവസം കഴിക്കാം. ചിലപ്പോൾ ഈ മരുന്ന് വയറിളക്കവും മനംപുരട്ടലും ഉണ്ടാക്കും.

  റെഡ് ക്ലോവർ

  റെഡ് ക്ലോവർ

  ഇതിന്റെ ശാസ്ത്രനാമം trifolium Pretense എന്നാണ്. ഈ ചെടിയിൽ ധാരാളം സസ്യ ഇൗസ്ട്രജൻ അടങ്ങിയിരിക്കുന്നു. ഇൗസ്ട്രജൻ കുറവുള്ള സ്ത്രീകൾക്ക് ഇത് ഉത്തമമാണ്. ഇത് ഫാലോപ്പിയൻ ട്യൂബിലെ പ്രശ്നങ്ങൾ, ക്രമം തെറ്റിയ ആർത്തവം പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്ത വന്ധ്യത എന്നീ പ്രശ്നങ്ങളെ പരിഹരിക്കുന്നു.

  ഈ ചെടിയുടെ പൂക്കൾ ഉണങ്ങിയ രൂപത്തിൽ ലഭിക്കും. ഒരു ഒൗൺസ് ഉണങ്ങിയ പൂക്കൾ ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഇടുക. രാത്രി മുഴുവനോ അല്ലെങ്കിൽ നാലു മണിക്കൂറോ വെക്കുക. പുതിനയിലയും ഇതിൽ ചേർക്കാവുന്നതാണ്. ഒന്നു മുതൽ നാലു കപ്പ് വരെ കഴിക്കാം.

  ഡോങ് ക്വായി

  ഡോങ് ക്വായി

  ഇതിന്റെ ശാസ്ത്രനാമം Angelica Sinensis എന്നാണ്. ഇത് ചൈനീസ് മരുന്നുകളിൽ വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ആർത്തവം, അണ്ഡോൽപ്പാദനം എന്നിവ കൃത്യമാക്കാൻ ഈ മരുന്നിന് കഴിയും. ഇത് കെട്ടിക്കിടക്കുന്ന രക്തം പുറത്ത് കളയുന്നു. ഗർഭാശയത്തിനു കരുത്ത് പകരുന്നു.

  30 തുള്ളി വെള്ളത്തിലൊഴിച്ച് കഴിക്കാം.

  രക്തം കട്ടപിടിക്കാതിരിക്കാൻ കഴിക്കുന്ന മരുന്നുകളുടെ കൂടെ ഇത് കഴിക്കരുത്. ആർത്തവം ആരംഭിച്ചാൽ ഉടൻ ഉപയോഗം നിർത്തണം. വയറിളക്കം മറ്റെന്തെങ്കിലും മുറിവ് ഒക്കെ ഉള്ളപ്പോൾ ഈ മരുന്ന് കഴിക്കരുത്.

  ഫാൾസ് യൂണികോൺ

  ഫാൾസ് യൂണികോൺ

  ഇതിന്റെ ശാസ്ത്രനാമം chamalerium luteum എന്നാണ്. ഇത് ഗർഭാശയത്തിന് ഒരു നല്ല ടോണിക്ക് ആണ്. ഗർഭം അലസുന്നത് തടയുന്നു. ഗർഭാശയപാളികൾക്ക് ശക്തി പകരുന്നു. ആർത്തവം ക്രമമാക്കുന്നു.

  വെള്ളത്തിലിട്ട് തിളപ്പിച്ചൊ തുള്ളികളായോ കഴിക്കാം. തിളപ്പിക്കാൻ രണ്ട് ഗ്രാം എടുക്കാം. തുള്ളികളാണെങ്കിൽ രണ്ടു മില്ലിലിറ്റർ കഴിക്കാം. മരുന്നിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം. മനംപുരട്ടലും ഛർദ്ദിയും ഉണ്ടാകും.

