For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്തെ കാലു വേദന അകറ്റാം

|

ഒരു കുഞ്ഞിന്റെ അമ്മയാവുക എന്നത് എല്ലാ സ്ത്രീകളും കാത്തിരിക്കുന്ന ഒരു അനുഭവമാണ്. വളരെയേറെ സന്തോഷം നിറഞ്ഞ ഒരു അനുഭവമാണെങ്കിലും ഗർഭകാലം ശാരീരികമായി ക്ലേശിപ്പിക്കുന്ന ഒരു കാലഘട്ടമാണ്. ഗർഭകാലം ശരീരത്തിന്റെ മുഴുവൻ ഊർജ്ജവും ഉപയോഗിക്കുന്നു. ശാരീരികമായി നിരന്തരമായ വെല്ലുവിളികളുടെ സമയമാണ് ഗർഭകാലം.

k

ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ എല്ലാ സ്ത്രീകൾക്കും കുറെയൊക്കെ ഒരു പോലെയായിരിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പാദങ്ങളിലുണ്ടാകുന്ന വേദന.

അസ്വസ്ഥതകൾ

അസ്വസ്ഥതകൾ

പാദങ്ങളിലുണ്ടാകുന്ന വേദന ഗർഭകാലത്ത് അതീവസാധാരണമായ ഒരു അനുഭവമാണ്. അതിൽ ഭയപ്പെടത്തക്കതായി ഒന്നുമില്ല. പക്ഷെ അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ ഏറെക്കൂടുതലാണ് പാദങ്ങളിലുണ്ടാകുന്ന ഈ വേദനക്ക് പലകാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ഗർഭകാലത്ത് ശരീരഭാരം കൂടുന്നതാണ്.

കുഞ്ഞു വളരുന്നതിനനുസരിച്ച് ശരീരത്തിന്റെ ഗുരുത്വകേന്ദ്രത്തിന് (center of gravity) വ്യതിയാനം സംഭവിക്കുന്നു. അതോടെ സാധാരണ നിൽക്കുന്ന പോലെ നിൽക്കാൻ കഴിയാതെ വരുന്നു. നിവർന്നുനിൽക്കാതെ ശരീരഭാരത്തിനനുസരിച്ച് നിൽപ്പിൽ ചെറിയ മാറ്റം വരുത്തുന്നു. ഇതിന്റെ ആയാസം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് കാലുകളാണ്. പ്രധാനമായും കാൽമുട്ടുകൾ, കണങ്കാലുകൾ കൂടാതെ പാദങ്ങളും. ഇതാണ് പാദങ്ങളിലുണ്ടാകുന്ന വേദനയ്ക്ക് പ്രധാന കാരണം.

കണങ്കാലുകളിൽ ഉണ്ടാകുന്ന വേദന ഗർഭകാലത്തെ മറ്റൊരു പ്രധാന ബുദ്ധിമുട്ടാണ്. ഗർഭകാലത്ത് കാലുകൾക്കുണ്ടാകുന്ന രണ്ടു പ്രധാന പ്രശ്നങ്ങളാണ് ഓവർ പ്രൊനേഷനും എഡീമയും.

എന്താണെന്ന് കൂടുതലറിയാൻ ശ്രമിക്കാം

എന്താണെന്ന് കൂടുതലറിയാൻ ശ്രമിക്കാം

ഓവർ പ്രൊനേഷനെ ഫ്ളാറ്റ് ഫൂട്ട് എന്നും വിശേഷിപ്പിക്കുന്നു. കാലിനടിയിലെ വളഞ്ഞ് ആർച്ചു പോലെയിരിക്കുന്ന ഭാഗം നിവർന്നതായി തീരുന്നതാണ് ഇതിലെ പ്രശ്നം. ശരീരത്തിന്റെ അമിതഭാരം കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. ഇത് ഉപ്പൂറ്റിയെ പാദത്തിന്റെ മുൻഭാഗവുമായി ബന്ധിപ്പിക്കുന്ന ഫൈബ്രസ് ടിഷ്യുവിൽ കൂടുതൽ സമ്മർദ്ദമുണ്ടാകുന്നു. ഓവർ പ്രൊനേഷൻ സാധാരണമായി ഫ്ളാറ്റ് ഫൂട്ട് ഉള്ള ഗർഭിണികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകും.

