ഗര്‍ഭകാലത്ത് ബ്രൗണ്‍ ഡിസ്ചാര്‍ജെങ്കില്‍...

Posted By: Archana V
Subscribe to Boldsky

ഗര്‍ഭകാലത്ത്‌ ഏറെ കരുതല്‍ ആവശ്യമാണ്‌. വൈറ്റ്‌ ഡിസ്‌ചാര്‍ജ്‌ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ഡോക്ടറോട്‌ പറയണം. ഗര്‍ഭകാലത്ത്‌ ഇത്‌ സാധാരണമാണന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. എന്നാല്‍ ഡിസ്‌ചാര്‍ജ്‌ ബ്രൗണ്‍ നിറത്തിലാണെങ്കിലോ ? ഇത്‌ സാധാരണമാണോ ? അതോ വിഷമിക്കേണ്ടതായുണ്ടോ?

എന്താണ്‌ ബ്രൗണ്‍ ഡിസ്‌ചാര്‍ജ്‌?

ഡിസ്‌ചാര്‍ജില്‍ രക്തത്തുള്ളികള്‍ കാണപ്പെടുന്നതാണ്‌ ബ്രൗണ്‍ ഡിസ്‌ചാര്‍ജ്‌. ഗര്‍ഭകാലത്ത്‌ രക്തത്തിന്റെ അളവ്‌ ഉയര്‍ന്ന്‌ ഗര്‍ഭാശയമുഖത്തേക്ക്‌ നീങ്ങുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഈ പ്രദേശം അതിലോലമാവുകയും ഡിസ്‌ചാര്‍ജിലേക്ക്‌ നയിക്കുകയും ചെയ്യും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും പതിവായിട്ടുള്ള ആന്തരിക പരിശോധനകളും ബ്രൗണ്‍ ഡിസ്‌ചാര്‍ജ്‌ അഥവ ബ്രൗണ്‍ സ്‌പോട്ടിങിന്‌ കാരണമാകാം.

ബ്രൗണ്‍ ഡിസ്‌ചാര്‍ജിന്റെ കാരണങ്ങള്‍

ഡിസ്‌ചാര്‍ജിന്‌ വിവിധ കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായി സംഭവിക്കുന്നത്‌ ഗര്‍ഭത്തിന്റെ ആദ്യ ആഴ്‌ചകളിലാണ്‌ . ഭ്രൂണം ഉറയ്‌ക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന രക്തസ്രാവമാണ്‌ കാരണം.

പ്രസവദിവസം അടുക്കുന്നതിനാല്‍ ഗര്‍ഭത്തിന്റെ അവസാന ആഴ്‌ചകളിലും ബ്രൗണ്‍ ഡിസ്‌ചാര്‍ജ്‌ ഉണ്ടാകാം.രണ്ട്‌ സന്ദര്‍ഭങ്ങളിലും ഡോക്ടറെ വിവരം അറിയിക്കണം.

ഈക്കാരണങ്ങള്‍ കൂടാതെ ഡിസ്‌ചാര്‍ജിന്‌ മറ്റ്‌ ചില കാരണങ്ങള്‍ കൂടിയുണ്ട്‌.

ലൈംഗിക ബന്ധം

ലൈംഗിക ബന്ധം

ഗര്‍ഭകാലത്ത്‌ നിങ്ങളുടെ ഗര്‍ഭാശയമുഖം അതിലോലവും മൃദുലവും ആയിരിക്കും.ലൈംഗികബന്ധവും മറ്റ്‌ കഠിനമായ പ്രവര്‍ത്തികളും അസ്വസ്ഥതയ്‌ക്ക്‌ കാരണമാകും, ഇത്‌ നേര്‍ത്ത ബ്രൗണ്‍ ഡിസ്‌ചാര്‍ജിനും ചെറിയ വേദനയ്‌ക്കും കാരണമായേക്കാം.

ഗര്‍ഭച്ഛിദ്രം

ഗര്‍ഭച്ഛിദ്രം

ആദ്യ ആഴ്‌ചകളിലെ ബ്രൗണ്‍ ഡിസ്‌ചാര്‍ജ്‌ ഗര്‍ഭച്ഛിദ്രം കാരണവുമാകാം. ദീര്‍ഘകാലമായി ശരീരത്ത്‌ ഉണ്ടായിരുന്ന പഴയരക്തം ഇപ്പോഴായിരിക്കും പുറത്തേക്ക്‌ പോവുക. രക്തസ്രാവം നേരത്തെ ആരംഭിച്ചാലും ചില കാരണങ്ങളാല്‍ പുറത്തേക്ക്‌ വരാന്‍ സമയം എടുക്കും.

