For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖപ്രസവത്തെക്കുറിച്ചുള്ള ഈ ധാരണകള്‍ തെറ്റാണ്

|

സുഖപ്രസവം, സിസേറിയന്‍ എന്നീ രണ്ട് തരത്തിലാണ് പ്രസവമുള്ളത്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ഡോക്ടറോട് അങ്ങോട്ട് ആവശ്യപ്പെടുന്നത് സിസേറിയന് വേണ്ടിയാണ്. എന്നാല്‍ കുഞ്ഞിനും അമ്മക്കും ജീവന് ആപത്തുണ്ടെങ്കില്‍ മാത്രമേ സിസേറിയന്‍ നടത്താവൂ എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കണം. കാരണം പ്രസവ വേദന കുറക്കുന്നതിന് വേണ്ടി സിസേറിയന്‍ നടത്തുമ്പോള്‍ അതിനു ശേഷമുണ്ടാവുന്ന വേദനകളെക്കുറിച്ചും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതിന് ശേഷം മാത്രം സിസേറിയന്‍ വേണമെന്ന് വാശിപിടിച്ചാല്‍ മതി.

എന്നാല്‍ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാവുമ്പോള്‍ തന്നെ വീട്ടുകാരും ബന്ധുക്കളും മുന്നിലേക്ക് വെക്കുന്നത് പലപ്പോഴും അരുതുകളും ഒരു കൂട്ടമായിരിക്കും. എന്നാല്‍ ഇതിലെല്ലാമുപരി ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്.

Most read: പുരുഷ വന്ധ്യത കണ്ടെത്തുക പ്രയാസം, പക്ഷേ ഈ ലക്ഷണംMost read: പുരുഷ വന്ധ്യത കണ്ടെത്തുക പ്രയാസം, പക്ഷേ ഈ ലക്ഷണം

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വാക്കുകള്‍ കേട്ട് ഇത്തരം കാര്യങ്ങള്‍ തലയില്‍ കയറ്റി വെക്കും മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സാധാരണ പ്രസവത്തെക്കുറിച്ച് പല കാര്യങ്ങളും പല അഭിപ്രായങ്ങളും ഉണ്ടാവും. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. ചില തെറ്റിദ്ധാരണകള്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉണ്ടാവുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ഇടുങ്ങിയ ഇടുപ്പ്

ഇടുങ്ങിയ ഇടുപ്പ്

സ്ത്രീകളില്‍ ഇടുപ്പ് ഇടുങ്ങിയതാണെങ്കില്‍ അവര്‍ക്ക് സാധാരണ പ്രസവം അല്‍പം പ്രശ്‌നമുണ്ടാക്കുന്നതാണ് എന്നതാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ഇത് വെറും ഒരു കാര്യമാണ് എന്നതില്‍ സംശയം വേണ്ട. പ്രസവത്തിന് ഒരിക്കലും പെണ്ണിന്റെ ഇടുപ്പിന്റെ അളവ് ഒരു പ്രശ്‌നമായി മാറുന്നില്ല. പ്രസവ സമയത്ത് പെല്‍വിക് മസിലുകള്‍ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്നു. അതുകൊണ്ട് തന്നെ പ്രസവത്തിന് തടസ്സം നില്‍ക്കുന്നതിനും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും ഒരിക്കലും ഇടുപ്പിന്റെ അളവ് ഒരു പ്രശ്‌നമേ അല്ല എന്ന കാര്യം മനസ്സിലാക്കണം.

