ഗർഭിണികളുടെ സ്തനങ്ങളിൽ നിറവ്യത്യാസം കാണുന്നതിന്റെ കാരണങ്ങൾ

Posted By: Jibi Deen
Subscribe to Boldsky

അമ്മയാകുന്ന കാലഘട്ടം ഓരോ സ്ത്രീയുടെയും ആകാംഷ നിറഞ്ഞ കാലമാണ്.പ്രത്യേകിച്ച് നിങ്ങൾ ആദ്യത്തെ തവണയാണ് അമ്മയാകുന്നതെങ്കിൽ ആ സമയം മുഴുവനും അതിശയങ്ങളുടെ ദിനങ്ങളായിരിക്കും.ഒൻപത് മാസവും നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ കുറച്ചൊക്കെ അറിയാമെങ്കിലും പലതും നിങ്ങൾ അറിയാറില്ല.പ്രധാനമായും വയറിനും സ്തനങ്ങൾക്കുമാണ് മാറ്റങ്ങൾ കാണുന്നത്.ഈ സമയത്തു സ്തനങ്ങൾ വികസിക്കുകയും ചില സ്ത്രീകളിൽ പോഷകങ്ങൾ ധാരാളമടങ്ങിയ ഇളം മഞ്ഞ നിറത്തിലുള്ള കൊളസ്ട്രം സ്തനങ്ങളിൽ നിന്നും പുറത്തുവരും.

ഗര്‍ഭിണികള്‍ക്ക് എനര്‍ജി നല്‍കും എനര്‍ജി ഡ്രിങ്ക്‌

ഞരമ്പുകളിലൂടെ കൂടുതൽ രക്തപ്രവാഹം നടക്കുകയും ചെയ്യും. എന്നാൽ ഈ സമയത്തു സ്തനത്തിനു ചുറ്റും ,മുലക്കണ്ണിലും ഉണ്ടാകുന്ന നിറവ്യത്യാസത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഇത് എല്ലാ ഗർഭിണികളിലും ആദ്യ മൂന്നു മാസത്തിൽ കാണുന്നു. പ്രത്യേകിച്ച് ഇളം പിങ്ക് നിറത്തിൽ. അത് എന്തുകൊണ്ടെന്നറിയാൻ നിങ്ങൾക്ക് ആകാംക്ഷയില്ലേ ? അതിനായി തുടർന്ന് വായിക്കുക.

reasons for breast colour change in pregnancy

ഹോർമോണുകൾ

ഗർഭകാലത്തു ശരീരത്തിന് മാറ്റം സംഭവിക്കുന്നതുപോലെ ഹോർമോണുകൾക്കും മാറ്റമുണ്ടാകുന്നു.ഈസ്ട്രജനും പ്രോസ്ട്രജനും ഇതിനു കാരണക്കാരാണ്.ഗർഭാവസ്ഥയിൽ ഹോർമോണുകൾക്കൊപ്പം മെലാനിന്റെ അളവും കൂടുന്നു.മെലാനിനാണ് ചർമ്മത്തിനും മുടിക്കും കണ്ണിനുമെല്ലാം നിറം നൽകുന്നത്.അത്തരത്തിൽ മെലാനിന്റെ അളവ് കൂടുമ്പോൾ സ്തനങ്ങൾക്കു ചുറ്റുമുള്ള ചർമ്മം ഇരുണ്ട നിറമാകും.

reasons for breast colour change in pregnancy

സൂര്യനെ അഭിമുഖീകരിക്കുന്നത്

ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെങ്കിലും കൂടുതൽ സമയം സൂര്യപ്രകാശം കൊള്ളുന്നത് ചർമ്മത്തിന്റെ നിറം ഇരുണ്ടതാക്കുമെന്ന് പറയുന്നു.കൂടുതലായി സൂര്യപ്രകാശം കൊള്ളുന്നത് മെലാനിന്റെ അളവ് കൂട്ടുകയും അത് ചർമ്മത്തെയും സ്തനങ്ങൾക്കു ചുറ്റുമുള്ള പ്രദേശത്തെയും ഇരുണ്ട നിറമാക്കുകയും ചെയ്യും.

