For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ധ്യതയോടു ഗുഡ്‌ബൈ പറയൂ

|

വന്ധ്യത പണ്ടത്തേതിനെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് പല ദമ്പതിമാരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മാറുന്ന ജീവിത ശൈലികളും സ്‌ട്രെസ് പോലുള്ള അവസ്ഥകളും എല്ലാം ഇതിനു കാരണമാകാം.

വന്ധ്യത എന്നു പറഞ്ഞാല്‍ പണ്ടൊരു കാലത്ത് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തിയിരുന്ന കാലഘട്ടമായിരുന്നു. കുട്ടികളുണ്ടാകാത്തതിന് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തിയിരുന്ന കാലഘട്ടം. എന്നാല്‍ സ്ത്രീകളെപ്പോലെ തുല്യപങ്കാളിത്തം പുരുഷന്മാര്‍ക്കും വന്ധ്യാതാ പ്രശ്‌നങ്ങളില്‍ ഉണ്ടെന്നതാണ് വാസ്തവം.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വന്ധ്യതാ പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണെന്നതു മാത്രമാണ് കാര്യംപലപ്പോഴും പുരുഷവന്ധ്യത തിരിച്ചറിയുന്നത് ഒരു കുഞ്ഞിന് വേണ്ടി ശ്രമിയ്ക്കുമ്പോഴായിരിക്കും. സ്ത്രികള്‍ക്കാകട്ടെ, ആര്‍ത്തവക്രമക്കേടുകളും മറ്റും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സഹായിക്കും.

സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ക്രമമല്ലാത്ത ആര്‍ത്തവം. ആര്‍ത്തവ കാലഘട്ടങ്ങള്‍ 35 ദിവസത്തില്‍ കൂടുതലായാലോ 21 ദിവസത്തില്‍ കുറവായാലോ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആരോഗ്യകരമായ ഡയറ്റ്, വ്യായാമം എന്നിവയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിയ്ക്കാവുന്നതാണ്.ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും എല്ലാം പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍ ആകാറുണ്ട്.

യോനിയിലെ അണുബാധയുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ലൈംഗിക ബന്ധത്തിലൂടെ പകരാവുന്ന നിരവധി അസുഖങ്ങള്‍ ഉണ്ട്. ഇവയൊക്കെ പലപ്പോഴും സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകും.

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. 70 ശതമാനം സ്ത്രീകളേയും ഇത്തരം പ്രശ്‌നങ്ങള്‍ വലയ്ക്കും. ഇതും വന്ധ്യതയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മുപ്പത് വയസ്സിനു മുകളില്‍ അമ്മയാവാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമായും മാനസികപരമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വന്ധ്യത നിരക്ക് ഉയരാന്‍ പ്രധാന കാരണവും ഗര്‍ഭം വൈകിപ്പിക്കുന്നത് തന്നെയാണ്.

പുരുഷന്മാരില്‍ ബീജസംബന്ധമായ പ്രശ്‌നങ്ങളാണ് പ്രധാനമായും വന്ധ്യതാ പ്രശ്‌നങ്ങള്‍ വരുത്തുന്നത്. ബീജസംഖ്യയും ഗുണവും കുറയുന്നത് ഇതിനുള്ള പ്രധാന കാരണമാണ്. ഒരു മില്ലി ലിറ്ററില്‍ 10 മില്യണാണ് ബീജസംഖ്യയെങ്കില്‍ അതിന് ബീജസംഖ്യ കുറവാണ് എന്ന് അര്‍ത്ഥമില്ല. ദിവസങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. ഉദാഹരണത്തിന് അന്തരീക്ഷതാപനില മനുഷ്യരിലെ ബീജത്തിന്‍റെ അളവില്‍ മാറ്റം വരുത്തും.

ബീജത്തിന്‍റെ അളവ് കുറവ് ഒരു ദോഷകരമായ കാര്യമല്ല. ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന ചില പ്രശ്നങ്ങളുടെ സൂചനയാണ്. ഉദാഹരണമായി, നിങ്ങള്‍ അനാരോഗ്യകരമായ ഒരു ജീവിതശൈലിയാവും പിന്തുടരുന്നത്. പുകവലി, മദ്യം എന്നിവ ഒഴിവാക്കുകയും ശരിയായ ഭക്ഷണവും, വ്യായാമങ്ങളും വേണ്ടി വരുകയും ചെയ്യും. പല കേസുകളിലും ജീവിതശൈലിയിലെ മാറ്റം വഴി ബീജത്തിന്‍റെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരും.

ലൈംഗികശേഷിക്കുറവ് പുരുഷന്മാില്‍ വന്ധ്യതയ്ക്കുള്ള ഒരു കാരണമാകാറുണ്ട്‌. പുരുഷന്മാരില് ലൈംഗികശേഷിക്കുറവിന് പല കാരണങ്ങളും ഉണ്ടാവാറുണ്ട്. ചിലരില് ഇത് ശാരീരിക പ്രശ്നങ്ങള് കാരണമാണെങ്കില് മറ്റു ചിലരിലിത് മാനസിക പ്രശ്നങ്ങള് കൊണ്ടുമാകാം. ഡിപ്രഷന്, ഭയം, തുടങ്ങിയവയാണ് പ്രധാന മാനസിക കാരണങ്ങള്. ഇവ പുരുഷന്റെ ഉദ്ധാരണ ശേഷിയെ തളര്ത്തും.

