ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളമല്‍പം മൂന്നാം മാസം

Posted By:
Subscribe to Boldsky

ഇഞ്ചിക്ക് ഉള്ള ആരോഗ്യ ഗുണങ്ങള്‍ എത്രയെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ഇഞ്ചി കഴിക്കുന്നത് പല വിധത്തിലാണ് ആരോഗ്യത്തെ സഹായിക്കുന്നത്. ഗര്‍ഭാവസ്ഥയിലാണ് പല ഭക്ഷണങ്ങള്‍ക്കും വിലക്ക് കല്‍പ്പിക്കുന്നത്. ചിലത് കഴിക്കരുത് ചിലത് കഴിക്കണം എന്നീ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി.

സിസേറിയനെങ്കിലും വജൈനയില്‍ രക്തസ്രാവം?

ഗര്‍ഭകാലത്താണെങ്കില്‍ ഇഞ്ചി കഴിക്കുന്നതിന്റെ ഉപയോഗം വളരെ കൂടുതലാണ്. എന്തൊക്കെയാണ് ഗര്‍ഭകാലത്ത് ഇഞ്ചി കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. പലപ്പോഴുംപല സ്ത്രീകള്‍ക്കും ഇഞ്ചിയുടെ മാഹാത്മ്യം അറിയില്ല. എന്തൊക്കെയാണവ എന്ന് നോക്കാം.

കുഞ്ഞിന്റെ രക്തയോട്ടം

കുഞ്ഞിന്റെ രക്തയോട്ടം

ഗര്‍ഭസ്ഥശിശുവാണെങ്കില്‍ പോലും കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ ഭക്ഷണത്തില്‍ നിന്നാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഇഞ്ചി ഭക്ഷണത്തില്‍ ശീലമാക്കാം. കാരണം ഇഞ്ചി കഴിക്കുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ രക്തയോട്ടം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

കൊളസ്‌ട്രോളിന്റെ അളവ്

കൊളസ്‌ട്രോളിന്റെ അളവ്

കൊളസ്‌ട്രോളിന്റെ അളവ് കൃത്യമാക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

 മോണിംഗ് സിക്‌നെസ് കുറക്കുന്നു

മോണിംഗ് സിക്‌നെസ് കുറക്കുന്നു

മോണിംഗ് സിക്‌നെസ് ഗര്‍ഭിണികളുടെ കൂടപ്പിറപ്പാണ്. മോണിംഗ് സിക്‌നെസ് കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇഞ്ചി കഴിക്കുന്നതും മോണിംഗ് സിക്‌നെസ്സിന് പരിഹാരം നല്‍കുന്നു.

 ചുമയില്‍ നിന്ന് പരിഹാരം

ചുമയില്‍ നിന്ന് പരിഹാരം

ചുമയും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരമാണ് ഇഞ്ചി. ഗര്‍ഭകാലത്ത് ചുമയും ജലദോഷവും എല്ലാം പെട്ടെന്ന് പിടികൂടുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ ഇഞ്ചി ഉണക്കിപ്പൊടിച്ച് കാപ്പി വെച്ച് കുടിച്ചാല്‍ മതി.

രക്തസമ്മര്‍ദ്ദം നിയന്ത്രണത്തില്‍

രക്തസമ്മര്‍ദ്ദം നിയന്ത്രണത്തില്‍

ഗര്‍ഭകാലത്ത് പല സ്ത്രീകളിലും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. ചിലരിലാകട്ടെ കുറവും. എന്നാല്‍ ഇതിന്റെ അളവ് കൃത്യമായി നില്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. മാത്രമല്ല ഇത് നിങ്ങളുടെ എനര്‍ജി ലെവലും ഉയര്‍ത്തുന്നു.

 കൂടുതല്‍ പോഷകങ്ങള്‍

കൂടുതല്‍ പോഷകങ്ങള്‍

ഇഞ്ചി കഴിക്കുന്നത് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കൂടുതല്‍ ന്യൂട്രിയന്‍സ് വലിച്ചെടുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു. മാത്രമല്ല ഗര്‍ഭസ്ഥശിശുവിന് ഈ പോഷകങ്ങളെല്ലാം നല്‍കാനും ഇത് സഹായിക്കുന്നു.

 നെഞ്ചെരിച്ചില്‍ ഇല്ല

നെഞ്ചെരിച്ചില്‍ ഇല്ല

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇഞ്ചി. ഗര്‍ഭിണികളിലാകട്ടെ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെയധികം പരിഹാരം നല്‍കുന്ന ഒന്നാണ് ഇഞ്ചി.

വയറ് കനം വെക്കുന്നത്

വയറ് കനം വെക്കുന്നത്

ചില സ്ത്രീകളില്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും വയറ് നിറഞ്ഞ അവസ്ഥയില്‍ ആയിരിക്കും. അതിലുപരി വയറിന് കനം തോന്നുന്ന അവസ്ഥയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇഞ്ചി സഹായിക്കും.

ഗര്‍ഭാവസ്ഥയില്‍ വേദന കുറയാന്‍

ഗര്‍ഭാവസ്ഥയില്‍ വേദന കുറയാന്‍

പ്രസവസമയത്ത് വേദന കുറയാനും ഇഞ്ചിയുടെ ഉപയോഗം സഹായിക്കുന്നു. ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുന്നു.

English summary

is it safe to eat ginger during pregnancy

Ginger sure has medicinal value, but is it safe to eat ginger during pregnancy? Read on to know how ginger can reduce nausea and morning sickness
Story first published: Monday, August 21, 2017, 16:41 [IST]
Subscribe Newsletter