reasons for breast colour change in pregnancy

പരിണാമ വ്യത്യാസങ്ങൾ

പരിണാമ കാരണത്താൽ സ്തനങ്ങൾക്ക് ചുറ്റും നിറവ്യത്യാസം കാണുന്നു.അതുപോലെ തന്നെയാണ് നവജാതശിശുക്കൾക്ക് മങ്ങിയ കാഴ്ച ഉണ്ടാകുന്നതും.ശാസ്ത്രീയമായി പറയുന്നത് സ്തനങ്ങളിലെ ഈ നിറവ്യത്യാസം നവജാത ശിശുക്കൾക്ക് സ്തനങ്ങൾ കാണുന്നതിന് വേണ്ടിയാണ് എന്നാണ്.അങ്ങനെ കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായി പാൽ കുടിക്കാൻ കഴിയും.

reasons for breast colour change in pregnancy

നിറവ്യത്യാസം എത്ര നാൾ നിലനിൽക്കും?

വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് സ്തനങ്ങൾക്ക് ചുറ്റുമുള്ള നിറവ്യത്യാസം താൽക്കാലികമാണെന്നും കുഞ്ഞു ജനിച്ചുകഴിയുമ്പോൾ അത് സാധാരണ നിലയിലേക്ക് മാറുമെന്നാണ്.മുലയൂട്ടൽ നിർത്തുമ്പോൾ സ്തനത്തിന്റെ നിറവും സാധാരണയാകും.മുലയൂട്ടാത്ത അമ്മമാരിൽ ആ നിറവ്യത്യാസം പിന്നീടും നിലനിൽക്കും.എന്നാൽ ഇത് തികച്ചും സാധാരണ അവസ്ഥയാണ്.പേടിക്കേണ്ട ആവശ്യമില്ല. ജനിതക രീതി,ബിഎംഐ ,ശരീരഭാരം,പുകവലി എന്നിവ നിറവ്യത്യാസത്തെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്.

reasons for breast colour change in pregnancy

സ്തനത്തിനുണ്ടാകുന്ന മറ്റു വ്യത്യാസങ്ങൾ

മുലക്കണ്ണുകൾ കൂടുതൽ വികസിക്കുകയും സെൻസിറ്റിവിറ്റി പ്രകടിപ്പിക്കുകയും ചെയ്യും.പ്രസവ തിയതി അടുക്കുമ്പോൾ മുലക്കണ്ണിനു ചുറ്റുമുള്ള ഇരുണ്ടഭാഗം കൂടുതൽ വികസിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ സ്തനത്തിലെ ഇരുണ്ടഭാഗം ഗണ്യമായി വർദ്ധിക്കുന്നു.കൂടാതെ ഇതിനടുത്തു ചെറുതായി വീർത്തിരിക്കുന്നതായും കാണാം.ഇവ മോണ്ടോമെരിസ് ട്യൂബർക്കിൾസ് ആണ്.ഈ ഗ്ലാന്റുകൾ ഒരുതരം എണ്ണ പുറപ്പെടുവിക്കുകയും അവ സ്തനങ്ങളെ എണ്ണമയമുള്ളതും വീണ്ടുകീറാത്തതായും സൂക്ഷിക്കും.കൂടാതെ ഈ എണ്ണ കുഞ്ഞിന് വിശപ്പുണ്ടാക്കുകയും ചെയ്യും.കൂടാതെ സ്തനങ്ങൾക്കു ചുറ്റും ചെറുതായി മുടി വളർച്ചയും കാണാറുണ്ട്.

English summary

reasons for breast colour change in pregnancy

Did you know what is the main reason for breast colour change in pregnancy? Read to know more
Story first published: Tuesday, October 24, 2017, 17:35 [IST]