  വൈൽഡ് യാം

  വൈൽഡ് യാം

  ഇതിന്റെ ശാസ്ത്രനാമം Dioscorea Villosa എന്നാണ്. ഇതിൽ ഡയോസ്ജെനിൻ അടങ്ങിയിരിക്കുന്നു. പ്രൊജെസ്റ്ററോണിന്റെ അളവ് ക്രമപ്പെടുത്തുന്നു. അങ്ങനെ വന്ധ്യത അകറ്റാൻ സഹായിക്കുന്നു.

  ഗുളികകളായൊ, തിളപ്പിച്ചൊ തുള്ളി മരുന്നായോ കഴിക്കാം. ഗുളിക രണ്ടു ഗ്രാമിന്റെ രണ്ടെണ്ണം കഴിക്കാം. തിളപ്പിച്ചു കഴിക്കയാണെങ്കിൽ ഒരു കപ്പും തുള്ളിയാണെങ്കിൽ രണ്ടോ മൂന്നോ ഡ്രോപ്പർ വീതം ദിവസം മൂന്നു നേരം കഴിക്കാം.

  ആർത്തവചക്രത്തിന്റെ ആദ്യ നാളുകളിൽ മാത്രം ഉപയോഗിക്കുക. മരുന്നിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം.

  വിറ്റക്സ്

  വിറ്റക്സ്

  ഇതിന്റെ ശാസ്ത്രനാമം Chaste tree എന്നാണ്. ഈ മരുന്ന് അണ്ഡോൽപ്പാദനം ക്രമമാക്കുന്നു. എൽഎഎച്ച് ഹോർമോണിനെ ഉത്തേജിപ്പിക്കുകയും എഫ്എസ്എച്ച് ഹോർമോണിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ഇൗസ്ട്രജൻ, പ്രോജെസ്റ്ററോൺ എന്നിവയുടെ ഉൽപ്പാദനം സന്തുലിതമാക്കുന്നു.

  ഇത് ഗുളികകളായും തുള്ളി മരുന്നായും ഉണങ്ങിയ ഇലകളായും പൊടിരൂപത്തിലും ലഭ്യമാണ്. ഗുളിക 900 മുതൽ 1000എംജി കഴിക്കാം. തുള്ളി മരുന്ന് 60 മുതൽ 90 തുള്ളി വരെ കഴിക്കാം. ഇത് മറ്റ് ഹോർമോൺ മരുന്നുകളുടെ കൂടെ കഴിക്കരുത്.

  സ്റ്റിങിങ് നെറ്റിൽ

  സ്റ്റിങിങ് നെറ്റിൽ

  ഇത് ഗർഭാശയത്തിലെ അഴുക്കെല്ലാം മാറ്റി അവിടം വൃത്തിയാക്കുന്നു. വൃക്കകൾക്കും അഡ്രീനാലിൻ ഗ്രന്ഥിക്കും ശക്തി പകരുന്നു. ഇതിൽ ക്ലോറോഫിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അഴുക്കിനെ പുറന്തള്ളി ശരീരത്തിനെ ഗർഭധാരണത്തിനു സജ്ജമാക്കുന്നു.

  ഇത് ചായ പോലെ കുടിക്കാം. ഒരു ഒൗൺസ് ഉണങ്ങിയ ഇലകളിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. ഇത് ഒരു രാത്രി മുഴുവൻ അല്ലെങ്കിൽ നാലു മണിക്കൂർ വെച്ചതിനു ശേഷം കുടിക്കാം. ഇതിൽ തേൻ ചേർക്കാവുന്നതാണ്. ദിവസം രണ്ടു മുതൽ നാലു കപ്പു വരെ കുടിക്കാം.

  രക്തം കട്ടിയാവാതിരിക്കാനുള്ള മരുന്നുകളുടെ കൂടെ കഴിക്കരുത്.

  ബ്ലാക്ക് കോഷ്

  ബ്ലാക്ക് കോഷ്

  ഇതിന്റെ ശാസ്ത്രനാമം cimicifuga spp എന്നാണ്. ഇത് പ്രോലാപ്സ്ഡ് ഗർഭാശയത്തിനും ഫൈബ്രോയിഡ്സിനും നല്ലതാണ്. ശരീരത്തിലെ ഇൗസ്ട്രജന്റെ അളവ് കൂട്ടുന്നു. അങ്ങനെ ഗർഭധാരണത്തിന്റെ ആദ്യ നാളുകളിലുണ്ടാവുന്ന ഗർഭമലസൽ തടയുന്നു.

