ഇരട്ടക്കുട്ടികളാണെങ്കില്‍ ഭക്ഷണം ഇങ്ങനെ

Posted By:
Subscribe to Boldsky

നിങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഇരട്ടക്കുട്ടികളെയാണോ? എങ്കില്‍ ഭക്ഷണ കാര്യത്തില്‍ സാധാരണ ഗര്‍ഭധാരണത്തില്‍ നിന്നും അല്‍പം കൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന് ആവശ്യമായ പോഷകം ലഭിക്കുന്നത്.

ബുദ്ധിയുള്ള കുഞ്ഞിന് ഗര്‍ഭകാലത്ത് പിസ്ത

സാധാരണ ഗതിയില്‍ ഒരു കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ ഗര്‍ഭിണികള്‍ 300കലോറിയാണ് ആവശ്യമുള്ളത്. എന്നാല്‍ ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ഒരു കുട്ടിക്ക് 150-300 കലോറി വരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികള്‍ക്കായി 450-600 കലോറി വരെ അത്യാവശ്യമായി വേണം. ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ പാലിക്കേണ്ട ഡയറ്റ് നോക്കാം.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇവയിലാകട്ടെ ഫോളിക് ആസിഡ് ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദിവസത്തില്‍ അഞ്ച് പഴങ്ങളെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം.

ഇറച്ചി

ഇറച്ചി

ഡയറ്റിന് പറ്റിയ സമയം അല്ല ഗര്‍ഭകാലം. ദിവസവും 80 ഗ്രാം എങ്കിലും പ്രോട്ടീന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. മത്സ്യം, ഇറച്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവയിലുള്ള അമിനോ ആസിഡുകള്‍ കുട്ടികളുടെ മസ്തിഷ്‌കത്തിന്റേയും ടിഷ്യൂ, പേശികള്‍ എന്നിവയുടെ വളര്‍ച്ചയെ സഹായിക്കുന്നു.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍ കുഞ്ഞിന്റെ ബുദ്ധിയേയും വളരെയധികം സഹായിക്കുന്നു.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

ഭക്ഷണ കാര്യത്തില്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പാല്‍. കാല്‍സ്യത്തിന്റെ അളവ് കുഞ്ഞുങ്ങളുടെ അസ്ഥി വികസിപ്പിക്കുകയും ഹൃദയത്തിന്റേയും പേശികളുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ദിവസവും നാല് ഗ്ലാസ്സ് പാല്‍ കുടിക്കുക.

വെള്ളം

വെള്ളം

ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളം. വെള്ളത്തിന്റെ അളവ് കുറയുന്നത് അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാന്‍ കാരണമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

സപ്ലിമെന്റ്‌സ്

സപ്ലിമെന്റ്‌സ്

അയേണ്‍, കാല്‍സ്യം അടങ്ങിയ സപ്ലിമെന്റുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ സുപ്രധാന ഘടകങ്ങളും കുഞ്ഞിനും അമ്മക്കും ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്തരം സപ്ലിമെന്റുകള്‍.

English summary

Twin Pregnancy Diet What You Should Eat

Expecting twins? Did you know that you need to eat more than women carrying one baby? But how much more, and what is the right diet? Read twin pregnancy diet
Story first published: Tuesday, June 20, 2017, 16:30 [IST]