For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധപ്പെടുംമുന്‍പ് ആണുശ്രദ്ധിച്ചാല്‍സൂപ്പര്‍കുഞ്ഞ്

ബന്ധപ്പെടും മുന്‍പ് ആണു കഴിച്ചാല്‍ കുഞ്ഞിന് ബുദ്ധി

|

ഒരു കുഞ്ഞിക്കാല്‍ കാണുകയെന്നത് ദാമ്പത്യത്തിലെ വലിയൊരു സ്വപ്‌നമായിരിയ്ക്കും. ആരോഗ്യവും സൗന്ദര്യവും ബുദ്ധിയുമെല്ലാം ഒത്തിണങ്ങിയ കുഞ്ഞ് ആരും സ്വപ്‌നം കാണുകയും ചെയ്യും.

കുഞ്ഞിന്റെ ആരോഗ്യവും ബുദ്ധിയുമെല്ലാം കുഞ്ഞില്‍ മാത്രം ഒതുങ്ങുന്നതല്ല. അതായത് കുഞ്ഞു ജനിച്ച ശേഷം ആരോഗ്യം നല്‍കാം, ബുദ്ധി നല്‍കാം എന്നു കരുതിയാല്‍ നടക്കണം, എന്നില്ല. കുഞ്ഞു ജനിയ്ക്കുന്നതിനു മുന്‍പു തന്നെ കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ അച്ഛനും അമ്മയും ചേയ്യേണ്ട പല കാര്യങ്ങളുമുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിയ്ക്കും വേണ്ടി അച്ഛനും അമ്മയും ചെയ്യേണ്ട ചില കാര്യങ്ങള്‍.

ആരോഗ്യത്തിനും ബുദ്ധിയ്ക്കുമെല്ലാം ഏറ്റവും ഗുണം ചെയ്യുക ഭക്ഷണങ്ങളാണ്. ഇതു കൊണ്ടു തന്നെ ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം.

പൊതുവേ നല്ല കുഞ്ഞിനായി അമ്മ കൂടുതല്‍ കരുതലുകളും മുന്നൊരുക്കങ്ങളും നടത്തണമൈന്നാണ് പലരും പറയുക. എന്നാല്‍ ഇത് ഇതു പോലെ തന്നെ അച്ഛന്റെ കാര്യത്തിലും ബാധകമാണ്. കാരണം ആരോഗ്യമുള്ള കുഞ്ഞിനായി, ബുദ്ധിയുള്ള കുഞ്ഞിനായി, ഗര്‍ഭധാരണം നടക്കുന്നതിനായി പുരുഷന്റെ ബീജാരോഗ്യവും ഏറെ പ്രധാനമാണ്. ബീജത്തിന്റെ എണ്ണത്തിനൊപ്പം ആരോഗ്യം കൂടി പ്രധാനമാണ്, ഗര്‍ഭധാരണം നടക്കാന്‍. ഗര്‍ഭധാരണം നടക്കാന്‍ മാത്രമല്ല, ആരോഗ്യമുളള കുഞ്ഞുണ്ടാകണമെങ്കില്‍,ബുദ്ധി ശക്തിയുളള കുഞ്ഞുണ്ടാകണമെങ്കില്‍ അച്ഛന്റെ ബീജാരോഗ്യവും പ്രധാനമാണ്.

പുരുഷന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത്, ചില പ്രത്യേക കാര്യങ്ങള്‍ അനുവര്‍ത്തിയ്ക്കുന്നത് ജനിയ്ക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിയ്ക്കും നല്ലതാണെന്നു മാത്രമല്ല, ഗര്‍ഭധാരണത്തെ സഹായിക്കുകയും പുരുഷ വന്ധ്യത ഒഴിവാക്കുകയും ചെയ്യുന്നു. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ബദാം പോലുള്ള നട്‌സ്

ബദാം പോലുള്ള നട്‌സ്

ബദാം പോലുള്ള നട്‌സ് പുരുഷന്മാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ അത്യാവശ്യം. ഇതു പുരുഷന്റെ ആരോഗ്യത്തിനു മാത്രമല്ല, നല്ല ബീജത്തിനും കുഞ്ഞിനുമെല്ലാം നല്ലതാണ്. ഇതിലെ സിങ്കാണ് ഊ ഗുണം നല്‍കുന്നത്. ഇത് നല്ല ശേഷിയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ്. കുതിര്‍ത്തി ബദാം 23 എണ്ണം വരെ മുതിര്‍ന്ന ഒരാള്‍ക്കു കഴിയ്ക്കാമെന്നാണ് പറയുന്നത്. ഇതുപോലെ ബ്രസല്‍സ് നട്‌സ് പോലുളളവയും കുഞ്ഞിനായി ശ്രമിയ്ക്കുന്ന പുരുഷന്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

മത്തങ്ങയുടെ കുരു, കക്കയിറച്ചി

മത്തങ്ങയുടെ കുരു, കക്കയിറച്ചി

മത്തങ്ങയുടെ കുരു, കക്കയിറച്ചി തുടങ്ങിയവയും പുരുഷന് ഗുണം നല്‍കുന്നവയാണ്. പുരുഷ ബീജത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കുന്ന സിങ്ക് ഇതിലുണ്ട്. ഈ ഭക്ഷണങ്ങള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ അച്ഛന്‍ കഴിയ്ക്കുന്നത് കുഞ്ഞിനു രോഗപ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പുരുഷന്മാര്‍ ബന്ധപ്പെടുന്നതിനു മുന്‍പു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഓറഞ്ച് സ്‌ട്രോബെറി, ബ്രൊക്കോളി തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്ന ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഭക്ഷണങ്ങളാണ്.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

