For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമാണ്, പക്ഷേ ബീജം കുറയ്ക്കും ഇവ

ഇവ കഴിച്ചാല്‍ പുരുഷനിലെ സ്‌പേം കൗണ്ട് കുറയും

|

സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ പ്രശ്‌നങ്ങള്‍ വരുന്നത് സാധാരണയാണ്. സ്ത്രീകളില്‍ ഇത് പലപ്പോഴും മാസമുറ, ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ കൊണ്ടോ യൂട്രസ്, ഓവറി സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടോ ആണ് ഉണ്ടാവാറ്. പുരുഷ വന്ധ്യത പ്രധാനമായും ബീജങ്ങളുമായി ബന്ധപ്പെട്ടിട്ടുളളതാണ്. ബീജങ്ങളുടെ എണ്ണക്കുറവും ഗുണക്കുറവും ചലനശേഷിക്കുറവുമെല്ലാം പുരുഷ വന്ധ്യതയ്ക്കുളള പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണെന്നു വേണം, പറയാന്‍.പുരുഷ വന്ധ്യതയുടെ അടിസ്ഥാന പ്രശ്‌നങ്ങളാണ് ഇവ.

വെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവുംവെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവും

പുരുഷ ബീജങ്ങള്‍ക്ക് നിശ്ചിത കൗണ്ട്, അതായത് സ്‌പേം കൗണ്ട് ആവശ്യത്തുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂ. അല്ലാത്ത പക്ഷം ഇതിന് സാധ്യത കുറവാണ്., ഇതു പോലെ ബീജങ്ങള്‍ക്ക് വേഗത്തില്‍ നീന്തി സ്ത്രീ ശരീരത്തില്‍ എത്തുവാന്‍ സാധിയ്ക്കുകയും വേണം.

പുരുഷ ബീജ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പുകവലി മുതല്‍ വല്ലാതെ ടൈറ്റായ അടിവസ്ത്രങ്ങള്‍ വരെ ഉള്‍പ്പെടുന്നു. വൃഷണങ്ങളിലാണ് ബീജം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. അമിതമായ ചൂട് ബീജോല്‍പാദനത്തിന് നല്ലതല്ല. അതു കൊണ്ടാണ് അടിവസ്ത്രങ്ങള്‍ കൂടുതല്‍ ഇറുക്കമുള്ളത് ബീജോല്‍പാദനത്തിന് തടസം നില്‍ക്കുന്നുവെന്നു പറയുന്നത്.

ഭക്ഷണങ്ങള്‍ക്കും ബീജോല്‍പാദനത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്നു വേണം, പറയാന്‍. ചില പ്രത്യേക ഭക്ഷണങ്ങള്‍ ബീജോല്‍പാദനത്തെ സഹായിക്കുന്നു. ചില പ്രത്യേക ഭക്ഷണങ്ങള്‍ ബീജോല്‍പാദനം കുറയ്ക്കുന്നു.

ആരോഗ്യപരമായ ചില ഗുണങ്ങള്‍ നല്‍കുന്ന നാട്ടുമരുന്നുകള്‍, ഹെര്‍ബുകള്‍ പുരുഷനില്‍ വിപരീത ഫലമാണ് നല്‍കുന്നത്. ഇത്തരം ചിലതു പുരുഷനിലെ ബീജോല്‍പാദനം കുറയ്ക്കുന്ന ഒന്നാണ്. ഇത് ഉപയോഗിയ്ക്കുന്ന രീതിയും പ്രധാനമാണ്. ചില പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ഇവ ബീജോല്‍പാദനം കുറയ്ക്കില്ലെന്നു വേണം,പറയാന്‍. എന്നാല്‍ ഇതറിയാതെ കഴിച്ചാല്‍ ബീജം കുറയ്ക്കും. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ടെങ്കില്‍ പോലും. ഇത്തരം ചില ഭണ വസ്തുക്കളെ കുറിച്ചറിയൂ, ആരോഗ്യകരമെങ്കിലും ബീജം കുറയ്ക്കുന്ന ചിലത്.

പൈല്‍സിനും പ്രമേഹത്തിനും വെന്ത കുമ്പളങ്ങ ഒറ്റമൂലിപൈല്‍സിനും പ്രമേഹത്തിനും വെന്ത കുമ്പളങ്ങ ഒറ്റമൂലി

ഇത്തരത്തിലെ ചില ഹെര്‍ബുകളെ കുറിച്ചറിയൂ, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും പുരുഷനില്‍ സ്‌പേം കുറവിന് ഉപയോഗിയ്ക്കുന്ന രീതിയിലൂടെ കാരണമാകുന്നവ. ഇവ കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ ദോഷങ്ങള്‍ ഉണ്ടാകില്ലെന്നും ഓര്‍ക്കുക. ഉപയോഗിയ്ക്കുന്ന രീതി പ്രധാനം

വെളുത്തുളളി

വെളുത്തുളളി

വെളുത്തുളളി ഇത്തരത്തില്‍ ഒന്നാണ്. എന്നാല്‍ പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതാണ് പുരുഷനിലെ ബീജക്കുറവിന് കാരണമാകുന്നത്. ഇത് വേവിച്ചോ മറ്റേ ഏതെങ്കിലും രീതിയിലോ ഉപയോഗിയ്ക്കുന്നത് ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നതാണ് വാസ്തവം. പച്ച വെളുത്തുള്ളി പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തെ കുറയ്ക്കുന്നുവെന്നതാണ് കാരണമായി പറയുന്നത്.

