സുഖപ്രസവത്തിന് കഴിക്കാം തണ്ണിമത്തന്‍ ധാരാളം

Posted By:
Subscribe to Boldsky

ഇപ്പോള്‍ തണ്ണിമത്തന്റെ കാലമാണ്. ഓരോ ദിവസം ചെല്ലുന്തോറും ആവശ്യക്കാര്‍ കൂടിക്കൂട് വരികയാണ് തണ്ണിമത്തനു വേണ്ടി. ഇതിന്റെ ആരോഗ്യ ഗുണങ്ങളും കൃത്രിമമല്ലാത്ത മധുരവും എല്ലാം തന്നെയാണ് തണ്ണിമത്തന്‍ വാങ്ങുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്നത്. നല്ല ദാഹമുണ്ടെങ്കില്‍ പോലും ഒരു കഷ്ണം തണ്ണിമത്തന്‍ കഴിച്ചാല്‍ മതി. അത് നിങ്ങളിലെ ദാഹം മാറ്റി ആരോഗ്യവും ക്ഷീണത്തിന് പരിഹാരവും നല്‍കുന്നു. ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ തണ്ണിമത്തന്‍ നിങ്ങളെ ചതിക്കില്ല.

ഗര്‍ഭകാലത്തും വളരെയധികം പ്രാധാന്യം തണ്ണിമത്തന് നല്‍കണം. കാരണം സുഖപ്രസവത്തിന് വരെ തണ്ണിമത്തന്റെ ഉപയോഗം നിങ്ങളെ സഹായിക്കുന്നു. ഗര്‍ഭിണികള്‍ തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള ഗുണങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു.

വേദനയില്ലാത്ത പ്രസവത്തിന് വെളിച്ചെണ്ണ ഇങ്ങനെ

പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നില്‍ തന്നെയാണ് തണ്ണിമത്തന്‍. ഗര്‍ഭിണികള്‍ തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് ഉള്ളത് എന്ന് നോക്കാം. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

ഗര്‍ഭിണികളില്‍ പലപ്പോഴും കണ്ട് വരുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അതിന് പരിഹാരം കാണാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു. മാത്രമല്ല ദഹന സംബന്ധമായുണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മുന്നിലാണ് തണ്ണിമത്തന്‍. നെഞ്ചെരിച്ചിലിന് പെട്ടെന്ന് പിടിച്ച് നിര്‍ത്തിയ പോലെ പരിഹാരം കാണാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു.

കൈകാലുകളിലെ നീര്

കൈകാലുകളിലെ നീര്

കൈകാലുകളില്‍ നീര് വര്‍ദ്ധിക്കുന്നത് ഗര്‍ഭിണികളില്‍ സാധാരണ ഉള്ള ഒന്നാണ.് എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുന്നത് ഞരമ്പുകളിലും നാഡികളിലും ഉള്ള തടസ്സങ്ങളെ നീക്കുന്നു. ഇത് കൈകാലുകളില്‍ ഉണ്ടാവുന്ന നീരിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ഇത് മോണിംഗ് സിക്‌നെസ് ഇല്ലാതാക്കി ക്ഷീണത്തെ അകറ്റുന്നു.

നിര്‍ജ്ജലീകരണത്തിന് പരിഹാരം

നിര്‍ജ്ജലീകരണത്തിന് പരിഹാരം

നിര്‍ജ്ജലീകരണം പലപ്പോഴും മരണകാരണം വരെ ആവുന്ന അവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഉപയോഗിച്ച് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാം. തണ്ണിമത്തനില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ജലത്തിന്റെ അളവ് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പേശീവേദനക്ക് പരിഹാരം

പേശീവേദനക്ക് പരിഹാരം

പേശീവേദനക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍ കഴിക്കുന്നത്. തണ്ണിമത്തന്‍ എല്ലിനും പേശികള്‍ക്കും ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ്. പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് തണ്ണിമത്തന്‍ പരിഹാരം കാണുന്നു.

പ്രസവം സുഗമമാക്കാന്‍

പ്രസവം സുഗമമാക്കാന്‍

പ്രസവം എളുപ്പത്തിലാക്കുന്നതിനും വേദന കുറക്കുന്നതിനും തണ്ണിമത്തന്റെ ഉപയോഗം സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും പ്രസവ ശേഷമുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

പിഗ്മെന്റേഷന് പരിഹാരം

പിഗ്മെന്റേഷന് പരിഹാരം

പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ പലരിലും പിഗ്മെന്റേഷന്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് നല്ല പ്രസന്നത വരുന്നതിനും തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്.

ദഹനത്തിന്

ദഹനത്തിന്

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് കുറച്ചൊന്നുമല്ല പ്രശ്‌നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് തണ്ണിമത്തന്‍ വളരെയധികം നല്ലതാണ്. ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലുണ്ടാവുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ശരീരം ക്ലീന്‍ ആക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ഇതിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ എന്നിവയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് പെട്ടെന്ന് തന്നെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

നേരത്തേയുള്ള പ്രസവം

നേരത്തേയുള്ള പ്രസവം

നേരത്തേയുള്ള പ്രസവം പലരിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്റെ ഉപയോഗം.

English summary

Health Benefits Of Eating Watermelon During Pregnancy

If it is safe to eat watermelon during pregnancy? Yes here are some health benefits of water melon during pregnancy, read on.
Story first published: Friday, March 30, 2018, 10:25 [IST]