For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ഭക്ഷണ നിയന്ത്രണം ദോഷമോ?

|

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം നിയന്ത്രണങ്ങള്‍ വെക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും അത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതാണ്. ആരോഗ്യസംരക്ഷണം ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഗര്‍ഭാവസ്ഥയില്‍ നമ്മള്‍ നല്‍കുന്ന ശ്രദ്ധ തന്നെയാണ് പലപ്പോഴും കുഞ്ഞിനും അമ്മക്കും ആരോഗ്യം നല്‍കുന്നത്. കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ ഗര്‍ഭകാലത്ത് തന്നെ പല വിധത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കും.

ഗര്‍ഭകാലത്ത് പല സ്ത്രീകളും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം നിയന്ത്രണം വെക്കുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രധാനപ്പെട്ട പല കാര്യങ്ങളും പല വിധത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ് പ്രധാനമായും നിയന്ത്രണം വെക്കേണ്ടത്. എന്നാല്‍ മാത്രമേ അത് കുഞ്ഞിനും അമ്മക്കും ഒരു പോലെ ആരോഗ്യവും കരുത്തും നല്‍കുകയുള്ളൂ. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കുഞ്ഞിനും ആരോഗ്യത്തിനും പല വിധത്തില്‍ ആരോഗ്യം നല്‍കുന്നു. ഗര്‍ഭകാലത്ത് തേങ്ങാ വെള്ളം കുടിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

 മൂത്രതടസ്സം മാറുന്നു

മൂത്രതടസ്സം മാറുന്നു

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളില്‍ പെടുന്നത് പലപ്പോഴും മൂത്രവിസര്‍ജനത്തില്‍ പ്രശ്നം അനുഭവിക്കുമ്പോഴാണ്. എന്നാല്‍ ഇതിനെ പരിഹരിക്കാന്‍ സഹായിക്കുന്നു തേങ്ങാ വെള്ളം. ഗര്‍ഭിണികളില്‍ മൂത്രതടസ്സം പലപ്പോഴും പ്രശ്‌നം ഉണ്ടാക്കുമ്പോള്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തേങ്ങാ വെള്ളം. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളും

നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളും

നെഞ്ചെരിച്ചിലും ദഹനപ്രശ്‌നങ്ങളുമാണ് മറ്റൊന്ന്. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ഇളനീര്‍ കഴിച്ചാല്‍ മതി. ഇളനീര്‍ അല്ലെങ്കില്‍ തേങ്ങാവെള്ളം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സുഖകരമായ പ്രസവത്തിനും ഉത്തമമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ വിധത്തിലും തേങ്ങാ വെള്ളം ഉത്തമമാണ്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇളനീര്‍ സഹായിക്കുന്നു. ഇളനീരിലെ ഘടകങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുകയും പൊട്ടാസ്യം, മഗ്നീഷ്യം, ലോറിക് ആസിഡ് എന്നിവയെ കൃത്യമാക്കി ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് തേങ്ങാ വെള്ളം മികച്ചതാണ്.

മധുരത്തിന്റെ അളവ് കുറവ്

മധുരത്തിന്റെ അളവ് കുറവ്

പ്രകൃതിദത്തമാണെങ്കിലും ഇതിലുള്ള മധുരത്തിന്റെ അളവ് വളരെ കുറവാണ്. മറ്റ് എനര്‍ജി, പ്രോട്ടീന്‍ പാനീയങ്ങള്‍ കഴിയ്ക്കുന്നതിന്റെ രണ്ടിരട്ടിയാണ് ഇളനീര്‍ കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്ന ഊര്‍ജ്ജം. മധുരത്തിന്റെ അളവ് ശ്രദ്ധിച്ചില്ലെങ്കില്‍ അത് എല്ലാ വിധത്തിലും ശരീരത്തിന്റെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വില്ലനാവുകയാണ് ചെയ്യുന്നത്.

പ്രകൃതിദത്ത ഡൈയുററ്റിക്കുകള്‍

പ്രകൃതിദത്ത ഡൈയുററ്റിക്കുകള്‍

മൂത്രം വര്‍ദ്ധിപ്പിക്കാനുപകരിക്കുന്ന ഒരു പ്രകൃതിദത്ത ഡൈയൂററ്റിക്കാണ് ഇളനീര്. ഇത് മൂത്രനാളിയെ ശുദ്ധീകരിക്കുകയും ചെയ്യും. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ഗര്‍ഭിണികളില്‍ സാധാരണമായി കാണപ്പെടുന്ന മുത്രാശയ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇളനീര്‍ സഹായിക്കും.

