For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഇഷ്ട ഭക്ഷണത്തോട് വെറുപ്പ്?

ഗര്‍ഭകാലത്ത് ഇഷ്ട ഭക്ഷണത്തോട് വെറുപ്പ് തോന്നാനുള്ള കാരണം എന്താണന്ന് കൃത്യമായി അറിയില്

By Archana V
|

ഗര്‍ഭധാരണത്തെ തുടര്‍ന്ന് സ്ത്രീകളില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഭക്ഷണ കാര്യത്തിലും ഇത് പ്രകടമാണ്. ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും പച്ചമാങ്ങ, പുളി എന്നിവ കഴിക്കാന്‍ കൊതി തോന്നാറുണ്ട്. വിചിത്രമായ പല ഇഷ്ടങ്ങളും ഈ സമയത്ത് അനുഭവപ്പെടുക സ്വാഭാവികമാണ്. ഐസ്‌ക്രീമും അച്ചാറും പോലെ വിചിത്രമായി രീതിയില്‍ ഭക്ഷണങ്ങള്‍ കൂട്ടിയിണക്കി ചിലര്‍ കഴിക്കുന്നത് കാണാം. അതേസമയം മണ്ണ്, ഇരുമ്പ്, പ്ലാസ്റ്റര്‍ പോലുള്ള വസ്തുക്കളോടാണ് ചിലര്‍ക്ക് കൊതി. ഇത്തരം അപകടരമായ ഇഷ്ടങ്ങളും ചിലര്‍ പ്രകടിപ്പിക്കാറുണ്ട്.

പലര്‍ക്കും ഗര്‍ഭകാലത്ത് ഭക്ഷണത്തോട് കൊതി തോന്നുന്നത് പോലെ വെറുപ്പും തോന്നാറുണ്ട്. ഇതും വളരെ സാധാരണമാണ്. ദിവസവും കഴിക്കുന്ന പലഭക്ഷണങ്ങളോടും ഗര്‍ഭകാലത്ത് സ്ത്രീകല്‍ക്ക് വെറുപ്പ് തോന്നാറുണ്ട്. ആദ്യ മൂന്ന് മാസ കാലയളവിലാണ് കൂടുതല്‍ സ്ത്രീകള്‍ക്കും ഭക്ഷണത്തോട് ഇഷ്ടക്കേട് തോന്നുന്നത്. എന്നാല്‍ ഓരോ സ്ത്രീകളിലും ഈ ഇഷ്ടകേടുകള്‍ വ്യത്യസ്തമായിരിക്കും.

ഗര്‍ഭകാലത്ത് ഇഷ്ട ഭക്ഷണത്തോട് വെറുപ്പ് തോന്നാനുള്ള കാരണം എന്താണന്ന് കൃത്യമായി അറിയില്ല. സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നാനുള്ള കാരണം വിശദീകരിക്കാന്‍ നിരവധി സിദ്ധാന്തങ്ങളും അഭ്യൂഹങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും ഇവയൊന്നും തൃപ്തികമായ വിശദീകരണത്തിലേക്ക് എത്തിയിട്ടില്ല. ഗര്‍ഭകാലത്ത് ഭക്ഷണത്തോട് തോന്നുന്ന വെറുപ്പിന് എന്താണ് കാരണം എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്ന ചില തിയറികളാണ് ഇന്നിവിടെ പറയുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഈ കാലഘട്ടം എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളും ഇതോടൊപ്പം നോക്കാം. ഗര്‍ഭകാലത്ത് ഭക്ഷണത്തോടുള്ള വെറുപ്പ് സ്വയം പ്രത്യക്ഷപ്പെടുന്നത് എങ്ങനെ?

ഗര്‍ഭിണിയാണന്ന് തിരിച്ചറിയുന്നതിന് മുമ്പ് മുതല്‍ ചിലപ്പോള്‍ ഭക്ഷണത്തോടുള്ള വെറുപ്പ് സ്ത്രീകളില്‍ അനുഭവപ്പെടാറുണ്ട്. ഗര്‍ഭാരംഭത്തിലെ ഛര്‍ദ്ദിക്കൊപ്പം ഇതും ഗര്‍ഭത്തിന്റെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ്.

