ഗര്‍ഭകാലത്ത് വയറ്റില്‍ ചൊറിച്ചിലോ,നിമിഷ പരിഹാരം

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ പ്രസവ ശേഷം എപ്പോഴും ടെന്‍ഷനാവുന്ന ഒന്നാണ് വയറ്റിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍. ഗര്‍ഭകാലത്ത് വയറ്റില്‍ ഉണ്ടാവുന്ന ചൊറിച്ചിലിന്റെ ഫലമായാണ് ഇത്തരം പാടുകള്‍ വയറ്റില്‍ സംഭവിക്കുന്നത്. ഗര്‍ഭകാലത്ത് ഇത് സ്ഥിരമായി ഉള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരിക്കലും ഒരു ഭീകരവാസ്ഥ സൃഷ്ടിക്കുന്ന ഒന്നല്ല എന്നതാണ് സത്യം. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊണ്ടും പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ സംഭവിക്കാം.

എന്നാല്‍ ഇത്തരത്തില്‍ വയറ്റില്‍ സംഭവിക്കുന്ന ചൊറിച്ചില്‍ കൂടുതലാവുമ്പോള്‍ അത് ഗുരുതരാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇത്തരം അവസ്ഥയില്‍ നല്ലൊരു ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല. ഗര്‍ഭകാലത്ത് വയറ്റിലെ ചര്‍മ്മം വികസിക്കുകയാണ് ചെയ്യുന്നത്. വയറ് വലുതാവുന്നതിനനുസരിച്ച് പല തരത്തില്‍ ചര്‍മ്മംവികസിക്കുന്നു. ഇതാണ് വയറ്റിലെ ചൊറിച്ചിലിന്റെ പ്രധാന കാരണം. എന്നാല്‍ ഇതിന് എന്തൊക്കെ പരിഹാരങ്ങള്‍ നമുക്ക് കാണാം എന്നത് പലര്‍ക്കും അറിയില്ല.

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ബുദ്ധിയും സാമര്‍ത്ഥ്യവും

ഗര്‍ഭത്തിന്റെ സെക്കന്റെ ട്രൈമെസ്റ്ററില്‍ ആണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത്. പ്രത്യേകിച്ച് ഇരട്ട കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ഇതിന്റെ തീവ്രത വളരെ കൂടുതലായിരിക്കും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ വയറില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത്തരം കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് ചികിത്സിച്ച് മാറ്റാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നോക്കാം.

വയറു വലുതാവുന്നത്

വയറു വലുതാവുന്നത്

പ്രധാന കാരണം ഓരോ മാസം കഴിയുന്തോറും വയറ് വലുതാവുന്നത് തന്നെയാണ്. ഗര്‍ഭപാത്രം വികസിക്കുന്നതോടെ ഇത് കൂടുതല്‍ സ്‌ട്രെച്ചബിള്‍ ആയി മാറുന്നു. ഇതിന്റെ ഫലമായി ചര്‍മ്മത്തിലെ മോയ്‌സ്ചുറൈസര്‍ കുറയുന്നു. ഇതാണ് ചര്‍മ്മത്തിലെ അസ്വസ്ഥത ആയി മാറുന്നത്.

ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍

ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും ഉണ്ടാവുന്നു. പ്രത്യേകിച്ച് ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥ ഉണ്ടാവുന്നു. ഇതാണ് പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിന് കാരണം.

 പരിഹാരം

പരിഹാരം

ഇത്തരം പ്രശ്‌നങ്ങള്‍ അസ്വസ്ഥതകള്‍ ആണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് പൂര്‍ണമായ പരിഹാരം ലഭിക്കില്ലെങ്കിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗമായതിനാല്‍ അമ്മക്കും കുഞ്ഞിനും യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുകയില്ല.

ഓട്‌സിലെ കുളി

ഓട്‌സിലെ കുളി

ഓട്‌സ് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചെറു ചൂടുവെള്ളത്തില്‍ ഒരു കപ്പ് ഓട്‌സ് മിക്‌സ് ചെയ്ത് ഇത് കൊണ്ട് കുളിക്കുക. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ഇത്തരം ചൊറിച്ചിലിന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

ബേക്കിംഗ് സോഡയിലെ കുളി

ബേക്കിംഗ് സോഡയിലെ കുളി

ബേക്കിംഗ് സോഡ കൊണ്ട് കുളിക്കുന്നതാണ് മറ്റൊന്ന്. ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് ഇത് നല്ലതു പോലെ കുതിര്‍ന്ന ശേഷം ഈ വെള്ളത്തില്‍ കുളിക്കുന്നത് ഇത്തരം പ്രശ്‌നത്തിന് ആശ്വാസം തരുന്ന ഒന്നാണ്. ഇത് കൂടാതെ പേസ്റ്റ് രൂപത്തില്‍ ബേക്കിംഗ് സോഡ എടുത്ത് ഇത് വയറിനു മുകളില്‍ തേച്ച് പിടിപ്പിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തിലെ ഇത്തരത്തിലുള്ള ഇറിറ്റേഷന്‍ മാറ്റുന്നു. മാത്രമല്ല വയറ്റിലുണ്ടാവുന്ന ഇത്തരം പാടുകളെ പെട്ടെന്ന് ഇല്ലാതാക്കാനും സഹായിക്കുന്നു.

 തണുപ്പ് വെക്കുന്നത്

തണുപ്പ് വെക്കുന്നത്

തണുപ്പ് വെക്കുന്നതും ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. അല്‍പം ഐസ് ക്യൂബോ മറ്റോ എടുത്ത് അത് സോക്‌സില്‍ വെച്ച് അതുകൊണ്ട് വയറ്റില്‍ അല്‍പനേരം തടവാം. ഇത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 മോയ്‌സ്ചുറൈസ്

മോയ്‌സ്ചുറൈസ്

നല്ല മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്‌നങ്ങളെ ഫളപ്രദമായി നേരിടാന്‍ സഹായിക്കുന്നു. ഇത് ചൊറിച്ചില്‍ മാറ്റുന്നതിനും മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പാടുകള്‍ക്കും ഇത് പരിഹാരം നല്‍കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉപയോഗിച്ച് ഇത്തരം പ്രശ്‌നത്തെ നമുക്ക് ഫളപ്രദമായി നേരിടാവുന്നതാണ്. അല്‍പം വെളിച്ചെണ്ണ എടുത്ത് ഇത് വയറ്റിനു മുകളില്‍ തടവി വെക്കുക. ഇത് ചര്‍മ്മം വരണ്ട അവസ്ഥയും ചൊറിച്ചിലും മാറ്റുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ ചൊറിച്ചിലില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും ഇത് ശീലമാക്കിയാല്‍ മതി.

English summary

Home Remedies For Itchy Belly During Pregnancy

Here are some safe and natural remedies that you can try for itching, rashes, pain, and swelling read on.
Story first published: Thursday, January 4, 2018, 10:37 [IST]