ഭാര്യ ഗര്‍ഭിണിയെങ്കില്‍ ഭര്‍ത്താവറിയേണ്ട രഹസ്യം

Posted By:
Subscribe to Boldsky

ഗര്‍ഭകാലം സാധാരണ ഏതൊരു ജീവിത രീതിയേയും പോലെ പോവേണ്ട ഒന്‌നാണ്. ഒരിക്കലും ഗര്‍ഭാവസ്ഥയെ ഒരു രോഗാവസ്ഥയായി കാണാതെ തന്നെ സാധാരണ ജീവിതത്തെ പോലെ തന്നെ കണക്കാക്കണം. എന്നാല്‍ പല സ്ത്രീകളും ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ അതൊരു രോഗാവസ്ഥ കണക്കെയാണ് എടുക്കാറുള്ളത്.

പുരുഷന്റെ പ്രത്യുത്പാദന ശേഷിക്ക് ഈ ഭക്ഷണം

ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ ഭര്‍ത്താവിന് ചില ഉത്തരവാദിത്വങ്ങളും കടമകളും എല്ലാം ഉണ്ട്. കുഞ്ഞിനെ ചുമക്കുന്നത് ഭാര്യയാണ് എന്നതു കൊണ്ട് തന്നെ ഭാര്യയേും കുഞ്ഞിനേയും അറിയേണ്ടതും പരിചരിക്കേണ്ടതും ഓരോ ഭര്‍ത്താക്കന്‍മാരുടേയും കടമയാണ്. എന്തൊക്കെ കാര്യങ്ങളാണ് ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ ഭര്‍ത്താവ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

ശ്രദ്ധയും കരുതലും

ശ്രദ്ധയും കരുതലും

ഗര്‍ഭം ധരിച്ചിരിക്കുന്ന ഒമ്പത് മാസക്കാലയളവിലും അമ്മയ്ക്ക് ഏറെ ശ്രദ്ധയും കരുതലും നല്‍കണം. കുഞ്ഞിനെ വയറ്റില്‍ കൊണ്ടു നടക്കുന്നു എന്നതു മാത്രമല്ല നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളും അവരില്‍ ഉണ്ടാകുന്നുണ്ട്. ഈ മാസങ്ങളില്‍ ഭര്‍ത്താവിന്റെ പിന്തുണ വളരെ ആവശ്യമാണ്.

 ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

പല ഭര്‍ത്താക്കന്‍മാരെ സംബന്ധിച്ചും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലയളവാണിത്. എന്നും കണ്ടു കൊണ്ടിരിക്കുന്നവരാണെങ്കിലും ഈ മാസങ്ങളിലെ ഭാര്യമാരുടെ മാറ്റങ്ങളും പ്രത്യേക ആവശ്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ പലരിലും ആശങ്ക ഉണ്ടാവാറുണ്ട്.

ഉത്കണ്ഠ സ്വാഭാവികം

ഉത്കണ്ഠ സ്വാഭാവികം

ആദ്യമായി അച്ഛനാവുന്നവര്‍ക്ക് ആദ്യമായി അമ്മയാവുന്നരേക്കാള്‍ ഉത്്കണ്ഠ ഉണ്ടാകുമെന്നാണ് പറയുന്നത്. വയറിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കറിയില്ല അതിനാല്‍ അമ്മയെയും കുഞ്ഞിനെയും അമിതമായി സംരക്ഷിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ അമിത പരിചരണം സാഹചര്യം കൂടുതല്‍ വഷളാക്കും.

 നിങ്ങള്‍ കൂടെയുണ്ടെന്ന്

നിങ്ങള്‍ കൂടെയുണ്ടെന്ന്

ഗര്‍ഭാവസ്ഥയും കുട്ടിയുടെ ജനനവും ഏറെ ആശങ്കള്‍ ഉണ്ടാക്കിയെന്നിരിക്കും പ്രത്യേകിച്ച് ആദ്യ കുട്ടിയാണെങ്കില്‍. അതുകൊണ്ട് എന്താവശ്യത്തിനും നിങ്ങള്‍ കൂടെ ഉണ്ടെന്നുള്ള ഉറപ്പ് പങ്കാളിക്ക് നല്‍കുക. അവരുടെ ആശങ്കള്‍ കുറയ്ക്കാനും നല്ല അമ്മയായി മാറാനും ഇത് അവരെ സഹായിക്കും.

 അറിവ് നേടുക

അറിവ് നേടുക

ഗര്‍ഭാവസ്ഥയുടെ ഓരോ ഘട്ടകളിലും പങ്കാളി കടന്നു പോകുന്ന അവസ്ഥകളെ കുറിച്ച് ബുക്കുകള്‍ വായിച്ചും നെറ്റില്‍ തിരഞ്ഞും മനസ്സിലാക്കുക. അച്ഛനാകാന്‍ പോകുന്നവര്‍ ഗര്‍ഭാവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഡോക്ടറെ ഒരുമിച്ച് കാണുക

ഡോക്ടറെ ഒരുമിച്ച് കാണുക

ഡോക്ടറെ കാണേണ്ട ദിവസങ്ങള്‍ അടയാളപ്പെടുത്തി വയ്ക്കുക. ഡോക്ടറെ കാണാന്‍ ഭാര്യയ്‌ക്കൊപ്പം പോകുന്നത് അവരെ മാനസികമായി പിന്താങ്ങുന്നതിനൊപ്പം അവരുടെ ശരീത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനും സഹായിക്കും. കൂടാതെ ഗര്‍ഭാവസ്ഥയെ സംബന്ധിക്കുന്ന നിങ്ങളുടെ സംശയങ്ങള്‍ക്ക് ഡോക്ടറുടെ പക്കല്‍ നിന്നും നിര്‍ദ്ദേശം നേടാനും സഹായിക്കും.

 തയ്യാറാവുക

തയ്യാറാവുക

ഗര്‍ഭാവസ്ഥയുടെ അവസാന ആഴ്ചകള്‍ അടുക്കുമ്പോള്‍ ഭാര്യയുടെ ഹോസ്പിറ്റല്‍ ബാഗ് തയ്യാറാക്കി വയ്ക്കുക. കുട്ടിയ്ക്കാവശ്യമായി വരുന്ന വസ്ത്രങ്ങള്‍, ഡയപ്പെര്‍, മരുന്നുകള്‍ എന്നിവയെല്ലാം മുന്‍ കൂട്ടി തയ്യാറാക്കി വയ്ക്കുക. അങ്ങനെയെങ്കില്‍ അമ്മയും കുഞ്ഞും ഹോസ്പിറ്റലില്‍ നിന്നും വീട്ടിലെത്തിയാലും കാര്യങ്ങള്‍ എളുപ്പമായിരിക്കും.

English summary

Things All Men Should Know About Pregnant Women

Things All Men Should Know About Pregnant Women read on.
Story first published: Monday, August 7, 2017, 17:40 [IST]