For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം വേഗത്തിലാക്കും ആയുര്‍വേദ ടിപ്‌സ്‌

ഗര്‍ഭധാരണം വേഗത്തിലാക്കും ആയുര്‍വേദ ടിപ്‌സ്‌

|

ഒരു കുഞ്ഞുണ്ടാകുകയെന്നത് ദമ്പതിമാരുടെ പൊതുവായ സ്വപ്‌നമാണ്. അച്ഛനും അമ്മയും എന്ന പദവി കിട്ടാന്‍ ആഗ്രഹിയ്ക്കുന്ന, ഈ ഭാഗ്യം ലഭിയ്ക്കാതെ വരുമ്പോള്‍ വഴിപാടും പ്രാര്‍ത്ഥനയും വ്രതങ്ങളുമായി നടക്കുന്ന ധാരാളം പേരുണ്ട്.

ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്നത് സ്ത്രീയുടെ അല്ലെങ്കില്‍ പുരുഷന്റെ തകരാറുകളായിരിയ്ക്കും. ഇവരില്‍ രണ്ടുപേര്‍ക്കും, അല്ലെങ്കില്‍ ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു മതി, ഗര്‍ഭധാരണം നടക്കാതിരിയ്ക്കാനോ കാല താമസം നേരിടാനോ.

baby

ഗര്‍ഭധാരണം നടക്കുവാന്‍, വന്ധ്യത അകറ്റുവാന്‍ പല ചികിത്സാ സമ്പ്രദായങ്ങളുമുണ്ട്. ഇതിലൊന്നാണ് ആയുര്‍വേദം. പൊതുവേ പാര്‍ശ്വ ഫലങ്ങളില്ലാത്ത ആയുര്‍വേദ ശാഖയെന്ന സ്വീകാര്യത നേടിയ ഇത് ഗര്‍ഭധാരണത്തിനും അടിസ്ഥാനപരമായ പല കാര്യങ്ങളും ഇതിനായി പല വീട്ടുവൈദ്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ശര്‍ക്കര

ശര്‍ക്കര

സ്ത്രീകളിലെ പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കാനുള്ള വീട്ടു വൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് എള്ള്. ഇത് കുതിര്‍ത്തതില്‍ ശര്‍ക്കര, തേങ്ങ ചിരവിയത് എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം നല്‍കും. എള്ള് ഈസ്ട്രജന്‍ സമ്പുഷ്ടമായ ഒന്നാണ്. ഇത് അണ്ഡത്തിന്റെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

പാലും നെയ്യുമെല്ലാം

പാലും നെയ്യുമെല്ലാം

പാലും നെയ്യുമെല്ലാം സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യത്തിന് മികച്ചതാണ്. ഇത് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കും. സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലൊരു വഴിയാണ്.

ത്രിഫല

ത്രിഫല

ത്രിഫല നല്ലൊരു മരുന്നാണ്. ഇത് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ്. ഇതു തേനോ നെയ്യോ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം നല്‍കും.

അച്ചാര്‍, മസാല

അച്ചാര്‍, മസാല

അച്ചാര്‍, മസാല, പ്രോസസ്ഡ് ഭക്ഷണങ്ങള്‍, വറുത്തവ തുടങ്ങിയവ കഴിവുതം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഇത് ആരോഗ്യത്തിനു മാത്രമല്ല, പ്രത്യുല്‍പാദനത്തിനും തടസം വരുത്തുന്ന ഒന്നാണ്. ഇതുപോലെ കൂടുതല്‍ മൊരിഞ്ഞ ഭക്ഷണങ്ങളും നല്ലതല്ല.

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം

ആയുര്‍വേദ പ്രകാരം ശരീരത്തിന്റെ വാത, പിത്ത, കഫാവസ്ഥകളുടെ സന്തുലനം ഗര്‍ഭധാരണത്തിന് ഏറെ പ്രധാനമാണ്. അണുബാധകള്‍, മുറിവുകള്‍ എന്നിവയും ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുമെന്ന് ആയുര്‍വേദം പറയുന്നു.ഇത്തരം കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

പഞ്ചകര്‍മ ചികിത്സ

പഞ്ചകര്‍മ ചികിത്സ

ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ആയുര്‍വേദ ചികിത്സാ വിധികളുണ്ട്. ഇതിലൊന്നാണ് പഞ്ചകര്‍മ ചികിത്സ. ഇതില്‍ തന്നെ മൂന്നു തലങ്ങളുണ്ട്. സ്‌നേഹവസ്തി, ക്ഷയവസ്തി, വിരേചനം, നസ്യം, വമനം എന്നിവ. ഇതിലൂടെ ചുരുങ്ങിയത് 21 ദിവസം കൊണ്ട് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ടോക്‌സിനുകള്‍ ഗര്‍ഭധാരണ ശേഷിയ്ക്കു തടസം നില്‍ക്കുന്ന ഒന്നാണ്.

