For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭഛിദ്രത്തിന്റെ പ്രധാന കാരണവും ലക്ഷണങ്ങളും

|

ഗർഭഛിദ്രം എന്നത് അമ്മയാവാൻ ആഗ്രഹിക്കുന്ന ഒാരോ സ്ത്രീയേയും ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്. വളരെ നിർഭാഗ്യകരം എന്നു മാത്രമെ പലപ്പോഴും ഇതിനെ വിശേഷിപ്പിക്കാനാവൂ. ഇത് പലപ്പോഴും സ്ത്രീകളെ അതികഠിനമായ വിഷാദത്തിലേക്ക് തള്ളിയിടാറുണ്ട്. വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ ആധുനിക യുഗത്തിലും പല ചെറുപ്പക്കാരും ഗർഭഛിദ്രത്തെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും തികച്ചും അജ്ഞരാണ്.

h

കുഞ്ഞുണ്ടാവാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഗർഭിണിയായ ഒാരോ സ്ത്രീയും ഗർഭഛിദ്രം എന്താണെന്നു അറിഞ്ഞിരിക്കണം. അതുണ്ടാവാനുള്ള സാധ്യതയും അതുണ്ടാവാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ എടുക്കണം എന്നതും അറിഞ്ഞിരിക്കണം. അറിവ് എന്നും എപ്പോഴും ആയുധം തന്നെ. ഒരു ആരോഗ്യകരമായ ഗർഭധാരണത്തിനു ഇതെല്ലാം കൂടിയെ തീരൂ. എങ്കിൽ മാത്രമെ അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ സൂക്ഷിക്കാൻ കഴിയുകയുള്ളൂ.
ഈ ലേഖനത്തിൽ ഗർഭഛിദ്രത്തിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഗർഭഛിദ്രം എന്താണെന്നും അതിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്താണെന്നും പറയുന്നു.

ഹോർമോൺ പ്രശ്നങ്ങൾ

ഹോർമോൺ പ്രശ്നങ്ങൾ

മിക്കവാറും ഗർഭഛിദ്രങ്ങൾ ഉണ്ടാകുന്നത് ഗർഭസ്ഥശിശു പെട്ടെന്നു മരിച്ചു പോകുന്നത് കൊണ്ടാണ്.

ഹോർമോൺ പ്രശ്നങ്ങൾ, പ്രതിരോധ വ്യവസ്ഥയിലെ പ്രശ്നങ്ങൾ, റേഡിയേഷൻ, അമ്മക്കുണ്ടാവുന്ന അസുഖങ്ങൾ എന്നിവ ഗർഭഛിദ്രത്തിന്റെ ചില കാരണങ്ങളാണ്.

പരക്കെയുള്ള വിശ്വാസം പോലെ വ്യായാമമൊ ലൈംഗികബന്ധമൊ ഗർഭധാരണത്തിന്റെ ആദ്യനാളുകളിൽ ഗർഭഛിദ്രം ഉണ്ടാക്കില്ല.

മുപ്പത്തിയഞ്ചു വയസ്സിനു മേൽ പ്രായമുള്ള സ്ത്രീകളിൽ ഗർഭഛിദ്രത്തിനുള്ള സാധ്യത പ്രായം കുറഞ്ഞ സ്ത്രീകളെക്കാൾ കൂടുതലാണ്.

തുടരെ തുടരെ ഗർഭഛിദ്രങ്ങൾ ഉണ്ടാകുന്ന സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടാണ്.

മിക്കവാറും എല്ലാ ഗർഭഛിദ്രങ്ങളും പതിമൂന്ന് ആഴ്ചക്ക് മുൻപ് ഉണ്ടാകും.

നല്ല വിശ്രമം കൂടിയേ തീരൂ

നല്ല വിശ്രമം കൂടിയേ തീരൂ

ഗർഭഛിദ്രത്തിന്റെ ആദ്യ ലക്ഷണങ്ങൾ വയറുവേദനയും ചെറിയ അളവിലുള്ള രക്തസ്രാവവുമാണ്. ഈ വയറുവേദന ആർത്തവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വേദനക്ക് സമാനമായിരിക്കും.

ഗർഭഛിദ്രം നടക്കുമ്പോൾ മനംപുരട്ടൽ, കടുത്ത വയറുവേദന, കഠിനമായ രക്തസ്രാവം എന്നിവയുണ്ടാകും. രക്തം കട്ട കട്ടയായി പോകും. തുടരെ തുടരെ ഗർഭഛിദ്രമുണ്ടായാൽ വിശദമായ പരിശോധന നടത്തണം. പാരമ്പര്യ പ്രശ്നങ്ങൾ, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയെല്ലാം ശ്രദ്ധിക്കണം. രക്തപരിശോധന മുതൽ ഗർഭപാത്രത്തിന്റെ ഘടന, അണുബാധ ഒക്കെ മനസ്സിലാക്കാൻ എംആർെഎ സ്കാൻ തുടങ്ങിയവ ചെയ്യേണ്ടതായി വരും.

