For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് ക്യാബേജ് കഴിക്കുന്നതുകൊണ്ടുള്ള ​ഗുണങ്ങൾ

|

ക്യാബേജ് കഴിക്കാത്തവർ നമ്മളിലാരും തന്നെയുണ്ടാകില്ല, എന്നാൽ ഇനി മുതൽ കഴിക്കുമ്പോൾ ഇതിന്റെ ​ഗുണ​ഗണങ്ങൾ കൂടി മനസിലാക്കി കഴിച്ചോളൂ. അത്രക്കുണ്ട് ഈ കുഞ്ഞൻ പച്ചക്കറിയുടെ ​ഗുണ​ങ്ങൾ.ഗർഭിണികൾക്കും ഏറെ നല്ലതാണ് ക്യാബേജ് കഴിക്കുന്നത്. ആരോ​ഗ്യ​​ദായകമായ ക്യാബേജ് ​ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്നത് എണ്ണമറ്റ ​ഗുണങ്ങളാണ്. ക്യാബേജ് ഇലക്കറി വിഭാഗത്തിലാണു പെടുന്നത്. അതുകൊണ്ടു തന്നെ ഉപയോഗിക്കുന്നതുകൊണ്ട് മികച്ച ഗുണവും ലഭിക്കും.

srf

എന്നാല്‍ കൃഷി ചെയ്യാനായി ഉപയോഗിക്കുന്ന അമിതമായ രാസവളങ്ങള്‍ കാബേജ് ഉപയോഗിക്കുന്നതില്‍ നിന്നു പലരേയും അകറ്റി നിര്‍ത്തുന്നു. പക്ഷേ ക്യാബേജില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഹൈപ്പര്‍ഗ്ലൈസമിക് കൂടിയാണ് ക്യാബേജ്. ഇതിൽ പ്രോട്ടീനുകള്‍, വൈറ്റമിന്‍ സി, ബി1, ബി2, ബി6, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്‌സ് വൈറ്റമിന്‍, ഫോളിക് ആസിഡ് എന്നീ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന കാബേജ് നിങ്ങളുടെ ശരീരത്തിന് ഗുണകരമാണ്.

 നീരു കുറയാന്‍ സഹായിക്കും.

നീരു കുറയാന്‍ സഹായിക്കും.

ക്യാബേജില്‍ കൊഴുപ്പു തീരെക്കുറവാണ്. നാരുകള്‍ ധാരാളവും. ഇതുരണ്ടും ഗര്‍ഭകാലത്തെ തടി അമിതമാകാതിരിയ്ക്കാന്‍ സഹായിക്കും.ഗര്‍ഭകാല പ്രമേഹം തടയാന്‍ ക്യാബേജ് ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുന്നതു തന്നെ കാരണം.ഗര്‍ഭകാലത്ത് ശരീരത്തില്‍, പ്രത്യേകിച്ചു കാലുകളില്‍ നീര് പതിവാണ്. ക്യാബേജ് ഇലകള്‍ നീരുള്ള ഭാഗങ്ങളില്‍ പൊതിഞ്ഞു വയ്ക്കുന്നത് നീരു കുറയാന്‍ സഹായിക്കും.

സോര്‍ക്രോട്ട് എന്നാണ് ഉപ്പിലിട്ട ക്യാബേജ് അറിയപ്പെടുന്നത്. ഫെര്‍മെന്റഡ് ക്യാബേജ് എന്നു പറയാം. അച്ചാറുകള്‍ ഇടുന്ന പോലെ ഉപ്പിലിട്ടു വയ്ക്കുന്ന ക്യാബേജ്. ഇതിന്റെ ​ഗുണങ്ങൾ ഏറെയാണ്. സോര്‍ക്രോട്ട് അഥവാ ഫെര്‍മെന്റഡ് ക്യാബേജ് ദഹനവ്യവസ്ഥയ്ക്ക് ഏറെ നല്ലതാണ് കൂടാതെ ഫെര്‍മെന്റഡ് ക്യാബേജില്‍ ധാരാളം വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്. ഇതില്‍ അടങ്ങിരിയ്ക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഏജന്റുകളായാണ് പ്രവര്‍ത്തിയ്ക്കുന്നത്. അതായത് ഇത് ശരീരത്തിലുണ്ടാകുന്ന വീക്കവും നീരും വേദനയുമെല്ലാം തടയാന്‍ ഉപകാരപ്രദമാണ്

 കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറ

കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറ

കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് കാബേജ്. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാബേജിന് ക‍ഴിയും.

