പുരുഷവന്ധ്യത; ആണറിയേണ്ട പ്രശ്‌നങ്ങള്‍

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് സ്ത്രീപുരുഷഭേദമില്ലാതെ അനുഭവിക്കുന്ന പ്രശ്‌നമാണ് വന്ധ്യത. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് പലപ്പോവും ഇതിന്റെ പ്രധാന കാരണം. നിരവധി ചികിത്സാ രീതികള്‍ ഇതിനായി ഉണ്ടെങ്കിലും ഇതിന്റെ കാരണങ്ങള്‍ അറിയാത്തത് ചികിത്സയെ പ്രതിസന്ധിയിലാക്കുന്നു.

പ്രസവം സിസേറിയനോ നോര്‍മലോ, നേരത്തേയറിയാം

സ്ത്രീകളിലും പുരുഷനിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാവുന്നത്. വന്ധ്യതയുടെ ശരിയായ കാരണങ്ങള്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. പുരുഷനില്‍ വന്ധ്യതയുണ്ടാവാന്‍ കാരണമായ പ്രധാനപ്പെട്ട അഞ്ച് കാരണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ബീജത്തിലെ പ്രശ്‌നങ്ങള്‍

ബീജത്തിലെ പ്രശ്‌നങ്ങള്‍

ബീജസംഖ്യയിലുണ്ടാവുന്ന കുറവ് ശ്രദ്ധിക്കേണ്ട ഒന്നാണ്. ശുക്ലത്തിലുണ്ടാകുന്ന അപാകതകളും ലൈംഗിക ബന്ധത്തിലുണ്ടാകുന്ന കുറവുകളും ബീജത്തിന് പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും വന്ധ്യതയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.

 ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥ

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥ

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥയാണ് മറ്റൊന്ന്. ഇതിന് ചികിത്സ ഉണ്ടെങ്കിലും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

 ബീജോത്പാദനം നടക്കാത്ത അവസ്ഥ

ബീജോത്പാദനം നടക്കാത്ത അവസ്ഥ

ചില പുരുഷന്‍മാരില്‍ ബീജോത്പാദനം നടക്കാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. ചെറുപ്പത്തില്‍ വൃഷണത്തിനുണ്ടാകുന്ന ചതവോ മറ്റോ ആകാം ഇത്തരമൊരവസ്ഥക്ക് കാരണം.

ബീജത്തിന്റെ ആകൃതി

ബീജത്തിന്റെ ആകൃതി

ബീജത്തിന്റെ ആകൃതിയാണ് മറ്റൊന്ന്. ആകൃതി ശരിയല്ലാത്തത് പലപ്പോവും അണ്ഡവുമായി സംയോജിക്കുന്നതില്‍ ബീജത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ബീജത്തിന്റെ ചലനം

ബീജത്തിന്റെ ചലനം

ബീജത്തിന്റെ ചലനത്തിലുണ്ടാവുന്ന പ്രശ്‌നമാണ് മറ്റൊന്ന്. ഇതു മൂലം ശുക്ലത്തില്‍ നിന്നുണ്ടാവുന്ന ഒറ്റ ബീജത്തിനും അണ്ഡവുമായി സംയോജിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുന്നു.

ആന്റിസ്‌പേം ആന്റിബോഡി

ആന്റിസ്‌പേം ആന്റിബോഡി

ചിലരില്‍ ബീജത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റി സ്‌പേം ആന്റി ബോഡി എന്ന പ്രതിരോധ വസ്തുവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതുള്ളവരില് ബീജത്തിന്റെ ആരോഗ്യവും ശേഷിയും എണ്ണവും കുറയും എന്നതാണ് സത്യം.

 ശസ്ത്രക്രിയകള്‍

ശസ്ത്രക്രിയകള്‍

പുരുഷന്റെ ജനനേന്ദ്രിയ പരിസരങ്ങളില്‍ നടക്കുന്ന ശസ്ത്രക്രിയകളും വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. ഇത്തരം അവസ്ഥകളും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

English summary

Real causes of male infertility

Are you allergic to sperm or semen? Do you want to know more about semen allergy & its causes? For more information on causes & treatments, read on.
Story first published: Thursday, June 15, 2017, 15:35 [IST]