ദഹനം മെച്ചപ്പെടുത്താന്‍

ദഹനം മെച്ചപ്പെടുത്താന്‍

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഇളനീര്‍. ഗര്‍ഭകാലത്ത് പ്ലാസെന്റ ഉത്പാദിപ്പിക്കുന്ന പ്രോജെസ്റ്റീറോണ്‍ ഹോര്‍മോണ്‍ ഗ്യാസ്ട്രിക് പേശിയുടെ ചലനം മന്ദീഭവിപ്പിക്കുകയും അതു വഴി ദഹനം കുറയുകയും ചെയ്യും. ഇളനീരിന് ദനഹനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനാകും.

രോഗപ്രതിരോധം

രോഗപ്രതിരോധം

രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് അടങ്ങിയതാണ് ഇളനീര്‍. മുലപ്പാലില്‍ കാണുന്ന അതേ ലോറിക് ആസിഡ് തന്നെയാണ് ഇളനീരിലും കാണുന്നത്. ആന്റിഫംഗല്‍, ആന്റിവൈറല്‍, ആന്റിബാക്ടീരിയല്‍ കഴിവുകളുള്ള ഇത് അമ്മയെയും കുഞ്ഞിനെയും എച്ച്ഐവി, ചൊറി, പ്രോട്ടോസ, ജിയാര്‍ഡിയ ലാംബ്ലിയ, ബാക്ടീരിയ ക്ലാമിഡിയ, ഹെലിയോകോബാറ്റര്‍ തുടങ്ങിയ വൈറസുകളില്‍ നിന്ന് സംരക്ഷിക്കും.

ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ ഇളനീര്‍ സഹായിക്കുന്നു. ക്ഷീണം അകറ്റി മാനസികവും ആരോഗ്യപരവുമായ ഊര്‍ജ്ജം ശരീരത്തിന് ലഭിയ്ക്കുന്നു. ഗര്‍ഭകാലം പലപ്പോഴും ക്ഷീണത്തിന്റെ സമയമായിരിക്കും. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ മികച്ച ഒന്നാണ് തേങ്ങാ വെള്ളം. ഒരു ഗ്ലാസ്സ് തേങ്ങാവെള്ളം നമ്മുടെ തളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

പെട്ടെന്ന് രോഗപ്രതിരോധ ശേഷിയെ പ്രശ്‌നത്തിലാക്കുന്ന കാലഘട്ടമാണ് ഗര്‍ഭകാലഘട്ടം. അതുകൊണ്ട് തന്നെ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇളനീര്‍ കഴിയ്ക്കുന്നതിലൂടെ ഇത് ഇല്ലാതാവുന്നു. ഇളനീര്‍ മാത്രമല്ല തേങ്ങാ വെള്ളവും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും കുഞ്ഞിന്റെ ആാേഗ്യത്തിനും പ്രസവം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു.

നിര്‍ജ്ജലീകരണത്തിനെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണത്തിനെ ഇല്ലാതാക്കുന്നു

ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവര്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം ആവശ്യമാണ്. ഗര്‍ഭകാലത്ത് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. തലവേദന, പേശിവലിവ്, നീര്‍ക്കെട്ട് തുടങ്ങി അകാലപ്രസവം നടക്കാനിടയാക്കുന്ന സങ്കോചങ്ങള്‍ വരെ സംഭവിക്കാം.

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു

ഇളനീരില്‍ കൊഴുപ്പോ കൊളസ്ട്രോളോ ഇല്ല. ഇളനീര് ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

ഏത് അച്ഛന്റേയും അമ്മയുടേയും ആഗ്രഹം ആരോഗ്യമുള്ള കുഞ്ഞ് തന്നെയായിരിക്കും. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇളനീര്‍. കാരണം ഗര്‍ഭകാലത്ത് ഇളനീര്‍ അല്ലെങ്കില്‍ തേങ്ങാവെള്ളം കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് സ്ഥിരമാക്കിയാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ആരോഗ്യത്തോട് കൂടിയ തൂക്കം

ആരോഗ്യത്തോട് കൂടിയ തൂക്കം

അമിതവണ്ണം ഇല്ലാതാക്കി ശരീരത്തിന് ആരോഗ്യത്തോടു കൂടിയുള്ള തൂക്കം ലഭിയ്ക്കുന്നു. ഇതിന് ഇളനീര്‍ ശീലമാക്കുന്നത് നല്ലതാണ്. കുഞ്ഞിന് ആരോഗ്യം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

ഗര്‍ഭാവസ്ഥയില്‍ പലപ്പോഴും മലബന്ധം എന്ന പ്രശ്‌നം പല വിധത്തിലാണ് നമ്മളെ വലക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുംഇളനീര്‍ കഴിയ്ക്കാം. ഇതിലുള്ള ഫൈബര്‍ കണ്ടന്റ് മലബന്ധത്തെ ഇല്ലാതാക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇളനീര്‍ അല്ലെങ്കില്‍ തേങ്ങാ വെള്ളം.

Read more about: pregnancy food
English summary

controlling food during pregnancy

benefits of controlling food during pregnancy read on.
Story first published: Thursday, June 21, 2018, 10:48 [IST]
X
Desktop Bottom Promotion