ഗര്‍ഭിണികള്‍ക്ക് മഞ്ഞള്‍പ്പാല്‍ അപകടം?

Posted By:
Subscribe to Boldsky

മഞ്ഞളിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഏത് ഭക്ഷണവും എത്രത്തോളം ആരോഗ്യഗുണമുള്ളതാണെങ്കിലും വിലക്കേര്‍പ്പെടുത്തേണ്ട സമയമാണ് ഗര്‍ഭകാലം.

ഗര്‍ഭിണികള്‍ തേന്‍ കഴിക്കുമ്പോള്‍

എന്നാല്‍ അല്‍പം പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് കഴിക്കുന്നവര്‍ കുറവല്ല. എന്നാല്‍ ഗര്‍ഭകാലത്ത് ഇതെത്രത്തോളം ഗുണം ചെയ്യും എന്ന് പലര്‍ക്കും അറിയില്ല. പാല്‍ എന്ന് പറയുന്നത് കാല്‍സ്യത്തിന്റെ കലവറയാണ്. ഗര്‍ഭസ്ഥശിശുവിന്റെ എല്ലുകളുടേയും മറ്റും ബലം വര്‍ദ്ധിപ്പിക്കാന്‍ പാലിന് പ്രത്യേക കഴിവാണ് ഉള്ളത്. എന്നാല്‍ ഗര്‍ഭകാലത്ത് മഞ്ഞള്‍പ്പാല്‍ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നോക്കാം.

സന്ധി വേദനക്ക് പരിഹാരം

സന്ധി വേദനക്ക് പരിഹാരം

സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് സ്ഥിരമാണ്. അതിനെ ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍ കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല കാലുകള്‍ നീര് വെക്കുന്നതും ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍ കഴിക്കുന്നത് തടയും.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങളും മഞ്ഞള്‍പ്പാല്‍ കഴിക്കുന്നതിലൂടെ ഇല്ലാതാക്കാം. ഇത് ദഹനത്തിന് സഹായിക്കുകയും വയറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ അളവ്

കൊളസ്‌ട്രോള്‍ അളവ്

ചിലരില്‍ ഗര്‍ഭാവസ്ഥയിലും കൊളസ്‌ട്രോളിന്റെ അളവില്‍ മാറ്റം വരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍പ്പാല്‍. അഥവാ ഗോള്‍ഡന്‍ മില്‍ക്ക്.

 വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

ഗര്‍ഭിണികളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വായ്പ്പുണ്ണ്. വായ്പ്പുണ്ണിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എന്ന് പറയുന്നത് മഞ്ഞള്‍പ്പാല്‍ തന്നെയാണ്. മഞ്ഞള്‍പ്പാല്‍ കഴിക്കുന്നത് വായ്പ്പുണ്ണ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു മഞ്ഞള്‍പ്പാല്‍. ഗര്‍ഭിണികള്‍ക്ക് പൊതുവേ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. എന്നാല്‍ ഇതിനെ വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍പ്പാലിന്റെ ഉപയോഗത്തിലൂടെ കഴിയുന്നു.

 രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നതിനും മഞ്ഞള്‍പ്പാല്‍ സഹായിക്കുന്നു. മാത്രമല്ല ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു മഞ്ഞള്‍പ്പാല്‍ കുടിക്കുന്നതിലൂടെ.

 ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

മഞ്ഞള്‍പ്പാല്‍ കഴിക്കുന്നത് നല്ലതാണെങ്കിലും എന്തും അധികമായാല്‍ അത് ദോഷമാണ് ഉണ്ടാക്കുക. ഇത്തരത്തില്‍ മഞ്ഞള്‍പ്പാല്‍ കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷവശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അബോര്‍ഷന്‍

അബോര്‍ഷന്‍

അബോര്‍ഷനെ എപ്പോഴും ഗര്‍ഭിണികള്‍ ഭയക്കണം. മഞ്ഞളിന്റെ ഉപയോഗം അധികമായാല്‍ അത് പലപ്പോഴും അബോര്‍ഷനിലേക്ക് നയിക്കുന്നു. മഞ്ഞളിലുള്ള കുര്‍ക്കുമിനോയ്ഡ് ആണ് അബോര്‍ഷന് കാരണമാകുന്നത്.

ജനന വൈകല്യങ്ങള്‍

ജനന വൈകല്യങ്ങള്‍

കുട്ടികളില്‍ ജനനസമയത്ത് വൈകല്യങ്ങള്‍ കാണാനും ഇത് കാരണമാകും. മഞ്ഞളിലുള്ള ബയോആക്ടീവ് ഘടകങ്ങള്‍ കുട്ടികളില്‍ ഡി എന്‍ എ തകരാറിലേക്ക് പലപ്പോഴും നയിക്കും. മഞ്ഞളിന്റെ ഉപയോഗം ഗര്‍ഭകാലങ്ങളില്‍ വളരെ കുറച്ച് മതി എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രക്തസ്രാവം

രക്തസ്രാവം

ഗര്‍ഭിണികളില്‍ ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ ബ്ലഡ് സ്‌പോട്ട് കണ്ടെന്ന് വരാം. എന്നാല്‍ മഞ്ഞളിന്റെ ഉപയോഗം അമിതമായാല്‍ അത് പലപ്പോഴും പ്ലേറ്റ്‌ലറ്റുകളില്‍ മാറ്റം വരുത്തുകയും അമിത രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യും.

English summary

Is It Safe To Drink Turmeric Milk During Pregnancy

We know that turmeric milk is good for health, but is it safe to have during pregnancy? Read on to know the benefits and dangers of turmeric milk.
Story first published: Wednesday, July 19, 2017, 13:35 [IST]