ആര്യവേപ്പില

ആര്യവേപ്പില

ഇതുപോലെയാണ് ആര്യവേപ്പിലയും. ഇത് ഏറെ മരുന്നു ഗുണങ്ങളുള്ള ഒന്നാണ്. എന്നാല്‍ ഇത് അമിതമായി ഉപയോഗിയ്ക്കുന്നത് പുരുഷന്മാരില്‍ ബീജ സംബന്ധമായ കാരണങ്ങള്‍ കൊണ്ടുള്ള വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. മിതമായ ഉപയോഗം ദോഷം വരുത്തില്ലെന്നോര്‍ക്കുക.

പപ്പായയുടെ കുരു

പപ്പായയുടെ കുരു

പപ്പായയുടെ കുരുവും ഇതേ രീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. പപ്പായ ഗര്‍ഭിണികളായ സ്ത്രീകള്‍ കഴിയ്ക്കരുതെന്നു പറയും. പ്രത്യേകിച്ചും പച്ചപ്പപ്പായ. ഇതിലെ പാപ്പെയ്ന്‍ അബോര്‍ഷന്‍ നടക്കാന്‍ കാരണമാകുമെന്നാണ് പറയുക. ഇതു പോലെ പപ്പായയുടെ കുരു പുരഷന്മാലില്‍ ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാണ്. ഇത് പുരുഷന്മാര്‍ക്ക് സ്വാഭാവിക ഗര്‍ഭനിരോധന ഉപാധിയാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്കയ്ക്കു ചില്ലറയല്ല, ആരോഗ്യപരമായ ഗുണങ്ങള്‍. പ്രമേഹമുള്‍പ്പെടെയുളള പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. അയേണ്‍ സമ്പുഷ്ടവും. എന്നാല്‍ പുരുഷ ബീജങ്ങള്‍ക്ക് ഇത് നല്ലതല്ലെന്നതാണ് വാസ്തവം. ഇവ പുരുഷന്മാരില്‍ ബീജക്കുറവിനു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.

മിന്റ് അഥവാ പുതിന

മിന്റ് അഥവാ പുതിന

മിന്റ് അഥവാ പുതിന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. സുഗന്ധമുള്ള ഇത് ഇല വര്‍ഗങ്ങളില്‍ പെടുന്നതു കൊണ്ട് ആ രീതിയിലെ പ്രയോജനങ്ങള്‍ ധാരാളമാണ്. എന്നാല്‍ പുരുഷ ബീജങ്ങള്‍ക്ക് ഇത് ആരോഗ്യകരമല്ലെന്നു വേണം, പറയാന്‍. എലികളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചത്. പുരുഷ ഹോര്‍്‌മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം കുറയ്ക്കുകയും സ്ത്രീയിലെ പ്രത്യുല്‍പാദനത്തിനു സഹായിക്കുന്ന എഫ്എസ്എച്ച് അഥവാ ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍, എല്‍എച്ച് അഥവാ ല്യൂട്ടനൈസിംഗ് ഹോര്‍മോണ്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. സ്ത്രീ ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നതു കൊണ്ടു തന്നെ ഇത് പുരുഷന്റെ പ്രത്യുല്‍പാദന പരമായ കഴിവിനെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

കൂവളത്തില

കൂവളത്തില

ഇതുപോലെ ബില്‍വ ഇല അഥവാ ബെല്‍ ലീവ്‌സ് അഥവാ കൂവളത്തിലയും ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണെങ്കിലും പുരുഷന്മാരില്‍ സ്‌പേം കൗണ്ടും ഗുണവുമെല്ലാം കുറയ്ക്കാന്‍ കാരണാകുന്ന ഒന്നാണ്. ഇതും പഠനങ്ങള്‍ തെളിയിച്ചതാണ്. ഇവ ബീജക്കുറവു മാത്രമല്ല, ബീജങ്ങളുടെ കട്ടിയും ചലന ശേഷിയുമെല്ലാം കുറയ്ക്കുന്ന ഘടകമാണ്.

ഗ്രാമ്പൂ

ഗ്രാമ്പൂ

ആരോഗ്യ സംബന്ധമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഗ്രാമ്പൂവിനും ഇതാണ് അവസ്ഥ. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളുണ്ടെങ്കിലും ഇവ പുരുഷന്മാരില്‍ സ്‌പേം ഉല്‍പാദനം കുറയ്ക്കുന്നവയാണ്.

ഇത്തരം വസ്തുക്കള്‍

ഇത്തരം വസ്തുക്കള്‍

ഇത്തരം വസ്തുക്കള്‍ മിതമായ കഴിയ്ക്കുന്നതു കൊണ്ട് കാര്യമായ പ്രശ്‌നമില്ലെന്നു വേണം, പറയാന്‍. എന്നാല്‍ സ്ഥിരമോ അതോ അമിതമോ ആയ ഡോസ് പുരുഷ ബീജത്തെ തടസപ്പെടുത്തി പുരുഷ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

ആരോഗ്യകരമായ ബീജത്തിന്

ആരോഗ്യകരമായ ബീജത്തിന്

ആരോഗ്യകരമായ ബീജത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളാണ് മദ്യപാനവും പുകവലിയുമെല്ലാം. ഇത്തരം ശീലങ്ങളില്‍ നിന്നും അകലം പാലിയ്ക്കുക. നല്ല വ്യായാമം, സ്‌ട്രെസില്‍ നിന്നുള്ള വിടുതല്‍, നല്ല ഉറക്കം എന്നിവയെല്ലാം ബീജഗുണത്തെ മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്.

English summary

Healthy Herbs That Bring Down Sperm Count Of Men

Healthy Herbs That Bring Down Sperm Count Of Men, Read more to know about,
X
Desktop Bottom Promotion