For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിന്റെ നിറത്തില്‍ വ്യത്യാസം,സ്‌പേംകൗണ്ട് കുറവ്

|

പുരുഷന്‍മാരില്‍ വന്ധ്യത ഉണ്ടാവുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ പ്രധാന കാരണം ഭക്ഷണവും ജീവിതശൈലിയും എല്ലാമായിരിക്കും. സ്പേം കൗണ്ട് അഥവാ ബീജ പരിശോധന വളരെ അത്യാവശ്യമുള്ള ഒന്നാണ്. കാരണം ഇത് കൃത്യമല്ലാത്തതാണ് പലപ്പോഴും വന്ധ്യതയെന്ന അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത്. ബീജത്തിന്റെ എണ്ണം കുറഞ്ഞ് വരുമ്പോള്‍ കുഞ്ഞുങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയും കുറയുന്നു. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 10 കോടി ബീജങ്ങള്‍ വരെ ഉണ്ടാവും. ഇതിന്റെ നിരക്ക് താഴ്ന്നാലാണ് അത് വന്ധ്യതയെന്ന അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത്.

ചൂടു കൂടുന്തോറും ബീജത്തിന്റെ അളവില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചൂട് വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും ബീജത്തിന്റെ അളവ് കുറയുന്നതിനുള്ള മറ്റൊരു കാരണം. ബീജങ്ങള്‍ എപ്പോഴും ചലിച്ച് കൊണ്ടിരിക്കുന്നവയാണ്. ബീജങ്ങളുടെ എണ്ണം കുറയുന്നതോടൊപ്പം തന്നെ അതിന്റെ ചലന ശേഷിയും കുറഞ്ഞ് കൊണ്ടിരിക്കും. പ്രായത്തിനനുസരിച്ചും പുരുഷനില്‍ ബീജസംഖ്യ കുറയുകയും കൂടുകയും ചെയ്യുന്നുണ്ട്.

<strong>Most read: കടുത്തവായ്നാറ്റം,ദഹനപ്രശ്നം;ഒരുപോലെ പരിഹാരം ഈ ചെടി</strong>Most read: കടുത്തവായ്നാറ്റം,ദഹനപ്രശ്നം;ഒരുപോലെ പരിഹാരം ഈ ചെടി

എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ബീജത്തിന്റെ അളവ് കുറയുന്നു എന്ന് നോക്കാം. സ്‌പേം കൗണ്ട് നിങ്ങളില്‍ കുറവാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതിനായി ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിച്ച് തരും. ഇത്തരത്തില്‍ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിലൂടെ തന്നെ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയാം.

ഹോര്‍മോണ്‍ തകരാറുകള്‍

ഹോര്‍മോണ്‍ തകരാറുകള്‍

നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളില്‍ സ്പേം കൗണ്ട് കുറയുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും സ്‌പേം കൗണ്ട് കുറയാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ശരീരം ചില പ്രകടമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ സ്പേം കൗണ്ട് കുറക്കുകയും തടിയും തൂക്കവും വരെ കുറക്കുന്നതിനും കാരണമാകുന്നു. ഇതെല്ലാം വന്ധ്യതയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ശബ്ദത്തിലെ മാറ്റങ്ങള്‍

ശബ്ദത്തിലെ മാറ്റങ്ങള്‍

ഒരു പ്രായമെത്തുന്നതോടെ ശബ്ദത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് സംഭവിക്കാത്ത ആണ്‍കുട്ടികളില്‍ സ്പേം കൗണ്ട് കുറവാണ് എന്ന് മനസ്സിലാക്കാം. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അഭാവമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ ഉറപ്പ് വേണം എന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പലപ്പോഴും കണക്കു കൂട്ടലുകള്‍ വെച്ചുള്ള കളിയായിരിക്കും എല്ലാം.

 നഖത്തിന്റെ നിറം

നഖത്തിന്റെ നിറം

നഖത്തിന്റെ നിറമാണ് പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നിങ്ങളുടെ നഖത്തിന് താഴെ ചുവന്ന നിറമോ പാടുകളോ ഉണ്ടെങ്കിലും നിങ്ങളില്‍ സ്‌പേം കൗണ്ട് കുറയാനുള്ള സാധ്യതയെ ആണ് കാണിക്കുന്നത്. ഇത്തരം ലക്ഷണങ്ങളാകട്ടെ പെട്ടെന്ന് പ്രകടമാവുന്നവയാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക. അതിനു ശേഷം മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക. അല്ലെങ്കില്‍ വന്ധ്യതയെന്ന വില്ലന്‍ നിങ്ങളെ പിടികൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