ഹോര്മോണ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ പുരുഷലൈംഗിക ശേഷിയെ തകരാറിലാക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോണ് ഉല്പാദനം കുറയുന്നത് ഒരു കാരണം.ഹോര്മോണ് പ്രശ്നമാണ് ലൈംഗികശേഷിക്കുറവിന് കാരണമെങ്കില് ചികിത്സയിലൂടെ പരിഹാരം തേടാം. ഹോര്മോണ് കുത്തിവയ്പാണ് ഒരു മാര്ഗം.

പ്രമേഹവും പുരുഷന്മാരില് ലൈംഗിക ശേഷിക്കുറവ് വരുത്താറുണ്ട്. പ്രമഹലക്ഷണങ്ങള് ഉണ്ടെങ്കില് ടെസ്റ്റ് ചെയ്ത് പ്രമേഹമുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം. ഉണ്ടെങ്കില് ഇത് നിയന്ത്രിക്കാനുള്ള വഴികള് തേടണം. പ്രമേഹം ഒരിക്കലും ലൈംഗികജീവിതത്തിന് തടസമല്ല. ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് ഇത് നിയന്ത്രിച്ചു നിര്ത്തണമെന്നു മാത്രം. ഉദ്ധാരണശേഷിക്കുറവ് പലപ്പോഴും പുരുഷവന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങള്‍ ഉണ്ടാകാം. ഇവ കണ്ടെത്തുക തന്നെ വേണം.

ഇതിനു പുറമേ സ്ത്രീ പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്ള ചില അടിസ്ഥാന കാരണങ്ങളുമുണ്ട്. ഇവയൊഴിവാക്കുന്നത് ഗുണമുണ്ടാക്കും. വന്ധ്യത, ഇത് സ്ത്രീയ്‌ക്കോ പുരുഷനോ, ആര്‍ക്കായാലും പരിഹാരമുണ്ടാക്കാന്‍ സാധിയ്ക്കും. ലളിതമായി.ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് സ്ത്രീ പുരുഷന്മാരില്‍ ഒരുപോലെ വന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്. പുരുഷന്മാരില്‍ ബീജപ്രശ്‌നങ്ങള്‍ക്കും സ്ത്രീകളില്‍ ആര്‍ത്തവ, ഓവുലേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. സ്‌ട്രെസ് ഒഴിവാക്കുക.

ശീലങ്ങള്‍

ശീലങ്ങള്‍

മദ്യപാന ശീലങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ പ്രശ്‌നങ്ങളുണ്ടാക്കും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുകപുകവലി പുരുഷന്മാരില്‍ ബീജക്കുറവിന് ഇട വരുത്തും. സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കും. അബോര്‍ഷന് ഇട വരുത്തും.

പ്രായമേറുന്തോറും

പ്രായമേറുന്തോറും

പ്രായമേറുന്തോറും സ്ത്രീ പുരുഷന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ ഏറുന്നതായാണ് കണ്ടുവരുന്നത്. സ്ത്രീകളില്‍ 35 കഴിഞ്ഞാലും പുരുഷന്മാരില്‍ 40 കടന്നാലും പ്രത്യുല്‍പാദന ശേഷി കുറയുമെന്നാണ് പറയുന്നത്.

ഭക്ഷണം

ഭക്ഷണം

തടി നിയന്ത്രിയ്ക്കുവാന്‍ വേണ്ടി ഭക്ഷണം തീരെ കുറയ്ക്കുന്നവരുണ്ട്. ഇത് വന്ധ്യത വരുത്തുന്ന ഒരു വഴിയാണ്ഭക്ഷണത്തിന് വന്ധ്യത തടയുന്നതില്‍ മുഖ്യപങ്കുണ്ട്. വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക.

രോഗങ്ങള്‍

രോഗങ്ങള്‍

രോഗങ്ങളെ തടയാനുള്ള വാക്‌സിനേഷനുകളെടുക്കുന്നതു പ്രധാനം. മംമ്‌സ് പോലുള്ള രോഗങ്ങള്‍ ബീജത്തെ ബാധിയ്ക്കും. ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് പോലുള്ള രോഗങ്ങള്‍ വരുന്നതും അപകടമാണ്.

കീടനാശിനികളുമായുള്ള സമ്പര്‍ക്കം

കീടനാശിനികളുമായുള്ള സമ്പര്‍ക്കം

കീടനാശിനികളുമായുള്ള സമ്പര്‍ക്കം പലപ്പോഴും സ്ത്രീ പുരുഷ വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഇവയിലെ രാസവസ്തുക്കള്‍ തന്നെ കാരണം. ഇവയില്‍ നിന്നും അകലം പാലിയ്ക്കുക.

വൃഷണങ്ങളില്‍

വൃഷണങ്ങളില്‍

വൃഷണങ്ങളില്‍ ചൂടു കൂടുന്നത് പുരുഷവന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്. ഇത് ബീജോല്‍പാദത്തെ ബാധിയ്ക്കും. ബീജങ്ങളെ കൊന്നൊടുക്കുകയും ചെയ്യുംഅയഞ്ഞ അടിവസ്ത്രം ധരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് വൃഷണങ്ങളിലെ ചൂടു കുറയ്ക്കാന്‍ സഹായിക്കും. പുരുഷവന്ധ്യത ഒഴിവാക്കാനും സഹായിക്കും.

 ലൂബ്രിക്കന്റുകള്‍

ലൂബ്രിക്കന്റുകള്‍

സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിയ്ക്കുന്നവയല്ലെന്ന് ഉറപ്പു വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും.

Read more about: pregnancy
English summary

Basic Tips To Avoid Infertility And Conceive Fast

Basic Tips To Avoid Infertility And Conceive Fast, Read more to know about,
X
Desktop Bottom Promotion