മദ്യപാനം, പുകവലി, കാൻസർ, മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ എന്നിവ ഗർഭഛിദ്രത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും ഗർഭഛിദ്രമുണ്ടായ സ്ത്രീകൾ ഡി ആന്റ് സി (dilatation and curettage) ക്ക് വിധേയരാകണം. ഗർഭപാത്രത്തിലുണ്ടാകുന്ന ഗർഭത്തിന്റെ അവശിഷ്ടങ്ങൾ പൂർണ്ണമായി മാറ്റാൻ ഇത് കൂടിയെ തീരൂ.

സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനു ശേഷം ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ നല്ല വിശ്രമം കൂടിയേ തീരൂ.

 വ്യത്യസ്ത ചികിൽസ

വ്യത്യസ്ത ചികിൽസ

ഗർഭത്തിന്റെ ഏത് അവസ്ഥയിലാണ് ഗർഭഛിദ്രം നടക്കുന്നത് എന്നതിനെ ആശ്രയിച്ച് ഗർഭഛിദ്രത്തിനെ പലതായി തിരിച്ചിട്ടുണ്ട്. വ്യത്യസ്ത ഗർഭഛിദ്രങ്ങൾക്ക് വ്യത്യസ്ത ലക്ഷണങ്ങളും വ്യത്യസ്ത ചികിൽസയുമാണുള്ളത്. അതുകൊണ്ട് ഗർഭഛിദ്രം ഏത് വിഭാഗത്തിൽപ്പെടുന്നു എന്നുള്ളത് തീർച്ചപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

 വ്യത്യസ്ത ഗർഭഛിദ്രങ്ങൾ ഏതൊക്കെയെന്നു നോക്കാം

വ്യത്യസ്ത ഗർഭഛിദ്രങ്ങൾ ഏതൊക്കെയെന്നു നോക്കാം

ഗർഭത്തിന്റെ ആദ്യനാളുകളിൽ തന്നെ ഭ്രൂണം നശിപ്പിക്കപ്പെടുന്നതിനെയാണ് കെമിക്കൽ പ്രഗ്നൻസി എന്നു പറയുന്നു. ക്രോമസോമുകളുടെ അസ്വാഭാവികത്വം കൊണ്ടാണ് കെമിക്കൽ പ്രഗ്നൻസി ഉണ്ടാകുന്നത്. ഇതിൽ അണ്ഡം ബീജവുമായി സംയോജിക്കുന്നു. പക്ഷെ അധികം താമസിയാതെ സംയോജിച്ച അണ്ഡം ക്രോമസോമുകളുടെ അസ്വാഭാവികത്വം കൊണ്ട് നശിച്ചു പോകുന്നു. ഇതിന്റെ പ്രധാന ലക്ഷണം രക്തസ്രാവമാണ്. സാധാരണ പീര്യേഡ്സിൽ ഉണ്ടാവുന്നതിൽ കൂടുതൽ രക്തസ്രാവം ഇതിലുണ്ടാകും. സാധാരണ അഞ്ചാഴ്ചക്കുള്ളിലാണ് ഇതു സംഭവിക്കാറുള്ളത്.

ബ്ലൈറ്റഡ് ഒാവം എന്നറിയപ്പെടുന്ന ഗർഭഛിദ്രം ഗർഭത്തിന്റെ ആദ്യ നാളുകളിൽ സംഭവിക്കുന്നതാണ്. ഇതിൽ അണ്ഡവും ബീജവും സംയോജിച്ച് അണ്ഡം ഗർഭപാത്രത്തിൽ എത്തിച്ചേർന്നു വളരാൻ ആരംഭിക്കുന്നു. പക്ഷെ പിന്നീട് ഇതിന്റെ വളർച്ച നിന്നു പോകുന്നു. അൾട്രാസൌണ്ടിൽ ഡോക്ടർ ജീവനില്ലാത്ത ഭ്രൂണത്തിനെ തിരിച്ചറിയുകയും ഉടനടി ഡി ആന്റ് സി ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഗർഭപാത്രം പൂർണ്ണമായി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ അമ്മയുടെ ജീവനു തന്നെ ആപത്തായേക്കാം.

മിസ്സ്ഡ് മിസ്സ് കാര്യേജ് എന്ന ഗർഭഛിദ്രത്തിൽ ഭ്രൂണം ആദ്യഘട്ടത്തിൽ തന്നെ മരിച്ചു പോകുന്നു. പക്ഷെ അതു സ്ത്രീയുടെ ഗർഭപാത്രത്തിൽ തന്നെ തുടരുന്നു. അങ്ങനെ സ്ത്രീ ഗർഭത്തിന്റെ എല്ലാ ലക്ഷണങ്ങളും തുടർന്നനുഭവിക്കുന്നു. വയറുവേദനയും യോനിയിൽ കൂടിയുള്ള സ്രവങ്ങളും മാത്രമാണ് ഇതിന്റെ ലക്ഷണം. ഇവിടെയും ഡി ആന്റ് സി ഗർഭപാത്രം വൃത്തിയാക്കാൻ അത്യാവശ്യമാണ്.

നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങൾ

ത്രെട്ടൻഡ് മിസ് കാരിയേജിന്റെ പ്രധാന ലക്ഷണം അടഞ്ഞ ഗർഭാശയമുഖമാണ്. ഇത് തിരിച്ചറിഞ്ഞാലുടൻ ഡോക്ടർ ഗർഭിണിക്ക് കർശന ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഈ നിയന്ത്രണങ്ങൾ ഗർഭകാലം മുഴുവൻ നീണ്ടു നിൽക്കുകയും ചെയ്യും വയറുവേദനയും രക്തസ്രാവവും കടുത്ത നടുവേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ആദ്യത്തെ ഇരുപതാഴ്ചകൾക്കുള്ളിലാണ് ഇത് സംഭവിക്കുക. പക്ഷെ ഇതിന്റെ പ്രധാന ആശ്വാസം പലപ്പോഴും ഇതിൽ ഗർഭഛിദ്രം സംഭവിക്കാറില്ല എന്നുള്ളതാണ്. കർശനമായ ആരോഗ്യ മേൽനോട്ടത്തിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഈയവസ്ഥ സ്ത്രീകൾ മറികടക്കാറുണ്ട്.

ഇൻഎവിറ്റബിൾ അല്ലെങ്കിൽ ഒഴിവാക്കാനാവാത്ത ഗർഭഛിദ്രത്തിൽ രക്തസ്രാവവും വയറുവേദനയും ഗർഭത്തിന്റെ ആദ്യ നാളുകളിൽ അനുഭവപ്പെടുന്നു. കൂടാതെ ഗർഭാശയനാളിയുടെ സങ്കോചങ്ങൾ ആരംഭിക്കുന്നു. പ്രസവത്തിന്റെതായ ഈ ലക്ഷണങ്ങളിൽ നിന്നും ശരീരം ഭ്രൂണത്തിനെ പുറന്തള്ളുകയാണ് എന്നു മനസ്സിലാക്കാം.

പൂർണ്ണമാകാത്ത ഗർഭഛിദ്രത്തിൽ കടുത്ത രക്തസ്രാവവും കടുത്ത വയറുവേദനയും അനുഭവപ്പെടുന്നു. ഗർഭാശയമുഖം പ്രസവത്തിലെന്ന പോലെ തുറക്കുകയും ഭ്രൂണത്തിന്റെ ഏതാനും ഭാഗം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അൾട്രാസൌണ്ട് ടെസ്റ്റിൽ ഗർഭപാത്രത്തിൽ ചില അവശിഷ്ടങ്ങൾ കാണാൻ കഴിയും. ഇവിടെയും ഡി ആന്റ് സി ഒഴിച്ചു കൂടാനാവാത്തതാണ്.

ഗർഭഛിദ്രം

ഗർഭഛിദ്രം

കംപ്ലീറ്റ് അല്ലെങ്കിൽ പൂർണ്ണമായ ഗർഭഛിദ്രത്തിൽ മുഴുവൻ ഭ്രൂണവും ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടും കടുത്ത വയറു വേദനയും കനത്ത രക്തസ്രാവവുമുണ്ടാകും. ഭ്രൂണം പുറന്തള്ളപ്പെടുന്നതോടെ വേദനയും മറ്റ് അസ്വസ്ഥതകളും ശമിക്കും. പിന്നീട് നടത്തുന്ന സ്കാനിങിൽ ഗർഭപാത്രം പൂർണ്ണമായി വൃത്തിയായതായി കാണാൻ സാധിക്കും. ഈ ഗർഭഛിദ്രത്തിൽ ഡി ആന്റ് സിയുടെ ആവശ്യം ഉണ്ടാകുന്നില്ല.

ഗർഭഛിദ്രം ഏത് വിധത്തിലുള്ളതായാലും സ്ത്രീകൾക്ക് ഇത് കടുത്ത ശാരീരിക മാനസിക ആഘാതമുണ്ടാക്കും എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. അതുകൊണ്ട് ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാൻ നല്ല വിശ്രമം, നല്ല ഭക്ഷണം കൂടാതെ സാന്ത്വന പരിചരണം എന്നിവ അത്യാവശ്യമാണ്.

English summary

common-causes-and-symptoms-of-miscarriage-and-ways

An abortion is a threat to all women who is in a stage of pregnancy ,
Story first published: Friday, August 10, 2018, 13:28 [IST]
X
Desktop Bottom Promotion