അബോർഷനു ശേഷമുള്ള ഗർഭധാരണം

By: Soumya Ajin
Subscribe to Boldsky

അബോർഷൻ മാനസികമായും ശാരീരികമായും നമ്മളെ തളർത്തുന്നു. ഒരു കുഞ്ഞിന്റെ നഷ്ടം എന്ത് കാരണം കൊണ്ടുള്ളതായാലും അതിന്റെ വിഷമത്തിൽ നിന്നും മുക്തി നേടാൻ നമുക്ക് കുറച്ചു സമയം വേണ്ടി വരും.

അതിലുപരി നമ്മൾ അറിഞ്ഞിരിക്കണം അബോർഷൻ ഒരു അവസാന വാക്കല്ല. കുഞ്ഞു ഇനിയും ഉണ്ടാവും എന്ന ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. അതിലുപരി നമ്മൾ അറിഞ്ഞിരിക്കണം അബോർഷൻ ഒരു അവസാന വാക്കല്ല. കുഞ്ഞു ഇനിയും ഉണ്ടാവും എന്ന ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്.

മിക്കവാറുമുള്ള സ്ത്രീകൾ ഒരു അബോർഷനു ശേഷം ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാറുണ്ട്. ഗർഭം അലസതയ്ക്ക് ശേഷം ഗർഭധാരണം പ്ലാൻ ചെയ്യുന്നുണ്ടങ്കിൽ പല കാര്യങ്ങൾ ശ്രെദ്ധിക്കുക.

ഇവിടെ പറയുന്ന ചില കാര്യങ്ങൾ ശ്രെദ്ധിച്ചാൽ എപ്പോൾ ഗർഭധാരണം വേണമെന്നും എന്തൊക്കെ ടെസ്റ്റ്‌ വേണമെന്നും അറിയാൻ കഴിയും.

വീണ്ടുമൊരു ഗർഭധാരണത്തിനു നിങ്ങൾ മാനസികമായും ശാരീരികമായും തയ്യാറായി കഴിഞ്ഞാൽ കുറച്ചു മുൻകരുതൽ അത്യന്തപേക്ഷിതമാണ്. ആദ്യം ഒരു ഡോക്ടറെ കണ്ടു നിങ്ങൾ ശാരീരികമായി തയ്യാർ ആണോന്നു ഉറപ്പിക്കുക. വീണ്ടുമൊരു ഗർഭധാരണത്തിനു ഒരുപാട് കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആദ്യമേ ഒരു ഡോക്ടറെ കണ്ടു അഭിപ്രായങ്ങൾ ചോദിക്കാം.

താഴെ പറയുന്ന ടെസ്റ്റുകൾ മിക്ക ഡോക്ടർമാരും പറയുന്നതാണ്.

രക്ത പരിശോധന :

രക്ത പരിശോധന :

രക്ത പരിശോധനയിലൂടെ എന്തെങ്കിലും കുഴപ്പങ്ങളോ ഹോർമോൺ പ്രശ്നങ്ങളോ പ്രതിരോധസംവിധാനങ്ങളിലെ പ്രശ്നങ്ങൾ എന്നിവ കണ്ടുപിടിക്കാൻ കഴിയും.

ഒരു ഡോക്ടർക്ക് മാത്രമേ നിങ്ങളുടെ ഗർഭമലസലിന്റെ പൂർവ്വസ്ഥിതി വെച്ചു വേണ്ട രീതിയിലുള്ള രക്തപരിശോധന നിർദേശിക്കാൻ കഴിയുകയുള്ളൂ.

 ക്രോമസോമാൽ ടെസ്റ്റ്‌

ക്രോമസോമാൽ ടെസ്റ്റ്‌

തുടരെയുള്ള ഗർഭമലസലിനു ക്രോമസോമുകൾ ഒരു കാരണമാണ്. അതുകൊണ്ട് ഗർഭധാരണത്തിനു മുൻപായി നിങ്ങൾ പങ്കാളിയോടൊപ്പം രക്തപരിശോധന നടത്തി ക്രോമസോo പ്രശ്നങ്ങൾ ഇല്ലെന്നു ഉറപ്പ് വരുത്താൻ ശ്രെദ്ധിക്കുക.

