For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം ഉഷാറാക്കാന്‍ ഈ പാനീയം ധാരാളം

|

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ പല സ്ത്രീകളിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും ഏതൊക്കെ രീതിയില്‍ നിങ്ങളെ ബാധിക്കും എന്നത് പലരേയും ആശങ്കയില്‍ ആക്കുന്ന ഒന്നാണ്. ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ ചെയ്യുന്ന എല്ലാ കാര്യത്തിനും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അമ്മയെ മാത്രമല്ല കുഞ്ഞിനേയും ബാധിക്കുന്നതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും വെള്ളം കുടിക്കുന്ന കാര്യത്തില്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ പ്രസവസമയത്ത് വളരെയധികം ബാധിക്കുന്നു.

<strong>കുഞ്ഞുവാവയെ സ്മാര്‍ട്ടാക്കാന്‍ ഈന്തപ്പഴം ഇങ്ങനെ</strong>കുഞ്ഞുവാവയെ സ്മാര്‍ട്ടാക്കാന്‍ ഈന്തപ്പഴം ഇങ്ങനെ

സ്ത്രീകള്‍ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കുടിക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. പച്ചവെള്ളം ഉള്‍പ്പടെ ജ്യൂസ് വരെ ഇതില്‍ പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഓരോ സമയത്തും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ശ്രദ്ധിക്കാതെ പോലും വിടുന്ന ചെറിയ ചില മാറ്റങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് നിര്‍ബന്ധമായും കുടിച്ചിരിക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 വെള്ളം ധാരാളം

വെള്ളം ധാരാളം

ഇടക്കിടെയുണ്ടാവുന്ന മൂത്രശങ്കയെ ഭയന്ന് വെള്ളം കുടിക്കാന്‍ പലരും പ്രയാസം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ മോശമായാണ് ബാധിക്കുക എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥയിലും ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കരുത്. ഇത് കുഞ്ഞിനും അമ്മക്കും ഒരു പോലെ ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യമുള്ള കുഞ്ഞിനും പ്രതിസന്ധികളില്ലാത്ത പ്രസവത്തിനും വെള്ളത്തിന്റെ പ്രാധാന്യം ചില്ലറയല്ല.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

തേങ്ങാവെള്ളം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ കുടിക്കുന്നത്. ഇതിലുള്ള പ്രകൃതിദത്തമായ ഉപ്പുരസവും മധുരവും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇനി ദാഹിക്കുമ്പോള്‍ വെള്ളത്തിന് പകരം അല്‍പം തേങ്ങാ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കൂ. മൂത്ത തേങ്ങയേക്കാള്‍ ഇളനീര്‍ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതില്‍ വെള്ളം ധാരാളമുണ്ടാവും. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിര്‍ജ്ജലീകരണത്തെ തടയാന്‍ ഇതിലും ഫലപ്രദമായ മാര്‍ഗ്ഗം വേറെ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവര്‍ കുഞ്ഞിനും അമ്മക്കും വേണ്ടി ഇളനീര്‍ അല്ലെങ്കില്‍ തേങ്ങാവെള്ളം കഴിക്കാന്‍ ശ്രദ്ധിക്കുക.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

എപ്പോഴും സൂപ്പര്‍ കൂള്‍ എഫക്ട് നല്‍കുന്ന ഒന്നാണ് നാരങ്ങ വെള്ളം. ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. നാരങ്ങ വെള്ളം ഉപയോഗിക്കുന്നതിലൂടെ അത് ഗര്‍ഭിണികളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ കുഞ്ഞിനും ഗുണങ്ങള്‍ നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു നാരങ്ങ വെള്ളം. എന്നാല്‍ ഒരിക്കലും കുടിക്കുമ്പോള്‍ അതിന്റെ അളവ് വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൂടി ചിന്തിക്കേണ്ടതാണ്.

 പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് പാല്‍ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഗര്‍ഭാവസ്ഥയിലും ധാരാളം ഗുണങ്ങള്‍ ഇതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് പാലും പാലുല്‍പ്പന്നങ്ങളും. കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം ഗുണകരമാണ് പാലും പാലുല്‍പ്പന്നങ്ങളും. പ്രസവ ശേഷവും പാല്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്.

പഴച്ചാറുകള്‍

പഴച്ചാറുകള്‍

ധാരാളം പഴച്ചാറുകള്‍ നമ്മളെല്ലാവരും കഴിക്കാറുണ്ട്. എന്നാല്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം. ഗര്‍ഭിണികള്‍ കഴിക്കേണ്ട ചില ജ്യൂസുകളും മറ്റും ഉണ്ട്. ഇത് ശ്രദ്ധിച്ചാല്‍ മാത്രമേ അത് കുഞ്ഞിനും അമ്മക്കും ആരോഗ്യം നല്‍കുകയുള്ളൂ. ആരോഗ്യസംരക്ഷണത്തിന് എങ്ങനെ ഇതെല്ലാം സഹായിക്കുന്നു എന്നത് ഒരു വെല്ലുവിളി തന്നെയാണ്. പഴച്ചാറുകളില്‍ ആവക്കാഡോ ഏറ്റവും ആരോഗ്യം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ധാരാളം പഴച്ചാറുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം.

 പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസും ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ്. ഇത് ഗര്‍ഭകാലത്ത് ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു പാനീയം എന്ന് നിലക്ക് ഇത് പറയേണ്ടതില്ല. കാരണം പല വിധത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുമെങ്കിലും ഒരിക്കലും ഒഴിവാക്കാനാത്ത ചില പാര്‍ശ്വഫലങ്ങളും ചില പച്ചക്കറി ജ്യൂസുകള്‍ നല്‍കുന്നുണ്ട്. ഗര്‍ഭകാലത്ത് ഇത്തരം ജ്യൂസുകള്‍ കഴിക്കും മുന്‍പ് ഡോക്ടറെ സമീപിക്കുക. കാരറ്റ് ജ്യൂസ് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കാത്ത ഒന്നാണ്. കുഞ്ഞിനും അമ്മക്കും ഇത് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ പച്ചക്കറികളില്‍ ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കുഞ്ഞിന് ബുദ്ധിയും നിറവും വര്‍ദ്ധിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് കാരറ്റ് ജ്യൂസ്.

ഐസ് ടീ

ഐസ് ടീ

ഐസ് ടീ കഴിക്കുന്നതും ഗര്‍ഭകാലത്ത് നല്ലതാണ്. എന്നാല്‍ അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. മോണിംഗ് സിക്‌നെസ് മാറ്റുന്നതിനുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഐസ്ടീയില്‍ ഗര്‍ഭത്തിന് ദോഷം ചെയ്യുന്ന തരത്തിലുള്ള യാതൊന്നും അടങ്ങിയിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും വളരെയധികം ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

English summary

healthy drinks for pregnant women

We have listed some healthy drinks during pregnancy, read on.
Story first published: Friday, December 21, 2018, 14:54 [IST]
X
Desktop Bottom Promotion