 പ്രത്യുത്പാദന ശേഷി

പ്രത്യുത്പാദന ശേഷി

പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുന്നതും കുറയുന്നതും എല്ലാം സ്‌പേം കൗണ്ട് അടിസ്ഥാനപ്പെടുത്തി തന്നെയാണ്. വിവാഹ ശേഷം ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഉടന്‍ തന്നെ നിങ്ങള്‍ വന്ധ്യത ചികിത്സക്ക് വിധേയമാകാന്‍ ശ്രമിക്കുക. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോവരുത്. കാരണം പ്രായം കൂടുന്തോറും നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

ചെവിക്ക് മുകളില്‍ ചുളിവുകള്‍

ചെവിക്ക് മുകളില്‍ ചുളിവുകള്‍

സ്‌പേം കൗണ്ട് കുറയുന്നതും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ ബാധിക്കും എന്നതിന്റേയും സൂചനയാണ് ചെവിക്ക് മുകളിലുള്ള ചുളിവുകള്‍. ഇത്തരക്കാരില്‍ വന്ധ്യത വളരെ പെട്ടെന്ന് ബാധിക്കും എന്നാണ് ലക്ഷണങ്ങള്‍ പറയുന്നത്. പുരുഷന്‍മാര്‍ ഈ ലക്ഷണങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം സ്‌പേം കൗണ്ടിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ശാരീരിക മാറ്റങ്ങളാണ്.

വിരലിന്റെ നീളം

വിരലിന്റെ നീളം

വിരലിന്റെ നീളം നോക്കിയും നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവാണോ എന്ന് കണ്ടെത്താവുന്നതാണ്. നിങ്ങളുടെ ചൂണ്ടു വിരലിനേക്കാള്‍ നീളം മോതിരവിരലിന് കുറവാണെങ്കില്‍ നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവായിരിക്കും. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നല്ല. അതുകൊണ്ട് തന്നെ കൃത്യമായ ഒരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായത്തിന് ശേഷം മാത്രം കാര്യങ്ങള്‍ തീരുമാനിക്കാം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരായിരിക്കും നിങ്ങള്‍ എന്ന് മനസ്സിലാക്കാം. മാത്രമല്ല ഇത്തരക്കാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നാണ് പറയുന്നത്.

അമിത ക്ഷീണം

അമിത ക്ഷീണം

എത്രയൊക്കെ ആരോഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും ശ്രമിച്ചിട്ടും ക്ഷീണം മാത്രമാണെങ്കിലും നിങ്ങളുടെ ബീജോത്പാദനത്തില്‍ കുറവുണ്ടെന്ന് മനസ്സിലാക്കണം. കാരണം ശരീരത്തിന് ആവശ്യത്തിന് ശക്തി ലഭിക്കുന്നില്ലെങ്കിലും ഇത്തരം അവസ്ഥയുണ്ടാവുന്നു. ഭക്ഷണം നല്ലതു പോലെ കഴിക്കുമെങ്കിലും പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ പല പുരുഷന്‍മാരും നേരിടേണ്ടി വരാറുണ്ട്. അതിന് പ്രതിവിധി എന്ന് നിലക്ക് ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

 ലൈംഗികാവയവങ്ങളിലെ മാറ്റം

ലൈംഗികാവയവങ്ങളിലെ മാറ്റം

പുരുഷന്റെ ലൈംഗികാവയവങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യകരമായ മാറ്റം കാണപ്പെടുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കുക. കാരണം ഇത്തരം മാറ്റങ്ങളെല്ലാം തന്നെ നിങ്ങളെ വന്ധ്യതയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ അതും സ്‌പേം കൗണ്ടിനെ സൂചിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കൃത്യമായ ചികിത്സയാണ് ഉത്തമം. അല്ലാത്ത പക്ഷം ഇത് വന്ധ്യത പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു.

പേശീബലം കുറവോ?

പേശീബലം കുറവോ?

ഇന്നത്തെ കാലത്ത് പേശീബലം കുറവുള്ളവരാണെങ്കില്‍ അത് വലിയ പ്രതിസന്ധിയാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. കാരണം മസിലുണ്ടാക്കുന്നതിനായി ജിമ്മുകള്‍ തോറും കയറിയിറങ്ങി കഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും നമുക്ക് മസിലിന്റെ കാര്യത്തില്‍ യാതൊരു പ്രതീക്ഷയും ഇല്ലെങ്കില്‍ നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ അമിത കൊഴുപ്പ് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് ഉത്പാദിപ്പിക്കുന്നത് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌പേം കൗണ്ട് കുറവാണെങ്കില്‍ ഇത്തരം കാര്യങ്ങളെക്കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

കഷണ്ടി

കഷണ്ടി

സാധാരണ പുരുഷ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ കഷണ്ടി വരുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് കഷണ്ടി എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടറെ സമീപിക്കണം. മാത്രമല്ല മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നും തന്നെ തള്ളിക്കളയാവുന്നതും അല്ല.

English summary

facts about infertility in men

we have listed some facts about infertility in men
X
Desktop Bottom Promotion