ഭക്ഷണത്തോട് വെറുപ്പ് അനുഭവപ്പെടാന്‍ തുടങ്ങുമ്പോള്‍ തന്നെ സാധാരണയിലും കൂടുതല്‍ ഉമിനീര്‍ ഉണ്ടാകുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടും. വായില്‍ ലോഹത്തിന്റെ ചുവ അനുഭവപ്പെടാന്‍ ഇത് കാരണമാകും. രക്ഷയില്ലാത്ത ചവര്‍പ്പ് രുചിയാണ് ഇതെന്നാണ് പല അമ്മമാരും ഇതിനെ വിശദീകരിക്കാറുള്ളത്.

ഗര്‍ഭിണികളില്‍ നിര്‍ജ്ജലീകരണമുണ്ടോ, ലക്ഷണങ്ങള്‍ഗര്‍ഭിണികളില്‍ നിര്‍ജ്ജലീകരണമുണ്ടോ, ലക്ഷണങ്ങള്‍

ഗര്‍ഭാവസ്ഥ പുരോഗമിക്കുന്നതോട് ഇഷ്ടപ്പെട്ടിരുന്നത് ഉള്‍പ്പടെ പല ഭക്ഷണങ്ങളോടും നിങ്ങള്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ടതായി അനുഭവപ്പെടും. ഗര്‍ഭ ചര്‍ദ്ദി തുടങ്ങുന്നതോടെ ഈ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മനംപുരട്ടുകയും ചിലപ്പോള്‍ ഛര്‍ദ്ദിക്കുകയും ചെയ്യും . ഈ ഭക്ഷണം കാണുകയോ , ഗന്ധം അനുഭവപ്പെടുകയോ ചിലപ്പോള്‍ ഇവയെ കുറിച്ച ചിന്തിക്കുകയോ ചെയ്താല്‍പ്പോലും നിങ്ങള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നും.

ഗര്‍ഭകാലത്ത് ഭക്ഷണത്തോടുള്ള വെറുപ്പ്

കൂടുതല്‍ സ്ത്രീകളിലും ഗര്‍ഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നുന്നത് ആദ്യ മൂന്ന് മാസക്കാലയളവിലാണ്. ഈ കാലയളവ് കഴിയുന്നതോടെ ഈ ഇഷ്ടക്കേടും അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ ചില സ്ത്രീകളില്‍ ഗര്‍ഭകാലം മുഴുവല്‍ ഇത് നിലനില്‍ക്കാറുണ്ട്. അപൂര്‍വമായി മാത്രം ചിലരില്‍ ഭക്ഷണത്തോടുള്ള ഈ വെറുപ്പ് കുട്ടി ജനിച്ചതിന് ശേഷവും തുടരാറുണ്ട്.

ഗര്‍ഭകാലത്ത് വെറുപ്പ് തോന്നാന്‍ സാധ്യത ഉള്ള ഭക്ഷണങ്ങള്‍

രൂക്ഷ ഗന്ധവും രുചിയുമുള്ള ഭക്ഷണങ്ങളോടാണ് പൊതുവെ ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വെറുപ്പ് അനുഭവപ്പെടാറുള്ളത്. ഗര്‍ഭകാലയളവിന് അനുസരിച്ച് ഇതില്‍ മാറ്റം വരാറുണ്ട്. ഗര്‍ഭകാലത്തിന്റ തുടക്കത്തില്‍ വെറുപ്പ് തോന്നിയ ഒരു ഭക്ഷണത്തോട് ചിലര്‍ക്ക് ഗര്‍ഭത്തിന്റെ അവസാന കാലയളവില്‍ ഇഷ്ടം തോന്നാറുണ്ട്. ഗര്‍ഭകാലത്ത് ഭക്ഷണത്തോട് തോന്നുന്ന ഈ നീരസത്തിന് പ്രത്യേക നിയമങ്ങള്‍ ഒന്നുമില്ല . എന്നാല്‍, ഗര്‍ഭകാലത്ത് സ്ത്രീകള്‍ വെറുക്കുന്ന ചില സാധാരണ ഭക്ഷണങ്ങള്‍ താഴെ പറയന്നുവയാണ്

• പാലും പാലുത്പന്നങ്ങളും
• മുട്ട
• മത്സ്യം
• കോഴിയിറച്ചി
• വെളുത്തുള്ളി
• എരിവുള്ള ഭക്ഷണങ്ങള്‍
• ചായ, കാപ്പി
• കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

