എന്തുകൊണ്ട് ഗര്‍ഭധാരണം സാധ്യമാകുന്നില്ല, കാരണമിതാ

Posted By:
Subscribe to Boldsky

ഗര്‍ഭം ധരിക്കുക, അമ്മയാവുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പല സ്ത്രീകളിലും ഗര്‍ഭധാരണം എന്നത് വലിയൊരു പ്രധാനപ്പട്ട കടമ്പയാവുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഗര്‍ഭധാരണം ഒരു സ്വപ്‌നമായി അവശേഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് കൃത്യമായ ചികിത്സയാണ് ആവശ്യമായി വേണ്ടത്. പലപ്പോഴും കൃത്യമായ ചികിത്സയില്ലാത്തതും കൃത്യമായ ജീവിത ശൈലി പിന്തുടരാത്തതും എല്ലാം ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്.

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതിലുപരി എന്താണ് ഇതിന്റെ യഥാര്‍ത്ഥ കാരണം എന്ന് കണ്ടെത്തേണ്ടതാണ് അത്യാവശ്യം. പലര്‍ക്കും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും മറ്റും മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നമ്മളെ കൊണ്ട് ചെന്നെത്തിക്കും.

ദമ്പതികള്‍ക്കിടയില്‍ മുപ്പത് വയസ്സിനുള്ളില്‍ തന്നെ ആദ്യത്തെ പ്രസവം നടന്നിരിക്കണം. ഇവരില്‍ തന്നെ ആദ്യ മാസം ഗര്‍ഭം ധരിക്കാനുള്ള സാധ്യത 30 ശതമാനം മാത്രമാണ്. 75 ശതമാനം സ്ത്രീകളും വിവാഹ ശേഷമുള്ള ആദ്യത്തെ ആറുമാസത്തിനുള്ളില്‍ ഗര്‍ഭിണിയാവുന്നു.

അമ്മ കുങ്കുമപ്പൂ കഴിച്ചാല്‍ കുഞ്ഞിന് നിറമില്ല

85 ശതമാനം ആളുകളും വിവാഹശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഗര്‍ഭം ധരിക്കുന്നു. 90 ശതമാനം സ്ത്രീകളും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഗര്‍ഭം ധരിക്കുന്നു. എന്നാല്‍ ചിലരില്‍ ഇത് നാലോ അഞ്ചോ വര്‍ഷം വരെ നീണ്ടു പോവുന്നു. ഇത്തരത്തില്‍ പലരിലും പല തരത്തിലാണ് ഗര്‍ഭകാലം ഉണ്ടാവുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ അത്യാവശ്യമാണ്.

എന്നാല്‍ ഇന്നത്തെ കാലത്ത് ഗര്‍ഭധാരണം ബുദ്ധിമുട്ടാവുന്നതിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ഇവയില്‍ തന്നെ ശാരീരികവും മാനസികവും ആയ പല പ്രശ്‌നങ്ങളും ഉണ്ടാവാം. എന്തൊക്കെയാണ് ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ എന്ന് നോക്കാം. ഇത്തരം പ്രശ്‌നങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് ചികിത്സിച്ചാല്‍ മാത്രമേ ഗര്‍ഭധാരണം സാധ്യമാവൂ. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 ലൈംഗിക ബന്ധത്തില്‍ കൂടുതലും കുറവും

ലൈംഗിക ബന്ധത്തില്‍ കൂടുതലും കുറവും

ലൈംഗിക ബന്ധത്തിലെ കൂടുതലും കുറവുമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ശാരീരിക ബന്ധം എന്ന് പറയുന്നത് ജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ ഇത് കൂടുതന്നതും അതേ സമയം താരതമ്യേന കുറയുന്നതും ഗര്‍ഭധാരണത്തെ ബാധിക്കുന്നു. ചിലര്‍ വിശ്വസിക്കുന്നത് കൂടുതല്‍ സമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ഗര്‍ഭധാരണത്തിന് സഹായിക്കും എന്നതാണ്. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണ്. കുറഞ്ഞ സമയത്തെ ലൈംഗിക ബന്ധവും പ്രതിസന്ധി സൃഷ്ടിക്കുന്നു.

അമിത സമ്മര്‍ദ്ദം

അമിത സമ്മര്‍ദ്ദം

അമിത സമ്മര്‍ദ്ദമാണ് മറ്റൊരു പ്രശ്‌നം. മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തെ ശാരീരികവും മാനസികവുമായി പ്രതിസന്ധിയിലാക്കുന്നു. ഇത് ഉത്കണ്ഠയിലേക്ക് നയിക്കുന്നു. പ്രത്യുത്പാദന ശേഷി കുറയാന്‍ പലപ്പോഴും ഉത്കണ്ഠ കാരണമാകുന്നു. മാനസിക സമ്മര്‍ദ്ദം ഉള്ളവര്‍ക്ക് ഒരിക്കലും കൃത്യമായി ഗര്‍ഭം ധരിക്കാനും ആര്‍ത്തവും കൃത്യമാവാനും സാധ്യതയില്ല. ഇത് പലപ്പോഴും പല വിധത്തിലാണ് ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്. ഇത് നിങ്ങളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങളും ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് ആദ്യം ഒഴിവാക്കേണ്ടത് മാനസിക സമ്മര്‍ദ്ദം എന്ന വില്ലനെയാണ്.