സ്‌പേം കൗണ്ടും ഗുണവും വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന, സെക്‌സ മൂഡ് നല്‍കുന്ന ഒരു ഭക്ഷണ വസ്തുവാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിലെ ആര്‍ജിനൈന്‍ എന്ന വസ്തുവാണ് ഈ ഗുണം നല്‍കുന്നത്. ഇതു മിതമായ അളവില്‍ കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങയും പുരുഷന്മാര്‍ കഴിച്ചിരിയ്‌ക്കേണ്ട ഒരു ഭക്ഷണമാണ്. ഇതും ടെസ്റ്റോസ്റ്റിറോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതും സ്‌പേം കൗണ്ടിനും ഗുണത്തിനും സഹായിക്കും. ഇത് പുരുഷന്മാരിലെ സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇതു കഴിയ്ക്കുന്നതും ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

മത്സ്യവിഭവങ്ങള്‍

മത്സ്യവിഭവങ്ങള്‍

മത്സ്യവിഭവങ്ങള്‍, പ്രത്യേകിച്ചും മത്തി, അയല, ചെറുമത്സ്യങ്ങള്‍ എന്നിവ പുരുഷന്റെ ബീജത്തേയും ഗുണത്തേയുമെല്ലാം സഹായിക്കുന്നവയാണ്. ഇവ പൊതുവേ സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് പോലുള്ളവ കുഞ്ഞുങ്ങളുടെ തലച്ചോറിനും ഏറെ ഗുണകരമാണ്.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ പുരുഷന്മാര്‍ സെക്‌സിനു മുന്‍പു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സെക്‌സ്പരമായ ഗുണങ്ങള്‍ നല്‍കുമെന്നു മാത്രമല്ല, ഇതിലെ ഫോളിക് ആസിഡ് പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. ഇതു ബീജങ്ങള്‍ക്ക് ആരോഗ്യം നല്‍കും. ബീജാരോഗ്യം കുഞ്ഞിന് ഏറെ പ്രധാനമാണ്.

വെള്ളം

വെള്ളം

വെള്ളം ആവശ്യത്തിനു കുടിയ്‌ക്കേണ്ടതും അത്യാവശ്യം. ഇത് സെമിനല്‍ ഫ്‌ളൂയിഡ് ഉല്‍പാദനത്തിന് സഹായിക്കുന്നു. ബീജത്തിന്റെ ആരോഗ്യത്തിനും ആകെയുള്ള ശാരീരിക ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് വെള്ളം.വെള്ളം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ അത്യാവശ്യമാണ്. ആരോഗ്യകരമായ സെക്‌സ് ജീവിതത്തിന് രക്തപ്രവാഹം ഏറെ അത്യാവശ്യമാണ്.

മുട്ട

മുട്ട

സിങ്കും പ്രോട്ടീനുമെല്ലാം അടങ്ങിയ മുട്ട പോലുള്ള ഭക്ഷണങ്ങളും പുരുഷന്‍ ശീലമാക്കുക. ഇതും ബീജോല്‍പാദനത്തിനും ബീജാരോഗ്യത്തിനും പ്രധാനം. ഇതു വഴി ആരോഗ്യവും ബുദ്ധിയുമുളള കുഞ്ഞിനും സാധ്യതയേറും. മുട്ടയില്‍ സിങ്കിനും പ്രോട്ടീനും പുറമേ വൈററമിന്‍ ഡി, കാല്‍സ്യം തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.പുരുഷനെ മസില്‍ വളര്‍ത്തുവാന്‍ സഹായിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട.

 കുങ്കുമപ്പൂ ഇട്ടു തിളപ്പിച്ച പാല്‍

കുങ്കുമപ്പൂ ഇട്ടു തിളപ്പിച്ച പാല്‍

കിടക്കും മുന്‍പ് കുങ്കുമപ്പൂ ഇട്ടു തിളപ്പിച്ച പാല്‍ പുരുഷന് ഏറെ നല്ലതാണ്. സെക്‌സ് ഗുണങ്ങള്‍ക്കു മാത്രമല്ല, നല്ല ബീജാരോഗ്യത്തിനും ഇത് ഏറെ പ്രധാനമാണ്. എന്നാല്‍ കൊഴുപ്പില്ലാത്ത പാല്‍ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യം.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും

ഇതുപോലെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളും കോള പോലുള്ളവയുമെല്ലാം ഒഴിവാക്കുക. ഇവയെല്ലാം ബീജാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഘടകങ്ങളാണ്.

ബീജാരോഗ്യത്തിന്

ബീജാരോഗ്യത്തിന്

ബീജാരോഗ്യത്തിന് പുുരുഷന്മാര്‍ ചെയ്യേണ്ട മറ്റു പല കാര്യങ്ങളുമുണ്ട്. മദ്യപാനം, പുകവലി ശീലങ്ങള്‍, ഡ്രഗ്‌സ് തുടങ്ങിയവയെല്ലാം പുരുഷാരോഗ്യത്തെ മാത്രമല്ല, ബീജാരോഗ്യത്തെയും ബാധിയ്ക്കും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക. വ്യായാമം നിര്‍ബന്ധമായും ചെയ്യുക. ഇതെല്ലാം സ്വന്തം ശരീരത്തിനു മാത്രമല്ല, ആരോഗ്യമുളള ബീജത്തിലൂടെ കുഞ്ഞിനും കൂടി സഹായകമാകുന്ന ഘടകങ്ങളാണ്.

English summary

Effective Tips For Men To Get A Brainy And Healthy Baby

Effective Tips For Men To Get A Brainy And Healthy Baby, Read more to know about,
Story first published: Friday, December 7, 2018, 14:20 [IST]
X
Desktop Bottom Promotion