 പിഴിച്ചിലും

പിഴിച്ചിലും

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനായി ചെയ്യുന്ന പിഴിച്ചിലും ഗര്‍ഭധാരണത്തെ ശക്തിപ്പെടുന്ന ഒന്നാണ്. പല ഗുണങ്ങള്‍ക്കൊപ്പം ലൈംഗികശേഷിക്കുറവിനും നല്ലൊരു പരിഹാരം. ടോക്‌സിനുകള്‍ ഗര്‍ഭധാരണ ശേഷിയ്ക്കു തടസം നില്‍ക്കുന്ന ഒന്നാണ്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗുണം ചെയ്യുന്ന ഒന്നു കൂടിയാണ്.

സ്‌നേഹവസ്തി

സ്‌നേഹവസ്തി

ശരീരത്തെ ബാധിയ്ക്കുന്ന മൂന്നു ദോഷങ്ങളില്‍ ഒന്നായ വാതദോഷം മാറ്റാന്‍ സ്‌നേഹവസ്തി എന്ന ഒന്നുണ്ട്. മരുന്നു കലര്‍ത്തിയ എണ്ണയുപയോഗിച്ച് ദഹനപ്രശ്‌നങ്ങള്‍ മാറ്റി ആരോഗ്യകരമായ ശരീരവും ഇതുവഴി പ്രത്യുല്‍പാദന ശേഷിയും നല്‍കുന്നു.

ഇലക്കിഴി, ഞവരക്കിഴി

ഇലക്കിഴി, ഞവരക്കിഴി

ഇലക്കിഴി, ഞവരക്കിഴി തുടങ്ങിയ ചികിത്സാ രീതികളും ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഞവര അരി പ്രത്യേക രീതിയില്‍ പാകം ചെയ്ത് ശരീരത്തില്‍ മസാജ് ചെയ്യുന്ന രീതിയാണ് ഞവരക്കിഴി. ഇലക്കിഴി എന്നതില്‍ വിവിധ മരുന്നുകള്‍ ഉപയോഗിച്ചു കിഴി കെട്ടി ചൂടുള്ള എണ്ണയില്‍ മുക്കി ശരീരത്തില്‍ മസാജ് ചെയ്യുന്നു.

അഭയാംഗ, സ്‌നേഹപാനം, പൊടിക്കിഴി

അഭയാംഗ, സ്‌നേഹപാനം, പൊടിക്കിഴി

അഭയാംഗ, സ്‌നേഹപാനം, പൊടിക്കിഴി തുടങ്ങിയ പല വഴികളും ശരീരത്തിന്റെ ആരോഗ്യത്തിനും ഇതു വഴി പ്രത്യുല്‍പാദന ശേഷിയ്ക്കും സഹായിക്കുന്നവയാണ്.

ഗര്‍ഭധാരണത്തില്‍

ഗര്‍ഭധാരണത്തില്‍

ഗര്‍ഭധാരണത്തില്‍ സെക്‌സിനെക്കുറിച്ചും ആയുര്‍വേദം വിശദീകരിയ്ക്കുന്നു. മനസിലാത്തെയുള്ള സെക്‌സ് ഗുണം നല്‍കില്ല. പങ്കാളികള്‍ പൂര്‍ണതാല്‍പര്യത്തോടെ രതിയില്‍ ഏര്‍പ്പെടുക. ഇതുപോലെ അമിതമായ സെക്‌സ് പുരുഷന്മാരില്‍ ശുക്ലക്ഷയം, അതായത് ബീജങ്ങളുടെ ആരോഗ്യക്കുറവിന് കാരണമാകും. ഇതുപോലെ സെക്‌സ് താല്‍പര്യങ്ങള്‍ ഏറെ നിയന്ത്രിച്ചു നിര്‍ത്തുന്നതും പ്രത്യുല്‍പാദനത്തിന് തടസം നില്‍ക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരില്‍വീര്യാവരോധ എന്ന അവസ്ഥയ്ക്കു കാരണമാകും. അതായത് ബീജത്തിന്റെ ഒഴുക്കു കുറയും. സെക്‌സ് താല്‍പര്യം കുറയും.

English summary

Ayurvedic Tips To Conceive Fast By Avoiding Infertility

Ayurvedic Tips To Conceive Fast By Avoiding Infertility, Read more to know about,
Story first published: Wednesday, January 2, 2019, 13:11 [IST]
X
Desktop Bottom Promotion