ഭ്രൂണം സ്ഥാപിക്കുക

ഭ്രൂണം സ്ഥാപിക്കുക

ഗര്‍ഭധാരണത്തിന്‌ ശേഷം രണ്ടാഴ്‌ചയോളം കഴിയുമ്പോള്‍ മറ്റ്‌ ഗര്‍ഭകാല ലക്ഷണങ്ങള്‍ക്ക്‌ ഒപ്പം സ്‌പോട്ടിങും കാണപ്പെട്ടേക്കാം. ഗര്‍ഭപാത്രത്തിലേക്ക്‌ ഭ്രൂണം സ്ഥാപിക്കപ്പെടുപ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ചിലപ്പോള്‍ കഠിനമായ രക്തസ്രാവം ഉണ്ടായേക്കാം.

വൈകിയ ഗര്‍ഭച്ഛിദ്രം

വൈകിയ ഗര്‍ഭച്ഛിദ്രം

വൈകിയ ഗര്‍ഭച്ഛിദ്രം സംഭവിച്ചാല്‍ ഭ്രൂണത്തിന്‌ കൂടുതല്‍ വികസിക്കാന്‍ കഴിയില്ല, ഹൃദയമിടിപ്പും അവസാനിക്കും , ഗര്‍ഭപാത്രത്തില്‍ തന്നെ ഗര്‍ഭസ്ഥ ശിശു മരിക്കും. ഇത്തരം സാഹചര്യങ്ങളും ബ്രൗണ്‍ ഡിസ്‌ചാര്‍ഡജിന്‌ കാരണമാകാം. ഡോക്ടറുടെ സഹായത്തോടെ്‌ പിന്നീട്‌ ഗര്‍ഭപാത്രം ഒഴിപ്പിക്കണം.

മോളാര്‍ പ്രഗ്നന്‍സി

മോളാര്‍ പ്രഗ്നന്‍സി

ഭ്രൂണത്തിന്‌ സമാനമായ ഒരു അസാധാരണ കോശം ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ വളരാം. ഇത്‌ ഗര്‍ഭധാരണമാണന്ന്‌ തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. ഇതും ബ്രൗണ്‍ ഡിസ്‌ചാര്‍ജിന്‌ കാരണമാകാറുണ്ട്‌. ഇത്‌ അര്‍ബുദമായി മാറാന്‍ സാധ്യത ഉള്ളതിനാല്‍ വളരെ വേഗത്തില്‍ തന്നെ ചികിത്സ തേടണം.

എക്‌റ്റോപിക്‌ പ്രഗ്നന്‍സി

എക്‌റ്റോപിക്‌ പ്രഗ്നന്‍സി

ഇത്തരം ഗര്‍ഭധാരണത്തില്‍ ഗര്‍ഭപാത്രത്തിന്‌ പകരം അണ്ഡവാഹിനി കുഴലിലായിരിക്കും ഭ്രൂണം ചേര്‍ന്നിരിക്കുന്നത്‌.ഇത്‌ മൂലമുണ്ടാകുന്ന ആന്തരിക രക്തസ്രാവം ബ്രൗണ്‍ ഡിസ്‌ചാര്‍ജിന്‌ കാരണമാകും.

സെര്‍വിക്കല്‍ പോലിപ്‌സ്‌

സെര്‍വിക്കല്‍ പോലിപ്‌സ്‌

ഈസ്‌ട്രോജന്റെ അളവ്‌ കൂടുന്നത്‌ മൂലം ഗര്‍ഭാശയപ്രതലത്തില്‍ ഉണ്ടാകുന്ന ഈ അസാധാരണ വളര്‍ച്ച അതിലോലമായിരിക്കും.അടിവയറ്റില്‍ വേദന. അസ്വസ്ഥത, അസാധാരണമായ രക്തസ്രാവം എന്നിവയ്‌ക്ക്‌ പോലിപ്‌സ്‌ കാരണമായേക്കാം.

English summary

Reasons For Discharge During Pregnancy

There are different Reasons For Discharge During Pregnancy. Discharge vary from person to person and in color also. There are some reasons for brown discharge during pregnancy,
Story first published: Tuesday, December 19, 2017, 16:30 [IST]