ഇതേ ഭക്ഷണങ്ങളോട് മറ്റ് ചിലര്‍ക്ക് ചിലപ്പോള്‍ കൊതിയായിരിക്കും അനുഭവപ്പെടുക. ഗര്‍ഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നാനുള്ള കാരണം. ഗര്‍ഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നുന്നതിന് പ്രത്യേക കാരണം ഒന്നും എടുത്തു പറയാനില്ല. ഡോക്ടര്‍മാരും വിദഗ്ധരും പല കാര്യങ്ങള്‍ ഇത് സംബന്ധിച്ച് പറയുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ കാര്യങ്ങളാവാം നിങ്ങള്‍ക്ക് ഗര്‍ഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നി തുടങ്ങാനുള്ള കാരണം. ഗര്‍ഭകാലത്ത് ഭക്ഷണങ്ങളോട് വെറുപ്പ് തോന്നാനുള്ള ചില കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

 എച്ച്‌സിജി - ഹ്യുമന്‍ കോറിയോണിക് ഗൊണാഡോട്രോപിന്‍

എച്ച്‌സിജി - ഹ്യുമന്‍ കോറിയോണിക് ഗൊണാഡോട്രോപിന്‍

ഹ്യുമന്‍ ക്രോണിക് ഗൊണാഡോട്രോപിന്‍ ഗര്‍ഭകാലത്ത് വിവിധ തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് . ആദ്യ 11 ആഴ്ചകളില്‍ ഇത് ഉയര്‍ന്ന നിലയിലായിരിക്കും. അതിന് ശേഷം താഴാന്‍ തുടങ്ങും. പതിനൊന്നാം ആഴ്ചയിലാണ് ഭക്ഷണത്തോട് വറുപ്പ് തോന്നുന്നതായി പല സ്ത്രീകളും പരാതിപ്പെടാറുള്ളത്. അതിനാല്‍ , ഗര്‍ഭകാലത്ത് ഭക്ഷണത്തോട് ഇഷ്ടമില്ലായ്മ അനുഭവപ്പെടാനുള്ള കാരണം ഈ ഹോര്‍മോണ്‍ ആകാന്‍ സാധ്യത ഉണ്ട്.

ഗര്‍ഭാരംഭത്തിലെ ഛര്‍ദ്ദി

ഗര്‍ഭാരംഭത്തിലെ ഛര്‍ദ്ദി

സ്ത്രീകള്‍ക്ക് ഗര്‍ഭാരംഭത്തില്‍ ഛര്‍ദ്ദി തുടങ്ങുന്ന അതേസമയത്ത് തന്നെയാണ് ഭക്ഷണത്തോടുള്ള ഇഷ്ടക്കേടും തുടങ്ങുന്നത്. ഗര്‍ഭകാല ഛര്‍ദ്ദിയുടെ മറ്റൊരു ലക്ഷണമാണ് ഭക്ഷണത്തോടുള്ള വെറുപ്പ് എന്നാണ് കരുതപ്പെടുന്നത് . ഇത് തമ്മില്‍ ബന്ധമുണ്ടാകാം, ചിലപ്പോള്‍ രണ്ടിനും ഒരേ കാരണമാകാം.

രൂക്ഷ ഗന്ധവും രുചിയും

രൂക്ഷ ഗന്ധവും രുചിയും

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ഗന്ധവും രുചിയും അറിയാനുള്ള ശേഷി കൂടുതലായിരിക്കും. രൂക്ഷ ഗന്ധമുള്ള ഏത് ഭക്ഷണവും ഇവര്‍ക്ക് മനംപുരട്ടലും ഛര്‍ദ്ദിയും ഉണ്ടാക്കും. രുചിയും ഗന്ധവും കൂടുതലായി അനുഭവപ്പെടുന്നതും ഭക്ഷണത്തോട് വെറുപ്പ് തോന്നാനുള്ള ഒരു കാരണമാകാം.

ഉമിനീരിന്റെ അളവ് ഉയരുന്നത്

ഉമിനീരിന്റെ അളവ് ഉയരുന്നത്

ഗര്‍ഭകാലത്ത് ഉമിനീരിന്റെ അളവ് ഉയരാന്‍ ചില ഗര്‍ഭകാല ഹോര്‍മോണുകള്‍ കാരണമാകാറുണ്ട് . ഉമിനീര് കൂടുന്നതോടെ വായില്‍ ലോഹത്തിന്റെ ചവര്‍പ്പ് രുചി അനുഭവപ്പെടും. ഈ കയ്പ്പായിരിക്കാം ഒരു പക്ഷെ ഗര്‍ഭകാലത്ത് ഭക്ഷണത്തോട് വെറുപ്പ് തോന്നാന്‍ കാരണം. എന്തെങ്കിലും കഴിക്കുമ്പോള്‍ മാത്രമാണ് ഈ കയ്പ്പ് രുചി മാറി നില്‍ക്കുന്നതെന്ന് ചില സ്ത്രീകള്‍ പറയുന്നുണ്ട്.