ആൾട്രാ സൗണ്ട് സ്കാൻ

ആൾട്രാ സൗണ്ട് സ്കാൻ

സാധാരണയായി ആൾട്രാ സൗണ്ട് ചെയ്യുന്നത് നിങ്ങളുടെ ഗർഭപാത്രത്തിന്റെയും സെർവിക്സ്ന്റെയും ആരോഗ്യം പരിശോധിക്കാൻ വേണ്ടിയാണ്. സ്കാൻ പുറമെയോ അകമേയോ അവസ്ഥ അനുസരിച്ചു ചെയ്യാറുണ്ട്.നല്ല ഒരു ആന്തരിക പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഗർഭധാരണത്തിനു വേണ്ടിയുള്ള സിഗ്നൽ തരും.

ഹിസ്‌ട്രോസ്കോപ്പി

ഹിസ്‌ട്രോസ്കോപ്പി

ഹിസ്‌ട്രോസ്കോപ്പ് എന്നൊരു ചെറിയ ഉപകരണം ഗർഭപാത്രത്തിലേക്ക് കടത്തി വിടുന്നു. അപ്പോൾ ഡോക്ടർ സലൈൻ ഉപയോഗിച്ച് ഗർഭാശയ ഭിത്തിയിൽ വികാസമുണ്ടാക്കി ഫെല്ലോപിയൻ ട്യൂബ് പരിശോധിക്കുന്നു. അത് കാരണം എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായൊന്ന് ഈ ടെസ്റ്റ്‌ വഴി കണ്ടുപിടിക്കാൻ കഴിയും.

ഹിസ്റ്ററോസാൾപിഞ്ജഗ്രാഫി:

ഹിസ്റ്ററോസാൾപിഞ്ജഗ്രാഫി:

ഈ ടെസ്റ്റ്‌നു ഡൈ ഉപയോഗിച്ച് ഗർഭാശയ ഭിത്തിയും ഫലോപ്പിയൻ ട്യൂബ്സുo എക്സ്റെ എടുത്തു പരിശോധിക്കാൻ കഴിയും. ഈ ടെസ്റ്റ്‌കൾ എല്ലാം നിങ്ങളുടെ ഡോക്ടറെന്റെ അഭിപ്രായം അനുസരിച്ചു ചെയ്യേണ്ട കാര്യങ്ങൾ ആണ്.

സോണോഹിസ്റ്ററോഗ്രാം :

സോണോഹിസ്റ്ററോഗ്രാം :

ഒരു ദ്രാവകം ഗർഭശയത്തിലേക്ക് കുത്തിവെച്ചു ഗർഭാശയ കോശങ്ങളുടെ അവസ്ഥ അൾട്രാസൗണ്ട് സ്കാൻ വഴി പരിശോധിക്കുന്ന രീതിയാണ് ഇത്.

അബോർഷനു ശേഷം ഗർഭധാരണത്തിനുള്ള നല്ല സമയം

അബോർഷനു ശേഷം ഗർഭധാരണത്തിനുള്ള നല്ല സമയം

അബോർഷനു ശേഷം ഗർഭാശയം പഴയ സ്ഥിതിയിൽ ആയ ശേഷം ഗർഭധാരണം സാധ്യമാവും. എങ്കിലും നമ്മുടെ മാനസികമായുള്ള തയ്യാറെടുപ്പാണ് പ്രധാനം.

മിക്കവാറുമുള്ള ഡോക്ടർമാർ അബോർഷൻ കഴിഞ്ഞു ആറുമാസത്തിനു ശേഷം ഗർഭധാരണത്തിനു തയ്യാർ എടുക്കാൻ ഉപദേശിയ്ക്കാറുണ്ട്. എത്ര അബോർഷൻ ഉണ്ടായിട്ടുണ്ട് അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യം എന്നിങ്ങനെ പല കാര്യങ്ങൾ നോക്കിയ ശേഷം മാത്രമേ ഗർഭധാരണത്തെ പറ്റി ചിന്തിക്കാൻ പാടുള്ളു.

English summary

Things To Know about Pregnancy After An Abortion

Things To Know about Pregnancy After An Abortion, read more to know about,
Story first published: Wednesday, June 28, 2017, 16:13 [IST]
Subscribe Newsletter