 ഗര്‍ഭപാത്രത്തിന് സ്ഥാനചലനം

ഗര്‍ഭപാത്രത്തിന് സ്ഥാനചലനം

പലരേയും ഭയത്തിലാക്കുന്ന ഒന്നാണ് സുഖപ്രസവത്തിന് ശേഷം ഗര്‍ഭപാത്രത്തിന് സ്ഥാനചലനം സംഭവിക്കും എന്നത്. എന്നാല്‍ ഇതൊരിക്കലും സത്യമായ ഒരു കാര്യമല്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ സംഭവിക്കും എന്ന് കരുതി ആരും സിസേറിയന് പുറകേ പോവേണ്ട ആവശ്യമില്ല. പലപ്പോഴും പെല്‍വിക് മസിലുകള്‍ പലപ്പോഴും പ്രസവ സമയത്ത് ദുര്‍ബലമായിപ്പോവുന്നു. അത് യോനീ ഭാഗത്തേക്ക് താഴ്ന്ന് വരുന്നതിന് കാരണമാകുന്നു. എന്നാല്‍ പ്രസവ ശേഷം ഇത് സാധാരണ അവസ്ഥയിലേക്ക് തന്നെ എത്തുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ല.

വാക്വം ഡെലിവറി കുഞ്ഞിന് അപകടം

വാക്വം ഡെലിവറി കുഞ്ഞിന് അപകടം

സാധാരണ പ്രസവം അല്‍പം പ്രശ്‌നമാകുന്ന ഘട്ടങ്ങളില്‍ പലപ്പോഴും വാക്വം ഡെലിവറി ഡോക്ടര്‍മാര്‍ അവലംബിക്കാറുണ്ട്. എന്നാല്‍ ഇതൊരിക്കലും കുഞ്ഞിന് ദോഷമുണ്ടാക്കുന്നതല്ല. ഇത്തരത്തില്‍ ഒരു ധാരണ പല അമ്മമാരിലും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ പലരും സിസേറിയന് മുന്‍തൂക്കം കൊടുക്കാറുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല എന്ന് സിസേറിയന് ശേഷം മാത്രമേ നിങ്ങള്‍ക്ക് മനസ്സിലാവുകയുള്ളൂ.

സാധാരണ പ്രസവവും ശാരീരിക ബന്ധവും

സാധാരണ പ്രസവവും ശാരീരിക ബന്ധവും

സാധാരണ പ്രസവത്തിന് ശേഷം ശാരീരിക ബന്ധം വളരെയധികം വേദനാജനകമായിരിക്കും എന്നൊരു വിശ്വാസം പലരിലും ഉണ്ട്. എന്നാല്‍ പലപ്പോഴും സിസേറിയന് ശേഷമായിരിക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്. സ്ത്രീകളില്‍ പ്രസവശേഷം ശാരീരികമായും മാനസികമായും ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിന്ന് അല്‍പം സമയം സ്ത്രീകള്‍ക്ക് നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. പക്ഷേ അതൊരിക്കലും സാധാരണ പ്രസവമാണെന്ന് കരുതി ശാരീരിക ബന്ധത്തില്‍ വേദന ഉണ്ടാക്കുന്നില്ല.

നെയ് കഴിക്കുന്നത് സാധാരണ പ്രസവത്തിന് കാരണം

നെയ് കഴിക്കുന്നത് സാധാരണ പ്രസവത്തിന് കാരണം

ഗര്‍ഭകാലത്ത് ധാരാളം നെയ് കഴിക്കുന്നത് സാധാരണ പ്രസവത്തിന് കാരണമാകുന്നു എന്നാണ് ഒരു വിശ്വാസം. മൂന്നാം ട്രൈമെസ്റ്ററില്‍ ആണ് ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പലരും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ആരോഗ്യകരമായ ഡയറ്റ് പാലിച്ചാല്‍ അത് സുഖപ്രസവത്തിന് സഹായിക്കുന്നു. എന്നാല്‍ ഒരിക്കലും നെയ്യ് കഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിച്ചാല്‍ അത് സുഖപ്രസവത്തിന് സഹായിക്കുകയില്ല. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് കുഞ്ഞിനും അമ്മക്കും ആരോഗ്യം നല്‍കുന്ന ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ്.

