For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് ബദാം കുതിര്‍ത്ത് തോല്‍ കളഞ്ഞ്‌

കുഞ്ഞിനും അമ്മക്കും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം

|

ബദാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കഴിക്കാവുന്ന ഒന്നാണ് ബദാം. ഏത് അവസ്ഥയിലാണെങ്കിലും ബദാം ആരോഗ്യത്തിന് നല്‍കുന്നത് വളരെയേറെയും ഗുണങ്ങള്‍ തന്നെയാണ്. ഗര്‍ഭകാലത്ത് വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് ബദാം. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു.

കുഞ്ഞിന്റെ ജലദോഷത്തിന് ഒറ്റമൂലികള്‍കുഞ്ഞിന്റെ ജലദോഷത്തിന് ഒറ്റമൂലികള്‍

എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഇത്തരത്തില്‍ ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഉണ്ടാവുന്നു എന്ന് പലര്‍ക്കും അറിയില്ല. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കുഞ്ഞിനുണ്ടാവുന്ന അലര്‍ജികളെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുന്ന രീതിയില്‍ വരെ ബദാം മാറുന്നു. ഗര്‍ഭിണികള്‍ എന്നും ബദാം കഴിക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് അമ്മക്കും കുഞ്ഞിനും സഹായിക്കുന്ന ബദാം ഗുണങ്ങള്‍ എന്ന് നോക്കാം.

ന്യൂറല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ന്യൂറല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ബദാം വെള്ളത്തിലിട്ടോ അല്ലെങ്കില്‍ കുതിര്‍ത്തോ കഴിക്കുന്നത് ന്യൂറല്‍ സംബന്ധമായ അല്ലെങ്കില്‍ സിരാസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള ഫോളിക് ആസിഡാണ് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കുന്നത്.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നതിന് സഹായിക്കുന്നു ബദാം. കൃത്യമായ മെറ്റബോളിസം ഇല്ലെങ്കിലാണ് പലപ്പോഴും കുഞ്ഞിന് അമിതവണ്ണവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. എന്നാല്‍ ബദാം ഇതിനെല്ലാം സഹായിക്കുന്നു. ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

അമിത ഭാരം

അമിത ഭാരം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ശരീര ഭാരം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ഇത് ആരോഗ്യമുള്ള തൂക്കം ശരീരത്തിന് നല്‍കുന്നു. അനാവശ്യമായ തടിയും ഭാരവും വര്‍ദ്ധിപ്പിക്കുന്നതിന് തടയിടുന്നു.

പ്രമേഹം കുറക്കുന്നു

പ്രമേഹം കുറക്കുന്നു

പ്രമേഹം ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകളില്‍ വളരെ കൂടിയ അളവില്‍ കാണപ്പെടുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബദാം. ബദാം പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നു.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

പ്രസവം അടുക്കുന്തോറും പല സ്ത്രീകളിലും മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉത്പാദനം കുറക്കുന്നു.

അയേണ്‍ ഉത്പാദനം

അയേണ്‍ ഉത്പാദനം

ശരീരത്തിന് വളരെ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് അയേണ്‍. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ശരീരം അയേണ്‍ ആവശ്യപ്പെടുന്നു. ഇതിന് ബദാം സ്ഥിരമായി കഴിച്ചാല്‍ മതി. ഇത് ശരീരത്തിന് അത്യാവശ്യത്തിനുള്ള അയേണ്‍ നല്‍കുന്നു.

 കുട്ടികളിലെ അലര്‍ജി

കുട്ടികളിലെ അലര്‍ജി

കുഞ്ഞിന് പല വിധത്തിലുള്ള അലര്‍ജികള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്ന ഒന്നാണ് ബദാം. ഇത് കുട്ടികളിലെ അലര്‍ജിക്ക് പരിഹാരം കാണുന്നു. കുട്ടികളിലെ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ബദാം. ഗര്‍ഭാവസ്ഥയില്‍ അമ്മ ബദാം കഴിക്കുന്നതിലൂടെ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ കുഞ്ഞിന് ലഭിക്കുന്നു.

സ്റ്റാമിന നല്‍കുന്നു

സ്റ്റാമിന നല്‍കുന്നു

ബദാമിലുള്ള നല്ലൊരു അളവിലെ പ്രോട്ടീന്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തിന് നല്ല ബലവും സ്റ്റാമിനയും നല്‍കുന്ന ഒന്നാണ് ഇത്. കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു ഇത്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ പല തരത്തിലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ബദാം. ഇതിലുള്ള ഫൈബര്‍ ആണ് ദഹനസംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നത്.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

ഒരു ബദാമില്‍ ഏകദേശം 75 മില്ലിഗ്രാം കാല്‍സ്യം ലഭിക്കുന്നുണ്ട്. ഇത് പ്രിക്ലാംസിയ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

English summary

Health Benefits Of Raw And Soaked Almonds During Pregnancy

It is safe to consume almonds during pregnancy as they are rich in calcium,iron and fiber. Boldsky malayalam explaining the benefits of raw and soaked almonds during pregnancy.
X
Desktop Bottom Promotion