മത്സ്യം കഴിക്കാം ഗര്‍ഭം ധരിക്കാം

Posted By:
Subscribe to Boldsky

പലര്‍ക്കും ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള തടസ്സങ്ങളും പല ദമ്പതിമാരും നേരിടാറുണ്ട്. ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു നിമിഷമാണ് അമ്മയാവുക എന്നത്. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഗര്‍ഭധാരണം വൈകുകയോ നടക്കാതിരിക്കുകയോ ചെയ്യാം. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതീയും പല വിധത്തിലാണ് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പ്രത്യുത്പാദന ശേഷി കുറക്കുന്നത്. വന്ധ്യതയാണ് പലപ്പോഴും അമ്മയെന്ന മോഹത്തിന് വിലങ്ങ് തടിയാവുന്നത്. എന്നാല്‍ ഭക്ഷണത്തിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇതു വഴി ഫോളിക് ആസിഡും അയേണും മറ്റ് വിറ്റാമിനുകളും പ്രോട്ടീനും എല്ലാം ഭക്ഷണത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇരുമ്പ് ഗര്ഡഭപാത്രത്തിനകത്തെ പാളികള്‍ ആരോഗ്യത്തോടെ വികസിക്കുന്നതിനും സഹായിക്കുന്നു. ഒരിക്കലും ഇലക്കറികള്‍ കഴിക്കാതിരിക്കരുത്. ഇത്തരത്തില്‍ പല വിധത്തിലുള്ള പച്ചക്കറികളും ഇലക്കറികളും ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. പക്ഷേ ഏതൊക്കെ പച്ചക്കറികളാണ് ഗര്‍ഭധാരണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

കുഞ്ഞിന് നിറവും മൃദുത്വവും നല്‍കും എണ്ണ

ചില ഭക്ഷണങ്ങള്‍ ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നവയാണ്. എന്നാല്‍ ചിലതാകട്ടെ പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കേണ്ടതും ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യത്തിനും ഗര്‍ഭധാരണത്തിനും സഹായിക്കുന്നുത് എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്തും പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

എന്‍സൈമുകളും ഫാറ്റി ആസിഡും അടങ്ങിയ പാല്‍ ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. പാലും മോരും തൈരും എല്ലാം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് ഗര്‍ഭധാരണത്തിന് പെട്ടെന്ന് സഹായിക്കുന്നു.

പഴങ്ങള്‍

പഴങ്ങള്‍

ഗര്‍ഭധാരണത്തിനു വേണ്ടി തയ്യാറെടുക്കുന്നവര്‍ ദിവസവും പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കോശങ്ങളുടെ എല്ലാ വിധത്തിലുള്ള തകരാറുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 മുട്ട

മുട്ട

പ്രോട്ടീന്‍, മിനറല്‍സ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് കൊണ്ട് ഗര്‍ഭധാരണം പെട്ടെന്നാവുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ എല്ലിന്റേയും പല്ലിന്റേയും ആ രോഗ്യത്തിന് സഹായിക്കുന്നു. ഇത് ഗര്‍ഭധാരണ സമയത്തും പ്രസവ ശേഷവും കഴിക്കാവുന്നതാണ്.

നട്‌സ്

നട്‌സ്

നട്‌സ് ആണ് മറ്റൊന്ന്. ഇതും ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. ഇത് ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പ്രോട്ടീനും മറ്റും നല്‍കുന്നു. മാത്രമല്ല പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സഹായിക്കുന്നു.

മത്സ്യം

മത്സ്യം

മത്സ്യവും മറ്റ് കടല്‍ വിഭവങ്ങളും എല്ലാം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക് എന്നിവയെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഇലക്കറികള്‍

ഇലക്കറികള്‍

ധാരാളം ഇലക്കറികള്‍ ശീലമാക്കുക. ഫോളിക് ആസിഡിന്റെ സാന്നിധ്യം ഇതില്‍ ധാരാളം ഉണ്ടാവുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ധാരാളം വിറ്റാമിനുകളും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്.

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ചില ഭക്ഷണങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ചിലതാണ് പച്ചക്കറികളും പഴങ്ങളും ഗോതമ്പും അരിയും എല്ലാം. ഇതെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചിലതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിനും ഗര്‍ഭധാരണത്തിനും സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉത്തമമാണ്.

 പൈനാപ്പിള്‍

പൈനാപ്പിള്‍

ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ടും ദോഷം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ എന്തുകൊണ്ടും പൈനാപ്പിള്‍ കഴിക്കണം. ഇത് പ്രത്യുത്പാദന ഹോര്‍മോണുകളുടെ എണ്ണത്തില്‍ വലിയ പങ്ക് വഹിക്കുന്നു. ഇത് ദഹന ക്രമത്തിനും ശാരിരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

ധാരാളം മഞ്ഞള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മഞ്ഞള്‍. ഗര്‍ഭധാരണ ശേഷി ഉയര്‍ത്താന്‍ മഞ്ഞള്‍ വളരെ മുന്നിലാണ്. അതുകൊണ്ട് തന്നെ കറികളില്‍ മഞ്ഞളിന്റെ സാന്നിധ്യം ഉയര്‍ത്താന്‍ ശ്രമിക്കുക.

 ബദാം

ബദാം

ബദാം ധാരാളം കഴിക്കുന്നത് ആരോഗ്യവും ബുദ്ധിയുമുള്ള കുഞ്ഞിന് സഹായിക്കുന്നു. ശരീരത്തിന് ഉത്തേജനം നല്‍കാന്‍ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് ബദാം. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ ബദാം കഴിക്കേണ്ടത് അത്യാവശ്യമാണ്.

മത്തന്‍ കുരു

മത്തന്‍ കുരു

മത്തന്‍ കുരുവാണ് മറ്റൊന്ന്. ഇത് ഭ്രൂണാവസ്ഥയില്‍ കോശവിഭജനത്തിന് സഹായിക്കുന്ന സിങ്ക് അടങ്ങിയ ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ സ്ഥിരസാന്നിധ്യമാക്കുന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

English summary

Foods That Can Help You Get Pregnant

Trying to conceive? Here are the foods you should be eating to boost your chances at baby making.
Story first published: Monday, December 11, 2017, 17:06 [IST]