ഓവർ പ്രൊനേഷൻ അല്ലെങ്കിൽ ഫ്ളാറ്റ് ഫൂട്ട് കണങ്കാലുകളിലെ മസിലുകൾക്കും നല്ല രീതിയിൽ സമ്മർദ്ദമുണ്ടാക്കുന്നു. കൂടാതെ ഗർഭിണിയുടെ നടുവിനും ഇത് സമ്മർദ്ദം ചെലുത്തുന്നു. അങ്ങനെ ഫ്ളാറ്റ് ഫൂട്ട് അപകടകരമായ സ്ഥിതി ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഗർഭിണിക്ക് ധാരാളം അസ്വസ്ഥതകൾ ഉണ്ടാക്കുന്നൊരു രോഗാവസ്ഥയാണ്.

എഡീമ എന്നാൽ കാലിൽ നീരുണ്ടാകുന്നതാണ്. ഇത് ഗർഭത്തിന്റെ അവസാന കാലങ്ങളിലാണ് കണ്ടുവരുന്നത്. കുഞ്ഞിനെ ഉൾക്കൊള്ളാനായി ഗർഭപാത്രം വികസിക്കുന്നു. അപ്പോൾ അരക്കെട്ടിന ചുറ്റുമുള്ള രക്തകുഴലുകൾക്ക് സമ്മർദ്ദമേറുന്നു. ഇതോടെ രക്തപ്രവാഹത്തിന്റെ ശക്തി കുറഞ്ഞ് പാദങ്ങളിൽ രക്തം ശേഖരിക്കപ്പെടുന്നു. ഇത് പാദങ്ങളിൽ നീരു കെട്ടാൻ ഇടയുണ്ടാക്കുന്നു.

പാദങ്ങളിൽ നീരുകെട്ടാനുള്ള മറ്റൊരു കാരണം ശരീരത്തിൽ വെള്ളം കെട്ടുന്നതാണ്. നീരുവന്ന ഭാഗം വൈലറ്റ് നിറമായിത്തീരും. എഡീമ കൊണ്ട് ഗർഭിണിക്ക് നടക്കാൻ അതിയായ ബുദ്ധിമുട്ട് ഉണ്ടാകും.

വല്ലാത്ത വേദനയും പ്രശ്നങ്ങളും ഉണ്ടായാൽ ഒന്നും സാരമില്ലെന്നു കരുതി വീട്ടിലിരിക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണുക. ഇത്തരം പ്രശ്നങ്ങൾ ഗർഭകാലത്ത് വളരെ സാധാരണമാണ്. എങ്കിലും കടുത്ത അസ്വസ്ഥതകൾ ഗർഭിണിയുടെ ദൈനം ദിന ജീവിതത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ടാണ് ഡോക്ടറുടെ സഹായം അനിവാര്യമാകുന്നത്.

ഓവർ പ്രൊനേഷൻ തടയാനായി ഓർത്തോട്ടിക്സ് ഉപയോഗിക്കാം. ഓർത്തോട്ടിക്സിൽ ശരീര ഭാഗങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൃത്രിമ ഭാഗങ്ങൾ വെച്ചുപിടിപ്പിക്കുന്നു. ഇവ ശരീരഭാഗങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിച്ച് നാഡീകൾക്കും മസിലിനും എല്ലിനും ഉണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കുന്നു.

ഇത്തരത്തിൽ ഒരു ഉപകരണം പാദത്തിനു സഹായകമായി ഉപയോഗിച്ചാൽ ഫ്ളാറ്റ് ഫൂട്ട് ഉണ്ടാകുന്നതിനെ തടയുന്നു. ഇത് പാദങ്ങളിലെ ആർക്കിനെ സംരക്ഷിക്കും.

 ഗർഭക്കാലത്ത് പാദങ്ങളുടെ അളവ് ഇടക്കിടെ എടുക്കണം. അവ മാറിക്കൊണ്ടിരിക്കും.

ഗർഭക്കാലത്ത് പാദങ്ങളുടെ അളവ് ഇടക്കിടെ എടുക്കണം. അവ മാറിക്കൊണ്ടിരിക്കും.

ഗർഭകാലത്ത് ചെരുപ്പുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. മടമ്പുയർന്ന ചെരുപ്പുകൾ ഒരു കാരണവശാലും ഗർഭിണി ധരിക്കരുത്. അതിൽ നിന്ന് വീഴാനുള്ള സാധ്യത വളരെയേറെയാണ്. ഉയരമില്ലാത്ത ഫ്ളാറ്റ് ആയ ചെരുപ്പുകൾ മാത്രം ധരിക്കുക.

വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. പാദങ്ങൾക്ക് വേണ്ടരീതിയിൽ വ്യായാമം നൽകിയാൽ നീര് ഒരു പരിധി വരെ കുറക്കാനാകും. വിദഗ്ദ്ധരുടെ ഉപദേശമനുസരിച്ച് മാത്രം ചെയ്യണം. എല്ലാ ദിവസവും നടക്കാൻ പോവുക. സങ്കീർണ്ണതകളില്ലാത്ത ഒരു വ്യായാമമാണ് അത്.

ഗർഭകാലത്ത് ചില പ്രത്യേക ശീലങ്ങൾ വളർത്തിയെടുക്കുന്നത് നല്ലതാണ്. കാലിൽ നീരു കെട്ടുന്നത് ഒഴിവാക്കാൻ ഇരിക്കുമ്പോഴൊക്കെ കാല് പൊക്കി വെച്ച് ഇരിക്കുക. പൊക്കം കുറഞ്ഞ ഒരു സ്റ്റൂളിൽ കാൽ വെക്കാം.

കാലിൽ പാളികളില്ലാത്ത സോക്സ് ധരിക്കണം. രക്ത പ്രവാഹം തടസ്സപ്പെടാത്ത രീതിയിലുള്ള ഇറുക്കം കുറഞ്ഞ ഷൂസ് ധരിക്കുക. മൃദുലമായ കുഷ്യൻ പോലെയുള്ള ഷൂസാണ് നല്ലത്. ഈ കുഷ്യൻ പോലുള്ള ഷൂസുകൾ കാലിലേക്കുള്ള ആഘാതങ്ങൾ മുഴുവൻ ഉൾക്കൊണ്ട് പാദങ്ങളെ സംരക്ഷിക്കും

പ്രസവത്തിനു ശേഷം ശരീരം വീണ്ടും പഴയതു പോലെയാവുകയും എല്ലാ വേദനകളും അസ്വസ്ഥതകളും മറഞ്ഞു പോവുകയും ചെയ്യും. ജീവിതത്തിലെ ഒരു പ്രധാന നേട്ടത്തിനു വേണ്ടിയാണ് ഈ അസ്വസ്ഥതകൾ എന്നാലോചിച്ച് ശാന്തമായിരിക്കുക.

വേദനയും നീരും

വേദനയും നീരും

ഗർഭകാലത്ത് പാദങ്ങൾക്കുണ്ടാകുന്ന വേദനയും നീരും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാൻ ജീവിതശൈലിയിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തുന്നത് നന്നായിരിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

•എപ്പോഴും കാലുകൾ പൊക്കി വെച്ച് ഇരിക്കാൻ ശ്രദ്ധിക്കണം. ഹൃദയത്തിൽ നിന്നും 6 മുതൽ 12 ഇഞ്ച് വരെ ഉയരത്തിലായിരിക്കണം പാദങ്ങൾ. ഇത് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും രക്തം ഒഴുകിയെത്താൻ സഹായിക്കും. ദിവസത്തിൽ പലപ്രാവശ്യം ഇത് ആവർത്തിക്കുക.

•ചെരിഞ്ഞുകിടന്ന് ഉറങ്ങുക. ചരിഞ്ഞ് കിടക്കുമ്പോൾ ഹൃദയത്തിലേക്കുള്ള ഏറ്റവും വലിയ നാഡിയായ വീനകാവ (vena cava) യിലേക്കുള്ള സമ്മർദ്ദം കുറയുന്നു. ഇല്ലെങ്കിൽ ശരീരത്തിന്റെ താഴ്ഭാഗങ്ങളിൽ നിന്നും രക്തം മുകളിലേക്കെത്താൻ താമസമുണ്ടാകും.

•വെള്ളം ധാരാളം കുടിക്കണം. നിർജ്ജലീകരണം നീര് വർദ്ധിപ്പിക്കും.

•ശരീരഭാരം സാധാരണയിൽ കവിഞ്ഞ് കൂടാതെ ശ്രദ്ധിക്കണം.

•പാദങ്ങൾ ഇടക്കിടെ കറക്കുക. ഇടത്തോട്ടും വലത്തോട്ടും കറക്കുക. പത്തുതവണ വീതം ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കും.

•കണങ്കാലുകളിൽ ഇടക്കിടെ െഎസ് വെക്കണം. വേദന കുറയാൻ ഇത് സഹായിക്കും.

English summary

effective-remedies-to-relieve-foot-pain-during-pregnanc

You should wear socks.it will help for the blood circulation.,
Story first published: Sunday, August 12, 2018, 9:24 [IST]
X
Desktop Bottom Promotion