ഈ പത്ത്‌ പഴങ്ങള്‍ അത്ര നിസ്സാരമല്ല

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് അമ്മക്കും കുഞ്ഞിനും ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് അമ്മ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ്. ഗര്‍ഭകാലത്താകട്ടെ ഡയറ്റില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധ നല്‍കണം. ഫൈബര്‍, വിറ്റാമിന്‍, മിനറല്‍സ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

സംഭോഗം കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാല്‍ ഗര്‍ഭധാരണം?

ചില പഴങ്ങള്‍ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ടതുണ്ട്. ഇനി പറയുന്ന പത്ത് പഴങ്ങളും ഗര്‍ഭിണികള്‍ കഴിച്ചിരിക്കണം. വിറ്റാമിന്‍ സിയും മറ്റ് ഘടകങ്ങളും അടങ്ങിയിട്ടുള്ള പഴങ്ങള്‍ കഴിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ പഴങ്ങളാണ് അവ എന്ന് നോക്കാം.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ആള് വിദേശിയാണെങ്കിലും ആപ്രിക്കോട്ട് കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആപ്രിക്കോട്ടില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു.

ചെറി

ചെറി

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ചെറി. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന അണുബാധ ഇല്ലാതാക്കാന്‍ ചെറി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല പവ്വര്‍ഫുള്‍ ആന്റി ഓക്‌സിഡന്റ് കൊണ്ട് ശക്തമാണ് ചെറി എന്ന കാര്യത്തിലും സംശയം വേണ്ട.

മുന്തിരി

മുന്തിരി

ഗര്‍ഭകാലത്ത് ഏത് അവസ്ഥയിലും കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മുന്തിരി. ഗ്ലൂക്കോസ്, ഫ്രക്ടോസ്, സിലിസിക് ആസിഡ് തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇതിലുള്ള എന്‍സൈമുകള്‍ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

പേരക്ക

പേരക്ക

പേരക്കയാണ് മറ്റൊരു ഫലം. ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും പേരക്ക് കഴിക്കാന്‍ തന്നെ കൊതിയായിരിക്കും. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഫ്‌ളവനോയ്ഡുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് പേരക്ക.

കിവി

കിവി

നമ്മുടെ നാട്ടില്‍ വളരെ വിരളമായാണ് ലഭിക്കാറുള്ളതെങ്കിലും കിവി പഴത്തിന്റെ മേന്മ അതൊന്ന് വേറെ തന്നെയാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ കിവി നല്ലതാണ്.

 ആപ്പിള്‍

ആപ്പിള്‍

ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിക്കുന്നത് പല തരത്തിലാണ് കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധ ശേഷിയും ആരോഗ്യവും സംരക്ഷിക്കുകയും ആസ്ത്മ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു ആപ്പിള്‍.

മാങ്ങ

മാങ്ങ

പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയുന്നത് വെറുതേയല്ല. പച്ചമാങ്ങ കഴിക്കാന്‍ ഗര്‍ഭിണികള്‍ക്ക് ഉത്സാഹം കൂടുതലായിരിക്കും. എന്നാല്‍ പഴുത്ത മാങ്ങയാണ് ഗര്‍ഭകാല പ്രതിസന്ധികളില്‍ നിന്നും മോചനം നല്‍കുന്ന ഒന്ന്. ഗര്‍ഭിണികളില്‍ ഇടക്കിടക്കുണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ മാങ്ങ സഹായിക്കുന്നു.

സബര്‍ജില്‍

സബര്‍ജില്‍

സബര്‍ജില്‍ പഴം നമ്മുടെ നാട്ടിലെ സ്ഥിരം സഞ്ചാരിയാണ്. ഇതില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചക്കാവശ്യമായ പല ഘടകങ്ങളും സബര്‍ജില്ലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ സബര്‍ജില്‍ കഴിക്കുന്നതിനു മുന്‍പ് ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

സ്‌ട്രോബെറി

സ്‌ട്രോബെറി

ദിവസവും ഒരു ബൗള്‍ സ്‌ട്രോബെറി കഴിച്ചാലും ദോഷം പറയാന്‍ പറ്റില്ല. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് സ്‌ട്രോബെറി. മാംഗനീസ്, പൊട്ടാസ്യം എന്നിവ കൊണ്ടും സമ്പുഷ്ടമാണ് സ്‌ട്രോബെറി.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ വിറ്റാമിന്‍ എ, സി, ബി6 എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ധാരാളം മിനറല്‍സ് തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന നെഞ്ചെരിച്ചില്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് തണ്ണിമത്തന്‍ കഴിച്ചാല്‍ ഈ പ്രതിസന്ധികള്‍ ഇല്ലാതാക്കാം.

English summary

Ten Nutritious Fruits To Eat During Pregnancy

Are you unaware of fruits that need to be included in your diet? Here is an article which gives you list of fruits to eat during pregnancy as diet plays a vital role during your pregnancy.
Story first published: Monday, June 26, 2017, 14:37 [IST]
Subscribe Newsletter