 ​ഗർഭിണികൾ ക്യാബേജ് കഴിക്കാമോ?

​ഗർഭിണികൾ ക്യാബേജ് കഴിക്കാമോ?

കഴിക്കാം എന്നു തന്നെയാണ് ആരോ​ഗ്യരം​ഗത്തുള്ളവർ പറയുന്നത്. കാരണം കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ പ്രത്യേകിച്ച്. കാരണം അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ നേരിട്ട് കുഞ്ഞിനെയാണ് ബാധിയ്ക്കുക.ഗര്‍ഭകാലത്ത് ഇലക്കറികള്‍ വളരെ പ്രധാനമാണ് അതിനാൽ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഫോളിക് ആസിഡ് ഇലക്കറികളില്‍ ധാരാളമുണ്ട്.

ഇലക്കറികളില്‍ പെട്ട ക്യാബേജ് പോഷക സമ്പുഷ്ടമാണ് . വേവിച്ച ക്യാബേജ് പച്ച ക്യാബേജ് കഴിക്കുന്നതിനേക്കാൾ മെച്ചമാണ്.

ദഹനസംബന്ധമായ അസുഖങ്ങൾ മാറുന്നു.

ദഹനസംബന്ധമായ അസുഖങ്ങൾ മാറുന്നു.

ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് മലബന്ധമുണ്ടാകുന്നത് സാധാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാബേജ്. ഇതിലെ നാരുകള്‍ നല്ല ദഹനത്തിന് സഹായിക്കും.ഫോളിക് ആസിഡ് അടങ്ങിയ ഇത് കുഞ്ഞിന്റ ഡിഎന്‍എ വളര്‍ച്ചയെയും പരിപോഷിപ്പിക്കുന്നു. ക്യാബേജില്‍ കൊഴുപ്പു തീരെക്കുറവാണ്. നാരുകള്‍ ധാരാളവും. ഇതുരണ്ടും ഗര്‍ഭകാലത്തെ തടി അമിതമാകാതിരിയ്ക്കാന്‍ സഹായിക്കും ഇങ്ങനെ നോക്കിയാൽ ആഹാരത്തിൽ വേണ്ട വിധം ഉൾപ്പെടുത്തികഴിച്ചാൽ ക്യാബേജ് പരോപകാരിയാണ്.

 ഗര്‍ഭകാല പ്രമേഹം തടയാന്‍ ക്യാബേജ് സഹായകരമാണ്.

ഗര്‍ഭകാല പ്രമേഹം തടയാന്‍ ക്യാബേജ് സഹായകരമാണ്.

ഗര്‍ഭകാല പ്രമേഹം തടയാന്‍ ക്യാബേജ് ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുന്നതു തന്നെ കാരണം.ഗര്‍ഭകാലത്ത് ശരീരത്തില്‍, പ്രത്യേകിച്ചു കാലുകളില്‍ നീര് പതിവാണ്. ക്യാബേജ് ഇലകള്‍ നീരുള്ള ഭാഗങ്ങളില്‍ പൊതിഞ്ഞു വയ്ക്കുന്നത് നീരു കുറയാന്‍ സഹായിക്കും എന്നിങ്ങനെ പലമേൻമയേറിയ ​ഗുണങ്ങളും നല്ല രീതിയിൽ ഉപയോ​ഗിച്ചാൽ ക്യാബേജ് സമ്മാനിക്കും.

 ക്യാൻസറിനെതിരെ പൊരുതും.

ക്യാൻസറിനെതിരെ പൊരുതും.

ആധുനിക ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ ക്യാന്‍സറും ഹൃദയാഘാതവും.ശരിയല്ലാത്ത ജീവിത ശൈലിയാണ്‌ ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയാഘാതത്തേയും ക്യാന്‍സറിനേയും പടിക്കുപ്പുറത്ത്‌ നിര്‍ത്താന്‍ ഇതാ ഒരു ഒറ്റമൂലി. കാബേജാണ്‌ ഈ മിടുക്കാന്‍. ഇത്‌ സ്‌ഥിരമായി കഴിച്ചാല്‍ ക്യാന്‍സറിനെ പടിക്ക് പുറത്താക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ദഹനപ്രക്രീയ സുഖമമാക്കാന്‍

