For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌പേംകൗണ്ട് കൂട്ടാന്‍ ഒരുകഷ്ണം പച്ചത്തക്കാളി

സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു

|

വന്ധ്യത എന്നത് പലപ്പോഴും പല ദമ്പതികളേയും പ്രതിസന്ധിയില്‍ ആക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. വിവാഹ ശേഷം ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ വില്ലനാവുന്ന പ്രധാന പ്രശ്‌നമാണ് വന്ധ്യത എന്ന് പറയുന്നത്. സ്‌പേം കൗണ്ട് കുറയുന്നത് വന്ധ്യതയെന്ന പ്രശ്‌നത്തിലെ പ്രധാന വില്ലനാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ വില്ലനായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്‌പേം കൗണ്ട് അല്ലെങ്കില്‍ ബീജത്തിന്റെ എണ്ണം കുറയുന്നതിന് പല കാരണങ്ങള്‍ ഉണ്ട്.

സുഗമമായ ഗര്‍ഭധാരണത്തിന് ബീജത്തിന്റെ ആരോഗ്യം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പല ഘടകങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നക്. ബീജത്തിന്റെ എണ്ണം, ചലന ശേഷി, രൂപം എന്നിവയെല്ലാം ഇത്തരത്തില്‍ ഗര്‍ഭധാരണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.

കുഞ്ഞിന് നിറം നല്‍കാന്‍ ഈ എണ്ണ തേച്ച് കുളിപ്പിക്കൂകുഞ്ഞിന് നിറം നല്‍കാന്‍ ഈ എണ്ണ തേച്ച് കുളിപ്പിക്കൂ

പൊതുവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കാണുന്നില്ലെങ്കില്‍ പോലും ഇത്തരത്തില്‍ ബീജത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഗര്‍ഭധാരണ സാധ്യതയെ വളരെയധികം ബാധിക്കുന്നു. മാത്രമല്ല പുരുഷന്റെ പ്രായവും സ്ത്രീയുടെ പ്രായം പോലെ തന്നെ ഗര്‍ഭധാരണത്തില്‍ വളരെയധികം ബാധിക്കുന്ന ഒന്ന് തന്നെയാണ്. നാല്‍പ്പതിനു ശേഷം പുരുഷന്റെ ശേഷി കുറഞ്ഞ് വരുകയും ബീജത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ബീജത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്തൊക്കെയെന്ന് നോക്കാം.

തക്കാളി

തക്കാളി

തക്കാളിയിലൂടെ പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. മാത്രമല്ല ഇതിലുള്ള ലിക്കൈപ്പൈന്‍ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ബീജത്തിന്റെ ചലന ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ബീജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പുരുഷനിലെ വന്ധ്യതയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

വാള്‍നട്ട്

വാള്‍നട്ട്

വിദേശിയാണെങ്കിലും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ് വാള്‍നട്ട്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇത്തരത്തിലുള്ള പുരുഷ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. വാള്‍നട്ട് കഴിക്കുന്നത് പല വിധത്തിലാണ് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത്. എണ്ണത്തിന്റെ കാര്യത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യം നല്‍കുന്നതിനും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 മത്തന്‍ കുരു

മത്തന്‍ കുരു

മത്തന്‍ കുരുവും ഇത്തരത്തില്‍ ബീജത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള സെറം ലെവല്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല വന്ധ്യതയെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും മത്തന്‍ കുരു സഹായിക്കുന്നു. പച്ചക്കും വറുത്തും അല്ലെങ്കില്‍ വേറെ ഏതെങ്കിലും രീതിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. പല വിധത്തിലാണ് ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. പുരുഷന്റെ എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിനും മത്തന്‍ കുരു മികച്ചതാണ്.