Most read:ഗര്‍ഭിണി സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങരുത്, കാരണംMost read:ഗര്‍ഭിണി സന്ധ്യകഴിഞ്ഞാല്‍ പുറത്തിറങ്ങരുത്, കാരണം

പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍

പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍

പലരും വിശ്വസിച്ചിരിക്കുന്ന ഒരു കാര്യമാണ് കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിരുന്നാല്‍ സിസേറിയന്‍ അത്യാവശ്യമാണ് എന്നതാണ്. എന്നാല്‍ സാധാരണ പ്രസവത്തിനിടക്കും ഇത് സംഭവിക്കാറുണ്ട്. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് കുഞ്ഞിന് അപകടമുണ്ടാക്കുന്നുണ്ടോ എന്നറിയാന്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അപകടകരമായ അവസ്ഥ മാത്രമാണെങ്കിലേ അത് സിസേറിയനിലേക്ക് ഡോക്ടര്‍ എത്തിക്കുകയുള്ളൂ. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ സാധാരണ പ്രസവം സാധ്യമാവുന്നു.

ഗ്രീന്‍ ടീ അപകടം

ഗ്രീന്‍ ടീ അപകടം

പലപ്പോഴും ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗര്‍ഭകാലത്ത് അപകടം എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഗ്രീന്‍ ടീ ഒരിക്കലും കുഞ്ഞിന് അപകടമല്ല. ഇത് പക്ഷേ അളവ് കൂടുതലാവാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. എന്തും അധികമാവുമ്പോഴാണ് അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കൂടുതല്‍ കഴിക്കുമ്പോള്‍ അത് കുഞ്ഞിനും അമ്മക്കും അസ്വസ്ഥത ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ഇതൊന്നും ഒരിക്കലും സാധാരണ പ്രസവത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങളല്ല.

പ്രസവ വേദന താങ്ങാനാവാത്തത്

പ്രസവ വേദന താങ്ങാനാവാത്തത്

പലരും പ്രസവ വേദനയെ പേടിച്ചാണ് പലപ്പോഴും സിസേറിയന് വേണ്ടി മുറവിളി കൂട്ടുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ഒന്ന് മനസ്സിലാക്കുക. സിസേറിയന്‍ ചെയ്യുമ്പോള്‍ അതിനു ശേഷമുള്ള വേദനയെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെ സിസേറിയന് ഇറങ്ങിപ്പുറപ്പെടും മുന്‍പ് ഇതെല്ലാം അറിഞ്ഞിരിക്കണം. സാധാരണ പ്രസവത്തിനുള്ള വേദന സഹിച്ചാണ് എല്ലാ അമ്മമാരും പ്രസവിക്കുന്നത് എന്നത് ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. അതുകൊണ്ട് ഒരിക്കലും പ്രശ്‌നമില്ലെങ്കില്‍ സിസേറിയന് മുതിരരുത്.

ആവണക്കെണ്ണ പ്രസവവേദന വരുത്തുന്നു

ആവണക്കെണ്ണ പ്രസവവേദന വരുത്തുന്നു

പലരുടേയും വിശ്വാസങ്ങള്‍ ഗര്‍ഭിണികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമം ധാരാളമുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനും കൂടി ദോഷമാണെന്ന കാര്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പലരും പ്രസവ വേദന വരുന്നതിന് വേണ്ടി പലപ്പോഴും ആവണക്കെണ്ണ കുടിക്കാന്‍ പറയുന്നു. എന്നാല്‍ ഇത് ഒരിക്കലും നല്ല ശീലമല്ല. അത് കുഞ്ഞിന്റേയും ആരോഗ്യത്തിന് പ്രശ്‌നമാകുന്നുണ്ട്.

English summary

common myths about normal delivery

There are several myths around normal delivery. Some of the common myths around normal delivery are, having issues during delivery if you have a narrow hips, vaccum delivery may cause health related issues for the baby etc.
X
Desktop Bottom Promotion