മനപ്പൂര്‍വം തോന്നുന്ന വെറുപ്പ്

മനപ്പൂര്‍വം തോന്നുന്ന വെറുപ്പ്

നമ്മുടെ ശരീരം പറയുന്നത് ശ്രദ്ധിക്കണം എന്ന് പറയാറുണ്ട്. ചില കാര്യങ്ങള്‍ നമുക്ക് നല്ലതാണോ ചീത്തയാണോ എന്നതിന്റെ സൂചന ശരീരം സാധാരണ നല്‍കാറുണ്ട്. ഗര്‍ഭ കാലത്തും ഇത് സമാനമാണ്. ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങളോട് വെറുപ്പ് തോന്നുന്നത് സുരക്ഷ സംവിധാനത്തിന്റെ ഭാഗമായാണന്നു പറയപ്പെടുന്നുണ്ട്

ശിശുവിന് ദോഷകരമാകുന്ന

ശിശുവിന് ദോഷകരമാകുന്ന

ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമാകുന്ന ഭക്ഷണങ്ങളോടാണ് സ്ത്രീകള്‍ക്ക് വെറുപ്പു തോന്നുക എന്നാണ് പറയുന്നത്. ഭക്ഷണത്തോട് വെറുപ്പും ഛര്‍ദ്ദിയും അനുഭവപ്പെടുന്ന സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രം, ചാപിള്ള പ്രസവം, അകാലത്തിലുള്ള പ്രസവം എന്നിവ സംഭവിക്കുന്നതിന്റെ നിരക്ക് വളരെ കുറവാണ് എന്നത് ഈ ഊഹത്തെ പിന്താങ്ങുന്നു. ഗര്‍ഭധാരണത്തെ തുടര്‍ന്നുള്ള ആദ്യ മൂന്ന് മാസങ്ങളിലാണ് സാധാരണ ഭക്ഷണത്തോട് വെറുപ്പ് അനുഭവപ്പെടുന്നത്. കുഞ്ഞിന് ഏറ്റവും കരുതല്‍ നല്‍കേണ്ട കാലയളവാണ് ഇത് എന്നതും ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു.

ഭക്ഷണത്തോട് തോന്നുന്ന വെറുപ്പിനെ എങ്ങനെ നേരിടാം

ഭക്ഷണത്തോട് തോന്നുന്ന വെറുപ്പിനെ എങ്ങനെ നേരിടാം

ഗര്‍ഭകാലത്ത് ഭക്ഷണത്തോട് തോന്നുന്ന വെറുപ്പിനെ നേരിടുക എന്നത് നിങ്ങളെ സംബന്ധിച്ച് വളരെ ശ്രമകരമായിരിക്കും.എന്നാല്‍, ഇഷ്ടമില്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് ഹാനികരമായി മാറില്ല എന്ന കാര്യം ഓര്‍ക്കുക.

ശരീരത്തെ ശ്രദ്ധിക്കുക

ശരീരത്തെ ശ്രദ്ധിക്കുക

നിങ്ങളുടെ ശരീരം പറയുന്നത് കേള്‍ക്കുന്നത് ഒരു നല്ല കാര്യമാണ്.മിതത്വം ആണ് പ്രധാനം. കൊതി തോന്നുന്നത് കഴിക്കുക. നിങ്ങളുടെ ശരീരത്തിന് അതാവശ്യമാണ്. വെറുപ്പ് തോന്നുന്ന സാധനങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ ശരീരത്തിന് അത് ആവശ്യമുണ്ടാകില്ല. ഛര്‍ദ്ദിയും മനംപുരട്ടലും വരാനുള്ള സാധ്യത പരമാവധി ഒഴിവാക്കുക.