 സ്‌പേം കൗണ്ട് കുറയുന്നത്

സ്‌പേം കൗണ്ട് കുറയുന്നത്

സ്‌പേം കൗണ്ട് കുറയുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് പുരുഷന്‍മാരില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. ചലനാത്മകമല്ലാത്ത സ്‌പേം ആണ് ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നത്. ഇത് മാത്രമല്ല ബീജത്തിന്റെ ആരോഗ്യഗുണങ്ങള്‍ ഇല്ലാത്തതും പലപ്പോഴും ഇത്തരം പ്രതിസന്ധികളിലേക്ക് നയിക്കുന്നു. 30-40 ശതമാനം പുരുഷന്‍മാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ഉണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. കൃത്യമായ ജീവിത ശൈലിയും കൃത്യമായ ഭക്ഷണരീതിയും പിന്തുടരുകയാണ് ചെയ്യേണ്ടത്.

സെക്‌സിനു ശേഷം ബാത്ത്‌റൂമിലേക്ക് ഓടല്‍

സെക്‌സിനു ശേഷം ബാത്ത്‌റൂമിലേക്ക് ഓടല്‍

സെക്‌സിനു ശേഷം ബാത്ത് റൂമിലേക്ക് പോവുന്നതും ഗര്‍ഭധാരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് ബീജം ഗര്‍ഭപാത്രത്തിലേക്ക് പോവുന്നത് തടയുന്നു. അതുകൊണ്ട് തന്നെ സെക്‌സിനു ശേഷം ശരീരം വൃത്തിയാക്കാന്‍ ബാത്ത് റൂമില്‍ പോവുന്നത് തടയേണ്ട ഒന്ന് തന്നെയാണ്. ഇത് ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു.

അടിവസ്ത്രങ്ങള്‍ ഇറുകിപ്പിടിച്ചത്

അടിവസ്ത്രങ്ങള്‍ ഇറുകിപ്പിടിച്ചത്

സ്ത്രീ ആയാലും പുരുഷനായാലും അടിവസ്ത്രങ്ങള്‍ ഇറുകിപ്പിടിച്ചത് ധരിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിന്റെ ആകൃതിക്കനുസരിച്ച് കൃത്യമായ പാകത്തിനനുസരിച്ചുള്ള അടി വസ്ത്രങ്ങള്‍ ധരിക്കുന്നത് സ്‌പേം ഉത്പാദനം കുറക്കുകയും സ്ത്രീകളിലാണെങ്കില്‍ എയര്‍ സര്‍ക്കുലേഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും ഗര്‍ഭധാരണത്തെ പ്രതിസന്ധിയിലാക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. ഇത് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്നു. ഇതും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയോ ഗര്‍ഭം ധരിച്ചാലും അബോര്‍ഷന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ശരീരഭാരം കൂടിയോ കുറഞ്ഞോ ഇരിക്കുന്നത്

ശരീരഭാരം കൂടിയോ കുറഞ്ഞോ ഇരിക്കുന്നത്

ശരീരഭാരം കൂടിയോ കുറഞ്ഞോ ഇരിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ശരീരഭാരം കുറഞ്ഞാണ് കാണപ്പെടുന്നതെങ്കില്‍ നിങ്ങളില്‍ അണ്ഡവിസര്‍ജനം നടക്കുന്നത് കൃത്യമായല്ല എന്നതാണ് കാണിക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് അനുസരിച്ചായിരിക്കും നിങ്ങളുടെ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കേണ്ടത്. മാത്രമല്ല ശരീരഭാരം വര്‍ദ്ധിച്ചാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് ശരീരത്തിന്റെ ഭാരം എന്നും ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ കൃത്യമായ ശരീരഭാരം നിലനിര്‍ത്താം.

 ലൂബ്രിക്കന്റ്‌സിന്റെ അമിത ഉപയോഗം

ലൂബ്രിക്കന്റ്‌സിന്റെ അമിത ഉപയോഗം

ശാരീരിക ബന്ധത്തിന്റെ സമയത്ത് ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. ഇത് അമിതമായി ഉപയോഗിച്ചാല്‍ അത് പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ലൂബ്രിക്കന്റുകളില്‍ അധികം അസിഡിക് പി എച്ച് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കാന്‍ നില്‍ക്കുന്ന ബീജത്തെ നശിപ്പിക്കുന്നു. ഇത് ഗര്‍ഭധാരണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് തന്നെയാണ് പലപ്പോഴും പല വിധത്തില്‍ ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുന്നത്.

 ജീവിത നിലവാരം

ജീവിത നിലവാരം

ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായിരിക്കണം. മാത്രമല്ല നിങ്ങളുടെ ജീവിത രീതികളില്‍ തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പുകവലി, മദ്യപാനം, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗങ്ങള്‍, അമിതമായ ചായകുടി എന്നിവയെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവ തന്നെയാണ്. ഇവയെല്ലാം തന്നെ ബീജങ്ങളുടെ ആരോഗ്യത്തേയും ഉത്പാദനത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഇത് പലപ്പോഴും പല വിധത്തില്‍ ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇതെല്ലാം ഉപേക്ഷിക്കാന്‍ തയ്യാറാവണം.

കൃത്യമല്ലാത്ത ആര്‍ത്തവം

കൃത്യമല്ലാത്ത ആര്‍ത്തവം

സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥയിലാണെങ്കില്‍ അതും പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. ഇത് അണ്ഡവിസര്‍ജ്ജനത്തിനും കൃത്യമായ ബീജസങ്കലനം നടക്കുന്നതിനും എല്ലാം തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് കൃത്യമല്ലാത്ത ആര്‍ത്തവ ചക്രമാണ് നിങ്ങള്‍ക്കെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ അണ്ഡവിസര്‍ജനം ഉള്ളവരില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ അണ്ഡവിസര്‍ജനം കൃത്യമല്ലാത്തവരില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലാണ്.

English summary

Reasons Why You Are Not Getting Pregnant

Find out some common reasons why a woman may have trouble conceiving.
Story first published: Tuesday, October 17, 2017, 10:49 [IST]
Please Wait while comments are loading...
Subscribe Newsletter