  ടാബ് ലറ്റ്, കാപ്സ്യൂൾ, തുള്ളി മരുന്ന് എന്നീ രൂപത്തിൽ ലഭ്യമാണ്. ഒരു ദിവസം 40 മുതൽ 80 മില്ലിഗ്രാം വരെ കഴിക്കാം. മരുന്നിന്റെ അളവ് കൂടിയാൽ വയറിളക്കവും ഛർദ്ദിയുമുണ്ടാകും.

  മദർ വോർട്ട്

  മദർ വോർട്ട്

  ഇതിന്റെ ശാസ്ത്രനാമം Leonurus Cardiac എന്നാണ്. ഇത് ഗർഭാശയത്തെ ഉത്തേജിപ്പിക്കുന്നു. ഉൽക്കണ്ഠ മൂലം വൈകിപ്പോകുന്ന ആർത്തവചക്രത്തെ ക്രമത്തിലാക്കുന്നു.

  രണ്ട് ടീസ്പൂൺ ഉണങ്ങിയ മരുന്ന് ഒരു കപ്പ് തിളച്ച വെള്ളത്തിലിടുക. 15 മിനിറ്റിനു ശേഷം കുടിക്കാം. ദിവസം മൂന്നു കപ്പ് കഴിക്കാം. തുള്ളി മരുന്നാണെങ്കിൽ 5 മുതൽ 25 വരെ തുള്ളികൾ ദിവസം മൂന്നു പ്രാവശ്യം കഴിക്കാം. കനത്ത രക്തസ്രാവമുള്ളപ്പോൾ ഇത് കഴിക്കരുത്.

  അശ്വഗന്ധ

  അശ്വഗന്ധ

  ഇതിന്റെ ശാസ്ത്രനാമം Withania Somnifera എന്നാണ്. അശ്വഗന്ധ യൌവനം വീണ്ടെടുക്കുന്ന മരുന്ന് എന്നാണ് അറിയപ്പെടുന്നത്. ഇത് ശരീരത്തിലെ ഗ്രന്ഥികൾക്ക് പുത്തൻ ഉണർവ് നൽകുന്നു. അഡ്രീനാലിൻ, തൈറോയ്ഡ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത് വഴി പ്രത്യുൽപ്പാദനവ്യവസ്ഥയെ നിയന്ത്രിക്കുന്നു. അണ്ഡാശയം, ഗർഭാശയം, പ്രതിരോധവ്യവസ്ഥ എന്നിവക്ക് ശക്തി പകരുന്നു.

  അശ്വഗന്ധയുടെ വേരും, വെള്ളവും പാലും നെയ്യും ചേർത്ത് മരുന്നുണ്ടാക്കാം. മൂന്നുമാസത്തോളം കഴിക്കണം ഗർഭധാരണം സംഭവിക്കാൻ.

  25 ഗ്രാം വേരുപൊടി 400മില്ലിലിറ്റർ വെള്ളത്തിൽ കലർത്തുക. ഇത് തിളപ്പിച്ച് വറ്റിച്ച് നാലിലൊന്നാക്കുക. ഇതിലേക്ക് 100മില്ലിലിറ്റർ പാൽ ചേർത്ത് തിളപ്പിച്ച് വറ്റിച്ച്100 മില്ലിലിറ്റർ ആക്കുക. അരിച്ചെടുത്ത് കഴിക്കാം. 30 മില്ലിലിറ്റർ വീതം രാവിലെ ഭക്ഷണത്തിനു മുൻപ് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുക. കൊളസ്ട്രോൾ ഉണ്ടെങ്കിൽ നെയ്യിന്റെ അളവ് കുറക്കാം.

  English summary

  increase-fertility-in-men-and-women

  Infertility will change when the dietary changes in diet and food are combined with some herbal supplements. These herbs play a significant role in increasing the attractiveness of the body
  Story first published: Sunday, July 8, 2018, 8:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more