പരിപ്പ്

പരിപ്പ്

നമ്മുടെയെല്ലാം ഭക്ഷണ ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പരിപ്പ്. എന്നാല്‍ പരിപ്പിന് പുരുഷന്റെ ആരോഗ്യത്തിനും ബീജത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നതിന് കഴിയുന്നു. പല വിധത്തില്‍ പുരുഷനെ വലക്കുന്ന സ്വകാര്യ രോഗങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു പരിപ്പ്. പരിന്ന് വന്ധ്യതയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ബെറികള്‍

ബെറികള്‍

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ബെറികള്‍. ഇത് സ്ഥിരമാക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ബീജത്തിന്റെ ആരോഗ്യവും വലിപ്പവും എണ്ണവും വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. പലപ്പോഴും സ്വകാര്യ രോഗങ്ങള്‍ക്ക് പോലും ഇതില്‍ പരിഹാരമുണ്ട്. ഗര്‍ഭധാരണം നടത്തുന്നതിന് ആവശ്യമായ ബീജത്തെ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു ബെറി.

 മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ ആണിന്റെ കരുത്ത് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പുരുഷന്‍മാരില്‍ ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. പലപ്പോഴും പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിത്തുന്നു. മാതള നാരങ്ങ ജ്യൂസ് ദിവസവും കഴിക്കുന്നത് ശീലമാക്കുക. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. എട്ടാഴ്ച കൊണ്ട് തന്നെ നമുക്ക് ഇതിനെല്ലാം പരിഹാരം കാണാവുന്നതാണ്.

 ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് പലപ്പോഴും പലര്‍ക്കും ഇഷ്ടമാവില്ല. എന്നാല്‍ പുരുഷന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം ്‌വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇത് പുരുഷനില്‍ പല വിധത്തില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. മാത്രമല്ല വെളുത്തുള്ളി വളരെയധികം കഴിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് ഇത് സഹായിക്കുകയും ചെയ്യുന്നു. വന്ധ്യതക്ക് എന്നന്നേക്കുമായി പരിഹാരം കാണുന്നതിനും വെളുത്തുള്ളിയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു.

ബദാം

ബദാം

ചൂടു കാലത്ത് ബദാം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് ചിലപ്പോള്‍ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ബീജസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും ബദാം കഴിക്കാം. ഇത് വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് ബദാം. ഇത് പുരുഷ ഹോര്‍മോണിനെ വര്‍ദ്ധിപ്പിക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള സിട്രുലിന്‍ പുരുഷന്‍മാരുടെ ലൈംഗിക തൃഷ്ണയെ വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം നല്ലൊരു ഉത്തേജന മരുന്നു കൂടിയാണ് തണ്ണിമത്തന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നല്ലതാണ്. ഇതിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ബീജത്തിന്റെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നു സ്‌ട്രോബെറി. ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു സ്‌ട്രോബെറി. വന്ധ്യതക്ക് പരിഹാരം കാണുന്നതിന് സ്‌ട്രോബെറി മുന്നിലാണ്.

നാരങ്ങ

നാരങ്ങ

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണമാണ് പലപ്പോഴും ഇത്തരത്തില്‍ പുരുഷന്‍മാരുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. മാത്രമല്ല സിട്രസ് അടങ്ങിയ പഴങ്ങള്‍ ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് എന്നതും ശ്രദ്ധേയമാണ്.

പപ്പായ

പപ്പായ

ബീജത്തിന്റെ ആരോഗ്യവും കരുത്തും എണ്ണവും വര്‍ദ്ധിപ്പിക്കുന്നതിനും പപ്പായ മികച്ച ഒരുഫലമാണ്. പപ്പായ കഴിയ്ക്കുന്നതും ഇത്തരത്തില്‍ പുരുഷന്‍മാരുടെ ലൈഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ ഇത് പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രയോജനപ്പെടുന്നതും. എന്നാല്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച നില്‍ക്കുന്ന ഒന്നാണ് പപ്പായ.

 ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് ഇത്തരത്തില്‍ ലൈംഗിക തൃഷ്ണ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ പെടുന്നതാണ്. ഇത് സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന ബീജത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഓറഞ്ച്.

English summary

foods to increase fertility and sperm count in men

Fertility foods that increase sperm count and semen volume, read on to know more about it.
Story first published: Monday, May 7, 2018, 16:03 [IST]
X
Desktop Bottom Promotion