പ്രസവം സിസേറിയനോ നോര്‍മലോ, നേരത്തേയറിയാം

Posted By:
Subscribe to Boldsky

പ്രസവമടുക്കുന്തോറും എല്ലാ സ്ത്രീകളിലും ആകുലതകള്‍ കൂടുതലായിരിക്കും. സിസേറിയനാണോ സാധാരണ പ്രസവമാണോ എന്നത് പലപ്പോഴും ഗര്‍ഭിണികള്‍ക്ക് മാത്രമല്ല ഭര്‍ത്താവിനും കൂടി ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഇത് മുന്‍കൂട്ടി അറിയാന്‍ പറ്റും. പ്രസവം സിസേറിയന്‍ ആണോ നോര്‍മല്‍ ആണോ എന്ന്.

സ്മാര്‍ട്ടായ കുഞ്ഞിനായി ഗര്‍ഭധാരണം ഏത് മാസത്തില്‍

പ്രസവമടുക്കുന്തോറും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളിലൂടെ ഇത് മനസ്സിലാക്കാന്‍ കഴിയും. അല്‍പം വേദനിച്ചാലും സാധാരണ പ്രസവം തന്നെയാണ് എല്ലാവരും തിരഞ്ഞെടുക്കുക. സാധാരണ പ്രസവമാണ് നിങ്ങള്‍ക്കെന്ന് എങ്ങനെ മനസ്സിലാക്കാം നേരത്തേ എന്ന് നോക്കാം.

പ്രസവ വേദനയുടെ തുടക്കം

പ്രസവ വേദനയുടെ തുടക്കം

പ്രസവ വേദന തന്നെയാണ് ആദ്യ ലക്ഷണം. ഏകദേശം എട്ട് മുതല്‍ പതിനാല് മണിക്കൂര്‍ വരെ നീണ്ട് നില്‍ക്കുന്ന പ്രസവ വേദനയുണ്ട്. വേദന തുടങ്ങിക്കഴിഞ്ഞാല്‍ മനസ്സിലാക്കാം പ്രസവം അടുത്തെന്ന്.

സെര്‍വിക്‌സ് വികസിക്കുന്നു

സെര്‍വിക്‌സ് വികസിക്കുന്നു

നിങ്ങളുടെ സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയഗളത്തിന്റെ വ്യാപ്തം ഒന്നു മുതല്‍ പത്ത് സെന്റി മീറ്റര്‍ വരെയാവുന്നു. കുഞ്ഞിന്റെ തലയാണ് ആദ്യം കാണുന്നതെങ്കില്‍ പ്രസവം സാധാരണ രീതിയില്‍ നടക്കും. എന്നാല്‍ കാല്‍ ഭാഗമോ മറ്റേതെങ്കിലും ഭാഗമോ ആണെങ്കില്‍ സിസേറിയന്‍ അത്യാവശ്യമായിരിക്കും.

 സെര്‍വിക്‌സ് വികസിക്കാനുള്ള ബുദ്ധിമുട്ട്

സെര്‍വിക്‌സ് വികസിക്കാനുള്ള ബുദ്ധിമുട്ട്

പ്രസവ വേദന ഉണ്ടെങ്കിലും സെര്‍വിക്‌സ് വികസിക്കാതിരുന്നാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് അവസാനം സിസേറിയനിലേക്കാണ് എത്തുന്നത്.

പ്രസവസമയത്ത്

പ്രസവസമയത്ത്

പ്രസവ സമയത്ത് വരെ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളത് പോലെ ചലിക്കാനും ഭക്ഷണം കഴിക്കാനും വരെ കഴിയും. അതിനര്‍ത്ഥം ഒരു സാധാരണ പ്രക്രിയയാണ് പ്രസവം എന്നത് തന്നെ.

സിസേറിയന്‍ ചെയ്യേണ്ടത്

സിസേറിയന്‍ ചെയ്യേണ്ടത്

ഗര്‍ഭം ധരിച്ചത് ഇരട്ടക്കുട്ടികള്‍ ആണെങ്കിലോ, കുഞ്ഞിനും അമ്മക്കും എന്തെങ്കിലും അപകടാവസ്ഥയുണ്ടെങ്കിലോ കുഞ്ഞിന്റെ പോസിഷനില്‍ മാറ്റമുണ്ടെങ്കിലോ ആണ് പ്രധാനമായും സിസേറിയന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്.

പ്രസവശേഷം

പ്രസവശേഷം

യോനിയിലൂടെ കുഞ്ഞിനെ പുറന്തള്ളുന്നതാണ് പ്രസവം. ഇതില്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യഘട്ടം ഗര്‍ഭാശയ മുഖം ചുരുങ്ങുന്നതും വികസിക്കുന്നതുമാണ് രണ്ടാംഘട്ടമാണ് പ്രസവം മൂന്നാം ഘട്ടം എന്ന് പറയുന്നത് മറുപിള്ളയെ പുറന്തള്ളുന്നതാണ്.

 പ്രസവ വേദന

പ്രസവ വേദന

പ്രസവ വേദന തുടങ്ങുന്നത് തന്നെ കൊളുത്തിപ്പിടിക്കുന്ന തരത്തിലുള്ള പുറം വേദനയോ വയറു വേദനയോ ആണ്. ഇത് ഇടവിട്ട് ഉണ്ടാവുകയും ചെയ്യുന്നു.

English summary

Signs of Normal Delivery

If you have a general idea of what to expect in a normal delivery, it will help to keep your anxieties down.
Story first published: Tuesday, June 13, 2017, 12:48 [IST]