For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവവേദന കുറയ്ക്കാനുള്ള ചില വഴികൾ

പ്രസവവേദന കുറയ്ക്കാനുള്ള ചില വഴികൾ

|

പ്രസവവേദന അതികഠിനമായ വേദനയായാണ് പറയുന്നത്.കത്തിക്കടിയിൽ പെടുന്ന വേദനയായാണ് ഇതിനെ പല സ്ത്രീകളും പറയുന്നത്.എന്നാൽ ധൈര്യ ശാലികളായ ചിലർ ഈ വേദന കുറയ്ക്കാനുള്ള വഴികളെക്കുറിച്ചു ചിന്തിക്കുന്നു.വേദന കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു രീതിയാണ് എപിഡ്യൂറൽ.ഇത് വേദന കുറച്ചു സാധാരണ പ്രസവം പ്രാപ്തമാക്കുന്ന.

ചില അമ്മമാർ എപിഡ്യൂറൽ തെരഞ്ഞെടുക്കാതെ പഴയ രീതി തന്നെ പിന്തുടരുന്നു.ഇത്തരം അമ്മമാർക്കായി മരുന്നില്ലാതെ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ ചുവടെ പറയുന്നു.ഖർ ഹിന്ദുജ ഹെൽത്ത് കെയർ സർജിക്കൽസിലെ കൺസൽട്ടൻറ് ഗൈനക്കോളജിസ്റ്റ് ആയ ഡോക്ടർ കിരൺ കോൽഹോ അമ്മമാർക്ക് വേദനകുറയ്ക്കാനുള്ള മറ്റു ചില ഉപാധികൾ പറയുന്നു.

വെള്ളത്തിലെ ജനനം

വെള്ളത്തിലെ ജനനം

വേദന കുറയുമെന്നതിനാൽ പല സ്ത്രീകളും വെള്ളത്തിലെ പ്രസവം തെരഞ്ഞെടുക്കുന്നു.സ്ത്രീയുടെ ശരീരം വെള്ളത്തിലായിരിക്കുമ്പോൾ ബയോജൻസി എഫക്ട് കാരണം ശരീരത്തിൽ വേദന തോന്നില്ല.അതിനാൽ പ്രസവത്തിന്റെ പ്രാഥമിക ഘട്ടം വേദനയില്ലാതെ കൊണ്ടുപോകാനാകും.

ചൂട് പാഡുകൾ

ചൂട് പാഡുകൾ

പിന്നിൽ ചൂടുള്ളതോ തണുത്തതോ ആയ പാക്കുകൾ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും

ഇൻട്രാഡർമൽ സ്റ്റേറയിൽ വാട്ടർ ഇൻജെക്ഷൻ

ഇൻട്രാഡർമൽ സ്റ്റേറയിൽ വാട്ടർ ഇൻജെക്ഷൻ

പ്രസവ സമയത്തുള്ള വേദന കുറക്കാൻ ഇത് ഫലപ്രദമാണ്.ഇതിൽ ചെറിയ അളവിൽ സ്റ്റേറയിൽ ജലം (൦.1 മുതൽ ൦.2 മില്ലി )ചർമ്മത്തിലെ നാലു ഭാഗങ്ങളിൽ കുത്തിവയ്ക്കുന്നു.പ്രസവത്തിന്റെ ആദ്യഘട്ടത്തിലാണ് ഇത് ചെയ്യുന്നത്

അക്യൂപഞ്ചറും ഹിപ്‌നോട്ടിസവും

അക്യൂപഞ്ചറും ഹിപ്‌നോട്ടിസവും

പ്രസവ വേദന കുറയ്ക്കാനായി രോഗിയും ഡോക്ടറും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഒരു രീതിയാണിത്.വിദഗ്ദ്ധരുടെ സഹായത്തോടെ മാത്രമേ ഈ സേവനങ്ങളും അനുബന്ധ ചികിത്സയും ചെയ്യാവൂ

തൊടലും മസ്സാജു൦

തൊടലും മസ്സാജു൦

പിന്നിൽ തടവുന്നതും മസാജ് ചെയ്യുന്നതും പ്രസവ സമയത്തെ വേദനയ്ക്ക് ആശ്വാസം നൽകുന്നു.പ്രസവ സമയത്തുള്ള മസാജ് ,വിദഗ്ധയായ നേഴ്‌സോ,അക്യൂപഞ്ചറിസ്റ്റോ ട്രെയിൻഡ് ആയിട്ടുള്ളവരോ ആണ് നൽകേണ്ടത്.തെറ്റായ രീതിയിൽ ചെയ്യുന്നത് പ്രസവം ദുർഘടമാക്കും

Read more about: pregnancy delivery
English summary

5 Non Medical Ways To Ease Pain During Labor

5 Non Medical Ways To Ease Pain During Labor
X
Desktop Bottom Promotion