ഗര്‍ഭിണികള്‍ കിടക്കും മുമ്പ് ഈന്തപ്പഴം കഴിക്കണം

Posted By:
Subscribe to Boldsky

ഭക്ഷണ കാര്യത്തിലും ആരോഗ്യ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്ത് പല വിധത്തില്‍ ഭക്ഷണ നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ ഒരു പോലെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ചില ഭക്ഷണങ്ങളാകട്ടെ നിര്‍ബന്ധമായും കഴിച്ചിരിക്കണം.

കുട്ടിയുടെ ആരോഗ്യം; ഒരു മുട്ട ഒരു ദിവസം

എന്നാല്‍ ഇത്തരത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഇത് ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ്. എങ്ങനെയെല്ലാം ഈന്തപ്പഴം ഗര്‍ഭകാലത്ത് സഹായിക്കും എന്ന് നോക്കാം.

നല്ല പഞ്ചസാര

നല്ല പഞ്ചസാര

ഗര്‍ഭകാലത്ത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. പഞ്ചസാരയാണ് ഏറ്റവും കൂടുതല്‍ എനര്‍ജി നല്‍കുന്ന ഒന്ന്. അതുകൊണ്ട് തന്നെ പലപ്പോഴും ഈന്തപ്പഴത്തില്‍ നിന്നും ലഭിയ്ക്കുന്ന പഞ്ചസാര എന്തുകൊണ്ടും നല്ലതാണ്.

 പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീനാണ് മറ്റൊന്ന്. ഈന്തപ്പഴത്തില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്. അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

 ഫൈബര്‍

ഫൈബര്‍

ആരോഗ്യകരമായ ദഹന വ്യവസ്ഥക്ക് സഹായിക്കുന്ന ഒന്നാണ് ഫൈബര്‍. ഗര്‍ഭകാലത്ത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അതുകൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.

 ഫൊളേറ്റ്

ഫൊളേറ്റ്

അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈന്തപ്പഴം സഹായിക്കുന്നു. ഫോളിക് ആസിഡ് അല്ലെങ്കില്‍ ഫൊളേറ്റ് പുതിയ കോശങ്ങള്‍ക്ക് രൂപം കൊടുക്കുയും ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെയുടെ അഭാവം ഗര്‍ഭസ്ഥ ശിശുക്കളില്‍ രക്തം കട്ടപിടിക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് ധാരാളം വിറ്റാമിന്‍ കെ അടങ്ങിയ ഈന്തപ്പഴം കഴിക്കാം.

അയേണ്‍

അയേണ്‍

അയേണ്‍ ആണ് മറ്റൊന്ന്. ശരീരകോശങ്ങള്‍ക്കാവശ്യമായ ഓക്‌സിജന്‍ നല്‍കുന്നതിന് അയേണ്‍ സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യമാണ് മറ്റൊന്ന്. ഇത് രക്തസമ്മര്‍ദ്ദം കൃത്യമാക്കാനും ശരീരത്തിലെ വാട്ടര്‍ ബാലന്‍സ് കൃത്യമാക്കാനും ഗര്‍ഭകാലത്ത് സഹായിക്കുന്നു. പൊട്ടാസ്യം ധാരാളം ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുമുണ്ട്.

 മഗ്നീഷ്യം

മഗ്നീഷ്യം

ഹൃദയസ്പന്ദന നിരക്ക് അമ്മയുടേയും കുഞ്ഞിന്റേയും കൃത്യമാക്കാന്‍ ഈന്തപ്പഴം സഹായിക്കുന്നു. ഇതിന് കാരണമാകുന്നത് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യമാണ്.

English summary

Surprising Benefits Of Dates During Pregnancy

Having dry fruits during pregnancy is welcome. What about dates? The benefits of eating dates are many. Read on to know the nutritional facts and more.