ദഹനപ്രക്രീയ സുഖമമാക്കാന്‍

ക്യാബേജില്‍ അടങ്ങിയിരിക്കുന്ന മീതേന്‍, സിനിഗ്രിന്‍, ലൂപിയോള്‍,സള്‍ഫോറഫേന്‍,ഇന്‍ഡോര്‍ ത്രീ, കാര്‍ബിനോള്‍ എന്നിവ ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. ക്യാന്‍സര്‍ പ്രതിരോധം ലഭിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയ ഐസോതിയോസിനേറ്റ്‌സും, ഫൈറ്റോകെമിക്കല്‍സും ട്യൂമര്‍ വളര്‍ച്ചയെ തടയുകയും ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

ഇതെല്ലാം കൂടാതെ ദഹനപ്രക്രീയ സുഖമമാക്കാന്‍ സ്‌ഥിരമായി കാബേജ്‌ കഴിച്ചാല്‍ മതി. എല്ലുകള്‍ക്ക്‌ ബലം നല്‍കുന്നതിനു സഹായിക്കും. വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു കാബേജ്‌ നല്ല മരുന്നാണ്‌. സ്‌ഥിരമായി ചുവന്ന കാബേജ്‌ കഴിച്ചാല്‍ മറവിരോഗം ഒഴിവാക്കാം. അള്‍സറിനെ പ്രതിരോധിക്കാന്‍ കാബേജിന്‌ കഴിയും ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത രോ​ഗങ്ങൾക്കുള്ള മരുന്നായും ക്യാബേജ് മാറുന്നു.

 ​ഗർഭകാലത്ത് അമിതമായി ക്യാബേജ് കഴിച്ചാൽ എന്ത് സംഭവിക്കും? ​

​ഗർഭകാലത്ത് അമിതമായി ക്യാബേജ് കഴിച്ചാൽ എന്ത് സംഭവിക്കും? ​

ഗ്യാസ്ട്രബിൾ അധികമാക്കും. അമിതമായി ഉപയോ​ഗിച്ചാൽ ക്യാബേജ് വില്ലനാകും. അതിനാൽ മിതമായി ഉപയോ​ഗിക്കുക എന്നതാണ് പ്രധാനം. അതു കൂടാതെ അമിതമായി ക്യാബേജ് കഴിക്കുന്ന ​ഗർഭിണികൾക്ക് തൈറോയ്ഡ്പ്ര ശ്നങ്ങളും സാധാരണയായി കണ്ടു വരാറുണ്ട്. ക്യാബേജ് തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ കഴിയ്ക്കരുതെന്ന് പറയും. ഇതിന് കാരണവുമുണ്ട്. ഇവയില്‍ ഗോയ്റ്ററൊജെന്‍സ് എന്നൊരു പദാര്‍ത്ഥമുണ്ട്. ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ ഇവ തടയും. അയോഡിന്‍ വേണ്ട രീതിയില്‍ ലഭിക്കാതിരുന്നാലും തൈറോയ്ഡ് ഉണ്ടാകും.

 എങ്ങനെ ​ഗർഭിണികൾക്ക് സുരക്ഷിതമായി ക്യാബേജ് ഉപയോ​ഗിക്കാം?

എങ്ങനെ ​ഗർഭിണികൾക്ക് സുരക്ഷിതമായി ക്യാബേജ് ഉപയോ​ഗിക്കാം?

കറിവെച്ചോ, പുഴുങ്ങിയോ, പാകം ചെയ്ത് മിതമായി കഴിച്ചാൽ ക്യാബേജ് വില്ലനാകില്ല. നന്നായി കഴുകി മാലിന്യ മുക്തമെന്ന് ഉറപ്പിച്ച ശേഷം ക്യാബേജ് പാചകത്തിന് ഉൾപ്പെടുത്തുക. നല്ല നിറമുള്ളതും, ഫ്രഷായതുമായ ക്യാബേജുകൾ എല്ലായ്പ്പോഴും തിര‍ഞ്ഞെടുക്കുക എന്നതും പ്രധാനമാണ്. അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ നേരിട്ട് കുഞ്ഞിനെയാണ് ബാധിയ്ക്കുക അതിനാൽ കെമിക്കലുകള്‍ മാറ്റിയതാണെന്നുറപ്പു വരുത്തേണ്ടത് പരമ പ്രധാനമാണ്.

English summary

health-benefits-of-eating-cabbage-during-pregnant

Read out the pros & cons of Eating Cabbage while Pregnant,
Story first published: Sunday, July 22, 2018, 23:46 [IST]
X
Desktop Bottom Promotion