 വെറുപ്പ് തോന്നുന്ന ഭക്ഷണത്തിന് പകരം മറ്റൊന്ന് തിരഞ്ഞെടുക്കുക

വെറുപ്പ് തോന്നുന്ന ഭക്ഷണത്തിന് പകരം മറ്റൊന്ന് തിരഞ്ഞെടുക്കുക

നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്ന ചില ഭക്ഷണങ്ങളില്‍ അവഗണിക്കാന്‍ പാടില്ലാത്ത അവശ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ടാവും . ഇത്തരം സന്ദര്‍ഭങ്ങളില്‍ വെറുപ്പ് തോന്നുന്ന ഭക്ഷണത്തിന് പകരം ഇതേ പോഷകങ്ങള്‍ അടങ്ങിയ മറ്റൊരു ഭക്ഷണം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ചെഞ്ചീരയോടാണ് വെറുപ്പ് തോന്നുന്നത് എങ്കില്‍ മുള്ളഞ്ചീര, മുരങ്ങിയില, ഉലുവയുടെ ഇല പോലുള്ളവ പകരം തിരഞ്ഞെടുക്കുക.

ഇഷ്ടമില്ലാത്തവ മറച്ച് വച്ച് കഴിക്കുക

ഇഷ്ടമില്ലാത്തവ മറച്ച് വച്ച് കഴിക്കുക

കഴിക്കാന്‍ ഇഷ്ടമില്ലാത്ത ഭക്ഷണങ്ങള്‍ മറ്റുള്ള ഭക്ഷണങ്ങളില്‍ ഒളിപ്പിച്ച് വച്ച് കഴിച്ച് നോക്കാം. പോഷകമൂല്യം നശിപ്പിക്കാതെ ഇതിന്റെ രൂപം മറയ്ക്കുന്നതിനും ഗന്ധവും രൂചിയും കുറയ്ക്കുന്നതിനും വേണ്ടായണിത് . ചില പച്ചക്കറികള്‍ കഴിക്കാന്‍ തോന്നുന്നില്ല എങ്കില്‍ ഇവ സ്മൂത്തികളിലും മറ്റും പഴങ്ങള്‍ക്ക് ഒപ്പം ചേര്‍ത്ത് കഴിക്കുക.രുചിയും മണവും മറയ്ക്കാനായി വാനില, ഏലക്ക പോലെ രുചി നല്‍കുന്ന പദ്ധാര്‍ത്ഥങ്ങള്‍ ചേര്‍ക്കുക.

വയര്‍ ഒഴിഞ്ഞ് കിടക്കാന്‍ അനുവദിക്കരുത്

വയര്‍ ഒഴിഞ്ഞ് കിടക്കാന്‍ അനുവദിക്കരുത്

ചില ഭക്ഷണങ്ങളോട് വെറുപ്പ് തോന്നുന്നു എന്ന് കരുതി ദീര്‍ഘ നേരം വയര്‍ ഒഴിഞ്ഞ് കിടക്കാന്‍ അനുവദിക്കരുത്. ഭക്ഷണം കഴിക്കാന്‍ വിശക്കുന്നത് വരെ കാത്തിരിക്കരുത്. വയര്‍ ഒഴിഞ്ഞ് കിടക്കാതിരിക്കാന്‍ ചായ പോലുള്ള പാനീയങ്ങളും അണ്ടിപരിപ്പ്, പഴങ്ങള്‍ , ഉപ്പുരസമുള്ള ബിസ്‌കറ്റ് എന്നിവയും കഴിക്കാം.

ഫുഡ് സപ്ലിമെന്റുകള്‍ കഴിക്കുക

ഫുഡ് സപ്ലിമെന്റുകള്‍ കഴിക്കുക

മേല്‍പറഞ്ഞ മാര്‍ഗങ്ങള്‍ ഒന്നും ഫലപ്രദമാകുന്നില്ല എന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. നിങ്ങളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍ക്ക് കഴിയും. പ്രസവത്തിന് മുമ്പ് വേണ്ട വിറ്റാമിനുകള്‍, നിയാസിന്‍ ടാബ്ലെറ്റുകള്‍, അയണ്‍, കാത്സ്യം എന്നിവയും കഴിക്കേണ്ടി വരും. ഇതിന് പുറമെ കോഡ് ലിവര്‍ ഓയില്‍ പോലുള്ള മറ്റ് അവശ്യ സപ്ലിമെന്റുകളും കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം.

English summary

Why You Start Disliking Your Favourite Food During Pregnancy

Do you know why you start disliking your favourite food during your pregnancy? Read to know more.
Story first published: Saturday, November 18, 2017, 10:48 [IST]
X
Desktop Bottom Promotion