For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ സൂക്ഷിക്കണം?

ഗര്‍ഭകാലത്ത് കടല്‍ വിഭവങ്ങള്‍ കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍

|

കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗര്‍ഭകാലത്ത് അമ്മമാര്‍ശ്രദ്ധിക്കണം. ചെറിയ ചില മാറ്റങ്ങള്‍ പോലും ഭക്ഷണത്തിന്റെ കാര്യത്തില്‍ വരുത്തിയാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. ഇത് പോലെ തന്നെയാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോഴും.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഭക്ഷണം തന്നെയാണ്.

സിസേറിയനെങ്കിലും വജൈനയില്‍ രക്തസ്രാവം?സിസേറിയനെങ്കിലും വജൈനയില്‍ രക്തസ്രാവം?

ഗര്‍ഭാവസ്ഥയില്‍ ചില ഭക്ഷണങ്ങള്‍ക്ക് നമ്മള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഏതെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കടല്‍ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 സിങ്കിന്റെ കലവറ

സിങ്കിന്റെ കലവറ

മത്സ്യം എന്ന് പറയുന്നത് സിങ്കിന്റെ കലവറയാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും വളരെയധികം ആവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ മത്സ്യങ്ങളില്‍ സിങ്ക് ഉള്ളത് കൊണ്ട് കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് ധാരാളം ഗുണങ്ങള്‍ കുഞ്ഞിനും അമ്മക്കും ഉണ്ട്. ഇത് കുഞ്ഞിന്റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അമ്മയുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്.

 പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറയാണ് മറ്റൊന്ന്. മൂന്നാം മാസം മുതല്‍ മത്സ്യവിഭവങ്ങള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ കഴിക്കുന്നതിനു മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

ഡിപ്രഷന്‍ കുറക്കുന്നു

ഡിപ്രഷന്‍ കുറക്കുന്നു

പലര്‍ക്കും പ്രസവശേഷം ഡിപ്രഷന്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനെ കുറക്കാന്‍ കടല്‍ മത്സ്യങ്ങളുടെ ഉപയോഗത്തിലൂടെ കഴിയും.

മൂഡ് മാറ്റം

മൂഡ് മാറ്റം

പല സ്ത്രീകളിലും പ്രസവകാലത്തും പ്രസവശേഷവും മൂഡ് മാറ്റം ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണാന്‍ മത്സ്യങ്ങള്‍ക്ക് കഴിയും.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് മത്സ്യ വിഭവങ്ങള്‍. ഇത് ഗര്‍ഭിണികളിലും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നു.

രക്തസമ്മര്‍ദ്ദത്തിന്റെ അളവ്

രക്തസമ്മര്‍ദ്ദത്തിന്റെ അളവ്

രക്തസമ്മര്‍ദ്ദത്തിന്റെ അളവാണ് മറ്റൊന്ന്. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ചിലപ്പോള്‍ ഗര്‍ഭകാലത്ത് കാര്യമായ മാറ്റം സംഭവിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ മത്സ്യങ്ങള്‍ക്ക് കഴിയും.

 രക്തം കട്ട പിടിക്കുന്ന പ്രശ്‌നം

രക്തം കട്ട പിടിക്കുന്ന പ്രശ്‌നം

രക്തം കട്ട പിടിക്കുന്ന പ്രശ്‌നം ഗര്‍ഭകാലത്ത് ചിലരേയെങ്കിലും അലട്ടാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മീന്‍ വിഭവങ്ങള്‍. പ്രത്യേകിച്ച് കടല്‍ വിഭവങ്ങള്‍. കടല്‍ മത്സ്യങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് വളരെ വലുതാണ്.

English summary

Is It Safe To Consume Seafood During Pregnancy

Confused about whether it's safe to eat seafood during your pregnancy? Find out here if is it safe to eat seafood during pregnancy.
Story first published: Thursday, August 17, 2017, 17:32 [IST]
X
Desktop Bottom Promotion